Wednesday, May 18, 2011

ടെലി ഷോപ്പിംഗ്‌




അരയില്‍ കെട്ടി അരക്കോടി നേടൂ
എന്ന് പറഞ്ഞവര്‍ എന്നെ
കറുത്ത ഏലസ്സ് വാങ്ങാന്‍ നിര്‍ബന്ധിച്ചു.
കരി ഓയിലിന്റെ നിറമുള്ള
ഒരു കരടി
അവന്റെ അനുഭവങ്ങള്‍ പറഞ്ഞത് ഇങ്ങനെ..
(അവന്റെ തലമുടി നിറയെ മുടിക്കായ ഉണ്ടായിരുന്നു)
എന്റെ അമാവന്‍ ചെരുപ്പ് കച്ചവടത്തില്‍
നഷ്ട്ടം വന്നു കുടുമ്പം കുട്ടി ചോറാക്കി
ഈ എലസ്സിന്റെ കാര്യം പറഞ്ഞപ്പോള്‍
അപ്പോള്‍ തന്നെ അരയിലും
കഴുത്തിലും ഈരണ്ടു വീതം കെട്ടി,
അപ്പോള്‍ തന്നെ കാശുകാരനായി.
(ഒരു കുബേരന്‍ ആയാല്‍ ആര്‍ക്കു നഷ്ടം?)
ആര് പറഞ്ഞാലും തല കുലുക്കി
സമ്മതിക്കുന്ന ജനം
അന്നേരം ഇതും തല കുലുക്കി പാസ്‌ ആക്കി.

10 comments:

  1. എന്തും തല കുലുക്കി
    സമ്മതിക്കുന്ന ജനത്തിന്
    ഇത് മതി ....കൊള്ളാം ..ഇപ്പോഴത്തെ
    കച്ചവട കണ്ണ് നന്നായി
    അവതരിപ്പിച്ചു.

    ReplyDelete
  2. ജനത്തിന് ഇത് മാത്രം മതി..നന്ദി

    ReplyDelete
  3. ഒരു അബദ്ധം എനിക്കും പറ്റിയതാ.അത് കൊണ്ട് തലേ മുണ്ടിട്ടു കൊണ്ട് പോകുവാ.പോസ്റ്റ്‌ എന്നെയാണോ നോക്കുന്നത് എന്നൊരു സംശയം.

    ReplyDelete
  4. ath kalkki...sir kuber kunji aano vaangiyath..?

    ReplyDelete
  5. ഇനി കുബേരത്തി ആവുമ്പോൾ എന്നെ ഒന്ന് അറിയിക്കണേ...
    കുറച്ച് കാശ് കടം ചോദിക്ക്യാനാട്ടാ‍ാ..

    ReplyDelete
  6. ഇന്ന് രൊക്കം നാളെ കടം..Thanx for the comment

    ReplyDelete
  7. അന്നേരം ഇതും തല കുലുക്കി പാസ്‌ ആക്കി.

    ReplyDelete
  8. alland pinne enna cheyyana ikkalath?
    thanxxxxxxxxxxx

    ReplyDelete
  9. കഷണ്ടിമാറി മുടികിളിക്കാനുള്ള മരുന്നു വില്പനക്കാരനും പറഞ്ഞു, മരുന്നു കൈവെള്ളയിലൊഴിച്ചു തലയില്‍ പുരട്ടിയതിനു ശേഷം കയ്യു നന്നായി കഴുകണം അല്ലങ്കില്‍ കൈവെള്ളയിലും മുടികിളിക്കും.അന്നേരം ഇതും തല കുലുക്കി പാസ്സാക്കി.
    തെ ന്താപ്പം...കുബേരത്തിയാകാനാപൂതി...? ഒന്നങ്ങടു അരയില്‍ കെട്ടുക...ഒന്നങ്ങടു കഴുത്തില്‍ ചാര്‍ത്തുക...ഒന്നങ്ങടു കയ്യില്‍ വക്കുക...ത്രയേവേണ്ടു...മന്‍സ്സിലായില്ലാന്നുണ്ടോ കുട്ട്യേ....?

    ആശംസകള്‍

    ReplyDelete
  10. ah,ellayidavum ketti nokki.pakshe, kuberatham innnum akale..Thanx shibu.

    ReplyDelete