Wednesday, May 25, 2011

ജാന്വിക്കു സ്നേഹപൂര്‍വ്വം






ജെര്‍മനിയില്‍ നിന്നും ജാന്വി ലോകേഷ് എന്ന ഒരു ബ്ലോഗര്‍ എനിക്ക് അയച്ചു തന്നത്......അവരുടെ സമ്മതത്തോടെ
മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് താഴെ ചേര്‍ക്കുന്നു.


"
രാജശ്രീ ,
വരികളില്‍ കാണുന്നത് ഈ ലോകം തന്നെ.
വാക്കുകള്‍ അഗ്നി
കുടഞ്ഞിടുന്നു എന്റെ മേലെ.
അലങ്കാരങ്ങളില്‍ കുംഭമേള.

പൊട്ടന്മാര്‍ ചിലര്‍, എന്നെ ഭയപ്പെടുതുന്നുണ്ട്.
പലരും, ബ്ലോഗുകള്‍ ആഘോഷിക്കപ്പെടുകയാണ്,
എന്നാല്‍
.അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്തവനും
വിമര്‍ശനങ്ങളില്‍
മഷി കുടഞ്ഞിടുന്നുണ്ട്,
(തോറ്റൊടുന്ന പട.)

എന്നാല്‍ വിലയിരുതപ്പെടുന്നില്ല.
വിഡ്ഢികള്‍ !!

എന്നിനി ഇവര്‍ സ്വരാക്ഷരങ്ങള്‍ മുതല്‍
വ്യന്ജനാക്ഷരങ്ങള്‍
വായിച്ചു തുടങ്ങും?

മറുപുറം:

കിഴക്കും പടിഞ്ഞാറും
ജെര്‍മ്മനി ഇന്നില്ല.
എന്നേ ,
മതിലുകള്‍ മാറ്റി,
പകരം,
അതിരുകള്‍ക്ക് അപാരത..
***************************************
Thanks Janvi...

ജാന്വിക്കു എന്റെ മറുപടി
------------------------------------------

അങ്ങാടിയില്‍ തോറ്റവര്‍ അമ്മയോട്
എന്ന ചൊല്ല് ജാന്വി കേട്ടിരിക്കുമോ?
അമ്മ ചത്താലും ചിലവു ചോദിക്കുന്ന
പിശാചുകള്‍ വസിക്കുന്ന
ഈ ഭൂമിയില്‍
ജനിച്ചു പോയവര്‍ ചിലരില്‍ നമ്മളും..
നമ്മള്‍ കഴിക്കുന്ന
ശ്വാസം പ്രോജ്വലമാക്കി വിടുന്ന ചൈതന്യം അവരെയും
ബോധവാന്മാര്‍ ആക്കും.
(അല്ലാതെ എവിടെ പോകാന്‍ അല്ലെ?)
ബ്ലോഗുകള്‍ ആഘോഷിയ്ക്കട്ടെ,
നാറാണത്ത് ഭ്രാന്തനമാര്‍ക്ക് ഇനിയും
പ്രതീക്ഷകള്‍ ഉള്ള ഇടമാണ് ഇവിടം..

വാല്‍ കഷണം:

ജര്‍മ്മനിയിലെ മതിലുകള്‍ക്ക്
അപാരതയല്ല
അനന്യതയാണ്.

9 comments:

  1. malayaalees are responding like this Janvi ...excuse me for them...

    ReplyDelete
  2. രാജശ്രീ..ജാന്വിക്ക് മലയാളം പടിപ്പിക്കുക... മലയാളത്തിലെ ബ്ലോഗുകളും അവർ വായിക്കട്ടെ....മറുപുറം.. നമ്മുടെ നാട്ടിൽ ഓരോ വീടുകൾക്കും മതിലുകൾ.. ഇതിനെയൊക്കെ നേർ രേഖയിലാക്കിയാൽ ഈ ഭൂമി മൊത്തം ചിറ്റിക്കെട്ടാനുള്ള നീളം വരും. ഇംഗ്ലണ്ടിലെ വീടുകൾക്കൊന്നും മതിലുകളില്ലാ എന്ന് എന്റെ അനന്തിരവൻ.

    ReplyDelete
  3. ആയ്ക്കോട്ടേ.sir.
    അവര്‍ക്ക് ക്ഷ ഇല്ലാലോ, ക അല്ലെ ഉള്ളൂ?
    പണി ആകുമോ(തമാശ) ?

    ReplyDelete
  4. ividathe-thallippoli- blogukal vaayichu thammil thallu padppikkano sir? nammude adukkala kaaryam ini Germany vare ethikkano?hahahaha...

    ReplyDelete
  5. മുഴുവൻ അക്ഷരപിശാച്ചുകളാണല്ലോ...
    പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിച്ചൊന്നെഡിറ്റുചെയ്താൽ മതിയായിരുന്നൂ...!

    ReplyDelete
  6. സര്‍പ്പ യാഗത്തിന്റെ യാഗ ചൂടേറ്റു, ഇന്ദ്ര സഭയില്‍ കടന്നവര്‍ക്ക് ഒരു പിന്‍ കുറിപ്പ്:
    ജനമേ ജയന്റെ സര്‍പ്പ യാഗത്തില്‍ തക്ഷ്കന്മാര്‍ വന്നെ തീരൂ...
    മലയാളി ബ്ലോഗേര്‍സ് നന്നാകുന കാലം വിദൂരമല്ല..

    ReplyDelete
  7. തുറന്നിട്ട ജാലകമാണീ ലോകം.
    ജാലകത്തിലൂടെ ശ്വാസവായു മാത്രമല്ല അകത്തേക്കും പുറത്തേക്കും..
    പക്ഷെ ശ്വാസവായുവിനെ ശുദ്ധീകരിക്കുന്നു നമ്മുടെ ഇന്ദ്രിയം, എന്നിട്ടും അകത്ത് കടന്നതിനെ (Co2) പുറന്തള്ളുന്നുണ്ട്.

    ആശംസകള്‍.

    ReplyDelete