Tuesday, July 19, 2011
പദ്മസംഭവനെ, സ്വാഗതം !!!
ഒരു "നിധിയും" അത് ഉളവാക്കുന്ന അങ്കലാപ്പും ചര്‍ച്ചകളും ഏറെ നാളായി കേട്ട് കൊണ്ടിരിക്കുന്നു.
ഭഗവാന്റെ സ്വത്തുക്കള്‍ നാടിന്റെ ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കണം എന്ന് ചിലര്‍,
(അത് എന്ത് കുന്തം?)
ഹിന്ദുക്കള്‍ക്ക് മാത്രം മതിയെന് വേറെ ചിലര്‍.(അടിച്ചക്ക !!)
പാലം, ആശുപത്രി, സ്കൂള്‍,കരാട്ടെ ,സ്പോര്‍ട്സ് സ്കൂളുകള്‍ ക്ക് വരെ ചര്‍ച്ച ആയിട്ടുണ്ട്.
എന്ത് വില കൊടുത്തും സംരക്ഷിക്കും എന്ന് സര്‍ക്കാര്‍.(ഒരു കൈ നോക്കാം, ഒത്താല്‍ ഒത്തു)
എല്ലാം
എന്തിനു വേണ്ടി എന്ന് എന്റെ സംശയം?
ഒരു അന്വേഷണത്തിന്റെ ആവശ്യം എന്തിനായിരുന്നു.?
150 വര്‍ഷത്തോളം പഴക്കം ഉള്ള , ഈ അമൂല്യ സ്വത്തുക്കള്‍
പൂര്‍ണ്ണ ഭക്ത്തിയോടെ സൂക്ഷിച്ചു പോന്ന പദ്മനാഭ ദാസന്മാര്‍ -തിരുവിതാം കൂര്‍ രാജാക്കന്മാര്‍
അവരുടെ അനുവാദം കൂടാതെ, ദേവ പ്രശ്നം പോലും ആരായാതെ,
യാതൊരു തത്വ ദീക്ഷയും ഇല്ലാതെ സര്‍വ്വാണികള്‍ കയറി മേഞ്ഞു അശുദ്ധം ആകിയത് എന്തിനു?
കൊടിക്കണക്കിന് സ്വത്തുക്കള്‍ ഉണ്ടെങ്കില്‍ തന്നെ, അത് സര്‍ക്കാരിന് അല്ല്നെകില്‍ പൊതു നമയ്ക്ക് ഉപയോഗിക്കണം എന്ന് ആര്‍ക്കാണ് നിരബന്ധം?
ആരും വീട്ടില്‍ നിന്നും കൊണ്ട് വന്നതല്ലലോ
ഇത്ര ഊറ്റം കൊള്ളാന്‍?
പിലാത്തോസുമാര്‍ വാഴുന്ന നിയമങ്ങളും, നീതിയും, ..
അവര്‍ പറയുന്നു ബീ നിലവറ തുറക്കരുത്.
അവര്‍ പറയുന്നു സുരക്ഷയില്‍ അതൃപ്തി.
അവര്‍ പറയുന്നു, കൊട്ടാരത്തില്‍ ഉള്ളവരുമായി പുനര്‍ നടപടികള്‍ക്കായി ആലോചിക്കും എന്ന്.....
അവര്‍ പറയുന്നു........
അവര്‍ക്ക് എന്തും പറയാം..
കോടതി അല്ലെ...
പറയട്ടെ..
ഈ പാലവും സ്കൂലുളും ആശുപത്രിയും മാത്രമാണോ ജീവിതം?
എത്ര കിട്ടിയാലും മനുഷ്യന് മതി വരില്ല.
പോര എന്ന് തന്നെ ആണ് അവന്‍ ജനിച്ച നാള്‍ മുതല്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.
മനുഷ്യന് വേണ്ട, സ്നേഹം, പരസ്പര ബഹുമാനം,ജീവിത ബന്ധ മൂല്യങ്ങള്‍, സത്യ സന്ധത ,കുലീനത, ശ്രേഷ്0ത അനുതാപം,കരുണ, ഇതൊന്നും ഈ കാലത്ത് കണി കാണാന്‍ കിട്ടാത്ത സാധനങ്ങള്‍ ആണ്.
ദിനം പ്രതി എത്രയോ ആളുകള്‍ റോഡ് ആക്സിടെന്റില്‍ ,കണ്‍ മുന്നില്‍ കിടന്നു ചോര വാര്‍ന്നു ഒഴുകി മരിക്കാന്‍ കിടന്നിട്ടും, ഒരു കൈ സഹായിക്കാതവന്റെ നാട്, നമ്മുടെ നാട്.,
ഒരുത്തിയെ 200 പേര് മാറി മാറി ഭേദ്യം ചെയ്യുന്ന നാട്,നമ്മുടെ നാട്.,
പെറ്റ തള്ളയേം തന്തയേം പട്ടി ക്കൂട്ടില്‍ കിടത്തി ഉറക്കുന്ന നാട്,നമ്മുടെ നാട്.,
മുല കുടി മാറാത്ത കുട്ടിയെ വരെ ബലാല്‍ക്കാരം ചെയ്യുന്ന നാട്..നമ്മുടെ നാട്.,
ഭാര്യും ഭര്‍ത്താവും തോന്നിയ പോലെ, മക്കള്‍ അവരുടെ വഴിയില്‍.
അവനു വേറൊരുത്തി, അവള്‍ അറിയാതെ,
അവളും കണക്കു തന്നെ.
(മൂല്യ ച്യുതി വന്ന കേരളം)
ആരൊക്കെയാണ് സാര്‍ പാവങ്ങള്‍?
ഇവര്‍ക്ക് വേണ്ടിയാണ് ഇനി പാലവും ആശുപത്രിയും ..
കടലില്‍ കായം കലക്കിയ പോലെ ഈ കോടികള്‍
വെള്ളം ആകാന്‍ പിന്നെ എന്ത് താമസം..?
ആദ്യം മനുഷ്യര്‍ സഹ ജീവികളോടു അനുതാപം കാണിച്ചു പഠിക്കു..
എന്നിട്ടാകാം ദേവന്റെ സ്വത്ത് പങ്കു വെക്കല്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment