Monday, October 10, 2011
കേരളമെന്നു കേട്ടാല്‍......
എന്നതാടാ, ഉവ്വേ, ഇതൊക്കെ?
അഡ്മിഷന്‍ കൊടുത്തെന്നും കൊടുക്കരുതെന്നും.
കൊടുത്താല്‍ എന്തെ,?
കൊടുക്കണോ, കൊടുക്കണ്ടേ?
ഇങ്ങനെ കൊഴപ്പിക്കുന്ന പല സംശയങ്ങള്‍ !!!
ഈ എഞ്ചിനീയറിംഗ് പണ്ടേ ഒരു പ്രശ്ന പ്രഹേളിക
ആന്നേ അടിയന്!!!
പണ്ട് രാജനെ കഴുവേറ്റിയതും ഇത് പോലൊരു
കാളേജില്‍....
ഇപ്പോള്‍ ദാ..
അടിയനും കേട്ടിരിക്കുന്നു ഒരു സന്ദേശം
ആ മനുഷ്യന്‍ നോം തന്നെ എന്ന്..
ഓടിയവനും, ഓടിച്ചിട്ടവനും
ഒരു പോലെ കിതപ്പ് ..
ഒന്നിനും രണ്ടിനും ഇരിക്കാത്തവന്‍
മൂന്നാമത്തെ പന്തിയില്‍ എന്ന് മറു പക്ഷം.
നേരെ ചൊവ്വേ മുള്ളാന്‍ പോലും
ലവന്മാര്‍ സമ്മതി ക്കുന്നില്ലെന്ന്
പരാതിക്കാരന്‍.
ഒരു ചെക്കനും,അവനു പിന്നാലെ ഒരായിരം
തോക്കുകളും.
ഹൈ സ്കൂളില്‍, പണ്ട് അടിയന്‍
പാസ്കല്‍ നിയമവും ഒസ്മോസിസും,
പ്ളവന തത്വവും
കാണാ പാഠം പഠിച്ച സമയത്ത്
ശരിക്കൊന്നു എണ്ണാന്‍ പഠിച്ചിരുന്നെങ്കില്‍?
ഒന്നും രണ്ടും കഴിഞ്ഞാല്‍ , മൂന്നെന്ന് എണ്ണുക.
ഇപ്പോള്‍ മൂന്നു കഴിഞ്ഞാല്‍ എന്തും എണ്ണാം എന്നായി..
മയ നിര്‍മിത കൊട്ടാരത്തില്‍
മുണ്ട് പൊക്കി നടന്ന
ദുര്യോധനനെ പോലെ
ദേവ ദേവ, സ്ഥല ജല വിഭ്രാന്തി, ശ്ശി അടിയനും.
എവിടെ വെള്ളം, ഏത് കര?
Subscribe to:
Post Comments (Atom)
No comments:
Post a Comment