."ആരോമലുണ്ണി " എന്ന സിനിമ ഞങ്ങളുടെ നാട്ടിലെ സീ ക്ലാസ്സ് തീയറ്ററില്‍ വന്ന സമയം..1972/ 1973 ആണെന്ന് തോന്നുന്നു.. ഷീല ,പ്രേംനസീര്‍,വിജയശ്രീ, ഉമ്മര്‍, രവിചന്ദര്‍ ഇവരോക്കെയായിരുന്നു അതിലെ പ്രധാന താരങ്ങള്‍... വയലാര്‍-ദേവരാജന്‍ ടീമിന്റെ ഇതിലെ സുര സുന്ദര ഗാനങ്ങള്‍ അക്കാലത്തെ റേഡിയോ യില്‍ ( RENJINI എന്ന പരിപാടിയില്‍ ) നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളില്‍ സ്ഥിരം ആയി വന്നിരുന്നു.. സിനിമയുടെ ഇടവേള സമയത്ത് "സിനിമ പാട്ട് പുസ്തകം " വറുത്ത കടലയുടെ കൂടെ സ്ഥിരമായി വാങ്ങറുണ്ടായിരുന്നു, സിനിമ ഭ്രാന്ത് എടുത്ത് നടന്നിരുന്ന എന്റെ ഏട്ടന്‍.... അങ്ങനെ കൂട്ടി വെച്ച പുസ്തകങ്ങള്‍ എണ്ണി നോക്കിയാല്‍ ഒരു കട തുടങ്ങാനുള്ള പുസ്തക ശേഖരം എട്ടന് ഉണ്ടായിരുന്നു... ചീനവല, അനുഭവം,ചെന്നായ വളര്‍ത്തിയ കുട്ടി,രാസലീല, നെല്ല്, പൊന്നി, ബാബുമോന്‍,രാജഹംസം,അയോധ്യ,പിക്ക്പോകെറ്റ് ,ഹല്ലോ ഡാര്‍ലിംഗ്, ചെമ്മീന്‍,തുലാഭാരം,സത്യവാന്‍ സാവിത്രി...........(ഇനിയും ഏറെ..) തുടങ്ങിയ സിനിമ പാട്ട് പുസ്തകങ്ങള്‍ .... രാഗവും താളവും ഇല്ലാതെ ഗദ്യം പോലെ ഞങ്ങള്‍ അതിലെ പാട്ടുകള്‍ പാടി കൊണ്ട് നടക്കാറുണ്ടായിരുന്നു.. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒന്നുറക്കെ പാടി പഴയ കൊതി തീര്‍ക്കാന്‍ തോന്നുന്നു..
ഇടവേള സമയത്ത്
ReplyDeleteപാട്ട് പുസ്റ്റകം.... പത്ത് പൈസേ................... എന്ന നീട്ടിവിളി....ഇപ്പൊഴുംകാതുകളിൽ മുഴങ്ങുന്നൂ...
കൂട്ടി വെച്ച പുസ്തകങ്ങള്‍ ഇപ്പോഴും..സൂക്ഷിച്ച് വച്ചിട്ടുണ്ടോ..
:))
ReplyDeleteസത്യം!
അശോകപൂര്‍ണ്ണിമാ വിടരും യാമം..
എന്ന ഗാനം ഓര്‍മ്മ വരുന്നു, ഏട്ടന്റെ പാട്ട് ശേഖരത്തില്‍ നിന്ന്
പാട്ടു പുസ്തകം പഠിക്കുന്ന പുസ്തകത്തിന്റെ ഇടക്കു ഒളിപ്പിച്ചു വെച്ചു പാടി പഠിക്കുമയിരുന്നു.ഇന്നും മറക്കാത്ത....
ReplyDeleteപതിനാലാം രാവുദിച്ചതു മാനത്തോ...(മരം)
മുത്തുമണി പളുങ്കുവള്ളം....(ആരോമലുണ്ണി)
ഇവിടമാണീശ്വര സന്നിദാനം...(ബാബുമോന്)
ഇങ്ങനെ കുറേപാട്ടുകള്മനസ്സിലെന്നും.
ഓറ്മ്മകളു ഒരുപാടു പിന്നില്നിന്നും മാടി വിളിക്കുന്നു!!1
"രാജ ശില്പ്പീ നീയെനിക്കൊരു..."
ReplyDeleteപി.സുശീല (PANJAVAN KAADU) പാടിയ
ഈ പാട്ടില്‍ ,എന്റെ പേരിന്റെ ആദ്യാക്ഷരമായ
"രാജ" ഉള്ളത് കൊണ്ട് കൂട്ടുകാര്‍
എന്നേ കളിപ്പിക്കാന്‍ മിക്കവാറും പാടി നടന്നിരുന്നു..
എനിക്ക് ആ പാട്ട് കേട്ടാല്‍ പിന്നെ നാണമായി തുടങ്ങി...
അതിനു തൊട്ടുപിന്നാലെയാകാം ഞങ്ങള്‍ വന്നത്. സന്യാസിനീയും ആയിരം പാദസരങ്ങും മാത്രമല്ല അതിനൊക്കെ എത്രയോ മുമ്പുള്ള പാട്ടുകള്‍ വരെ നെഞ്ചില്‍ കയറിയകാലം. ചന്ദ്രമതിയുടെ ഒരു കഥയിലെ വാചകം ഓര്‍മ വരുന്നു: ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഉള്ളിലൊരു ചെമ്പകക്കാട് വിരിയുന്നതുപോലെ.
ReplyDelete