Tuesday, April 19, 2011

"പെണ്ണായാല്‍ പൊന്ന്‌ വേണം "




ഏത് നേരം നോക്കിയാലും ആളോള്‍ക്ക് കാശില്ല കാശില്ല എന്ന് പരാതി ..
, തുണി വാങ്ങാന്‍ കാശില്ല..,
അരി വാങ്ങാന്‍ ,
കുട്ടികളെ നല്ല നിലക്ക് പഠിപ്പിക്കാന്‍ കാശില്ല,
റേഷന്‍ രണ്ട് രൂപക്ക് കിട്ടിയാല്‍ കൊള്ളാമെന്നു ചിലര്‍,
വെറുതേ കിട്ടിയാലും വാങ്ങാമെന്നു വേറെ ചിലര്‍..
പിരിവിനു വന്നാല്‍ കൊടുക്കാന്‍ കാശില്ല,
ഒരു കല്യാണം വന്നാല്‍ ഉടുക്കാന്‍ നല്ല ഉടുപ്പില്ല ,
ഉള്ള ഉടുപ്പെല്ലാം കഴിഞ്ഞ കല്യാണത്തിന് ഇട്ടു പോയത് കൊണ്ടും ,ആ കല്യാണത്തിന് വന്നവര്‍ പലരും ഈ കല്യാണത്തിനും വരും എന്നതിനാലും
ഇനി അതുടുത്ത് അവരുടെ മുന്നില്‍ പോകാന്‍ വയ്യെന്ന് വാശി പിടിക്കുന്ന
"അത്താഴ പഷിനിക്കാര്‍" വീട്ടിലെ ആണുങ്ങള്‍ക്ക് ( ചിലപ്പോള്‍ പെണ്ണുങ്ങള്‍ക്കും)
സ്വൈര്യം തരാതെ "കല്യാണത്തിന് പോകണം എങ്കില്‍ പുത്തന്‍ മേടിച്ചു തരാതെ
പോകില്ല എന്ന് നിരന്തരം വാ കീറി കാണിക്കുമ്പോള്‍ തല വേദന മാറണമല്ലോ എന്ന് കരുതി
പുത്തന്‍ മേടിച്ചു മാരണം ഒഴിവാക്കുന്ന ബുദ്ധിമാന്മാരും ഉണ്ട്.
.....
തുണി വാങ്ങാന്‍ പണം ഇല്ലാത്തത് കൊണ്ടാണോ ആവൊ, "നാക്കമുക്ക-നാക്കമുക്ക" പോലുള്ള ലളിത ഗാനം പരിപാടിയിലും, "സൂര്യ തേജസോടെ അമ്മ" എന്ന് അഭിമാന പൂര്‍വ്വം
പേരിട്ടു വിളിച്ച സിനിമാക്കാരുടെ കലാപരിപാടിക്കിടയിലും, എന്ന് വേണ്ട ഏത് ഷോയ്ക്കും ഇപ്പോള്‍ പുട്ടിനു പീര ചേര്‍ക്കും പോലെ അല്‍പ വസ്ത്ര ധരിണികളുടെ എണ്ണം അസാരം കൂടുതലായോ എന്ന് ഈ ഉള്ളവള്‍ക്ക് സംശയം.
അവിടേം പണം തന്നെ ആണോ ഇനി പ്രശ്നം ?
(മാനം വിറ്റും പണം ഉണ്ടാക്കാം.പിന്നീട് ഈ പണം തന്നെ മാനം തന്നോളും.)
പറയും പോലെ കാശില്ലാണ് ആളോള് പറയുന്നത് നേര് തന്നെയോ?

ഈ ഉള്ളവളുടെ മോളുടെ പാദസരം നന്നാക്കാന്‍ കൊച്ചിയിലെ പ്രശസ്തമായ
ഒരു സ്വര്‍ണ്ണ ക്കടയില്‍ പോയപ്പോള്‍ ഈ പറഞ്ഞത് അപ്പടി അങ്ങട്ട് വിശ്വസിക്കാന്‍ തോന്നിയില്ല.
വെറും സാധാരണക്കാര്‍ മാത്രം കടക്കുള്ളില്‍ !
സ്വര്‍ണ്ണം വാങ്ങാന്‍ വന്നവരോ, അതോ എന്നെ പോലെ പൊട്ടിയ സ്വര്‍ണ ആഭരണം കൂട്ടി ചെര്ര്‍ക്കാന്‍ കയറിയതോ, അതോ ഉള്ളത് വിക്കാന്‍ വന്നവരോ , അതുമല്ല വെറുതെ കയറിയവരോ എന്നറിയില്ല, കണ്ടവരില്‍ മുഴുവനും വെറും സാധാരണക്കാര്‍.

കാഷില്‍ ഇരിക്കുന്നവന്‍ കാശെണ്ണി പെട്ടിയില്‍ ഇട്ടു കൊണ്ട്
"ഡാ ജോസഫേ, discount റേറ്റ് നോക്കീം കണ്ട്‌ പറയ്‌ട്ട .."
എന്ന് സൈല്സില്‍ നില്‍ക്കുന്ന ചെരുപ്പകാര്‍ക്ക നിര്‍ദേശം കൊടുക്കുന്നുമുണ്ട്.
ഗോള്‍ഡ്‌ 1 ഗ്രാം Rs .2010
8 ഗ്രാം Rs 16080
ഇങ്ങനെ കടയുടെ ഭിത്തിയില്‍ പതിപ്പിച്ചിട്ടുള്ളത് നോക്കി ഇന്ദ്ര സഭയില്‍ പ്രവേശിച്ച ദുര്യോധനനെ പോലെ ഈ "സ്ഥല ജല വിഭ്രാന്തിയാല്‍" ഈ ഉള്ളവള്‍ അമ്പരന്നു നിന്നു.....

"ഈശ്വരാ, ച്ചുങ്കക്കാര്‍ക്കും പാപികള്‍ക്കും മാത്രമോ നീ സ്വര്‍ണ്ണം വാങ്ങാന്‍ അനുമതി കൊടുത്തിരിക്കുന്നത്?"

ഈ ഉള്ളവളെ പോലുള്ള വെറും സാധാരണക്കാര്‍ക്ക് ,
സ്വര്‍ണ്ണം മാത്രം ചോദിച്ചു വരുന്ന
"വരന്മാര്‍ക്ക്" മകളെ കൊടുക്കില്ലെന്ന് പറയാന്‍ മാത്രം പരിഷ്കാരം വന്നില്ലല്ലോ ഇനിയും..എന്ന് ഓര്‍ത്ത് പിന്നെയും അമ്പരക്കുന്നു...

ആര്‍ത്തി മൂത്ത്‌ , പേ പിടിച്ച പെണ്ണുങ്ങള്‍ കടക്കാരന്‍ ഇട്ടു തരുന്ന ആഭരണങ്ങളില്‍ ഒന്നും തൃപ്തി വരാതെ ഭിത്തിയില്‍ തൂക്കി ഇട്ടിരിക്കുന പുതിയ ഫാഷന്‍ ചൂണ്ടി കാണിച്ചു വീണ്ടും വീണ്ടും മേശമേല്‍ നിരത്തി ഇടുവിക്കുകയാണ്..
പിറകില്‍ നില്‍ക്കുന്ന ആണുങ്ങള്‍ പോകറ്റ് തപ്പി കൊണ്ട് കൂടെ വന്ന പെണ്ണിനെ നിരുല്സാഹ പ്പെടുത്തിയിട്ടും അവള്‍ അതൊന്നും കാണാതെ അങ്ങനെ അന്തിച്ചു നിലക്കയാണ്..
("തലയണ മന്ത്രത്തിലെ " കാഞ്ചന )

കാലത്ത് മുതല്‍ ഈ നിരത്തല്‍ പ്രയോഗം ചെയ്ത് മടുതതിനാലോ ആവോ കടക്കാരന്‍ ഇടയ്ക്കിടെ ആഭരണത്തിന്റെ ലഭ്യത ക്കുറവിനെ ക്കുറിച്ച് വന്നവരെ വിശ്വസിപ്പിച്ചു കൊണ്ടിരുന്നു.
(വാങ്ങാന്‍ തോന്നുവര്‍ വാങ്ങട്ടെ)

മോളും കൊച്ചു മോളും കൂടെ വന്ന അപ്പന്റെ വിലക്കുകള്‍ വക വെക്കാതെ ആഭരണങ്ങള്‍ നിരത്തി ഇടുവിക്കുന്നു...

നന്നാക്കി കിട്ടിയ പാദസരം കൊച്ചു പെട്ടിക്കുള്ളില്‍ എനിക്ക് തന്നു കൊണ്ട്, കച്ചവട തന്ത്രങ്ങള്‍ ശരിക്കറിയാവുന്ന കടക്കാരന്‍ പറയുന്നു.
"മാഡം, പുതിയ disign വന്നിട്ടുള്ളത് ഒന്നു നോക്കി ക്കൂടെ?
ഓ, ഇപ്പോള്‍ ഇല്ല ഇനി ഒരിക്കല്‍ ആകാം എന്ന് പറഞ്ഞ
ഞാന്‍ അടങ്ങുന്ന സമൂഹമാണോ ആണോ ശരിക്കും പാവങ്ങള്‍?
അതോ, ലോണ്‍ അടക്കാനിരുന്ന കാശ് വെച്ചു കാശ് മാല വാങ്ങി അത് അണിഞ്ഞു വരുന്നവര്‍ കാണിക്കുന്ന ആവേശം കാണാന്‍ വിധിക്കപ്പെടുന്ന വീട്ടിലെ പുരുഷ്നമാരോ?

(പാവങ്ങള്‍ പെണ്ണുങ്ങള്‍ അല്ല !!)

20 comments:

  1. മലയാള മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍
    പ്രത്യക്ഷപ്പെടാറുള്ള പരസ്യങ്ങള്‍
    ജ്വല്ലറികളുടെയും തുണിക്കടകളുടെയുമാണ്.
    അവ നിര്‍മിക്കുന്ന വല്ലാത്തൊരു മായാലോകമുണ്ട്.
    ആളുകളെ കടകളില്‍ തളച്ചിടുന്നത് അതു തന്നെയാണ്.
    അഭിമാനം, അന്തസ്സ് എന്നിങ്ങനെ പല തരത്തില്‍
    കടക്കാര്‍ ആളുകളില്‍ പ്രലോഭനം സൃഷ്ടിക്കുന്നുണ്ട്.
    ഇപ്പറഞ്ഞ അഭിമാനം, അന്തസ്സ് എന്നൊക്കെ പറയുന്നത്
    മറ്റു ചിലതാണെന്ന് തിരിച്ചറിയാനുള്ള വിവേകം
    ഉണ്ടാവുമ്പോഴേ ഈമായിക ലോകത്തില്‍നിന്ന്
    പറുത്തു കടക്കാനാവൂ. അങ്ങി തിരിച്ചറിയാതിരിക്കാനല്ലേ,
    ഇക്കാണുന്ന താരങ്ങളെല്ലാം ചേര്‍ന്ന് നമ്മളെയിങ്ങനെ
    ഉറക്കിക്കിടത്തുന്നത്.

    ReplyDelete
  2. ഉറങ്ങിക്കോളൂ.....മതി വരുവോളം.
    എന്നട്ട് പാതിരായ്ക്ക്, വിളിച്ച എണീപ്പിച്
    "നീ ഉറങ്ങുവന്നോട ? ഉറങ്ങിക്കോ, ഇന്ന് അത്താഴം ഇല്ലെന്നു പറയാന്‍ വിളിച്ചതാണെന്നു മാത്രം പറഞ്ഞേക്കരുത് ഈ താരങ്ങള്‍..

    ReplyDelete
  3. >>>പാവങ്ങള്‍ പെണ്ണുങ്ങള്‍ അല്ല !!)<<

    njaan sammathikkilla....

    ReplyDelete
  4. ഞാന്‍ അടങ്ങുന്ന സമൂഹമാണോ ആണോ ശരിക്കും പാവങ്ങള്‍?
    അതോ, ലോണ്‍ അടക്കാനിരുന്ന കാശ് വെച്ചു കാശ് മാല വാങ്ങി അത് അണിഞ്ഞു വരുന്നവര്‍ കാണിക്കുന്ന ആവേശം കാണാന്‍ വിധിക്കപ്പെടുന്ന വീട്ടിലെ പുരുഷ്നമാരോ?

    (പാവങ്ങള്‍ പെണ്ണുങ്ങള്‍ അല്ല !!)

    ReplyDelete
  5. (പാവങ്ങള്‍ പെണ്ണുങ്ങള്‍ അല്ല !!) ഇതങ്ങട് ക്ഷ പിടിച്ചൂ...എന്റെ വാമഭാഗത്തിന്റെ പാദസരവും ഇന്നലെ പൊട്ടി... സ്വർണ്ണക്കടയിൽ ചെന്നപ്പോൾ പുതിയ ഡിസൈയിൻ ഉണ്ടെന്ന് വിൽ‌പ്പനക്കാരൻ.. അവൾ എന്നെയൊന്നു നോക്കി ഞാൻ ഗോള്‍ഡ്‌ 1ഗ്രാം Rs .20108 ഗ്രാം Rs 16080ഇങ്ങനെ കടയുടെ ഭിത്തിക്കുള്ളില്‍ പതിപ്പിച്ചിട്ടുള്ളത് നോക്കി...“സാർ ഇനിയും വിലകൂടും” എന്ന് കടക്കാരൻ...പരിചയമുള്ളത് കോണ്ടാകാ..“ബാക്കി വരുന്ന പണം നാളെ കോടുത്തയച്ചൽ മതി” വീണ്ടും കടക്കാരന്റെ തിരുമൊഴി.. എന്നെക്കാൾ 12 വയസ്സൂള്ള ഭാര്യയുടെ താല്പര്യത്തിനു ഞാൻ എതിരു നിൽക്കുന്നത് ശരിയാണോ.. പുതിയത് തിരഞ്ഞെടുത്ത് അവിടെ വച്ച് അതു കാലിലണിഞ്ഞ് എന്റെ ഭാര്യ എന്നെ നോക്കിച്ചിരിച്ചു..ആദ്യരത്രി കഴിഞ്ഞ പിറ്റേ പ്രഭാതത്തിൽ അവൾ ചിരിച്ച അതേ..ചിരി..!! ഇന്നു ബാങ്കിൽ നിന്നും എടുത്ത് ആ കടയിലെക്ക് കൊടുത്തയച്ചത് 8500 രൂപാ.. മനസ്സിൽ പക്ഷേ ഒരു പരസ്യ വാചകം ഓടിയെത്തി... “ വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന് നാട്ടിൽ കേണു നടപ്പൂ”......പാവങ്ങൾ പെണ്ണുങ്ങൾ!!!!!

    ReplyDelete
  6. നല്ലവരില്‍ നല്ലവരായ എന്റെ വായനക്കാരുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി..

    ReplyDelete
  7. കല്യാണതിരക്കായിരിക്കും എന്ന് തോന്നുന്നു...ഇപ്പോഴത്തെ സ്വര്‍ണവിലകേട്ടാല്‍ ആരെങ്കിലും ആ പരിസരത്തുകൂടി പോകുമോ..

    ReplyDelete
  8. തതാണ് നേര് പ്രിയ..

    ReplyDelete
  9. രാജശ്രീ പറഞ്ഞത് തീര്‍ത്തും ശെരിയാണ്.ഒരു രൂപയുടെയും രണ്ടു രൂപയുടെയും അരിക്കാര്യം തെരഞ്ഞെടുപ്പിന് മാത്രം വേണ്ടിയുള്ളതാണ്.സ്വര്‍ണ്ണ കടകളില്‍ മണ്ണ് നുള്ളിയിട്ടാല്‍ താഴെ വീഴാത്ത പോലെ ജനമാണ്.ബെവേരെജസ്സിലും അങ്ങെനെ തന്നെ അല്ലെ? നാം ഒരു മൂഡ സ്വര്‍ഗ്ഗത്തില്‍ ആണ് ജീവിക്കുന്നത്.ഇത് നമ്മുടെ കേരളത്തിന്‌ മാത്രം സ്വന്തം.പോസ്റ്റ്‌ നന്നായിട്ടിണ്ട്‌.ആശംസകള്‍.

    ReplyDelete
  10. nammude manssine sankalpathinte lokateekku ethikkunnavrkku vaanijya taalparyamundu enna tiricharivu nashdapettukondirikkunna oru kaalamanu kadannu pokunnath..

    good......

    ReplyDelete
  11. പ്രിയപ്പെട്ട രാജശ്രീ,

    സുപ്രഭാതം!

    ഇന്നലെ അജി പറഞ്ഞു..ഒരു ലേഡി ഡോക്ടര്‍ക്ക്‌ കല്യാണാലോചന നടക്കുന്നുട്..നാനൂറു പവന്‍ കരുതി വെച്ചിട്ടുണ്ട്!രക്ഷിതാക്കള്‍ ഗള്‍ഫിലാണ്..

    അപ്പോള്‍ വിദ്യാഭ്യാസം ഏതാണെങ്കിലും സ്വര്‍ണത്തിന് തന്നെ മുന്‍തൂക്കം!

    സമൂഹം പറയാതെ പറഞ്ഞത് സ്വര്‍ണത്തിന്റെ തൂക്കതിലാണ് പെണ്ണിന്റെ വില!ഏറ്റു പറയാന്‍ പുരുഷനും സ്ത്രീയും!

    പാവങ്ങളായ പെണ്ണുങ്ങളും ഉണ്ട്!:),

    സസ്നേഹം,

    അനു

    ReplyDelete
  12. Valare nannayirikkunu, ella sthreekalum anganeyayirikkam...pakshe loan eduthu swarnam vanganda sthithy manassilakkikoduthal avar pinmarum....theercha...

    ReplyDelete
  13. ബാങ്ക് കാരുടെ പള്ളക്കടിക്കാന്‍ ആണോ സാജ്?
    ഈ ലോണ്‍ കൊണ്ടാണ് അവരൊക്കെ അരി മേടിക്കുന്നതെ..
    അഭിപ്രായത്തിനു നന്ദി..

    ReplyDelete
  14. അണീഞ്ഞൊരുങ്ങി നടക്കുക എന്ന പെണ്ണിന്റെ ആഗ്രഹം അവരെ പാവങ്ങള്‍ അല്ലാതക്കുന്നില്ല.ഒരു തരി സ്വര്‍ണ്ണം പോലും അണിയാതെ ഒരുങ്ങിനടക്കുന്ന പെണ്ണുങ്ങളുമുണ്ട് അവരാരും പാവങ്ങളുമല്ല.തുണീയും സ്വര്‍ണ്ണവും എത്ര കിട്ടിയാലും തൃപ്തിയാകാന്‍ ഇന്നുവരയും ഒരു പെണ്ണിന്റെ മോഹം അനുവധിച്ചിട്ടില്ല.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില കയറുന്നതു പെണ്ണുങ്ങള്‍ പാവങ്ങള്‍ അല്ലഞ്ഞിട്ടല്ല.പെണ്ണിന്റെ എല്ലാം സംരക്ഷിക്കുന്ന പൂരുഷന്‍ സ്വര്‍ണ്ണം വാങ്ങി കൊടുത്തിട്ടു വിലനിരത്തികാണിക്കുണു.ഇത്തരം പുരുഷന്മാരും പാവങ്ങളല്ല.
    ബാങ്ക് കാരുടെ പള്ളക്കടിക്കുമെന്നു ആശങ്ക വേണ്ടാ.രണ്ട് രൂപയുടെ അരി
    ഇനി ലോണ്‍ എടുത്തു വാങ്ങാന്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ല!!!
    ആരാണു പാവങ്ങള്‍....ഒരു ഉത്തരമുണ്ട്....???
    ആശംസകള്‍

    ReplyDelete
  15. pennayal ponnu venam ...
    ponnumkuda mayideyanam....

    ReplyDelete