Thursday, April 28, 2011
കണക്കു മാഷും കുട്ട്യോളും
ങ്ങടോടത്തെ കണക്കു മാഷ്ക്ക് പ്രാധാന പണി ക്ലാസില്‍ എത്തിയാല്‍ പിന്നെ മൂപ്പര്‍ക്ക് ഒറങ്ങണം
ഒറങ്ങണം എന്ന ചിന്തയാ....
അവറാന്റെ പുരയിടം കണ്ടോരു
വാങ്ങി, തോന്നിയ വിലക്ക് വിറ്റു , ലാഭമോ, നഷ്ടമോ എത്ര?
ഈ വിധത്തിലുള്ള കണക്കുകള്‍ കണ്ടോരടെ പറമ്പില്‍ മാവിനും ചക്കയ്ക്കും, കല്ലെറിഞ്ഞ കഥ നിരത്തി ബല്യ ആളുകളായി ഇരിക്കണ മ്മളെ അടുത്ത്, മൂപ്പര്‍ ബെര്‍ക്കനെ ഇരുന്നു അത് ചെയ്യേടോ...എന്ന് പറഞ്ഞു ഈ മാതിരി കണക്കിട്ടു തരും...
കൂട്ടിയും കുറച്ചും അടുക്കലിരിക്കനവന്റെ കൈ കാല്‍ വിരലുകള്‍ കടം വാങ്ങി എണ്ണി തീര്‍ത്തു ഒരു ജാതി ഉത്തരം കൊണ്ട് മാഷടെ അടുത്ത് ചെല്ലുമ്പോഴേക്കും
മൂപ്പര്‍ പിന്നേം സുഖായിട്ട് ഉറക്കം ന്നെ...
മാഷടെ ഉറക്കം നഷ്ട്ടപ്പെടുതിയവന് അടുത്ത ബ്രഹ്മാസ്ത്രം പുരയിടത്തിന്റെ രൂപതിലാകും വരിക...
ഒരു പുരയിടത്തിന്റെ ചുറ്റളവ് നീളത്തെക്കാള്‍ രണ്ടിരട്ടി ആയാല്‍ അതിന്റെ വീതി എത്ര?
ന്റെ മാഷേ, ചൂരല്‍ കൊണ്ട് നല്ല പ്രയോഗം, മ്മടെ ചന്തിക്കങ്ങട് ഈരണ്ടെണ്ണം വീതം മേടിക്കനതാ ഈ മാതിരി കൊടക്കമ്പി പോലുള്ള ചോദ്യം ചോദിക്കണേല്‍ നല്ലത്..
കണ്ടവന്റെ പറമ്പില്‍ പശുവിനെ തീറ്റിയും , പറമ്പിന്റെ ചുറ്റളവും എടുപ്പിച്ച നടന്ന മ്മാടെ മാഷ്ക്ക് പകെങ്ങില്‍ ഒരു തുണ്ട് മണ്ണ് സ്വന്തമാക്കാന്‍ പറ്റിയില്ല എന്നത് അത്ഭുതം ആണേ ...
കാലം കൊറേ കഴിഞ്ഞു ങ്ങടോടത്തെ പൊര താമസത്തിന് മാഷിനെ കണ്ടപ്പോള്‍ ആദ്യം മനസ്സിലായില്ല...
അങ്ങട്ട് ചുളുങ്ങി പ്പോയി പാവം..
മ്മഷിന്റെ കയ്യില്‍ ചൂരല്‍ ഒണ്ടോന്നു നോക്കി കൊണ്ടാ എന്റെ ചോദ്യം..
അയ്യോ, മാഷോ, അറിയോ ന്നെ?
രാജശ്രീ , മാഷിന്റെ തല്ല് കിട്ടാത്ത ദിവസം ഒഴിവു ദിവസം മാത്രം.
തല്ല് കിട്ടിയ ദിവസങ്ങളില്‍ ഒക്കെ മാഷിന്റെ കയ്യൊടിഞ്ഞു പോകാന്‍ നല്ലോണം പ്രാര്തിച്ചവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട്യാരുന്നു...
മാഷും ഞാനും അന്ന് ഒരുപാട് ചിരിച്ചു..
ഈശ്വരനെ ഞാന്‍ ആദ്യമായി അന്ന് കണ്ടു...
--------------
ഒരു ദേശാടനം കണക്കെ മ്മളും പോയി, കാലം കൊറേ കഴിഞ്ഞു കണക്കു പഠിപ്പിക്കാന്‍, ദക്ഷിണ ആഫ്രിക്കയ്ക്ക് അടുത്തുള്ള ലെസോത്തോ എന്ന നാട്ടില്‍..
പഹയര് മ്മള് കരുതും പോലെ അത്ര പാവങ്ങള അല്ലാട്ടോ..
ഈ മാതിരി കണക്കും കൊണ്ട് മ്മള് ഒന്നു ചെന്ന് നോക്ക്
സെകണ്ടിനുള്ളില്‍ അല്ലെ ഉത്തരം...
എന്തിനാ മാഷേ, കണ്ടവരുടെ പറമ്പില്‍ പശുനേം, എരുമെനേം കെട്ടനെ?..ആ നേരം കൊണ്ട് നമക്ക് എല്ലാവര്ക്കും കെടന്നു ഒര്ങ്ങി ക്കോടെ,,,,?
എന്ന് അവരുടെ ഭാഷയില്‍ നിന്നും മ്മടെ ഭാഷയില്‍ വിവര്‍ത്തനം ചെയ്‌താല്‍ ഈ മാതിരി പരിഭാഷ അങ്ങനെ വായിച്ചെടുക്കാം..
നാണം കെട്ട് പോകും മ്മളവിടെ ചിലപ്പോള്‍.
ചുവടെ ഉള്ള അവരുടെ സംഭാഷണങ്ങള്‍ മലയാളത്തില്‍ ആക്കി ചുവടെ..
(സത്യം പറയട്ടെ..മ്മടെ കണക്കെ മാഷേ പോലെ ക്ലാസില്‍ ഇരുന്നുറങ്ങാന്‍ ന്റെ പിള്ളാര്‍ സമ്മതിച്ചിരുന്നില്ല...
ഇന്നാള്‍ ഒരുത്തന്‍ പറയാണ്... , ഈ ചുറ്റളവ് എടുക്കണ സമയം
ഒരു പായ അവിടെ വിരിചിരുന്നേല്‍
പായ കീറി തുണ്ടതിന്റെ
എണ്ണം എടുത്താല്‍ ചുറ്റളവ് കണ്ടു പിടിചൂടെന്നു...
പഹയന്‍ പറഞ്ഞതിലും അല്പം ശരി ഇല്ലേ എന്ന് തോന്നുംബോലെക്കും ക്ലാസില്‍ ഒരെണ്ണത്തിന്റെ പൊടി പോലും ഇല്ല..
നോക്കുമ്പോള്‍,
പറമ്പിന്റെ അറ്റം മുതല്‍ പായ വലിച്ചു കൊണ്ട് പോയി പ്രാക്ടിക്കല്‍ ചെയ്യുന്ന പിള്ളാരെ...
ന്റെ കണക്കു മാഷിനെ പോലെ തൊടുക്കാന്‍ അന്നേരം ഒരു ബ്രഹ്മാസ്ത്രം ഇല്ലായിരുന്നു...
ഗുണപാഠം :
പാത്രം അറിഞ്ഞു വേണം ഭിക്ഷ..
Subscribe to:
Post Comments (Atom)
കണക്കിനു ഞാൻ കണക്കാ... ചിന്തകൾക്കും ഗുണപാ0 ത്തിനും നന്ദി
ReplyDelete:)
ReplyDeleteവായനാ പാഠം: ഭാഷ(സംസാര രീതി അറിഞ്ഞ് വേണം എഴുതാന്‍)... :)
Thankyou both...
ReplyDeleteഭാഷയ്ക്കതീതമായ ചിന്തകളും ,തീവ്ര മോഹങ്ങളുംചേര്‍ന്ന് എന്നെ ഒരു വെള്ള മയില്‍ ആക്കി മാറ്റിയ ബാല്യമേ ...haasiminulla reply ente profilil und...
ReplyDeleteരാജശ്രീ, സംഗതിയുടെ കാന്പ് എനിക്കിഷ്ടമായി, സംസാര ഭാഷ എഴുതാന്‍ ഉപയോഗിക്കുന്പോള്‍ കുറച്ചു കൂടി ലളിതമാക്കുന്നത് നല്ലതാണ്. സത്യം പറഞ്ഞാല്‍ പല വാക്കുകളും എനിക്കിനിയും മനസ്സിലായിട്ടില്ല. അതെന്റെ കുറവാണ് കേട്ടോ.അക്ഷര തെറ്റാണോ അതോ അങ്ങിനെ എഴുതിയതാണോ എന്ന് പോലും സംശയം തോണി പോവുന്നു. ഒരു കാര്യം ചെയ്യൂ, ഇങ്ങിനെ എഴുതുന്പോളെഴുതിക്കഴിഞ്ഞതിന്റെ ശേഷം ഒരു നാലഞ്ചാവര്‍ത്തി വായിച്ചു നോക്കുക, ചിലപ്പോള്‍ താങ്കള്‍ക്ക് തന്നെ അതില്‍ ചിലതൊക്കെ മാറ്റാന്‍ തോന്നും. അഭിപ്രായമായി പറഞ്ഞു എന്ന് മാത്രം. കണക്കു മാഷന്മാര് ശരിക്കും ദുര്‍ഭുതങ്ങളുടെ അവതാരങ്ങലാണ് ബാല്യങ്ങള്‍ക്ക്. പക്ഷെ താങ്കള്‍ക്കു ഒരു പാവം മാഷിനെയാനല്ലോ കിട്ടിയത് എന്നോര്‍ക്കുന്പോള്‍ അസൂയ തോന്നുന്നു. :) ശുഭാശംസകള്‍
ReplyDeleteഇത് അത് പോലെ എഴുതീത മാഷേ ...
ReplyDeleteസംസാര ഭാഷ പോലെ..യേത്?
രാജശ്രീ,കണക്കിന് മോശമാണെന്ന് മനസ്സിലായി.ഭാഷയ്ക്കും?പക്ഷെ ഞാന്‍ ആസ്വദിച്ചു വായിച്ചു.വായ്മൊഴി ഇങ്ങനെയേ വരൂ അല്ലെ ?അതോ രാജശ്രീ ടച്ചോ?ഇങ്ങനെയൊന്നും എഴുതാന്‍ എനിക്കറിയില്ല കേട്ടോ.ആശംസകള്‍. ബാക്കി കണ്ണൂരാന്‍ വന്നു പറയും.
ReplyDeleteകണക്കിന് മോശമാകുന്നത് ഒരു കുറ്റമല്ല ;)
ReplyDeleteനല്ല മാഷ്...കേട്ടോ !
Dear all,
ReplyDeleteന്റെ വീട്ടില്‍ പണ്ട് ഒരു ചന്ദ്രിക എന്ന ഒരു സ്ത്രീ വേലയ്ക്ക് നിന്നിരുന്നു..
(അച്ഛന്റെ അകന്ന ബന്ധത്തില്‍ പ്പെട്ട ഒരു പാവപ്പെട്ട കുടുംബത്തിലെ അവിവാഹിത..)
(അവരുടെ വിയര്‍പ്പു നാറ്റം എനിക്ക് ഇഷ്ടമായിരുന്നു)
മുറ്റം അടിക്കാനും അലക്കാനും തേക്കാനും ഒക്കെ അമ്മയെ സഹായിച്ചിരുന്നു.
അവരുടെ ചെറിയമ്മ ചന്ദ്രികയെ കാണാന്‍ ഊരകത്ത് (തൃശൂര്‍) നിന്നു വരുമായിരുന്നു
മുഖം നിറയെ മസൂരിക്കലയുള്ള ചെറിയമ്മ.
മുളക് നുറുക്കും കായ വറുത്തതും കൊണ്ട് വരുമായിരുന്നു ചന്ദ്രികയെ കാണാന്‍ വരുമ്പോള്‍..
ഈ ചെറിയമ്മയുടെ സംസാര ഭാഷ ഒന്നു കടം എടുത്തതായിരുന്നു.
വായനക്കാരില്‍ ചിലര്‍ക്ക് ഇത് അലോസരം ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു..
രാജശ്രീ..എനിക്ക് ഇഷ്ടപ്പെട്ടു ട്ടോ..കണക്കില്‍ ഞാനും വീക്കാ...ചന്ദ്രികയെക്കുറിച്ചും ചെറിയമ്മയെക്കുറിച്ചും എഴുതു..വിശദീകരണം കേട്ടപ്പോള്‍ തന്നെ രസകരമായി തോന്നി...
ReplyDeleteല്ല പ്പെന്താ കഥാ...
ReplyDeleteനിങ്ങളെന്തേ കോയിക്കോട്ടുകാരുത്തിയാ...?
ഓന്‍ കണക്കാ.മ്മടെമാശു...
ങ്ങളു ബേജാറാകണ്ടാട്ടോ...
ആശംസകള്‍
പ്രിയ, പറഞ്ഞതിലും കാര്യം ഉണ്ട്.
ReplyDeleteഎല്ലാവരുടെയും അനുഗ്രഹം ഉണ്ടെങ്കില്‍ അതും നടക്കും..
ഇന്ന പിടിചോളീ... .
ഷിബു, ങ്ങള് ജീവിച്ചു പോകാനും സമ്മതിക്കൂല്ല ?
നന്നായിട്ടുണ്ട് രാജശ്രീ ഈ രചന.
ReplyDeleteഉപയോഗിച്ച സംസാര ഭാഷയില്‍ ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നില്ല.
ഏതായാലും പോസ്റ്റ് രസകരം.
ആശംസകള്‍
Thank you Mansoor.
ReplyDeleteങ്ങളു ജീവിച്ചോളീന്‍ മ്മളില്ലേ...
ReplyDeleteകഥ പറച്ചിലിന് പുതുമയുണ്ട്.
ReplyDeleteമനസ്സിലാവാത്ത പ്രശ്നമൊന്നും തോന്നിയില്ല.
പ്രാഞ്ചിയേട്ടന്റെ ഭാഷയും ഇതന്നെല്ലേ?
ReplyDeleteപോസ്റ്റ് ഇഷ്ടായി ട്ടോ..
ഈശ്വരനെ ഞാന്‍ ആദ്യമായി അന്ന് കണ്ടു...
ReplyDeleteeswarane adhyamai kandu alleee.
ee bhasha ethanu mashe.....
ചൈതന്യം.....
ReplyDelete