Tuesday, May 3, 2011
രണ്ടാമൂഴം എന്ന സിനിമ
രണ്ടാമൂഴം" സിനിമ ആക്കുന്നു എന്ന വാര്‍ത്തയും
ആരോക്കെയാവാം അതില്‍ അഭിനയിക്കുക എന്ന അഭ്യൂഹവും
ഈയിടെ കാണുന്നു.
ഈ നോവല്‍ ഇറങ്ങിയ സമയം എം ടീ ഇത് സിനിമ ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു.
ഒന്നാമത് ഉത്തരേന്ത്യന്‍ സോപ്പ് പോലെ വര്‍ണാഭമായ പശ്ചാത്തലമല്ല
ഇതില്‍ ഉള്ളതെന്നും കണ്ണഞ്ചിപ്പിക്കുന്ന വിഭൂഷണങ്ങള്‍ ഉള്ള ചിത്രണം അല്ല ഇതില്‍ കഥാ പാത്രങ്ങള്‍ക്ക് ഉള്ളതെന്നും, അത് കൊണ്ട് തന്നെ സിനിമ ആക്കിയാല്‍ രണ്ടാമൂഴതോട് നീതി പുലര്‍ത്താന്‍ കഴിയില്ലെന്നും ആണ് അന്ന് അദ്ദേഹം പറഞ്ഞത്.
എന്തോ, സിനിമ ആക്കുന്നെന്നു ഈയിടെ വാര്‍ത്ത കണ്ടു.
അപ്പോള്‍ ആര് ഒക്കെ അഭിനയിക്കണം എന്ന്, രണ്ടാമൂഴം"
വായനക്കാര്‍ ചര്‍ച്ച ചെയ്യുക സ്വാഭാവികം..
കൂടുതല്‍ പേരും നിര്‍ദേശിച്ചത് ഭീമന്‍ ആയി അഭിനയിച്ചാല്‍ നന്നാവുക ഇവരാണ്.
മോഹന്‍ ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ഈ മൂന്നു പേരുടെ പേരാണ് ഭീമന്‍ ആയി അഭിനയിക്കാന്‍ നിര്‍ദേശിച്ചു കാണുന്നത്..
(എം ടീ -ഹരിഹരന്‍ ടീം ചര്‍ച്ചകള്‍ നടത്തുന്നതെ ഉള്ളൂ..)
പന്ത്രണ്ടാം വയസു മുതലാണ് ഇതില്‍ കഥാ പാത്രങ്ങള്‍ കൌമാരം കടക്കുന്നതും യൌവനത്തില്‍ പ്രവേശിക്കാന്‍ തുടങ്ങുന്നതും.
ദ്രൌപതിയെ വിവാഹം ചെയ്യുന്ന പാണ്ഡവര്‍ പൂര്‍ണ്ണ യൌവനത്തില്‍ പ്രവേശിച്ചിരുന്നു..
ഭീമന്‍ ബലന്ധരയെ പാണി ഗ്രഹണം ചെയ്യുമ്പോഴേക്കും അയാള്‍ ഒരു പുരുഷനായി കഴിഞ്ഞിരുന്നു..
(വയസു അപ്പോള്‍ ഭീമന് വെറും 16 ).
രണ്ടാമൂഴതിലെ കാല്‍ ഭാഗം ഇവരുടെ ചെറുപ്പ കാലത്ത് നടക്കുന്ന സംഭവങ്ങളാണ്..
16 വയസായ "ബാലനായ" മമ്മൂട്ടി, ലാല്‍, സുരേഷ് ഗോപി ഇവരെയൊക്കെ ഭീമനായി മനസ്സില്‍ വരച്ചു നോക്കി. ഞാന്‍..
കിം കരണീയം.?
12 വയസ് മുതല്‍ മഹാ പ്രസ്ഥാനം പ്രാപിക്കും വരെ ഏതാണ്ട് 40
വയസ് വരെയുള്ള കര്‍മ്മ മണ്ഡലമാണ് ഈ കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ പകരേണ്ടത്.
കഴിവതും ഒറ്റ അഭിനേതാവിനെ ക്കൊണ്ട് തന്നെ അഭിനയിപ്പിച്ചു കൊണ്ടുള്ള പൂര്‍ണ്ണത കൈ വരുത്തല്‍ .
(തീരെ ചെറിയ കുട്ടികള്‍ ആയിരിക്കുമ്പോള്‍ ഉള്ള ഭാഗം അല്ല ഉദ്ദേശിക്കുന്നത്.
പാണ്ടുവിന്റെ മരണ ശേഷം കൊട്ടാരത്തിലേക്ക് വരുന്ന വിധവയായ കുന്തിയെ അനുഗമിച്ച കുഞ്ഞുങ്ങളുടെ ഭാഗം ഒഴിച്ച്,
ആയുധ അഭ്യാസം ചെയ്യുന്ന കൌമാരക്കാര്‍ മുതല്‍ ഒറ്റ നടനെ ക്കൊണ്ട് അഭിനയിപ്പിക്കല്‍.
(റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ "ഗാന്ധി" ഓര്‍ക്കുക)
ആരൊക്കെ അഭിനയിക്കും എന്നൊന്നും ഇത് വരെ അറിവായിട്ടില്ല..
എന്നാലും ആളുകള്‍ അവര്‍ക്ക് ഇഷ്ട്ടപ്പെട്ട നടന്മാരുടെ പേര് പറഞ്ഞു സായൂജ്യം അടയുന്നു.. അതിന്റെ വ്യാപ്തി മനസിലാക്കാതെ.
ചര്‍ച്ച നടക്കട്ടെ.
പറ്റിയ നടന്മാരെ കണ്ടെത്തട്ടെ..
അവസാനം എഴുന്നെറ്റവന്‍ കട്ടിലൊടിച്ചു എന്ന് പറയിക്കരുത്.
ഹരിഹരന്‍, എം ടീയെ അല്ലാതെ വേറെ ഒരു തിര കഥ കൃതുമായി അത്ര രസത്തില്‍ അല്ലയോ ആവോ?
നാളിതു വരെ ആശാന്‍ മറ്റു എഴുത്തുകാരോട് അയിത്തം കല്‍പ്പിച്ച മട്ടോ, അതോ ഹരിഹരനോട് മറ്റു എഴുത്തുകാര്‍ അയിത്തം കല്പ്പിച്ചതോ, എന്തോ,
1979 മുതല്‍ എം ടീ യുമായുള്ള കൂട്ട് കെട്ട് "ശ്ശി" പിടിച്ച മട്ടാണ് കക്ഷിക്ക്..
പ്രേപൂജാരി എന്ന തല്ലിപ്പൊളി പടം എടുത്ത് കൈ പോള്ളിയതിനു ശേഷം പിന്നെ ആശാനെ കണ്ടു കിട്ടിയത് ഈയിടെ.
ഇടയ്ക്ക് "മയുഖം "എടുത്ത്‌എങ്കിലും
അത്രയ്ക്കങ്ങോട്ട് ആളുകള്‍ വക വെച്ചു കൊടുത്തും ഇല്ല..
(ഒരു മുപ്പത് വര്ഷം മുന്പ് ഇറങ്ങേണ്ടി ഇരുന്ന സിനിമ.
മദനോത്സവം, ശാലിനി എന്റെ കൂട്ടുകാരി....നായികമാര്‍ക്ക് മഹാരോഗം വന്നു മരിക്കുന്ന കരള്‍ അലിയിക്കുന്ന കഥകള്‍.)
മലയാളത്തിന്റെ മാര്‍കെറ്റ് എന്താണെന്ന് ഹരിഹരന്‍ മറക്കുന്നു. എം ടീ എന്ന
മഹാ വൃക്ഷ തണലില്‍ ഇരുന്നു പടം പിടിക്കുമ്പോള്‍.
എന്നാല്‍ പടിക്കല്‍ ചെന്ന് കലം ഉടച്ചു പഴശ്ശിരാജയില്‍".
ടിപ്പുവുനു എതിരായുള്ള പടനീക്കതിന്റെ സൂചന പറയാതെ, ആദ്യ ഭാര്യെ ക്കുറിച്ച് ലവ ലേശം പറയാതെ, സഹോദരങ്ങളെ ക്കുറിച്ച് പറയാതെ ഒരു ത്രികോണ പടയോട്ടമായി പഴശ്ശിയെ ഭീമന്റെ/ ചന്ദുവിന്റെ
പരിചേദം ആക്കി മാറ്റാന്‍ എം ടീ ശ്രമിച്ചു എന്ന് പരക്കെ ആക്ഷേപം ഉണ്ടായി..
പഴശ്ശിരാജയില്‍ ഒരു വേള ശരത് കുമാറും സുമനുമായുള്ള ഒരു സംഭാഷണം വരെ ഭീമന്റെതാണ്.(ദുര്യോധനന്‍- ഭീമന്‍ സംഭാഷണം )
മൃഗയയില്‍ ഏര്‍പ്പെടുന്ന ഈ യുവാക്കള്‍ ഭക്ഷണത്തിനായി ഇടവേള പങ്കു വെക്കുന്ന സമയം പറയുന്ന അതെ സമാനമായ സംഭാഷണം..
" പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല"
എന്ന് പറയിക്കാന്‍ ഇട വരുതാതിരിക്കട്ടെ ഈ കൂട്ട് കെട്ട്..
Subscribe to:
Post Comments (Atom)
വളരെ വിത്യസ്തമാനല്ലോ ശ്രീ ഇത്, നന്നായിട്ടുണ്ട്. ഹരിഹരന്‍ എം ടി എന്ന ആല്‍മരത്തിന്റെ തണലില്‍ തന്നെയാണ് ഇപ്പോഴും. പഴശ്ശി രാജയെ കുറിച്ച് സിനിമ പറഞ്ഞ കഥയല്ല ശരിയെന്നു ചരിത്രം മുമ്പേ പഠിച്ചവര്‍ മനസ്സിലാക്കിയതാണ്. കൊള്ളാം, നല്ല എഴുത്ത്
ReplyDeleteപാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല" എന്നു തന്നെയാണു ഈയുള്ളവന്റേയും അഭിപ്രായം.ഹരിഹരൻ മറ്റൊരു കൂട്ട് കെട്ടിന് ശ്രമിക്കില്ലാ എന്ന് മാത്രമല്ലാ.. നമ്മുടെ എം.ടി. തന്റെ രചനകൾക്ക് മറ്റൊരാളെക്കൊണ്ട് എഴുതി ക്കുകയുമില്ലാ.. പണ്ടേ മമ്മൂട്ടി ഈ കഥാപാത്രത്തെ കണ്ണു വച്ചിട്ടൂള്ള കാര്യം എം.ടി.യോട് പറഞ്ഞിട്ടൂമുണ്ട്.ഇപ്പോൾ സംഗതിയുടെ കിടപ്പ് മനസ്സിലായിക്കാണുമല്ലോ..
ReplyDeleteമമ്മുട്ടിയെ ക്കുറിച്ച് അങ്ങനെയും ഒരു കഥയോ?
ReplyDelete40 വര്ഷം മുന്പത്തെ കാലത്ത് ഇറങ്ങേണ്ട ഒരു സിനിമ, കണ്ണന്‍ എന്ന സംവിധായകനെ കൊണ്ട്
എം ടീയുടെ "തീര്‍ഥാടനം" ചെയ്യിച്ചു..
എന്തിനോ എന്തോ?
വടക്കന്‍ വീര ഗാഥ, സദയം, പഞ്ചാഗ്നി ഇവയില്‍ ഒക്കെ ഉണ്ടായിരുന്ന ഒരു "പഞ്ച്"
ഇപ്പോള്‍ ലഭിക്കുന്നില്ലാതത്തിനു കാരണം,വേറിട്ട് ചിന്തിക്കുന്നില്ല പ്രേക്ഷകന്‍ എന്നാണോ?
അധോഗതിയില്‍ കിടക്കുന്ന മലയാള സിനീമയെക്കുറിച്ചു പറയാന്‍ എനിക്ക് വിവരം പോര.എങ്കിലും ഒരു കാര്യം പറയാതെ വയ്യ.മുന്തിയ കമ്പനികളുടെ മുന്തിയ കാറുകള്‍ മടുതിട്ടാണോ കാളവണ്ടി യുഗത്തിലേക്ക് പോകുന്നത് എന്നൊരു സംശയം.പുതിയ പടങ്ങള്‍ക്ക് വിഷയം ഇല്ലാഞ്ഞിട്ടു പഴയ പടങ്ങള്‍ അതേ പേരില്‍ പുതുതായി ഉണ്ടാക്കുന്ന കാലമാണ്.അതുകൊണ്ട് പറഞ്ഞതാണ്.പോസ്റ്റ് കൊള്ളാം.ഇഷ്ട്ടപ്പെട്ടു.
ReplyDeleteഅത് ശരിയാണ്.
ReplyDelete"കാട്ടു കുതിരയിലെ" കൊച്ചു വാവ (ശരിയോ എന്തോ) എന്ന നായക കഥാ പാത്രം പണക്കാര്നായിട്ടും നിലത്തിരുന്നു ഉണ്ണുന്ന പോലെ..
ആരും പേടിക്കേണ്ടതില്ല... മലയാളസിനിമയെ രക്ഷിക്കാന്‍ സന്തോഷ് പണ്ഡിറ്റ് വരുന്നൂ... രാത്രി ശുഭരാത്രി... ഇനിയെന്നും ശിവരാത്രി... ഹി..ഹി..
ReplyDeleteകൊള്ളാട്ടോ...
This comment has been removed by the author.
ReplyDeleteമലയാളത്തിലെ ഇന്നുള്ള നടമാരുടെ പ്രായം വെച്ച് അവര്‍ക്ക് ഈ വേഷം അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ ആവുമോ എന്ന് സംശയം ഉണ്ട്. ഒരു പുതിയ നടന്‍ ആണെങ്കില്‍ , മേല്‍പ്പറഞ്ഞ മൂന്നുപേരുടെയും താര പരിവേഷം ഇല്ലാത്തതു കൊണ്ട് എംടി വരച്ചിട്ടിരിക്കുന്ന ഭീമന്‍ എന്ന കഥാ പാത്രം ആയി മാറാന്‍ കഴിഞ്ഞേക്കും എന്ന് തോന്നുന്നു..
ReplyDeleteഎംടി മറ്റു പലരുടെ കൂടെ സഹകരിച്ചതിലും വ്യതസ്തമായ ചിത്രങ്ങളായിരുന്നു ഹരിഹരന്റെ കൂടെ ചെയ്തവ. സുകൃതം മറന്നിട്ടല്ല .
മറ്റു സംവിധായകര്‍ എംടി യോട് അയിത്തം കല്‍പ്പിക്കാ നോ ? നോ വേ! മലയാളത്തില്‍ ഉള്ള എല്ലാ സംവിധായകരും ഒരു ചിത്രം എങ്കിലും എംടിയുടെ തിരക്കഥയില്‍ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണ്.
nannayi..
ReplyDeleteaashamsakal
നടിക്കുന്നവര്‍ ആരായാലും വരട്ടെ ആ സിനിമ.
ReplyDeleteഇപ്പറഞ്ഞ താരങ്ങളെ സങ്കല്‍പ്പിച്ചതു മുഴുവന്‍ രാജശ്രീ പറഞ്ഞ വായനക്കാരല്ലേ. അവരല്ലല്ലോ സിനിമയിലെ കാസ്റ്റിങ് നടത്തേണ്ടത്.
എം.ടിയോ ഹരിഹരനോ ഇതിനെ കുറിച്ച് ഒന്നും പറയാത്ത സ്ഥിതിക്ക് അക്കാര്യത്തില്‍ ഉല്‍കണ്ഠപ്പെടാന്‍ സമയമായോ. രണ്ടാമൂഴം വരട്ടെ. നമുക്ക് കാണാം അതെങ്ങിനെയെന്ന്.
Thanx for the comments....
ReplyDeleteഅത് സിനിമ ആക്കിയാല്‍ നന്നാകുമോ ആവോ...
ReplyDeleteഹരിഹരന്റെ മയൂഘം കണ്ടവര്‍ 'A Walk To Remember' കണ്ടു നോക്കൂ. അത് എത്ര മനോഹരമായി അവര്‍ ചെയ്തിരിയ്ക്കുന്നു എന്ന്... (അതിലെ ഡയലോഗ് പോലും അതേ പടി മയൂഘത്തില്‍ ആവര്‍ത്തിച്ചിരിയ്ക്കുന്നു)
this is new news for me. Thanx Sree.
ReplyDeleteനിരീക്ഷണം നന്നായി.
ReplyDeleteപക്ഷെ സിനിമ എന്താവും എങ്ങിനെ വരുമെന്നൊക്കെ പറയാന്‍ എനിക്ക് പറ്റില്ല.
കാരണം മുന്‍വിധികളോടെ സമീപ്പിക്കാന്‍ പറ്റില്ല എം. ടി . ഹരിഹരന്‍ ടീമിനെ.
Let's see whts happening next...thanx mansoor
ReplyDelete@ orila
ReplyDeleteനമ്മുടെ കുട്ടികളോടുള്ള അതി വാത്സല്യവും ,ഇഷ്ടവും കൊണ്ട്, നമ്മുടെ കുട്ടി വന്നു" അമ്മെ ആ ചെക്കന്‍ എന്റെ പുറത്ത് അടിച്ചു" എന്ന് പറയുംബോലെക്കും,കെട്ട പാതി ആ "ചെക്കനെ രണ്ടു നുള്ള് കൊടുത്തിരിക്കും.
മറ്റവന്റെ അമ്മ വന്നു നോക്കുമ്പോ നമ്മുടെ ത്രി പുത്രന്‍ അവന്റെ കണ്ണടിച്ചു പൊട്ടിച്ചത് കണ്ടാണ് അവന്‍ നമ്മുടെ കുട്ടിയുടെ പുറത്ത് ഒന്നു തൊട്ടതെന്നു അറിയൂ..
ഇഷ്ടം കൊണ്ട് ചുമ്മാ ഭാഗം പിടിക്കുന്നവരും,
ഇങ്ങനെ അതി വാത്സല്യം കൊണ്ട് ഒമാനിക്കുന്നവരും പുറത്ത് അടി കൊള്ളാതെ സൂക്ഷിക്കട്ടെ.
ഈ മുങ്കൂർ നിരീക്ഷണം നന്നായിട്ടുണ്ട്..കേട്ടൊ രാജി
ReplyDeleteThanx
ReplyDelete