ഇത് എന്താണ് സാധനമെന്ന് കൈ മലര്തുന്നവര്‍ ദയവായി ക്ഷമിക്കുക...
ഒരു പഴയ സ്കൂള്‍ കാലവും , നറു മണമുള്ള ചില അസുലഭ മുഹൂര്‍ത്തവും,
അസാമാന്യ അത്ഭുത നിമിഷങ്ങളും എല്ലാം കൂടി ഉള്ള ഒരു രസ വിസ്ലെഷനമാണ് ഈ സ്കൈലാബ് എനിക്ക് കൊണ്ട് തന്നിട്ടുള്ളത്....
അമേരിക്ക 1970 കളില്‍ വിക്ഷേപിച്ച ശൂന്യാകാശ പെടകമായിരുന്നു ഈ സ്കൈലാബ്..
6 വര്‍ഷത്തോളം അത് ഭൂമിയെ നിരന്തരം പ്രദക്ഷിണം വെയ്ക്കുകയും ,പിന്നീട് അതിന്റെ
ഭ്രമണ പദത്തില്‍ സാരമായ തകരാര് വന്നതിനാലോ, ഇന്ധനം തീര്ന്നതിനാലോ
അതിനെ വിട്ടയച്ച്വരുടെ മണ്ഡലത്തില്‍ തന്നെ തിരിച്ചു വരാന്‍ നിര്‍ബന്ധിതമായി ഈ ശൂന്യാകാശ പേടകം....
അങ്ങനെ 1979 ലായിരിക്കണം ( ഓര്‍ക്കുന്നില്ല ) അത് ഭൂമിയില്‍ പതിക്കാന്‍ ഇടയുടെന്നും എവിടേ
പതിക്കുമെന്ന് ഇപ്പോള്‍ ഊഹിക്കാന്‍ കഴിയില്ലെന്നുമുള്ള വാര്‍ത്ത NASA പുറത്ത് വിട്ടത്..
പഠിക്കുന്ന സമയത്ത് ഇത്തരം വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് ഹരമായിരുന്നു..
ഭൂമി അവസാനിക്കുമെന്നും,എല്ലാവരും മരിക്കുമെന്നും പ്രളയം വരും എന്നൊക്കെ ഞങ്ങള്‍ വീമ്പിളക്കി പേടിയുള്ള കൂട്ടുകാരെ പേടിപ്പിച്ചു കൊണ്ടിരുന്നു..
ഇടക്ക് ഇന്ത്യയില്‍ (മുംബൈ) വന്നു പതിക്കുമെന്ന് ആരോ (അസൂയാലുക്കാള്‍)പറഞ്ഞു കേട്ടു, എല്ലാവരെയും പേടിപ്പിച്ചു നടന്ന ഞാന്‍ പേടിച്ചു സ്കൂളില്‍ വരെ പോകാന്‍ മടി കാണിച്ചു..
പത്രങ്ങളിലും റേഡിയോ ലും പല വിധ വാര്‍ത്തകള്‍ വന്നു .. ...
-------------
അവസാനം...
എല്ലാ പ്രതീക്ഷകളെയും അത്ഭുതപ്പെടുത്തി ക്കൊണ്ട് പെര്‍ത്ത് (ആസ്ട്രലിയ)
എന്ന ആള്‍ വാസമില്ലാത്ത ഒരിടത്ത് നമ്മുടെ കഥാ പാത്രം ലാന്ഡ് ചെയ്തു..(ഒരു മഴക്കാലത്താണ് സംഭവം..ജൂണോ, ജൂല്യോ..)...
പെരുന്നാളിനും ഉത്സവത്തിനും കച്ചവടക്കാര്‍ അവര്‍ അന്ന് വിറ്റഴിച്ച സാധങ്ങള്‍ക്ക് ഉപയോഗിച്ച ബ്രാന്‍ഡ് നെയിം "സ്കൈലാബ്"
ആയിരുന്നു...
സ്കൈലാബ് വള, സ്കൈലാബ് കാര്‍, സ്കൈലാബ് കമ്മല്‍,സ്കൈലാബ്ചെരുപ്പ്, സ്കൈലാബ് കൊലുസ്സ് , എന്തിനു സ്കൈലാബ് ചിരി വരെ ഈ ബ്രാന്‍ഡ് AMBASSIDER രുടെ പേരില്‍ ...
പുലി വരുന്നേ പുലി എന്ന് കൂവിയ ഞങ്ങളെ നിരാശപ്പെടുത്തി കൊണ്ട് അങ്ങ്
ആള്‍വാസമില്ലാത്ത ഒരിടത്ത് വീണു തരിപ്പണമായ ആ സ്കൈലാബ് കാരണം പ്രതീക്ഷിച്ചിരുന്ന ഒരു ഭൂമി കുലുക്കം ഇല്ലാതെ പോയതില്‍ അന്ന് ഉണ്ടായ നിരാശക്ക് കണക്കില്ല..
Thursday, March 10, 2011
പാട്ട് പുസ്തകം
."ആരോമലുണ്ണി " എന്ന സിനിമ ഞങ്ങളുടെ നാട്ടിലെ സീ ക്ലാസ്സ് തീയറ്ററില്‍ വന്ന സമയം..1972/ 1973 ആണെന്ന് തോന്നുന്നു.. ഷീല ,പ്രേംനസീര്‍,വിജയശ്രീ, ഉമ്മര്‍, രവിചന്ദര്‍ ഇവരോക്കെയായിരുന്നു അതിലെ പ്രധാന താരങ്ങള്‍... വയലാര്‍-ദേവരാജന്‍ ടീമിന്റെ ഇതിലെ സുര സുന്ദര ഗാനങ്ങള്‍ അക്കാലത്തെ റേഡിയോ യില്‍ ( RENJINI എന്ന പരിപാടിയില്‍ ) നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളില്‍ സ്ഥിരം ആയി വന്നിരുന്നു.. സിനിമയുടെ ഇടവേള സമയത്ത് "സിനിമ പാട്ട് പുസ്തകം " വറുത്ത കടലയുടെ കൂടെ സ്ഥിരമായി വാങ്ങറുണ്ടായിരുന്നു, സിനിമ ഭ്രാന്ത് എടുത്ത് നടന്നിരുന്ന എന്റെ ഏട്ടന്‍.... അങ്ങനെ കൂട്ടി വെച്ച പുസ്തകങ്ങള്‍ എണ്ണി നോക്കിയാല്‍ ഒരു കട തുടങ്ങാനുള്ള പുസ്തക ശേഖരം എട്ടന് ഉണ്ടായിരുന്നു... ചീനവല, അനുഭവം,ചെന്നായ വളര്‍ത്തിയ കുട്ടി,രാസലീല, നെല്ല്, പൊന്നി, ബാബുമോന്‍,രാജഹംസം,അയോധ്യ,പിക്ക്പോകെറ്റ് ,ഹല്ലോ ഡാര്‍ലിംഗ്, ചെമ്മീന്‍,തുലാഭാരം,സത്യവാന്‍ സാവിത്രി...........(ഇനിയും ഏറെ..) തുടങ്ങിയ സിനിമ പാട്ട് പുസ്തകങ്ങള്‍ .... രാഗവും താളവും ഇല്ലാതെ ഗദ്യം പോലെ ഞങ്ങള്‍ അതിലെ പാട്ടുകള്‍ പാടി കൊണ്ട് നടക്കാറുണ്ടായിരുന്നു.. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒന്നുറക്കെ പാടി പഴയ കൊതി തീര്‍ക്കാന്‍ തോന്നുന്നു..
Subscribe to:
Posts (Atom)