Friday, April 8, 2011
നേരും നുണയും
ഇഷ്ട്ടങ്ങളുടെ കണക്ക് കൂട്ടലില്‍ കണക്കില്‍ പെടാത്ത ചില " വില" വിവര പട്ടികകള്‍.
നിറം ---- മഞ്ഞ
സ്ഥലം - ---പോയിട്ടില്ല
ഓര്‍ക്കാന്‍ ഇഷ്ടം ---- കുട്ടിക്കാലം
കൂടുതല്‍ ആഗ്രഹം---- അങ്ങനെ ഇല്ല
ജീവിക്കാന്‍ ---- നല്ല രീതിയില്‍
സമയം ---- പ്രഭാതം
കഴിക്കാന്‍ ---- സ്വാദുള്ള ഭക്ഷണം
വായിക്കാന്‍ ? ----- അലോസരമുണ്ടക്കാത്തവ
ഏറ്റവും അടുത്ത സുഹൃത്ത് ------ ക്ഷമിക്കണം
സന്തോഷം തരുന്നത് -------- നല്ല വാര്‍ത്തകള്‍ , ചിരിക്കുന്ന മുഖം,
കാത്തിരിപ്പ് ------------ ശുഭ പ്രതീക്ഷയോടെ
ഇഷ്ടമുള്ള വാക്ക് --- ലാവണ്യം
പുനര്‍ ജന്മത്തില്‍ വിശ്വാസം? -------- ഉണ്ട്,( എന്തിനോടെങ്ങിലും വിസ്വാസമുണ്ടാകുന്നില്ലെങ്ങില്‍
ഈ ജീവിതം എനിക്ക് വ്യര്തമാകും)
നെഗറ്റീവ് ചിന്തകള്‍------- അനുവദിക്ക്കാറില്ല
കരയാറണ്ടോ?----- എന്റെ കണ്ണ്നീര്‍ മറ്റുള്ളവരെ കാണിക്കാന്‍ എനിക്ക് സാധിക്കാറില്ല.
ജീവിതം എന്നെ പഠിപ്പിച്ചത്?----- ജീവിതത്തെ ഞാന്‍ ആണോ പഠിപ്പിച്ചത്? ശരിക്കും പഠിക്കാത്തത് ഇനിയും ഏറെ...
നല്ല കൂട്ട് കെട്ട് ----- പലപ്പോഴും കയ്യില്‍ വന്നു ചെര്‍ന്നിട്ടില്ലാത്ത ഒരു അസുലഭ ഭാഗ്യം.
വഴക്ക് ?-- ---ആരോടെങ്ങിലും കൂടിയാല്‍ പിന്നെ തോറ്റു പോകാന്‍ അവസരം ഉള്ളതിനാല്‍ കുട്ടികളോട് മാത്രം
ആപല്‍ ഖട്ടത്തില്‍ ? ----- വീണ വായിക്കാറില്ല, പകരം അന്തിച്ചു നില്‍ക്കും
പഠിക്കേണ്ടത്? ---- പഠിച്ചിട്ടില്ല ഇത് വരെ.
ജീവിതത്തില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട വ്യക്തിയുടെ പേരിന്റെ ആദ്യ അക്ഷരം ?-------- "ഴ " ( മുഴുവന്‍ പേര് പിന്നെ പറയാം )
കുട്ടികള്‍?------- ഇന്നത്തെ കുട്ടികള്‍ക്ക് കുട്ടിതമില്ല, വല്യവര്‍ കുട്ടികളെ പോലെയും കുട്ടികള്‍ വല്യവരെ പോലെയും പെരുമാറുന്നു..കുറഞ്ഞ പക്ഷം , "പഞ്ചാ തന്ത്രം" , സുമങ്ങലയുടെ "മിട്ടായി പ്പൊതികള്‍" ഇവയെല്ലാം നമ്മുടെ കുട്ടികള്‍ വായിച്ചിട്ട് മതി അവര്‍ അവരുടെ കുട്ടി വേഷം അഴിച്ചു മാറ്റി കൌമാരത്തില്‍ കടക്കാന്‍...
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ ?---- ഞാന്‍ ആയി തന്നെ പിറക്കണം
ഒറ്റയ്കിരിക്കാന്‍ ?----- ഇഷ്ടം, (മധുവനമോ, വൃന്ദാവനമോ ?)
ഈ ജീവിതത്തില്‍ തൃപ്ത ?--- ഏറ്റവും നല്ല രീതിയില്‍.അതെ.
നിങ്ങളുടെ ഈ ബ്ലോഗ് എഴുത്ത് വായനക്കാര്‍ ഇഷ്ട്ടപ്പെടുന്നുടോ?----(ചമ്മല്‍ ) പരീക്ഷക്ക് 0 മാര്‍ക്ക് കിട്ടിയ കുട്ടി ചോക്ക് വെച് ഇടതു വശത്ത് 10 കൂടി ചേര്‍ത്ത കുട്ടിയെ പോലെയാണ്, ഈ ബ്ലോഗ് എഴുത്തില്‍ എന്റെ സ്ഥാനം..
ഇത് വായിക്കുന്ന കൂട്ടുകാരോട് പറയാന്‍ ?------ നല്ലതും നന്മയും
Subscribe to:
Post Comments (Atom)
" നല്ലതും നന്മയും " ഇതുമതി മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍....
ReplyDeleteഹാ, സുന്ദരം.
ReplyDeleteഇതുവരെ ഓര്‍ത്തില്ല
എന്റെ ഇഷ്ടമെന്തെന്ന്.
അതെന്തൊക്കെയാവും.
ഓര്‍ത്തെടുത്ത് എഴുതാം...
സന്തോഷം..
ReplyDeleteമഞ്ഞുതുള്ളീ, ഒരില..
മഞ്ഞ നിറം ഇഷ്ടപ്പെടുന്നവരുടെ മനസ്സു ശുദ്ധമായിരിക്കും.പരിശുദ്ധിയുടെ വെള്ളനിറത്തേക്കാളും പവിത്രമാണു മഞ്ഞ നിറം.
ReplyDeleteമനശുദ്ധിയുടെ ഉദഹരണമാണു കുട്ടിക്കാലത്തിന്റെ ഓര്‍മ്മയും കൂടുതല്‍ ആഗ്രഹങ്ങളില്ലാതെ നല്ലരീതിയില്‍ ജീവിതം നയിക്കുന്നതും.‘ഴ’ആദ്യ അക്ഷരം വരുന്ന ഒരു പേരു ഏതായിരിക്കാം...?മധു വനമോ, വൃന്ദാവനമോ,അതോ അശോകവനമോ...?ശുഭ പ്രതീക്ഷയോടെ കാത്തിരിക്കു!
നുണയില്ലാത്ത ഈ നേരുകള്‍ എല്ലവര്‍ക്കും ഇഷ്ടമാകും.
നന്നായിരിക്കുന്നു ഷിബു.
ReplyDeleteസ്വര്‍ണത്തിന് മഞ്ഞ നിറം, കൊന്ന പ്പൂവിനും,
...
പക്ഷേയോ.?
മഞ്ഞ പിത്തം, മഞ്ഞ പത്രം, കണ്ണ് മഞ്ഞളിക്കല്‍..എല്ലാം
പാവം മഞ്ഞയോടു അസൂയ ഉള്ളവര്‍ ഇട്ട വിശേഷണം ആകാം..
ഇഷ്ടങ്ങളുടെ കണക്കു പറഞ്ഞപ്പോള്‍ എനിക്കും ഇഷ്ടമായി ഈ ബ്ലോഗും ഈ എഴുത്തും ..
ReplyDeleteഇനി മുടങ്ങാതെ വരാം ..
ആശംസകള്‍
നന്ദി കൂട്ടുകാര..
ReplyDelete"പുഷ്പ പാദുകം പുറത്തു വെച്ചു നീ
നഗ്ന പാദനായ് അകത്തു വരൂ.."