Wednesday, October 12, 2011

കണ്ണകിയും കസ്തൂരിയും





ഈ കോവലന്‍ പിന്നേം പുനരവതരിച്ചുവോ?
പാണ്ട്യ രാജന്റെ വാള്‍ പന്തങ്ങള്‍ക്ക്
തല വെച്ചു കൊടുക്കാന്‍?

ഈയിടെ
കോവലന്‍ രഘു ആയി
എന്റെ നാട്ടില്‍ വന്നിറങ്ങി...

പണം മോഷ്ട്ടിചെന്നു
ജനക്കൂട്ടം

ഇല്ലെന്നു പറയാന്‍ നാവ് പൊന്താഞ്ഞതോ
അയാളെ വിലക്കിയതോ?

അന്ന്,
ഒരു ഇരട്ട ചിലമ്പ് കൊണ്ട് നീ പാവം ആയി....
ഇന്ന്..

"പാവം" ഗണ്‍ മാനെന്നു
മന്ത്രി പറഞ്ഞാല്‍ എന്തിനു
അവിശ്വസിക്കണം ?
മന്ത്രി അല്ലെ മന്ത്രി?

അന്ന് ചിലമ്പ്
ഇന്ന് മോതിരം
അന്ന് കണ്ണകി ഇന്ന് കസ്തൂരി

ഒരു നാട് വെണ്ണീറാക്കാന്‍ അന്ന് കണ്ണകി

മൂക്കും മുലയും സാംസ്കാരിക കേരളത്തിനു
നേരെ അറുത്തിട്ടു
തീ നൃത്തമാടാന്‍ ,
ഒരു രണ്ടാം ഭഗവതി ആകുവാന്‍
കസ്തൂരിക്കാകുമോ ?

വാല്‍കഷണം: ഒരു കുടുംബം വഴിയാധാരമാക്കിയപ്പോള്‍ നമുക്ക് എന്ത് സുഖം!!!
നമ്മള്‍ ഇനി എന്തിനു വേണ്ടി പൊരുതണം?

No comments:

Post a Comment