Monday, May 16, 2011

ബാര്‍ബി ഡോള്‍






ബാര്‍ബി ഡോള്‍
-----------------------
ആദ്യത്തെ പിറന്നാളിന് എന്ത് വേണം എന്ന് അവര്‍ ചോദിച്ചില്ല.
പകരം ചുവന്ന ഉടുപ്പിട്ട മാലാഖയെ പോലുള്ള
ചിരിക്കുന്ന ബാര്‍ബി ഡോള്‍ എനിക്ക് തന്നു കൊണ്ട്
മമ്മിയും ഡാഡിയും
പിറന്നാള്‍ ഉമ്മ തന്നു.
"ഷെയിപ്പ്" ഇപ്പോള്‍ തന്നെ ബോര്‍ ആയി തുടങ്ങി എന്ന് പറഞ്ഞു
എനിയ്ക്ക് അവകാശപ്പെട്ട മുലയ്ക്കു പകരം
കുപ്പി നീട്ടി.
DNA ടെസ്റ്റ്‌ നടത്തി എന്നെ ഡാഡിയും മമ്മിയും വീണ്ടെടുത്തപ്പോള്‍
ദഹിയ്ക്കാത്ത ഒരു ജീന്‍ എന്റെ തൊണ്ടയില്‍ കിടന്നത്
തുപ്പിക്കളഞ്ഞു..



ഇന്റര്‍വ്യൂ.
------------------

അവര്‍ക്ക് അറിയേണ്ടത് പോളണ്ടിന്റെ തലസ്ഥാനവും
നിക്കലിന്റെയ് രാസ നാമവും ആയിരുന്നു.
മൂത്രം ഒഴിക്കാന്‍ നേരം മാത്രം
രാത്രി കൊണ്ട് നടക്കാറുള്ള
ടോര്‍ച്ചു സെല്ലില്‍ നടക്കുന്ന രാസപരിണാമം
എന്തെ, എന്നോട് ചോദിച്ചത് എന്ന് എനിക്കറിയില്ല
സോപ്പ് കമ്പനിയിലെ
സെക്യൂരിടിക്കാരന്റെ അറിവുകള്‍
നിചപ്പെടുത്തിയ പണ്ഡിതര്‍
ഇത് കാണാതെ പോകട്ടെ.



രാജന്‍ എന്ന എന്ജിനീയറിംഗ് വിദ്യാര്‍ഥി
---------------------------------------------------------------

അവര്‍ എന്നെ കക്കയം ക്യാമ്പില്‍
കൊണ്ട് പോയി.
കാലിലും ദേഹത്തും ലാത്തി ഉരുട്ടീ ക്കയറ്റി.
മൂത്രനാളിയില്‍ ഈര്ര്‍ക്കില്‍ തുളച്ചു ക്കയറ്റി ക്കൊണ്ട് അവര്‍
കിതച്ചു.
ശങ്കരാഭരണം രാഗം ഒരിയ്ക്കല്‍ കൂടി പാടാന്‍ അവര്‍ആക്രോശിച്ചു.
അനക്കമില്ലാതിരുന്ന എന്നെ
അവര്‍ ചാക്കില്‍ കെട്ടി പച്ചയ്ക്ക് കുഴിച്ചിട്ടു.
ഞങ്ങള്‍ക്കും ജീവിച്ചു കാണിച്ചു കൊടുക്കണ്ടേ എന്ന്
പറഞ്ഞത് ഞാന്‍ പിന്നെ കേട്ടതേ ഇല്ല.

29 comments:

  1. ഇത് ഭാഷയ്ക്ക് അതീതമായ ചിന്തകള്‍ തന്നെ.ആശംസകള്‍.

    ReplyDelete
  2. നന്നായി...ഇങ്ങനെയൊക്കെ ചിന്തിക്കൂ... എഴുതൂ...ഭാവുകങ്ങൾ

    ReplyDelete
  3. എല്ലാവരുടെയും അനുഗ്രഹം ഉണ്ടേല്‍ കാളിദാസന്റെ "കുമാരസംഭവം"ത്തേക്കാള്‍ ഒന്നു എഴുതും

    Thank you sirs..

    ReplyDelete
  4. ennu karuthi ezhutppikkale...jeevichu poykkottu..vayatti ppizhappaney...

    ReplyDelete
  5. വാവ്, ശ്രീ, ഇത് കിടുലം. പ്രത്യേകിച്ചും ഡോള്‍. ഇങ്ങിനെ അങ്ങ് പോകട്ടെ ചിന്തകള്‍. ആശംസകള്‍.

    ReplyDelete
  6. ഒത്താല്‍ ഒരു വയലാര്‍ അവാര്‍ഡ് ..അതാണ് ഇനി ജീവിത ലക്‌ഷ്യം..അനുഗ്രഹിയ്ക്കണം...
    Thanx Azad bhayya,,,,

    ReplyDelete
  7. രണ്ടാമതെത് ഇഷ്ട്ടപ്പെട്ടു.

    പിന്നെ ബ്ലോഗ്‌ എഴുതുന്നവര്‍ക്ക് വയലാര്‍ അവാര്‍ഡ് കൊടുക്കുമോ ? ഒരു സംശയം !

    ReplyDelete
  8. ഒത്താല്‍ ഒത്തു മാഷേ.കിട്ടിയാല്‍ അടയ്ക്കാമരം പോയാല്‍ ഒരു അടയ്ക്ക..

    ReplyDelete
  9. അടയ്ക്ക മടിയില്‍ വെയ്ക്കാന്‍ പറ്റും.പക്ഷെ അടയ്ക്കാ മരമോ?

    ReplyDelete
  10. മരം, ഇങ്ങള് ധൈര്യോട്ടു മടീല്‍ ബെചോളീന്‍..മാഷേ.പാളേം അടയ്ക്കേം മാറ്റിയാല്‍ ഒന്നാന്തരം തടി മടീല്‍ കിടക്കൂലെ..?യേത്?

    ReplyDelete
  11. Rajashreeyude sppedinu
    pattiyathu blog alla
    google buzz aanu...
    ellam nannayirikkunnu..
    abhinandangal..

    ReplyDelete
  12. സ്പീഡ് കൊറയ്ക്കാന്‍ സ്പീഡോ മീറ്റര്‍ wynd ചെയ്തു വെച്ചിട്ടും,
    സ്പീടീ പോ പുന്നാര മോളെ എന്ന് പറഞ്ഞു അവര്‍
    എന്റെ പിന്നില്‍ ചൂരല്‍ കൊണ്ട്
    ഒരു പ്രയോഗം
    അവര്‍ എന്റെ
    അപ്പനേം അമ്മനേം വിളിക്കുന്ന കെട്ട് മടുത്തു..
    ഒരു അബലയ്ക്ക് ഇതില്‍ കൂടുതല്‍ സ്പീഡ് വേണം എന്ന് പറയല്ലേ
    ചേട്ടായീ..
    സാരാംശം :അണ്ണാന്‍ മൂത്താല്‍ മരം കേറ്റം മറക്കുമോ?

    ReplyDelete
  13. ha..ha..athum speedil thanne
    vannu.!!!.keep it up...

    ReplyDelete
  14. "ഷെയിപ്പ്" ഇപ്പോള്‍ തന്നെ ബോര്‍ ആയി തുടങ്ങി!

    ReplyDelete
  15. Ali Bhai, ...ജ്ജ് പറഞ്ഞോ ഞമ്മ ഇനി എന്താ വേണ്ടതെന്നു..നന്നാക്കാനും പഹയര് സംമാതിക്കൊല്ലാന്നു വെച്ചാല്‍ ബല്യ കഷ്ട്ടാണ് ...

    ReplyDelete
  16. ഉള്ളിലൊരു കനലെരിയുന്നുണ്ടല്ലേ?

    ഒരു പുരുഷ രചനപോലെ, മറുപടിയും.

    നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  17. Rajasree Narayanan said...
    ഒത്താല്‍ ഒത്തുമാഷേ.കിട്ടിയാല്‍ അടയ്ക്കാമരം. പോയാല്‍ ഒരു അടയ്ക്ക..

    @@

    ചേട്ടായിയേ, അടയ്ക്ക പോകാതെ നോക്കിക്കോ. ഇക്കാലത്ത് നല്ല വിലയാ. പ്രത്യേകിച്ച് മൂത്ത് പതംവന്നു പഴകിയ അടയ്കക്ക്!

    **

    ReplyDelete
  18. ഇങ്ങനെ പോയാല്‍ "ഷെയ്പ്" ഇനീം ബോറാകും.!

    ReplyDelete
  19. DNA പരിശോധന നടത്തിനോക്കിയപ്പോ അവര്‍ക്ക്‌ തോന്നിക്കാണും...വളര്‍ന്നു വന്നു അവരുടെ ഷേപ്പ് നാട്ടുകാര് മാറ്റുന്നതിലും ഭേദം പാകിയ വിത്ത് ഇത്തിരി കരുത്ത് കുറഞ്ഞു വളര്‍ന്നാല്‍ അവര്‍ക്ക് കിട്ടുന്നതിന്‍റെ കടുപ്പം കുറയുമല്ലോ എന്ന് ....

    ReplyDelete
  20. chettaaaa...pennaayaal shape venam... aaanaayal masilum venam appo aanupennayaalo ?

    ReplyDelete
  21. ബാര്‍ബിയുടെ ചിത്രം അസ്സലായിട്ടുണ്ട്; പോസ്റ്റും ശ്ശ് രസിപ്പിച്ചു!
    രാജശ്രീ പിന്നാലെയുണ്ട്; നാരായണ! നാരായണ!!

    ReplyDelete
  22. @Jishad ..ആണ് പെണ്ണായാല്‍ ജിഷാദ് ആകും അതില്‍ എന്നാ ഇപ്പം ഒരു സംശയം?Thanx for the comment
    Srrekuuty,Pathikan,Hashim, പെരുത്ത്‌ നന്ദി !!
    അപ്പച്ചന്‍ ഇങ്ങനെ ഒഴുക്കായി പറഞ്ഞു നിര്‍ത്തിയോ ?
    നിങ്ങളുടെ ഒക്കെ എള്ളോളം സ്നേഹവും ,തുറന്ന മറുപടിയും എന്നെ ഒരു ഭൂലോക സുന്ദരി ആക്കിയിരിക്കുന്നു..
    എങ്ങിനെയ നന്ദി പറയാ ഈ ഏടത്തി?
    കാവിലെ ഉത്സവത്തിന്‌ പോകുമ്പം, എട്ടതിക്കു കണ്മഷീം, കുപ്പി വളേം വാങ്ങി വരൂലേ ഗോയിന്ദൂട്ടി?
    (എല്ലാവരെയും ആ പേര് വിള്ച്ചതി ക്ഷമീ, ഒരു M.T
    Style കാച്ചി നോക്കീതാ ...
    പാളിയോ?Thanx for the comennts to all...

    ReplyDelete
  23. @ HASHIM....ഹാഷിം,രണ്ടില അല്ല, ഒരില..എല്ലാം ഇങ്ങനെ ഇരട്ടി ആയി കാണുന്നത് കൊണ്ടാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് ഇനിയും അറിഞ്ഞു ഈ എട്ടതിയുടെ ശിഷ്യത്തം സ്വീകരിക്കുക..

    ReplyDelete
  24. @Aalavanthaan..Silicon implant നെ ക്കുറിച്ച് ഇനി ക്ലാസ് എടുക്കേണ്ടി വരുമോ?
    സുസ്മിത സെന്‍ ബ്രാന്‍ഡ് Ambaasidr ആകട്ടെ..

    ReplyDelete
  25. NALLA CHINTHAKAL..AASHMSAKAL..

    ReplyDelete
  26. ഏത് ഷേപ്പും വരുത്താവുന്ന ‘ഡിൽഡൊ’ ഡോളുകൾ ലഭിക്കുന്ന എനിക്കെന്തിനാ ജീൻ തിരയുന്ന ബാര്‍ബി ഡോള്‍..അല്ലേ..?

    സെക്യൂരിടിക്കാരന്റെ അറിവുകള്‍
    നിചപ്പെടുത്തിയ പണ്ഡിതര്‍
    ഇത് കണ്ടു ..കേട്ടൊ

    ഈ രാജൻ കാരണം എത്രപേർ ജീവിച്ച് പോയി...അല്ലേ

    ReplyDelete
  27. മണ്ഡരി പിടിച്ച ചില തെങ്ങു ചെത്താന്‍ കൊടുത്താല്‍ നല്ലപോലെ തെളിയും.ചില സ്ത്രീജനങ്ങള്‍ കല്യാണശേഷം ഇങ്ങനെ തെളിയും.അവരാണു പിന്നെ കുഞ്ഞിനു മുലകൊടുത്താല്‍ ഷേപു പോകുമന്നു വാകീറുന്നതു.

    ആശംസകള്‍

    ReplyDelete
  28. thurannu parchilukalkk nanni Shibu..

    ReplyDelete