Thursday, May 26, 2011

അനുകരണങ്ങളില്‍ വഞ്ചിതരാകരുത്




ആദായ വില്‍പ്പന
--------------------------
മാര്‍ക്കറ്റില്‍ പോയാല്‍ ആദായ വില്‍പ്പന
തുണിക്കടയില്‍,
ഇറച്ചി ക്കടയില്‍,
മരുന്ന് കടയില്‍,
സ്വര്‍ണ്ണ ക്കടയില്‍,..

ഒന്നിചെടുതാല്‍ ഒന്നു ഫ്രീ

ഒരു ചാക്ക് കടുക് എടുക്കൂ.
ഒന്നര കിലോ സ്വര്‍ണ്ണം സ്വന്തമാക്കൂ..

ഒരു മുഴം കയറിനു,ഒരുകഴുക്കോല്‍ ഫ്രീ
(പ്ലാസ്ടിക് കയര്‍ വേണ്ടവര്‍
മുന്‍‌കൂര്‍ ബുക്ക് ചെയ്യണം)

രണ്ടു ചൂരിദാറിനു
മൂന്നു ബ്ലൌസ് ഫ്രീ
(ഒറ്റതടി ആണുങ്ങള്‍ ക്ഷമിക്കുക)

ഒരു കിലോ ഓറഞ്ച് വാങ്ങൂ
ഒരു നാനോ കാര്‍ സ്വന്തമാക്കൂ..
(കാര്‍ ഉള്ളവര്‍ക്ക് ഒരു കൈ മാറ്റം അനുവദിക്കുമോ?)

അമ്പതു ശതമാനം
വിലക്കിഴിവില്‍ സോമൂസ് തുണിക്കടയിലും
ആദായ വില്‍പ്പന...
ഒരു കടയുടെ പേര് "ആദായ ക്കട" "
(ആര്‍ക്കു ആദായം?)

പിന്‍ ക്കുറിപ്പ്‌:
മനുഷ്യര്‍ എന്നാണു ശരിക്കുള്ള
വില്‍പ്പന കാണുക?


കറുപ്പും നരയും
-------------------

വേണം
പെണ്ണായാല്‍ പൊന്നു
ആണായാല്‍ മീശ
വീടായാല്‍ വിളക്കു
നരന്‍ ആയാല്‍ നര..
....
ഷഷ്ടി പൂര്‍ത്തി കഴിഞ്ഞിട്ടും
യേശുദാസും മധുവും ജയലളിതയും ഇന്നും
പതിനാറു വയതിനിലെ !!!
(സ്വാതന്ത്ര്യ സമരക്കാലത്ത് പിറന്നവരും
അല്ലു അര്‍ജുനന്റെ പ്രായക്കാര്‍ )

ആര്ടിഫിഷ്യല്‍ മാറും ചന്തിയും
യഥേഷ്ടം ഇന്ന് മാര്‍ക്കറ്റില്‍.
വ്യാജനെ തിരിച്ചറിയാന്‍
സാക്ഷാല്‍ കാമ ദേവനും പറ്റുന്നില്ല
സത്യം അല്ല കണ്ടതെന്ന്
"കണ്ടു" അറിയുമ്പോഴേക്കും
അവര്‍ പറയുന്നത്
"ഞങ്ങള്‍ ഫ്രാണ്ട്സാ.."..
വാഴ്വേമായം !!!

മുന്നറിയിപ്പ്:(അപായ സൂചന)
അനുകരണങ്ങളില്‍ വഞ്ചിതരാകരുത്

9 comments:

  1. ആദായ വില്‍പ്പന ഒരു കച്ചവട തന്ത്രമല്ലേ. ആര്‍ക്കാണ് ആദായം, വാങ്ങുന്നവനോ വില്‍ക്കുന്നവനോ.

    ReplyDelete
  2. വാങ്ങുന്നവനും ആദായമുണ്ടു. ഷഷ്ടിപൂര്‍ത്തി ആകുന്നതിനു മുന്‍പു, യേശുദസ്സിനെപോലയും മധൂവിനെപോലയും കറുപ്പിനെ ഇഷ്ടപ്പെടുന്ന ഒരു യുവകോമളന്‍ പെണ്ണുകെട്ടി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പെണ്ണിനു മൂന്നു മാസം ഗര്‍ഭം.അപ്പോള്‍ ഒരു കുട്ടി ഫ്രീ... ഒന്നിനൊന്നു ഫ്രീ... കാമദേവനുപോലും ഇന്നത്തെ ശീലാവതിമാരെ തിരിച്ചരിയാന്‍ കഴിയില്ല.രത്രിയിലൊന്നിറങ്ങിയാല്‍ കാണാം തട്ടുകടയുടെ പിന്നിലെ ഇരുട്ടിലും,പകല്‍ ചില കൊച്ചമ്മമാരുടെ വീട്ടിലും ശരിക്കുള്ള വില്പന...

    അടിപൊളിട്ടോ...

    ReplyDelete
  3. sheelavathimaarum Guruvayur thulabhaaram venna kond.
    bhagavaanu polum kai ozhiyaan paatumo ivattakle?

    ReplyDelete
  4. വ്യാജനെ തിരിച്ചറിയാന്‍
    സാക്ഷാല്‍ കാമ ദേവനും പറ്റുന്നില്ല
    സത്യം അല്ല കണ്ടതെന്ന്
    "കണ്ടു" അറിയുമ്പോഴേക്കും
    അവര്‍ പറയുന്നത്
    "ഞങ്ങള്‍ ഫ്രാണ്ട്സാ.."..
    വാഴ്വേമായം !!!

    ReplyDelete
  5. VAZHVEMAAYAM......thanx for the comnt..

    ReplyDelete
  6. ആര്ടിഫിഷ്യല്‍ മാറും ചന്തിയും
    യഥേഷ്ടം ഇന്ന് മാര്‍ക്കറ്റില്‍.
    വ്യാജനെ തിരിച്ചറിയാന്‍
    സാക്ഷാല്‍ കാമ ദേവനും പറ്റുന്നില്ല
    സത്യം അല്ല കണ്ടതെന്ന്
    "കണ്ടു" അറിയുമ്പോഴേക്കും
    അവര്‍ പറയുന്നത്
    "ഞങ്ങള്‍ ഫ്രാണ്ട്സാ.."..
    വാഴ്വേമായം !!!

    സത്യം......!

    ReplyDelete
  7. മൂല്യങ്ങള്‍ വിപണിയില്‍ വിലപനക്ക് വെച്ചിരിക്കുകയാ..വിദ്യയുമതേ..!!!

    ReplyDelete
  8. മനുഷ്യത്വത്തിന് മാത്രം REBATE ഇല്ല.Thanx Namoose

    ReplyDelete