Tuesday, May 24, 2011
മനുസ്മൃതി
മനുവിന് IQ ഇല്ലെന്നു എല്ലാവരും പറയുന്നു
നക്ഷത്ര കണ്ണുള്ള മനുവിന്..
അവനെ വയറ്റില്‍ ആയിരിക്കുമ്പോള്‍
അവന്റെ അമ്മ കട്ടിലില്‍ നിന്നും വീണപ്പോളാണ്
ക്ഷതം ഏറ്റതെന്നു
അമ്മ പറയുന്നു.
അവന്റെ അച്ഛനും അമ്മയും
മുറ ചെറുക്കനും മുറ പെണ്ണും ആയിരുന്നു.
തമ്മില്‍ ക്രോമസോമുകള്‍
പിണങ്ങിയതെന്നു
ശാസ്ത്രം പഠിക്കാന്‍ പൂനയ്ക്ക് പോയ
ഉണ്ണി പിള്ള അടക്കം പറഞ്ഞു.
കയ്യില്‍ കിട്ടുന്നതെന്തും
മണത്തു നോക്കി വലിച്ചെറിയുന്നു മനു
പൂവിന്റെ മണവും
പൂമ്പാറ്റയുടെ മണവും
ഒന്നല്ലെന്ന് തിരിച്ചറിയും വരെ,
ഭൂമിയ്ക്ക്
മുകളില്‍ ഉള്ളതെല്ലാം അവനു
പൂഴിയുടെ ഗന്ധം..
എന്നെ കാണുമ്പോള്‍ മാത്രം അവന്‍
വെളിച്ചം കണ്ടു .
മനുക്കുട്ടാ, മാമുണ്ണാന്‍ വാ തുറക്കെന്നു
അമ്മ പറയുമ്പോള്‍ മാത്രം ചിരിച്ചു.
(അമ്മയ്ക്ക് അവന്‍ അരുമ)
നഖങ്ങള്‍ കൊണ്ടെന്റെ
മുഖം മാന്തി പൊളിക്കുംപോഴും
മനുവിന്റെ അമ്മ ചിരിക്കും
മനു പാവമാടി, അവനു
നുള്ളാന്‍ പോലും അറിയില്ല..
Subscribe to:
Post Comments (Atom)
അവനു
ReplyDeleteനുള്ളാന്‍ പോലും അറിയില്ല..
Manu The Best..
നഖങ്ങള്‍ കൊണ്ടെന്റെ
ReplyDeleteമുഖം മാന്തി പൊളിക്കുംപോഴും
മനുവിന്റെ അമ്മ ചിരിക്കും
മനു പാവമാടി, അവനു
നുള്ളാന്‍ പോലും അറിയില്ല.. ഒരു കുഞ്ഞിന്റെ നനുത്ത വിരൽ സ്പർശം പോലെ....മനോഹരമായ എഴുത്ത് ഭാവുകങ്ങൾ
Manu The Best..Thank you sir.
ReplyDeleteഅജ്ഞാതനായി ഇരിക്കുന്ന വായനക്കാരനും നന്ദി.
ReplyDeleteബെസ്റ്റ് കണ്ണാ ബെസ്റ്റ്..
കവിതയാണ്..
ReplyDeleteഞാന്‍ വായിച്ചത് ശരിയെങ്കില്‍, വേദനയുടെ ഇത്തരം പൂക്കള്‍ എനിക്കും ചുറ്റിലും ഉണ്ട്, എന്നും കാണുന്നു. രക്തബന്ധം, മറ്റു കാരണങ്ങള്‍..
എഴുത്ത് ഇഷ്ടപ്പെട്ടു.
Thanx for the coment.Manu is no more.
ReplyDeleteHe was my neighbour,on his 15th b'day he left from this world..my loves to Manu.
ക്രോമോസോമുകൾ ചതിപ്പിച്ച ആ കുഞ്ഞുതലോടലുകൾക്കിടക്കും ഇതിനുള്ളിലെ നൊമ്പരത്തിന്റെ വേദനകൾ തിരിച്ചറിയുന്നൂ...
ReplyDeletethanx Muralee...
ReplyDeletemanu smruthi.അമ്മയുടെ വേദനയും
ReplyDeleteമനുവിന്റെ ചിത്രവും
വായനക്കാര്‍ക്ക് വ്യക്തം
ആയി പകര്‍ന്നു തന്ന
എഴുത്ത്......