Friday, September 2, 2011
MILMA എനിക്ക് പാല്‍ തരുന്നു!!
" പശു പാല്‍ തരുന്നു
അമ്മ പാല്‍ കറക്കും
ആ പാല്‍ എനിക്ക് തരും
ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ അമ്മ കരയും,
എന്തിനാണ് അമ്മ കരയുന്നത്?
ഞാന്‍ അച്ഛനോളം വലുതാകണം." !!!!
പഴയ മലയാള പാഠ പുസ്തക ത്താളിലെ ഈ വരികള്‍
എന്തിനാപ്പ, ഇച്ചേയീ ഇങ്ങനെ ശ്വാസം വിടാതെ വായിക്കണേ.?
പണ്ടത്തെ പോലെ പശുവിനെ കറന്നു പാലെടുക്കാന്‍,
പശുവിനെ കെട്ടാനുള്ള കയറില്ലാഞ്ഞ കാരണം
പശു ഇല്ല.
പകരം MILMA പാലാണ് ഇപ്പോള്‍,
എന്റെ മോള്‍ക്ക് കൊടുക്കുന്നത്.
അപ്പൊ അങ്ങനെ പറ,
മില്‍മയാണ് പാല്‍ തരുന്നത് !!!
ഒന്നു മാറ്റി വയിക്കെന്റെ ചങ്ങായീ ഈ ഭാഗങ്ങള്‍..
സീന്‍ 1
----------
പാല്‍ വില ലിറ്ററിന് അഞ്ചു രൂപ വെച്ചു കൂട്ടാന്‍ ഹൈ കോടതി അനുമതി.
തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കുറുപ്പ് സാര്‍ പ്രഖ്യാപിച്ചതോടെ
കാലത്ത് ചൂട് വാര്‍ത്തയ്ക്കൊപ്പം നല്ല സ്ട്രോങ്ങ് ചായ പാലോഴിച്ച്ചു കുടിച്ചു പ്രഭാതത്തെ വരവേറ്റിരുന്ന
പാപികളായ മലയാളീസ് ഇരുട്ടടി കിട്ടിയ പോലെ ഞെട്ടുന്നു.
സീന്‍ 2
-----------
ഒരു കഠോര പുഞ്ചിരി, മില്‍മയ്ക്ക്.
സന്തോഷത്തോടെ ചിരിക്കുന്ന മുഖം close upil കാണിക്കുന്നു.
സീന്‍ കട്ട്
ഭാഗ്യ ദോഷികളായ മലയാളിയുടെ താടിക്ക് കൈ കൊടുത്തുള്ള മുഖം കാണിച്ചു കൊണ്ട് സീന്‍ അവസാനിക്കുന്നു.
ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ ഇനി അമ്മ എന്തിനു കരയണം?
പകരം കുറച്ചു നാള്‍ ആര് കരയണം എന്തോ, ഏതോ?
ദൈവമേ നാട്ടിലെ ഭരണ വര്‍ഗങ്ങള്‍ക്ക് നല്ലത് മാത്രം വരുത്തണേ !!
കാലത്ത് ചായയ്ക്കായി അടുക്കള തിണ്ണയില്‍ മുരടനക്കി നിക്കുന്ന ഗൃഹനാഥനമാരെ ,!!
നിങ്ങളുടെ മൊബൈല്‍ പ്രീ പൈഡ് റീ ചാര്‍ജു കൂപ്പണിന്റെ കൂടെ
ഇനി അമൂലിന്റെയോ, അനിക്സ്പ്രയുടെയോ പാല്‍ പൊടി വാങ്ങി കൊണ്ട് വന്നു കാലത്തെ സ്തംഭനാവസ്ഥ ഒഴിവാക്കുക, ഇനി മുതല്‍.
വില ഇന്ന് കൂടും നാളേം കൂടും.അതിലാണോ വല്യ കാര്യം.?
കുടുംബം !!!! അതല്ലേ എല്ലാം?
Subscribe to:
Post Comments (Atom)
No comments:
Post a Comment