Wednesday, April 20, 2011
മലയാളത്തിനു എരണ്ടക്കെട്ട്
മലയാളത്തിനു മലബന്ധം എന്ന് പറഞ്ഞാല്‍ ചിലര്‍ക്ക് അങ്ങട്ട് ശരിക്ക് രുചിക്കില്ല.
അപ്പ എന്താപ്പാ അതിനു വഴി...?
താടി നീട്ടി വളര്‍ത്തി നടക്കുന്നവനോക്കെ സന്യാസി ആണെന്ന് പറഞ്ഞു നടക്കുന്നു, ഇചിക്കോണം വലിപ്പമുള്ള ഈ മണ്ണിലെ മലയാളികള്‍..
അടുക്കളത്തോട്ടം പിരിച്ചെഴുതാന്‍ അറിയാത്തവനും ഖണ്ഡകാവ്യം രചിക്കുന്ന സമയമാണ് ഇത്.
(ഗ്രഹണ സമയമായോ, ഞാഞ്ഞൂലിനു തല പൊക്കാന്‍?)
വായെടുതാല്‍ പിന്നെ വിക്രമോര്‍വശീയമോ, ഭാഷാ രാമായണം ചംബുവോ, ഏതോ വശം പോലെ പാടി നമ്മളെ കിടത്തി ക്കളയും..
(ഹമ്പട..)
ഒരു അത്യന്താധുനീക കവിത ഇതാ..ഈ ഉള്ളവള്‍
തമാശക്ക് രചിച്ചതാണ്...
കാലത്ത് വയറ്റീന്നു പോകാന്‍ മടി യുള്ളവര്‍ ഇത് പാടിയാല്‍
സുഖം ശോധന ഫലം..
.... മാര്‍പ്പാപ്പക്ക് പല്ല് വേദന
ഹന്ത കഷ്ടം, പാറാവ് നിക്കണ
പോലിസുകാരന് വയറിളക്കം.
മണ്ണെണ്ണ വാങ്ങാന്‍ പോയ മുത്തിക്ക്
ക്രിക്കട്റ്റ് കാണാന്‍ കൊതി..
(എപ്പടി?)
ഈ തരത്തിലെ അത്യന്താധുനീക മഹാ കാവ്യങ്ങള്‍ കെട്ട് കാതു തരിച്ചു പോയ "കവിത്വങ്ങള്‍ക്ക്" പുതയ്ക്കാന്‍ പിന്നെ MCR double
മുണ്ട് തന്നെ പുതപ്പിച്ചു മംഗള ഗാനം ആലപിക്കും..
തരം പോലെ, ഉള്ള കാഷിന്റെയ് അവാര്‍ഡ് പൊതി പരസ്പരം കയ്യടിച്ചു കൈ മാറി സായൂജ്യം അടയുംബോളെക്കും
കിട്ടാത്തവന്‍ കൊതി പറയലായി...
പദ്മശ്രീ കിട്ടാത്തവന്‍
എഴുത്തിനു അവാര്‍ഡ് കിട്ടാത്തവന്‍
സിനിമാ അഭിനയത്തിന് സമ്മാനം കിട്ടാത്തവന്‍
എലെക്ഷന് തോറ്റവന്‍
കൈ ക്കൂലി കിട്ടാത്തവന്‍
ബ്ലോഗിന് കമ്മന്റ് കിട്ടാത്തവന്‍
ഇങ്ങനെ പല തരത്തിലെ കൊതികള്‍
ഇങ്ങനെ കിട്ടിയ കൊതികള്‍ മുഴുവന്‍ കുട്ടയില്‍ ആക്കി നടക്കുന്നവന്‍ "വിരക്തി" തോന്നി എഴുതുന്ന മഹാകാവ്യങ്ങള്‍ കാകളി വൃത്തത്തില്‍ രചിച് കൈരളിക്ക് സംമാനിക്കുംബോഴേക്കും കൃതാര്‍ഥനായി
ആര്..എഴുതിയവന്‍ ..
അല്ലാത്തവന്‍ പിന്നേം കൊതി പറഞ്ഞു
സില്‍ സിലാ പോലുള്ള കീര്‍ത്തനങ്ങള്‍ രചിച്ചു "പൊതു ജന
സ്നേഹം" പിടിച്ചു പറ്റുന്നു..
യഥാര്‍ത്ഥത്തില്‍
നല്ല എഴുത്തുകാര്‍ക്ക് എന്ത് സംഭാവിക്കുന്ന്നു ?
വായന തീരെ ഇല്ലാത്തവനും, നല്ല സാഹിത്യതിന്റെയ് നിര് വചനം അറിയാത്തവനും ശരിക്ക് കസറുന്നു..
"ഓ, ഇതെന്നാ പണിയാ ഭാസ്കര മാമ്മാ ഈ കാട്ടനെ എന്ന് അച്ചായന്‍ ച്ചുവ്വയിലും വള്ളുവനാടന്‍ ഭാഷയിലും " (സത്യന്‍ അന്തിക്കടിനോട് കടപ്പാട്)
എഴുതുന്ന എഴുത്ത് കാരെ കൊണ്ട് നാട്ടു കാര്‍ പൊറുതി മുട്ടി തുടങ്ങിയിരിക്കുന്നു..
തലയില്‍ വല്ല ആള്‍ താമസമുള്ള പാവങ്ങള്‍ എഴുതിയ വരികളും വാക്കുകളും ചേര്‍ത് ഒറ്റ ക്കംബിയില്‍ ഗാനം രചിക്കുന്നവനും പിന്നെ പീ.ഭാസ്കരന്‍ മാഷാണ് .
കോരനും ലച്മിയും വീട്ടില്‍ നിന്നും ഒളിചോടുമ്പോള്‍ അതി സുന്ദരമായ പ്രണയ കഥയായി കാളിദാസനും ഷെല്ലിയും ഒക്കെ പിന്നെ വെറും ദാസന്മാര്‍ ഇവന് മുന്നില്‍...
നല്ല വായന, നല്ല രചന, നല്ല സാഹിത്യം മലയാളത്തിനു അന്യം നിന്നു പോകുന്നു.
എന്നിട്ടും ഈ എരണ്ടക്കെട്ടനു ചികിത്സിക്കാതെ ചുറ്റുമുള്ളവര്‍ക്ക് നാറ്റം പടര്‍ത്തി ക്കൊണ്ട് കാവ്യ സംഗമങ്ങള്‍ നമ്മള്‍ നടത്തി സായൂജ്യം അടയുന്നു..
Subscribe to:
Post Comments (Atom)
നല്ല വായന,നല്ല രചന,നല്ല സാഹിത്യം,ഇവയെല്ലാം മലയാളിക്ക് അന്ന്യമായിട്ടു നാളേറെയായി.ആഴത്തിലുള്ള വായനയ്ക്ക് ആര്‍ക്കു നേരം?പഠനത്തിനു ആര്‍ക്കു നേരം?അപ്പോള്‍ മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ അല്ലെ രാജാവാകാന്‍ സാധ്യത.പോസ്റ്റ് എന്തായാലും വളരെ നന്നായി.
ReplyDeleteഈ മൂക്കന്മാരെയൊക്കെ നാട് കടത്തിയില്ലേല്‍
ReplyDeleteഎരണ്ട ക്കെട്ടന്മാര്‍ മുക്കി മുക്കി ഇടുന്ന പിണ്ടി കണ്ടു കണ്ണും മൂക്കും വായും ചെവിയും ഒക്കെ പൊത്തി നടക്കേണ്ടി വരും..
അതിലും ഭേദം" ഞാന്‍ ഈ നാട്ടുകാരന്‍ അല്ലേ"എന്ന് പറഞ്ഞു തലയില്‍ മുണ്ടും ഇട്ടു തടി രക്ഷിക്കുകയല്ലേ?
ReplyDeleteമോനെ...മനസ്സില്‍ ലഡ്ഡു പൊട്ടി... രണ്ടു രൂപക്ക് രണ്ടു ലഡ്ഡു
ReplyDeleteനിര്‍വചനങ്ങളുടെ ചട്ടക്കൂടിനകത്ത് ശ്വാസം മുട്ടിയിരിക്കാന്‍ എല്ലാവരേയും കിട്ടിയെന്നിരിക്കില്ല. വായനാസുഖം തരുന്ന എല്ലാം വായിക്കാം. ചാണ്ടിക്കുഞ്ഞെന്ന ബ്ലോഗറുടെ രചനകള്‍ ഒരു നിര്‍വചനങ്ങളിലും ഒതുങ്ങില്ല, എന്നാല്‍ വായനാസുഖമുണ്ട് താനും. വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍ എല്ലാക്കാലവും വീര്‍പ്പുമുട്ടിയിരിക്കണം എന്ന് എന്താ നിര്‍ബന്ധം, ഇഷ്ടമുള്ളവര്‍ തോന്നുമ്പോലെ എഴുതട്ടെ, നമുക്കിഷ്ടപ്പെടുന്നവ നമ്മള്‍ വായിക്കുക. :)
ReplyDeleteലതും നേര്.....
ReplyDeleteനനഞ്ഞ പടക്കം പൊട്ടിച്ചിട്ട് , ...പിടിച്ചു നിന്നോ എല്ലാരും,
തൃശൂര്‍ പൂരതിന്റെയ് അമിട്ടാണ് പൊട്ടിക്കാന്‍ പോണേ എന്ന് പറഞ്ഞു
ആളോളെ പറ്റിക്കനെനും ഒരു ഇത് വേണ്ടയോ ...എന്ന് ഈ ഉള്ളവള്‍ക്ക് പിന്നീം സംശയം...
അതിനാരാ തൃശ്ശൂര്‍പൂരത്തിന്റെ അമിട്ടാണെന്ന് പറയണത് ആരാ, എല്ലാവരും (ഞാനും താങ്കളുമടക്കം) അവരവരുടെ കഴിവ് പോലെ എഴുതുന്നു. പ്രത്യേകിച്ച് ലാഭത്തിനൊന്നുമല്ലാലോ, വായനക്കാര്‍ക്ക് ഒന്നും നഷ്ടപ്പെടുന്നുമില്ല, പിന്നെ എന്തിനാ ഇങ്ങനെ ഒരു പരിഭവത്തിന്റെ ആവശ്യം ?
ReplyDeleteകെട്ടിയവര് മാത്രം പെറ്റാല്‍ മതീന് പറഞ്ഞ പോലാണു
ReplyDeleteഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ളത് വായിക്കാന്‍ പറയുന്നത്...
അപ്പന്റെ മുഖം വടിച്ച് വേണമോ ക്ഷൌരം പഠിക്കാന്‍ എന്ന് പിന്നീം സംശയം..
മലയാള സാഹിത്യാന്ഗനയുടെ മടിയില്‍ കാലിന്മേല്‍ കാലെടുത് വെച്ചിരിക്കുന്ന
ReplyDelete"കാളിദാസന്മാര്‍" മനസിലാക്കട്ടെ എന്താണ് എന്റെ പരിഭവം എന്ന്..
ചിത്ര രചന ചിത്രകാരന്റെ മനസ്സിന്റെ,കവിത കവി(കവിയത്രി)യുടെ മനസ്സിന്റെ മണിയറയിലെ ദാമ്പത്യവല്ലരിയില്‍ വിരിയുന്ന കുരുന്നു പൈതങ്ങളാണു...ആ കുരുന്നുകളുടെ പുഞ്ചിരിയില്‍ നിഷ്കളങ്ക മനോഭാവ സൌന്ദര്യമുണ്ടങ്കില്‍ വയനക്കാരായ നമ്മള്‍ അവയെ മനസ്സിലേറ്റി താലോലിക്കും.അല്ലാത്തവ ചുരുട്ടി കൂട്ടും!!!
ReplyDeleteഅകത്താരാ...?
പുറത്താര...?
പുറത്തു കാളി!!!
അകത്തു ദാസന്‍!!!
“കാളിദാസന്‍”- ഇതിയാന്റെ കാവ്യ ഭാവനയൊന്നുമിപ്പോള്‍ ചെന്നൈയില്പോലും കിട്ടനില്ല. നമ്മുടെ ആല്‍ബം നിര്‍മ്മാണപ്രവര്‍ത്തകരൊക്കെ ‘കാവ്യഭാവന‘അഗ്രേസിയില്‍ നിന്നും ചൂണ്ടിയിരിക്കുകയല്ലേ.
രണ്ട് ചെവിയുള്ളതു കൊണ്ടു ഒരു ചെവിയില്‍ കൂടി കേട്ടു മറ്റേ ചെവിയില്‍ കൂടിപുറത്തു വിടാം.പക്ഷേ ഒരു ഹൃദയമല്ലേ മനുഷ്യനു മനസ്സായുള്ളു...
നല്ല സാഹിത്യത്തിനു ജീവനുണ്ടാകാന്‍ കഴിയട്ടെ ....
ആശംസകള്‍
ആക്ഷേപഹാസ്യം നന്നായി....
ReplyDeleteThankyou Shibu, Manju thulli Priya....
ReplyDeleteആക്ഷേപഹാസ്യം നന്ന്.
ReplyDeleteപക്ഷെ,എന്റെ ഒരു അഭിപ്രായത്തില്‍ ബ്ലോഗ് എഴുതുന്ന പലരും ഒരു സീരിയസ് റൈറ്റര്‍ ആയേക്കാം എന്ന് ഒക്കെ ആലോചിച്ചു പിടിച്ചു എഴുതുന്നവരാനെന്നു തോന്നുന്നില്ല..മനസ്സില്‍ ഉള്ളത് വെറുതെ പകര്‍ത്താന്‍ ഒരു മീഡിയം..വലിയ ചിലവില്ല..ആരോടും ചോദിക്കണ്ട..ആ ലൈന്‍..
""അടുക്കളത്തോട്ടം പിരിച്ചെഴുതാന്‍ അറിയാത്തവനും ഖണ്ട കാവ്യം രചിക്കുന്ന സമയമാണ് ഇത്""
ആഗ്രഹങ്ങള്‍ ആര്‍ക്കാ മാഷെ ഇല്ലാതെ. ബ്ലോഗ് ലോകത്തില്‍ ഒരുപാട് പേരുണ്ട് നല്ല വൃത്തിയായി .ഖണ്ട കാവ്യം രചിക്കുന്നവര്‍! പിന്നെ കാവ്യങ്ങളും കഥകളും ഒക്കെ ഇന്നതുപോലെയെ ആകാവൂ എന്നില്ലല്ലോ! അല്ലെങ്കില്‍ അതിനെ ഒക്കെ അളക്കാന്‍ ഉള്ള മാനദണ്ഡം നിശ്ചയിക്കുന്നവര്‍ ആരാന്നു മാഷെ ?
പിന്നെ പ്രശസ്തരാകണം , കമന്റുകള്‍ ഒരുപാട് വേണം, പുലി ആകണം...എന്നൊക്കെ ഉള്ള ആഗ്രഹങ്ങള്‍ ഉള്ളവര്‍ കുറവാ മാഷെ ! ഉണ്ടാവും...മുകളിലത്തെ പോസ്റ്റ് അവര്‍ക്കായി ഡഡിക്കെട്റ്റ് ചെയ്യു...!
വീണ്ടും എഴുതു...വിയോജിക്കാനായി മാത്രമല്ല..അനുമോദിക്കാനും വരും..തീര്‍ച്ച.!
ബ്ലോഗേര്‍സിനെ ക്കുറിച്ചാണ് ഈ പോസ്റ്റ് എന്ന് വായിച്ചപ്പോള്‍ തോന്നിയ സുഹൃതാക്കള്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ അപകടകാരികള്‍.
ReplyDeleteഒരിടത്തും ബ്ലോഗേര്‍സിന്റെ രചനകളെ ക്കുറിച്ചാണ് എഴുതിയിരിക്കുന്നതെന്ന് പറഞ്ഞിട്ടില്ല.
ഒരു മാളത്തിലെ തല കണ്ടിട്ട അത് മൂര്‍ഖന്‍ എന്ന് ചിലര്‍, എട്ടടി വീരന്‍ എന്ന് വേറെ ചിലര്‍..
പക്കെങ്ങില്‍ പാവം ഒരു കീരി ആയിരുന്നു..
നോക്കുമ്പോള്‍ ശരിക്ക് നോക്കീരുന്ണേല്‍ ഈ ആശംഗ ഒഴിവാകാംയിരുന്നു..
ഇത് തന്നെയാണ് നമ്മുടെ ബ്ലോഗ് വായനക്കാരുടെയും പ്രശനം...
ആക്ഷേപം ഇന്നത്തെ മലയാളം എഴുതുകാരോടാണ്....
അവര്‍ പേന ഉണ്തുന്നത താല്‍പ്പര കക്ഷികള്‍ക്ക് മാത്രം,
ശരിക്ക് വായിച്ചു കമ്മന്റ് എഴുതിയിരുന്നീല്‍ ???
ശരിയായ വായനയുടെ കുറവ് ഇനിയെങ്ങിലും അറിയുക കൂട്ടരേ.
മലയാളം എഴുത്തുകാര്‍ എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ബ്ലോഗ്ഗേര്‍സും വരും എന്ന് തന്നെ ആണ് എന്റെ വിശ്വാസം !
ReplyDeleteപേന ഉന്തുന്ന തല്പരകക്ഷികള്‍!.ഇന്നതേ അവര്‍ എഴുതാവൂ എന്നുണ്ടോ മാഷെ ? ഓരോരുത്തരുടെ വികാര വിചാരങ്ങള്‍ അല്ലെ വാക്കുകള്‍ ആയി പുറത്തു വരിക ?
ശരിക്ക് വായിച്ചു തന്നെ കമന്റു ഇട്ടതു..ചിലപ്പോള്‍ എനിക്ക് മനസ്സിലാകാതത്തിന്റെ കുഴപ്പം ആകാം !താങ്കള്‍ക്ക് മനസ്സിലാകുന്നത് എനിക്കും, എനിക്ക് മനസ്സിലാകുന്നത് താങ്കള്‍ക്കും മനസിലായെന്നു വരില്ലല്ലോ !
your comments..plz go through..
ReplyDelete",എന്റെ ഒരു അഭിപ്രായത്തില്‍ ബ്ലോഗ് എഴുതുന്ന പലരും ഒരു സീരിയസ് റൈറ്റര്‍ ആയേക്കാം എന്ന് ഒക്കെ ആലോചിച്ചു പിടിച്ചു എഴുതുന്നവരാനെന്നു തോന്നുന്നില്ല..-- മലയാളം എഴുത്തുകാര്‍ എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ബ്ലോഗ്ഗേര്‍സും വരും എന്ന് തന്നെ ആണ് എന്റെ വിശ്വാസം """""
...............
എന്തുവാടെ ഇത് ..? കൊല പഴുപ്പിക്കാന്‍ വെച്ചിരിക്കുന്നോ?( ച്നദ്രലേഖ സിനിമയോട് കടപ്പാട് , മോഹന്‍ ലാല്‍ - ശ്രീനിവാസന്‍ സംഭാഷണം )
ആ ! നമ്മളില്ലേ...
ReplyDeleteകോഴിയെ കട്ടവന്റെ തലയില്‍ പൂട കാണും എന്ന് പറഞ്ഞ ഉടനെ
ReplyDeleteതല തപ്പാന്‍ പോയത് ശരി ആയില്ലെന്ന് മനസിലായല്ലോ സുഹൃത്തേ?
അതിനിപ്പോ ആര് കോഴിയെ കട്ടു..കട്ടു എന്നുള്ള തോന്നലല്ലേ ഉള്ളു !എല്ലാ തോന്നലും ശരിയാകണം എന്നില്ലല്ലോ !
ReplyDeleteഇത് ഏതോ കൂടിയ ഇനമാന്നാ തോന്നണേ..സൂക്ഷിച്ചു കൈ കാര്യം ചെയ്തില്ലേല്‍ അപകടമ..
ReplyDelete(കിലുക്കം...മോഹന്‍ ലാല്‍ - രേവതി )
എന്റ..മ്മേ !
ReplyDelete( ഇന്നസെന്റ് ..വിവിധ ചിത്രങ്ങള്‍ ) ഹി ഹി !
ലിത് നല്ലൊരു സ്ടോപ്പാണല്ലോ....ഇന്നാ ആദ്യം കണ്ടത്...കൊള്ളാം..വായിക്കാന്‍ ഒരാളുടെ കൂടീട്ടുണ്ട് ട്ടാ...
ReplyDeleteഒരു കുഞ്ഞേ പോസ്റ്റ് സമാനമായ വിഷയത്തില്‍ പണ്ട് ഞാനും ഇട്ടിട്ടുണ്ട്..
ഞങ്ങള്‍ എന്ത്(എന്തിന്) എഴുതണം?
http://urakke.blogspot.com/2010/10/blog-post.html
അടുക്ക + ളത്തോട്ടം = അടുക്കളത്തോട്ടം
എനിക്കും എഴുതാമോ ഖണ്ഡകാവ്യം???
ജ്ജ് ധൈര്യമായിട്ടങ്ങട്റ്റ് എഴ്താ ....ബാക്കി നാട്ടാര് ചെയ്തോളും..ഹല്ലാണ്ട് പിന്നെ..
ReplyDeleteബെടി ക്കെട്ട് കാരന്ടടുത്ത ഓന്റെ ഉടുക്ക് കോട്ട് !!! എവടെ അടുക്കള തോട്ടത്തില്‍ പിരി?
അതും ഓന്‍ മുക്കിയ?
രാജശ്രീ.....തകർക്കണല്ലോ...രാവിലെ പത്രം വായിച്ചില്ലേൽ ഒരുമാതിരി വിമ്മിഷ്ടം... ഇപ്പോൾ ഇന്ദീവരം വായിച്ചില്ലേൽ ഉറങ്ങാൻ പറ്റാത്ത അവസ്ത്ഥ... മറുപടികൾക്ക് മൂർച്ച വളരെക്കൂടിപോകുന്നില്ലേ എന്നൊരു ശങ്ക.... ( പണ്ടൊരു എം.ക്രിഷ്ണൻനായർ സാറുണ്ടായിരുന്നൂ.. വാരഫലക്കാരനായിട്ട്.. ആ സ്ഥാനം ഇപ്പോൾ താങ്ങൾ ദിനഫലക്കാരനായി എറ്റെടുത്തോ?) എന്തായാലും സംഗതി കലക്കി,ട്ടൊ.....
ReplyDeleteചെല്ലക്കിളീ എന്തൊരു പൊളപ്പാണിതു കേട്ടാ...
ReplyDeleteഒറക്കങ്ങളൊന്നും വരിണീല്ല കേട്ടാ...അപ്പോ വരട്ടോ...?
ഒരു ബോബനും മോളിയും കോമഡി.
ReplyDeleteആന പ്പുറത്ത് കയറി ഇരുന്ന പഞ്ചായത്ത് പ്രസിഡന്റ്
പ്ലാവിന്റെ കൊബില്‍ തല ഉടക്കി താഴെ വീണു.
അന്നേരം ഉപ്പായി മാപ്ല: എടൊ, മര ക്കൊംബ് താന്‍ കണ്ടില്ലായിരുന്നോ? ഒന്നു കുനിഞ്ഞിരുന്നെല അപകടം ഒഴിവാകായിരുന്നു
പഞ്ചായത്ത് പ്രസിഡന്റ്: എടൊ, ആന കുനിയും എന്നലേ കരുതിയത് ...
ആന കുനിയും എന്ന് കരുതി ആരും ആനപ്പുറത് കയറണ്ട ..