Wednesday, June 8, 2011

"ദേശാടനക്കിളികള്‍ കരയാറുണ്ട്"





ഈയിടെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു ഉള്ള
പത്ര വാര്‍ത്തകള്‍ കേട്ട്‌ ഈ ഉള്ളവള്‍ക്ക് പൊറുതി മുട്ടി ഇരിക്കുകയാണ്.

"നോം ബല്യ എഴുതുകരാനാ ട്ടോ " എന്ന് കരുതുന്ന ഏതെങ്കിലും മൈകുണാപ്പന്‍ ബ്ലോഗ്ഗര്‍ ,നല്ല കമ്മന്റ് ഇടാത്തവന്റെ തന്തയ്ക്കു വിളിക്കുന്ന സാംസ്കാരിക നേരം പോക്ക് പോലെ പോക്കണം കെട്ട പരിപാടി.

ഒരു സാമ്പിള്‍ വാര്‍ത്ത ,
"ജഡ്ജിമാര്‍ വെറും വിഡ്ഢികള്‍ അല്ലെന്നു CPM നേതാവ് M.V.ജയരാജിനോട് ഹൈകോടതി. "
താക്കീതിന്റെ ഭാഷയില്‍ പറഞ്ഞ ഈ വാര്‍ത്ത വെറും നേരം പോക്കായി വായിച്ചു തള്ളിയവര്‍ വിഡ്ഢികള്‍ ആവോ?

ചോദ്യം:
അപ്പൊ ഇത് വരെ ആരൊക്കെ മോഴകള്‍, ആരൊക്കെ കുട്ടി സ്രാങ്കുകള്‍ എന്നൊക്കെ ഉള്ള വില വിവര പട്ടിക നോക്കാതെയാണോ അതിയാന്‍ കോടതിയെ വിമര്‍ശിച്ചത്?

ഉത്തരം:
വീട്ടിലെ കാര്‍ന്നോര്‍ക്ക് അടുപ്പിലും ആകാം.

എന്നാ ചെയ്യാനാ അമ്മച്ചീ, ജഡ്ജിമാര്‍ അവരുടെ സ്വത്ത് വിവരം വെളിപ്പെടുത്തണം എന്നുള്ള വാര്‍ത്ത വായിച്ചിട്ട് പേപ്പര്‍ മടക്കുന്നതിനു മുന്നേ ആണ് ഈ വാര്‍ത്തയും വരുന്നത്.

അപ്പൊ, വിഡ്ഢികളുടെ കൂട്ടത്തില്‍ കോടതിയെ പെടുതരുതെന്നു ജയരാജിനെ ഓര്‍മ്മപെടുതുകയോ?,
അതോ പൊതു ജനം കഴുത എന്ന സ്ഥാന പേര് മുന്പെയുള്ള വോട്ടര്‍മാരുടെ കൂടെ കോടതിയെയും പെടുത്തരുതെന്ന താക്കീതോ?

എന്തരോ എന്തോ.
"ഈ താമരശ്ശേരി ചുരം എന്ന് പറഞ്ഞാല്‍"... അത് തന്നെ..
("വെള്ളാനകളുടെ നാട്ടിലെ" കുതിരവട്ടം പപ്പുവിനോട് കടപ്പാട്)

ആരോപണം ആര് ഉന്നയിച്ചാലും അത് ഒരു ഒന്നൊന്നര "പണം" ആയിരിക്കണം എന്ന് നിര്‍ബന്ധം ആണ് ഈ ഉള്ളവള്‍ക്ക് ഉണ്ട്.

അത് ഒബാമയ്ക്കെതിരെയോ,ഗദ്ധാഫിക്ക് അനുകൂലമായോ,
പെട്രോള്‍ വില കൂടിയതില്‍ പ്രതിഷേധിച്ചു ഉള്ളതോ
,മറ്റവന്റെ തന്തയ്ക്കു തെറി വിളിക്കുന്ന ചാള ബ്ലോഗേര്സോ,
താരങ്ങളുടെ ഫാന്‍സോ ഏതും ആകട്ടെ..]
(( പഴങ്കഞ്ഞി , മനോഹരന്റെ ഭാര്യ ഉണ്ടാക്കുന്നത് തന്നെ വേണം)

പറയുമ്പോള്‍ നിര്‍ത്തി നിര്‍ത്തി പറഞ്ഞാല്‍ കേള്‍ക്കുന്നവനു തിരിച്ചു തെറി വിളിക്കാനുള്ള അവസരം കൂടി ഒരുക്കുനത് വഴി, കിട്ടിയാല്‍ നാല് പൊട്ടിക്കാനുള്ള അവസരം കൂടി അറിയാതെ വന്നു ചേരും നമുക്ക്.

"ആരെടാ നീ ,പോരിനു വാടാ..എന്റെ ഗുണ്ടകളെ നോം ഇന്ന് നിരത്തില്‍ ഇറക്കുന്നത്‌ കാണണേല്‍ വാ.."
എന്ന് ആന പ്പുറത്ത് കയറി തെറി വിളിക്കുന്നവന്‍ താഴെ നില്‍ക്കുന്ന പട്ടിയേ പേടിക്കേണ്ട കാര്യം ഇല്ല...


എബടെ, ,നാട്ടുകാര്‍ മുക്കിയാല്‍ മാത്രം അപ്പി പോകുന്ന ഈ ചോട്ടാ ഊളന്മാര്‍ കാരണം നല്ല നിലയ്ക്ക് ഓടി ക്കൊണ്ടിരുന്ന മാന്യന്മാര്‍ തലയ്ക്കു മുണ്ടിട്ടു നടക്കേണ്ട അവസ്ഥയാണ്.

വായനക്കാര്‍ക്ക് എന്തെങ്കിലും ഐഡിയ ഇതേ ക്കുറിച്ച് തോന്നുന്നു എങ്കില്‍ ദയവായി പ്രതികരിക്കുക..

അത് വരെ നമുക്ക്, ബാലി കേറാ മലയില്‍ പോയി ചൊറിതണം പൂത്തുവോ, ഒതളങ്ങ കായ്ചോ എന്ന് നോക്കാം.

അവിടെ വെച്ചു മൃദുവായി കാതില്‍ സ്വകാര്യമായി " ഉല്‍ക്കകള്‍ ഉണ്ടാകുന്നതും അവഭൂമിയില്‍ പതിക്കുന്നത് എങ്ങിനെ എന്ന് രഹസ്യം പറഞ്ഞു കളിക്കാം...

കാരണം ആരോപണക്കിളികള്‍ കൂവുകയെ ഉള്ളൂ..

Monday, June 6, 2011

"ആലിപ്പഴം പെറുക്കാന്‍ "





ഒരു പുളുത്താന്‍ ബ്ലോഗര്‍ ആകാന്‍ വേണ്ട കുറഞ്ഞ യോഗ്യത
എഴുതാതിരിക്കാനുള്ള കഴിവും, ഏത് കക്കൂസ് കവിതയോ, പോസ്ടോ
കണ്ടാലും "കലക്കന്‍ " എന്ന് കൂടെ കൂടെ
വല്ലവന്റെ പോസ്റ്റിനു കംമാന്റ്റ് ഇട്ടു, പോകാനുള്ള കഴിവും ആണ്.
(അങ്ങ് ഇക്വഡോറിലെ പൂച്ചയ്ക്ക് താലി കെട്ട്, നിന്‍ മിഴിയിണയില്‍ ഞാന്‍ കുടുങ്ങി.
..ഈ മട്ടിലുള്ള കോക്കാന്‍
കവിത ആണേല്‍, നല്ല വെണ്ടയ്ക്ക സാമ്പാറിന്
കായം ചേര്‍ത്ത പോലെ ഉഷാര്‍...)
ഒരു ബ്ലോഗര്‍ മറ്റൊരു സഹ ബ്ലോഗര്‍ക്ക് എഴുതാന്‍ ചാന്‍സുള്ള ഒരു മെയിലിന്റെ സമ്പൂര്‍ണ്ണ രൂപം..

പ്രിയപ്പെട്ട ബ്ലോഗര്‍,

ഞാന്‍ താങ്കളുടെ സ്ഥിരം വായനക്കാരനാണ്.
താങ്കളുടെ പോസ്റ്റുകള്‍ ഞാന്‍ മറ്റ് കൂട്ടുകാര്‍ക്കു അയച്ചു കൊടുത്തു
താങ്കളുടെ ബ്ലോഗിന്റെ നല്ലൊരു
സര്‍കുലേഷന്‍ ഉണ്ടാക്കുന്ന അഭ്യുദയ കാംക്ഷി കൂടി കൂടിയാണ്.
എന്റെ ബ്ലോഗും വായിച്ചു നല്ല അഭിപ്രായം എഴുതി ഈ ഉള്ളവനെ ധന്യമാക്കണം എന്ന് ഇതോടൊപ്പം അഭ്യര്തിക്കുകയാണ്.
ഞാന്‍ നല്ലൊരു കവി ആണ്.
അസാരം സിനിമാ ഭ്രാന്തു കൂടി ഉണ്ട്.
മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളുടെ തിരകഥ കൃത്ത് ഈ ഉള്ളവന്‍ ആകെണ്ടാവാന്‍ ആയിരുന്നു.
കഷ്ട്ട കാലത്തിനു ,ലഗ്നത്തില്‍ ഗുളികന്‍ വന്നത് കാരണം ശുക്ര ദശ മാറി ശനി ദശ ആയെന്നു പറഞ്ഞാല്‍ തീര്‍ന്ന്നോല്ലോ.
"വടക്കന്‍ വീര ഗാഥ, പഴശ്ശി രാജ, മീശ മാധവന്‍, യോദ്ധ,
നാല് പെണ്ണുങ്ങള്‍ , തുടങ്ങിയ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു.
എന്നാല്‍ എന്നെക്കാള്‍ മുന്നേ ആണുങ്ങള്‍ അതെല്ലാം ചെയ്തത് കൊണ്ട്,
രഘുവിന്റെ റസിയ,കണ്മഷി, മകന്റെ അച്ഛന്‍, കോളേജു കുമാരന്‍,ബാലേട്ടന്‍, ലവ് ഇന്‍ സിങ്കപ്പൂര്‍
പോലുള്ള മലയാളത്തിനു മുതല്‍ കൂട്ടായ ഈ സിനിമകളുടെ ഷൂട്ടിംഗ് സെറ്റില്‍ പോയി, ചുമ്മാ വെറി പൂണ്ടു നടന്നു.
വല്ല അടുക്കള ക്കാരന്റെയോ. മരം വെട്ടു കാരന്റെയോ ഭാഗം അഭിനയിക്കാം എന്ന് കരുതി, എന്നാല്‍ അവിടെയും ലവന്മാര്‍ക്കു യുണിയന്‍ അല്ലിയോ, അപ്പൊ അവിടെയും ഈ ഉള്ളവന്‍ ഔട്ട്‌ ..

സഹി കെട്ട് ആരോ പറഞ്ഞു, പേരെടുക്കാന്‍ ഇപ്പൊ ഏറ്റവും ചെലവ് കുറഞ്ഞ വഴി ബ്ലോഗ്‌ എഴുത്താനെന്നു ..
പോരാത്തതിന് , പേര് മാറ്റി, വല്ല കടിച്ചാല്‍ പൊട്ടാത്ത സ്ഥല നാമങ്ങളോട് കൂടി
വെച്ചാല്‍ ,
മഴക്കാലത്ത്, പരല്‍ മീനുകള്‍ തോട്ടില്‍ വന്നടിയും പോലെ, എന്റെ ചാണാ പുളി കവിതകള്‍ വായിച്ചു
"കൊള്ളാം " മലയാള സാഹിത്യത്തിനു മുതല്ക്കൂട്ട്
ഇങ്ങനെയൊക്കെ , എഴുതുന്ന പുളുത്താനമാരെ കിട്ടും എന്ന് ഞാന്‍ അറിഞ്ഞു..

നാട്ടില്‍ തെങ്ങ് കയറ്റമായിരുന്നു തൊഴില്‍ ...ഇപ്പോള്‍
വലിവിന്റെ അസുഖം ഉള്ളത് കൊണ്ട് തെങ്ങില്‍ കയറുന്നവനെ താഴെ നിന്നു കൊണ്ട് ചുമ്മാ വിരട്ടും..

ഈ ഉള്ള്ളവന്‍ ഈയിടെ എഴുതിയ
" ആലിപ്പഴം പെറുക്കാന്‍ പീലി ക്കുട നിവര്‍ത്തി
എന്ന ഒരു കവിത വായിച്ചു നല്ല അഭി പ്രായം എഴുതണം.
ഞാന്‍ ഇങ്ങനെ തുറന്നെഴുതുന്നത്‌ കൊണ്ട് ഒരു വട്ടന്‍ ആണെന്ന് കൂടി പറയുന്നവര്‍ക്ക് കൂടിയുള്ള മറുപടിയാണ് എന്റെ കവിത.

ഒരു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ആണ് എന്റെ ലക്‌ഷ്യം.
അനുഗ്രഹിക്കണം..
NOTE
* റഷ്യന്‍ കവി മോപ്പാസാന്ഗ് എന്റെ അളിയനാണ്..

Sunday, June 5, 2011

"മിഴികളില്‍ നാണം മൊഴികളില്‍ നാണം"





ഈയിടെ ടീ വീ ചാന്നലുകളുടെ മുന്നില്‍ അറിയാതെ പെട്ട് പോകുമ്പോള്‍ കാണാറുള്ള
ജുഗുപ്സാവഹമായ ഒരു സ്ഥിരം കാഴ്ച.
ഒരു മലയാള സിനിമയിലെ പാട്ട് സീന്‍ ആണ് ...
200 ദിവസം വിജയകരമായി ഓടുന്നു എന്ന് ഇടിയുടെ കൂടെ
മിന്നല്‍ എന്ന പോലെ ഫ്ലാഷില്‍ മിന്നി മിന്നി തെളിയുന്നുണ്ട്..
ആളില്ലാത്ത കസേരകള്‍ നോക്കി വീര്‍പ്പിടുന്ന തീയറ്ററുകള്‍.
എന്നാലും വീര വാദത്തിനു പിറകില്‍ ആകരുതല്ലോ..

"മോഹം കൊണ്ടാല്‍ ഇന്നെത് പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അത് പാല്‍ പാത്രം കുടിച്ചു വറ്റിക്കും
മിഴികളില്‍ നാണം മൊഴികളില്‍ നാണം ..."


ഭഗവാനെ എന്തെല്ലാം കണ്ടാലും കേട്ടലുമാണ് ഈ ജീവിതം
ഒന്നു ജീവിച്ചു പോവുക...?(ഹരിഹര സുതന്‍ അയ്യന്‍ അയ്യപ്പ സ്വാമിയെ...)

പാട്ട് സീനില്‍ നാണം കൊണ്ട് ചുവക്കുന്നത് ,കണ്ടാല്‍ കരഞ്ഞു പോകുന്ന ഒരു മധ്യ വയസ്കയും....
പെണ്ണിന്റെ പിറകെ, പൂച്ചയെ പോലെ പാടി നടക്കുന്ന തോഴികള്‍ വേറെയും.
എഴുപതുകളില്‍ ബ്ലോസിന്റെയ് ഉള്ളില്‍ പ്രതി ശ്രുത വധുവിന്റെ(വരന്റെ) ഫോട്ടോ ഒളിപ്പിച്ചു വെക്കുന്ന സീനുകള്‍ പതിവ് കാഴ്ച... ഏതാണ്ട് അത്തരം സുഖത്തിന്റെ ഓര്‍മ്മ പ്പെടുതലും കൂടി ഈ സീനില്‍ വേണ്ടപ്പെട്ടവര്‍ക്ക് കാണാം

സാക്ഷാല്‍ COMPUTERISED സെറ്റ് അപ് ഒക്കെയാണ് സീനില്‍ ..
അതിനിടയില്‍ ഈ നാണം...

" ഡാടീ മമ്മീ വീട്ടില്‍ ഇല്ലൈ.............

എന്ന ഈ "കീര്‍ത്തനം" തറവാട്ടില്‍ പിറന്ന കൊച്ചു മക്കള്‍ വരെ
പാടി നടക്കുന്ന ഈ
ചാന്ദ്ര യുഗത്തിലാണ് നട്ടാല്‍ മുളയ്ക്കാത്ത നാണം ...

(മനുഷ്യന്‍ ചന്ദ്രനില്‍ പോയി key hole surgery
വരെ നടത്തുന്ന ഈ കാലത്ത്..ശിവ ശിവ..)

തമാശ പറയുന്നതിനും കാണിക്കുന്നതിനും മര്യാദ ഏതും ഇല്ലാതെ പോയാല്‍ എന്താ ചെയ്യാ?

പാട്ടിന്റെ പകുതിയില്‍ പ്രത്യക്ഷ്യപ്പെടുന്നത്, ഈയിടെ മലയാള സിനിമയില്‍ രംഗ പ്രവേശം ചെയ്ത ഒരു നടിയാണ്.
(കാളേ കാളേ,ജെല്ലിക്കെട്ട് കാളെ..)....

മാറിലെ വടിവേതും സ്ക്രീനില്‍ വിട്ടു വീഴ്ച ഇല്ലാതെ കാണിക്കാന്‍ ഈ കലാകാരിക്കുള്ള കഴിവ് അപാരം..

"അവള്‍ക്കും "നാണം"

ഏത് കക്ക കാഷ്ട്ടവും കൈ നീട്ടി വാങ്ങും എന്ന് കരുതി, മലയാളീ പ്രേക്ഷകര്‍ക്ക്‌ വെച്ചു നീട്ടി ഇരിക്കുന്നത് "മഹാനായ ജോഷി"(CHRISTIAN BROTHERS MOVIE ) ആണ്.

(സര്‍വ്വം ബ്രഹ്മ മയം..)

*ഒരു കോട്ടയം ഫലിതം
കൊച്ചപ്പന്റെയ് കുട്ടികളെ 10 എണ്ണത്തിനെ പെറ്റിട്ടു കൊടുത്ത അന്നാ ചേടത്തി പറയുന്നു,
" ഇച്ചായന്റെ 10 പിള്ളാരെ പെറ്റു,എന്നാ കാര്യം.?
അതിയാന്റെ മുഖം ഇത് വരെ കണ്ടിട്ടില്ല ശരിക്ക്...

പതെഴുപതു മലയാളം സിനിമ എടുത്തിട്ടും മലയാളീ പ്രേക്ഷകരുടെ പള്‍സ് അറിയാത്ത ഒരുപടം പിടുത്തക്കാരന്‍...

നല്ല പടങ്ങള്‍ കാണാന്‍ അന്യ സംസ്ഥാനത്തേക്ക് കണ്ണ് നീട്ടി ഇരിക്കുന്നതിനു നമ്മളെ കുറ്റം കാണാന്‍ കഴിയോ ആര്‍ക്കെങ്കിലും ?

Wednesday, June 1, 2011

വ്യാജ പ്രൊഫൈല്‍




(ബസ്‌ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട പത്തു വയസ്സുകാരി റിയ എന്നോട് പറഞ്ഞത്)

ഞാന്‍ ഒരു വ്യാജ ആണെന്ന് എത്ര പറഞ്ഞിട്ടും
അവന്‍ വിശ്വസിക്കുന്നില്ല...
വ്യാജ സീ ഡീയും, വ്യാജ ചാരായവും വ്യാജ പ്രൊഫൈലും
ഉണ്ടെങ്കില്‍ വ്യാജ ഞാന്‍ ആയിക്കൂടെ?
ഓര്‍ക്കുട്ടിലും ട്വിട്ടരിലും ഫെയ്സിലും
ഞാന്‍ മാറി മാറി വ്യാജ വേഷം അണിഞ്ഞു
നൂറോളം ആരാധകരെ ഉണ്ടാക്കി
നയന്‍ താരയും തൃഷയും, ജെനെലിയായും വരെ
എന്റെ പ്രൊഫൈല്‍ പടമായി പലപ്പോഴും
പെണ്ണിനെ കണ്ടാല്‍ ഒലിപ്പീരുമായി നടക്കുന്ന
പീറ ചെക്കനമാര്‍ എന്നെയും കണ്ടു വീണു
(നടു തല്ലി)
ചാറ്റ് വേണം, കൂട്ട് കൂടണം
സിനിമക്ക് പോകാം
തണ്ടൂരി ആകാം
ഹാന്ഗ് ഓവര്‍ കാണണ്ടേ?
മഴ വന്നു, കുട എടുക്കാതെ
നമുക്ക് നടക്കാം..
എന്നെ മാത്രം സ്നേഹിക്കൂ, എന്നെ മാത്രം ..
ഇങ്ങനെ പലരും എനിക്ക് വ്യാജ സന്ദേശം തന്നു..
എത്ര ആയാലും ഞാനും ഒരു മനുഷ്യ ജീവി അല്ലെ?
ഓഫറുകള്‍ കെട്ട് മടുത്തു..

ഞാന്‍ പുരുഷന്‍ എന്ന് ഒരു കൂട്ടര്‍
പെണ് വേഷം കെട്ടിയ വ്യാജന്‍ ആണെന്ന് മറ്റൊരുവര്‍
ആണ്‍ വേഷം കെട്ടിയ സ്ത്രീ ആയിക്കൂടെ?
എന്ന് ഇനി ചിലര്‍....

അന്വേഷിച്ചു വന്നപ്പോള്‍
ആരോപണം ഉന്നയിച്ചവര്‍ എല്ലാവരും
ആണും പെണ്ണും കെട്ടതായിരുന്നു...

ആണത്തമുള്ള ഒരൊറ്റ ആണും
സ്ത്രീത്വമുള്ള ഒരു പെണ്ണും ആ
കൂട്ടത്തില്‍ ഞാന്‍ കണ്ടില്ല.
ഇനി പറയൂ കൂട്ടരേ..,
ഞാന്‍ ഒരു വ്യാജ ആണെന്ന്
അവന്‍ വിശ്വസിക്കില്ലേ?

* വ്യാജന്മാര്‍ ഇത് വായിക്കരുത് !!

പന്തയം വെക്കാനുണ്ടോ? .പന്തയം?




തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സിനു എത്ര സീറ്റ് കിട്ടുമെന്ന്
വാതു വെച്ചു,
മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍
പ്രതി വാതുകാരന്‍ വെള്ളാപ്പിള്ളി നടേശനും..
വൈര മോതിരം സമ്മാനം ...
കണക്കുകള്‍ പിഴച്ച നേതാവ്,
നടേശന്‍ മുതലാളിക്ക്
നവരത്ന മോതിരം അണിയിച്ചു അടിയറവു പറഞ്ഞു
(ഈ പന്തയം ഏതായാലും രത്ന വ്യാപാരികള്‍ക്കു ലോട്ടറി ആയി)

എഴുതാപുറം : പണ്ട് പാഞ്ചാലിയെ പന്തയം വെച്ചു ചൂത് കളിച്ചു തോറ്റ പാണ്ഡവര്‍ നീണാള്‍ വാഴട്ടെ ..

വന്ദേ മാതരം..


ഇനി,
എന്റെ കൂടെ വാതു വെയ്ക്കാന്‍ ആരുണ്ട്?
പന്തയം,
കോഴിയോ, മുട്ടയോ ആദ്യം ഉണ്ടായത്?
കോഴിയാണേല്‍ കാരണം?
മുട്ടയാണേല്‍ കോഴിയോ?
കോഴിയും മുട്ടയും ഒന്നിച്ചാണേല്‍
കോഴി മുട്ടയോ?
ഉത്തരം പറയാത്തവര്‍ക്ക് നൂറു കടം
പറഞ്ഞവര്‍ക്ക് മോതിരം അല്ല..
മോതിരം ഇട്ടു വെക്കാനുള്ള
ചെപ്പു ഫ്രീ..

അല്ലെങ്കില്‍ "ആ കയ്യിലോ, ഈ കയ്യിലോ
(ഇടതോ വലതോ)
അമ്മാന പൂച്ചെണ്ട്?
കണ്ണന് സമ്മാന പൂച്ചെണ്ട്?"
(ഒരു പഴയ സിനിമ പാട്ട്.)

പോയ ബുദ്ധി :

അല്ലാണ്ട് പിന്നെ, നട്ട പ്പിരാന്തു,
പന്തയം വെച്ചു കളിക്കാന്‍ പറ്റിയ പ്രായം !!
ആ നേരം കൊണ്ട് നാല് ഏത്തവാഴ വെച്ചിരുന്ണേല്‍
അടുത്ത ചിങ്ങത്തില്‍ എങ്കിലും
കാഴ്ച കുല വെക്കായിരുന്നു
ഗുരുവായൂരപ്പന്.

Tuesday, May 31, 2011

എങ്കിലും എന്റെ സുന്ദരീ...!!!!




കണ്ണിന്‌ കണ്ണായ കണ്ണി
സുന്ദരി ക്കുട്ടിക്കു സ്വര്‍ണ്ണ നിറമായിരുന്നു
ഉണ്ടക്കണ്ണി എന്ന് വിളിച്ചാല്‍ അവള്‍ ചിരിക്കും
(അവളുടെ ഭാഷയില്‍-മനുഷ്യന്‍
മാത്രമാണ് ഇന്ന് ചിരിക്കാത്തത്)

പകരം കേള്‍ക്കാന്‍ സുഖമുള്ള
"ഘര്‍ " ശബ്ദവും കൊണ്ട്
എന്നോട് മിണ്ടില്ലെന്ന് രഹസ്യം പറയും.

റൊട്ടിയും വെണ്ണയും മതി അവള്‍ക്കു,
മുട്ടയും മീനും കൈ കൊണ്ടേ തൊടുകില്ല
മടിയില്‍ ഇരുത്തിയാല്‍, അവളെ
ആരെയും കാണിക്കരുതെയെന്നു കണ്ണടച്ച് കാണിക്കും.

അവളുടെ ഈ പേര് മാറ്റി ക്കൂടെയെന്നു
പലരും അടക്കം പറഞ്ഞു..
നാട്ടുകാര്‍ കേള്‍ക്കാത്ത
പേര് മതി എന്ന് പറഞ്ഞത്
സുന്ദരിക്കുട്ടി തന്നെ.

കണ്ണടച്ച് പാല്‍ കുടിച്ചാല്‍ സ്വാദ് കൂടും
എന്ന് കണ്ണി എന്നോട് പറയാറുണ്ട്‌.

പക്ഷെ, അമ്മയ്ക്ക് വിശ്വാസം പോരാ.
"ഒറ ഒഴിക്കാന്‍ വെച്ച പാല്‍,
കണ്ടോ, കണ്ണടച്ചു കുടിക്കുന്നു."
(ചീത്ത പേരും കേള്‍പ്പിച്ചു)

അവളല്ല,വല്ലപ്പോഴും മാത്രം
അടുക്കള നിരങ്ങാന്‍ വരാറുള്ള
കണ്ണിയുടെ അച്ഛനായിരുന്നു
(പറഞ്ഞാല്‍ ആര് വിശ്വസിക്കും?)

നെയ്യില്‍ പൊരിച്ച റൊട്ടിയും,
വറുത്ത മീനും, ചെമ്മീനും
കണ്ടനു നിലയില്ലാ കയമാണ്.

"കുട്ടീടെ ദേഹത്ത് ചെള്ള്‌
വരും,,,കളയുന്നുണ്ടോ ഇതിനെ
ദൂരെ എങ്ങാനും...?
എന്ന് അപ്പയും അമ്മയും എന്നെ
വിലക്കുന്നത് അവള്‍ക്കു ഇഷ്ടമേയല്ല
നാഴികയ്ക്ക് നാല്‍പ്പതു വട്ടം
ചുമ്മാ കുരയ്ക്കുന്ന,
നായിനെ പത്തടി അകലത്തില്‍ നിര്‍ത്തി,
പകരം ഒരടി പോലും അകലാതെ എന്നെ
ചാരി നില്‍ക്കുന്ന കണ്ണി .

ഒരു മഴക്കാലത്ത്, വിറകിന്‍ പുരയില്‍
മൂന്നു കുഞ്ഞങ്ങളെ പെറ്റിട്ടു സുന്ദരി ക്കുട്ടി
മൂന്നില്‍ ഒരാള്‍ക്കെങ്കിലും സ്വര്‍ണ്ണ നിറം പ്രതീക്ഷിച്ച
എന്നെ ഞെട്ടിച്ചു കൊണ്ട്
സര്‍വ്വം ചാരം,
മൂന്നു ചാര ക്കരുപ്പന്മാര്‍
(കണ്ടന്റെ ചാര കറുപ്പ് )

ഒരു വിലാപം :
എങ്കിലും എന്റെ സുന്ദരീ...!!!!
തറവാടിന്റെ മാനം കളഞ്ഞില്ലേ?
ആരുമായും ഓന്‍ ലൈന്‍ ബന്ധം അവള്‍ക്കുണ്ടായില്ല...
രാത്രിയില്‍ ഹായ് ഡാ എന്ന് പറഞ്ഞു ആര്‍ക്കും sms
അയക്കുമായിരുന്നില്ല.ഒരാളുമായും browse
ചെയ്യുമായിരുന്നില്ല..
അവള്‍ക്കു ബ്ലോഗ്‌ എഴുത്തും പതിവുണ്ടായില്ല
എന്നിട്ടും സുന്ദരീ, പേര് കളഞ്ഞില്ലേ?

Monday, May 30, 2011

നാന്‍ താന്‍ കടവുള്‍ !! !!!




നമ്മുടെ തൊട്ടു അയല്‍ വാസിയായ തമിള്‍ സഹോദരരുടെ ഒരു കാര്യം..
കാര്യം അയല്‍ വക്കം ഒക്കെയാണ്.
എന്നാലും ഇങ്ങനെ ഒരു ചെയ്ത് വേണമായിരുന്നുവോ?

പുരൈട്ചി തലൈവി ജയലളിതയ്ക്ക് വേണ്ടി തമിള്‍ മക്കളുടെ വിരല്‍ മുറിച്ചു ദാനം !!!
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വിരല്‍ മുറിച്ചു കൊടുക്കാമെന്നു നേര്‍ന്നു അത്രെ ഒരു ആരാധിക.

മുറിപ്പിച്ചതോ, മുറിച്ചതോ..(എന്തരോ എന്തോ) !!!

കായി കൊടുക്കാമെന്നു ഏറ്റാല്‍, മുടി അല്ല, തല തന്നെ വെട്ടി പിഞ്ഞാണത്തില്‍ വെച്ചു മാര്‍ഗം കളി കളിയ്ക്കാനും തയ്യാറുള്ളവര്‍ ചുറ്റും ഉള്ളപ്പോള്‍ ആണ് ഒരു വിരലിന്റെ കാര്യം.. ച്ചായ് !!

ഇങ്ങനെ ചോര കൊഴുത്ത വിരലുകള്‍ കണ്ടു തൃപ്തി അടയുന്നത്
ദേവനോ, അസുരനോ എന്തോ ?

തലൈവി എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ഓര്‍ക്കുന്നത്
പട്ടിക്കാടാ പട്ടണമാ (ജോഡി-ശിവാജി ഗണേശന്‍), അടിമയ് പെണ്, ആയിരത്തില്‍ ഒരുവന്‍
(ജോഡി- MGR ) ഈ ചല ചിത്രങ്ങളാണ്...
പിന്നെ നമ്മുടെ അണ്ണന്റെ ദേഹ വിയോഗവും...

അണ്ണന്റെ കൂടെ, സതി അനുഷ്ട്ടിക്കാന്‍ ശ്രമം നടത്തി.
അതില്‍ പരാജിതയും അപമാനിതയും ആയ
"അമ്മ" ,
നാണക്കേട്‌ കൊണ്ട് അരിശം മൂത്ത് , പിന്നീട് തമിള്‍ നാട് മുഖ്യ മന്ത്രി യാണ് എതിര്തവരോട് പക തീര്‍ത്തത്..
(ഫീനിക്സ് പക്ഷി)
അങ്ങനെ ഉള്ള ഈ അമ്മയ്ക്ക് വേണ്ടി ഒരു ചെറു വിരല്‍ എങ്കിലും
കണ്ടിച്ചില്ലെങ്കില്‍ പിന്നെ എന്തര്‌ ഇത് മച്ചൂ...?


പണ്ട് ദ്രോണരുടെ രഹസ്യ ശിഷ്യനായ ഏകലവ്യനും ഇങ്ങനെ ഒരു മുറിക്കല്‍ നടത്തി മഹാ ത്യാഗം ചെയ്തിട്ടുണ്ട്.
പക്കേങ്കില്‍ , മുഖ്യന്‍ ആകാനായിരുന്നില്ല.
വെറുതെ ഒരു രസം.
അല്ലെങ്കില്‍ വിവരമുള്ള, ആരേലും വിരല് കണ്ടിച്ചു ദക്ഷിണ കൊടുക്കോ?
പിരാന്ത്.. അല്ലാണ്ട് പിന്നെ..