ജീവച്ഛവമായി ജീവിക്കുന്ന
അരുണ എന്ന നിര്ഭാഗ്യവതിക്ക് ദയാ വധം അനുവദിക്കണം എന്ന് പറഞ്ഞു (ഏതാണ്ട് 38 വര്‍ഷമായി അബോധാവസ്ഥയില്‍ കിടക്കുന്ന അരുണ എന്ന സ്ത്രീക്ക്) ദയാ വധം അനുവദിക്കണം എന്ന് പറഞ്ഞു ഒരു പത്ര പ്രവര്‍ത്തക
മുനോട്ടു വന്നിരിക്ക്ന്നു....
ഒന്നോര്‍ത്താല്‍ തെറ്റില്ല..
മിണ്ടാനും കേള്‍ക്ക്കാനും, എന്തിനു കണ്ണ് ചിമ്മാന്‍
പോലും മറ്റൊരാളുടെ സഹായം ഉണ്ടെങ്കില്‍ പോലും
ആകാത്ത ഒരു ജീവന്‍ ജീവിക്കണോ..?
എന്നാല്‍ ...
രണ്ടാമതോര്താലോ..???
........................
ഓര്‍ക്കണം..
നമ്മള്‍ രണ്ടാമതും, മൂന്നാമതും ഓര്‍ക്കണം..
കാരണം എടുക്കുന്നത് മനുഷ്യ ജീവനാണ്..
മരുന്ന് കൊടുത്തു കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ല, മരുന്നോ ഭക്ഷണമോ നിഷേധിച്ചു കൊല്ലാന്‍
പ്രശ്നമില്ല എന്ന് കോടതി..
അത് എന്ത് തരത്തിലുള്ള വിധി ആണോ ആവോ?
(ഞെക്കി കൊല്ലണ്ട, ചുട്ടു കൊന്നാല്‍ മതി...എന്ന് വിവക്ഷ..)
ചോദ്യങ്ങള്‍ പലതാണ്..
ഈ 38 വര്ഷം വരെ ആ ജീവന്‍ വലിച്ചു
നീട്ടിയത്ത് എന്തിനായിരുന്നു..?
അന്നേരം ഉണ്ടായിരുന്ന പ്രത്യാശക്ക് ഇപ്പോള്‍ എന്ത് സംഭവിച്ചു?
അരുണ പഴയ നില തന്നെ ഇപ്പോഴും
തുടരുന്നു എന്ന് അവകാശപ്പെടുന്നവര്‍ക്ക്
ഇപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുന്നത്?
ദയാ വധം അര്‍ഹിക്കുന്ന എത്രയോ മനുഷ്യ ജീവന്‍ ഭൂമിയില്‍
ഉണ്ട്..അവരെയൊക്കെ വെടി വെച്ചു വീഴ്ത്താന്‍ മാത്രം
ഭരണ കൂടങ്ങള്‍ക്ക് ആരാണ് അധികാരം കൊടുത്തിരിക്കുന്നത്?
ജീവിക്കാന്‍ മിനിമം യോഗ്യത ഉള്ളവര്‍ മാത്രം ജീവിച്ചാല്‍ മതി എന്ന ഒരു ഗൂഡ സന്ദേശം കൂടി ആതീരുമാനത്തില്‍ ഒളിഞ്ഞും മറഞ്ഞും നമ്മളെ ഒര്മിപ്പിക്കുന്നില്ലേ?
ജീവന്‍ കൊടുക്കാന്‍ അര്‍ഹത ഇല്ലാത്തവര്‍
ജീവന്‍ എടുക്കണോ ?
വധ ശിക്ഷ അര്‍ഹിക്കുന്ന എത്ര ദേഹങ്ങള്‍
ഇന്നും ac കാറുകളില്‍ പറ പറക്കുന്നു..
(വധ ശിക്ഷ നമ്മുടെ ഭരണ കൂടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല please note the point....)
ദയാവധം ഇന്ത്യയെ പോലുള്ള മതേതര രാജ്യതിന്റെയ് പൈതൃകം അനുവദിക്കുന്നുണ്ടോ?
ഒരാള്‍ എങ്ങിനെ ജീവിക്കണം എന്ന് ഈ നാട്ടിലെ നിയമം ആണോ തീരുമാനിക്കുനത്?
അതോ, ഒരാള്‍ ഇങ്ങനെ ഒക്കെ മാത്രമേ ജീവിക്കാവൂ എന്നാണോ അര്‍ത്ഥമാക്കുന്നത്?
"എനിക്ക് ജീവിക്കണം "
മിണ്ടാന്‍ കഴിയുമായിരുന്നെങ്ങില്‍ അരുണ പറയുന്നത്
ഇങ്ങനെ ആണെങ്ങില്‍..?
ആ ജീവന്‍ എടുത്ത് "പുണ്യം" കിട്ടി യവര്‍ പിന്നെ പാപ നാശിനികള്‍
മണ്ണ് ഇട്ടു മൂടുകയല്ലേ വേണ്ടൂ...?
Monday, March 7, 2011
Thursday, March 3, 2011
സ്വാമി അയ്യപ്പന്‍

സ്വാമി അയ്യപ്പന്‍ എന്ന മൂവി 1975 ഇല്‍ എറണാകുളം
മേനകയില്‍ release ചെയ്ത സമയം
ഞാനും അനിയത്തിയും എട്ടനും കൂടിയാണ് പോയി കണ്ടത്..
തൃശ്ശൂര്‍ പൂരത്തിനുള്ള ആളുണ്ട്..
കോളേജില്‍ പഠിക്കുന്ന ചേച്ചിമാരും ചേട്ടന്മാരും ഇട കലര്‍ന്ന് നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലൂടെ
ഊളിയിട്ട് സ്ത്രീകളുടെ Q വില്‍ ഏറ്റവും മുന്നില്‍ പോയി നില്‍ക്കാന്‍ ഏട്ടന്‍ പറഞ്ഞു..
ആ വര്ഷം കൂട്ടി വെച്ച നാണയങ്ങള്‍
എന്റെ കയില്‍ തന്നിട്ട് പറഞ്ഞു..
മുന്നില്‍ പോയി നിന്നോടീ,നിന്നെ ആരും ശ്രദ്ധിക്കാന്‍ പോണില്ല..
ആരെങ്കിലും ടികറ്റ് എടുത്തു തരാന്‍ പറഞ്ഞാല്‍ 4 എണ്ണം എടുക്കാനുന്ടെന്നു
പറഞ്ഞാല്‍ മതി..
(ഇത്ര നേരം കാണാത്ത ഈ കുട്ടി എന്താ മുന്നില്‍ നില്‍ക്കുന്നെ? എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്ത് പറയണമെന്ന് ഏട്ടന്‍ പറഞ്ഞു തന്നില്ല..)
പോലിസ്കാരുടെ കയിലെ വടി കണ്ട് ഞാന്‍ ചിനുങ്ങി...
എന്നെ നുള്ളി കൊണ്ട് ഏട്ടന്‍ ദേഷ്യപ്പെട്ടു ..
എന്നാല്‍ പിന്നെ സിനിമ കാണണ്ട..ബാ.പോകാം..
ടികെറ്റ് കൊടുക്കുന്ന സമയം പിന്നില്‍ നിന്നും തള്ള് വന്നപ്പോള്‍
ഞാന്‍ പിന്നില്‍ നില്‍ക്കുന്നവരോട് അവര്‍ ചോദിക്കാതെ തന്നെ പറഞ്ഞു..
എനിക്ക് 4 ടികറ്റ് എടുക്കാനുണ്ട് ..
വല്ല വിധത്തിലും ടികറ്റ് കിട്ടിയ
ഞങ്ങള്‍ ഏറ്റവും പിറകില്‍ ഇരുന്നു സിനിമ കണ്ടു..
തിരക്കുള്ള Q മാറി കടന്നു എങ്ങിനെ മുന്നില്‍ എത്താമെന്ന് ഞാന്‍ മനസിലാക്കിയത്
"സ്വാമി അയ്യപ്പനെ" കണ്ടപ്പോഴാണ്..
ക്ഷമയോടെ beverage കടക്ക മുന്നില്‍ Q നില്‍ക്കുന്നവര്‍ ആരെങ്കിലും
ഇത് വായിക്കാന്‍ ഇട വരികയാനെങ്ങില്‍ ഇടക്ക് വരികള്‍ ക്കിടയിലൂടെ
മുന്നില്‍ കയറി " ടികെറ്റ് എടുക്കാന്‍" നോക്കുന്ന കുട്ടിസ്രാങ്ക് മാരെ മുന്നിലേക്ക് കടത്തി വിടരുത്..ദയവ ചെയ്ത്..

Wednesday, March 2, 2011
പൊന്നും പൂവും
കുട്ടി ആയിരുന്നപ്പോള്‍ ഒരിക്കല്‍ അമ്മയും, അപ്പൂപ്പനും , വല്യെചിയും,
എന്നെ കൊടുങ്ങല്ലൂര്‍ താലപ്പൊലി കാണിക്കുവാന്‍ കൊണ്ട് പോയി..
(only when i was 5 yrs old)
അടുത്ത വീട്ടിലെ ഇചെചിയുടെ മാല
കടം വാങ്ങി എന്റെ കഴുത്തില്‍ ഇട്ടു തരുമ്പോള്‍
(2 പവന്‍ തൂകം വരുന്ന പോന്നിന്റെയ് മാങ്ങാ
മാല)
"സൂക്ഷിക്കനോട്ടോ , എന്റെ പൊന്നെ
ഇചെചിയുടെതാ ... ,പോയാല്‍ ഉം...
.എന്ന് പറഞ്ഞെന്നെ ഒരു 100 വട്ടം പേടിപ്പിച്ചു അമ്മ..
..
വയലട്റ്റ് നിറമുള്ള കയില്ലാത്ത
ഉടുപ്പായിരുന്നു ഞാന്‍ ഇട്ടത്...
"ഇരുട്ടിയ നിറം കാരണം ഈ കുട്ടിക്ക് ഏത് കളറും ചേരില്ല"
എന്ന് പറഞ്ഞ വല്യേച്ചി എനിക്കിടുവിച്ച ആ ഉടുപ്പും
കടം വാങ്ങിയതാണെന്ന് മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിക്കും
വിധം അയച്ചാണ് തുന്നിയത്..
വീതിയുള്ള ചുവന്ന റിബ്ബന്‍ വെച്ച
റ ആകൃതിയില്‍ തല മുടി വെച്ചു കെട്ടി തന്നു.
ഒരു യാത്ര .....
ഇന്നത്തെ പാലത്തിനു പകരം കടത്തു വള്ളമായിരുന്നു കൊടുങ്ങല്ലൂര്‍ അമ്പലത്തിനെയും
നഗരത്തെയും ബന്ധിച്ചിരുന്നത് ...
2ബോട്ട് ചേര്‍ത്ത് കെട്ടിയ വള്ളത്തില്‍...
അമ്മയുടെ അരക്കെട്ടില്‍ ചേര്‍ന്ന് നിന്ന്
തിരക്കുള്ള, ബോട്ടില്‍,
വള വളാന്ന് സംസാരിച്ചു കൊണ്ടിരിക്കുന്ന പെണ്ണുങ്ങളുടെ നടുവില്‍,
വിയര്‍പ്പിന്റെയ് നാറ്റമുള്ള ആളുകളുടെ ഇടയില്‍
ശ്വാസം മുട്ടി ഞാന്‍ കുറെ നേരം നിന്നു ...
വീട്ടില്‍ നിന്നും പോരുംബോഴുണ്ടായ എന്റെ ഉത്സാഹം
തിരക്കുള്ള ആളുകളെ വാട നാറ്റം കൊണ്ട് ആവിയായി പ്പോയി..
വീട്ടിലേക്കു പോകണം എന്ന് പറഞ്ഞു കരഞ്ഞു തുടങ്ങിയ
അപ്പൂപ്പന്‍ എന്നെ ആശ്വസിപ്പിച്ചു..
"അമ്പലം ഏതട്ടെടീ മോളെ, ..അപ്പൂപ്പന്‍ കുപ്പിവള വാങ്ങി തരുന്ന്നുന്ദ്.
പിന്നെ കളര്‍ മുട്ടായീം...
ആ വാഗ്ദാനത്തില്‍ വീണതോ അമ്പലം എതാരായെന്നു പറഞ്ഞത് കേട്ടോ,എന്തോ
ഞാന്‍ പിന്നെ മിണ്ടാതെ വിയര്‍പ്പു നാറ്റം പിന്നേം സഹിച്ചു..
കരക്കടുക്കാന്‍ അര നിമിഷം മാത്ര ബാക്കി ഉള്ളപ്പോള്‍
അര നിക്കെര്‍ മാത്രം ധരിച്ച ഒരു തടിയന്‍ എന്നെ നോക്കി ചിരിച്ചതും അയാള്‍ടെ കയ്യിലെ ബലൂണ്‍ എനിക്ക് നേരെ നീട്ടിയതും എനിക്ക് തീരെ പിടിച്ചില്ല..
അടുക്കല്‍ വന്നു നിന്ന അയാള്‍ എന്നോട് പേര് ചോദിച്ചു..
തിരക്കില്‍ ആരും ശ്രദ്ധിക്കുന്നില്ലെന് കണ്ട്
അയാള്‍ എന്റെ ഉടുപ്പില്‍ കൊള്ളറുള്ള ഭാഗത്ത്
കൈ തിരു പിടിച്ചു കൊണ്ട്,
എന്നോട് കെഞ്ചി..(കെഞ്ചി എന്ന് എനിക്ക് തോന്നിയതാണ്..)
"താലപ്പൊലിക്ക് പോകുന്ന കുഞ്ഞിക്കെന്തിനാ ഈ മാല?
ഏട്ടന്‍ നല്ല മുത്തിന്റെയ് മാല വാങ്ങി തരനോന്ദ്..
എടുതോട്ടേ ഇത്?"
അയാളുടെ അപേക്ഷ എനിക്ക് തളളാന്‍ തോന്നിയില്ല.എന്തോ..
മാല പോയെന്നു കടത് ഇറങ്ങിയപ്പോള്‍ മനസിലായ
അമ്മയെ അപ്പൂപ്പന്‍
ചീത്ത വിളിച്ചു.
"കുട്ടിക്ക് മാല ഇട്ടു കൊടുക്കണ്ടാന്ന് എത്ര തവണ ഞാന്‍ പറഞ്ഞു?
നിന്നോട് പറഞ്ഞിട്ട കേട്ടോ?
അപ്പ (എന്റെ അച്ഛന്‍)യോട് എന്ത് പറയാന്‍ പോകുന്നു നീ?
"ഈ കുട്ടി കള്ളന്‍ മാല എടുക്കുന്ന നേരം ഉറങ്ങിപ്പോയോ?
മാല ഇല്ലാതെ എങ്ങിനെ തിരിച് പോകും.?
..............
നേരത്തെ അപ്പൂപ്പന്റെയ് മുഘത് കണ്ട
വാത്സല്യ ഭാവം ആ കണ്ണുകളില്‍ കാണാഞ്ഞോ,
ഇനിയും കുപ്പി വള മേടിച്ചു തരാന്‍ ഒരു
സാധ്യതയും കാണാത്തത് കൊണ്ടോ എന്തോ ആ
മാല നഷ്ടം എനിക്ക്
ഒരു നഷ്ടം അല്ലാതായി തോന്നി.....
അപ്പൂപ്പന്‍ ആത്മ ഗദവും, നീരസവും ഉറക്കെ വിളിച്ചു പറഞ്ഞ കൊണ്ടിരുന്നു..
ഇതി കര്തവ്യധാ മൂധിതയായി അമ്മയും വല്യെചിയും
..
"കുട്ടിയല്ലേ, അതിനു എന്തറിയാം.."
എന്ന് ആളുകളുടെ സമാധാനിപ്പികലുകള്‍ കൊണ്ടോനും
അപ്പൂപ്പന്‍ അടങ്ങിയില്ല..
(വന്നിരിക്കുന്ന നഷ്ടം ഓര്‍ത്താല്‍ ഈ
ബഹളം അനിവാര്യം..)
അന്നത്തെ താലപ്പൊലി ഇങ്ങനെ " ബഹു കേമം" യാണ് അവസാനിച്ചത്..
അമ്മയ്ക്കും, അപ്പൂപ്പനും ഒടുങ്ങാത്ത നീറ്റലും
സമ്മാനിച്ചു,,
---------------
ഇന്നും അപേക്ഷിച്ചാല്‍ ഉപേക്ഷ കാണിക്കാത്ത ഓര്‍മ്മകള്‍..
ഇല്ലായ്മയുടെ ബാല്യം..
എന്നാല്‍ സുഘമുള്ള ഓര്‍മ്മകള്‍ കൊണ്ട് സമ്പന്നമായിരുന്നു..
മാമ്ബഴക്കലത്തില്‍ ഞങ്ങള്‍
ഒരിക്കലും പഴുക്കാന്‍ അനുവദിക്കാത്ത പുളിയന്‍ മാങ്ങയും
മൂക്കാന്‍ അനുവദിക്കാത്ത കപ്പയും ,ചക്കയും.....
ഉണങ്ങിയ തേക്കില വീണു മൂടി ക്കിടക്കുന്ന
ഓര്‍മ്മകള്‍ക്കിടയില്‍
ഇന്നും പൂത്ത് നില്‍ക്കുന്ന ചെത്തിയും
ചെമ്പരത്തിയും ,താളിയും, പാലയും, പേരാലും
എന്നെ കളിയാകില്ല എങ്കില്‍
ഒന്നു കൂടി പറഞ്ഞോട്ടെ..
ഇന്ന് ഓര്‍മ്മ മാത്രമായ ബാല്യത്തിനു
വില പറയാന്‍
കടം വാങ്ങി അണിഞ്ഞ ആ
പോന്നിന്റെയ്
വില മതിയാകുന്നില്ല..

Monday, February 28, 2011
ആശാ പരേഖ്
തിരക്കുള്ള ഒരു യാത്രക്കിടയില്‍ ഒരു മിന്നല്‍ പോലെ
29 വര്‍ഷങ്ങള്‍ക്കു ശേഷം ആശ പരെഖിനെ ഞാന്‍ ഇന്നലെ കണ്ടു..
കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല...
കണ്ടു, ചിരിച്ചു..
കൊച്ചിയിലെ ഒരു സ്വകാര്യ കോളേജിലെ അധ്യാപികയാണ്.
എന്ന് പറഞ്ഞു..
ഉടുപ്പിലും നടപ്പിലും പഴയ കര്‍ക്കശക്കാരി ....
നിറം മങ്ങിയ പഴയ മോഡല്‍ സാരിയാണ് അവര്‍ ഉടുത്തിരുന്നത്....
കണ്ടതില്‍ ഏറ്റവും സ്നേഹവും ,സന്തോഷവും ഞങ്ങള്‍ പരസ്പരം അറിയിച്ചു..
വീണ്ടും കാണാമെന്നു
പറഞ്ഞാണ് ആ കണ്ടു മുട്ടല്‍ അവസാനിച്ചത്..
എന്റെ സ്കൂളില്‍ പഠിച്ചിരുന അതി ബുദ്ധിമതിയായ ഒരു പെണ്‍കുട്ടി..ആശ പരേഖ് .........
എന്നെക്കാള്‍ ഒരു ക്ലാസ് താഴെ ആയിരുന്നു ...
വെളുത്ത, നിറമുള്ള,ചെമ്പന്‍ മുടിയുള്ള, ഒരിക്കലും
ചിരിക്കാത്ത ആശ പരേഖ് ...
ബഷീരിന്റെയ് വിശ്വ വിഘ്യാതമായ മൂക്ക് പോലെ നീണ്ട മൂക്കുള്ള
ആശ ഒരിക്കലും ചിരിച് ഞാന്‍ കണ്ടിട്ടില്ല..
കരിങ്കല്ലില്‍ ചിരട്ട തട്ടും പോലുള്ള
പരുത്ത ശബ്ദം..
വേഗത്തില്‍ നടക്കുന്ന..ആശ പരേഖ്
കൂര്‍മ്മ ബുദ്ധിയുള്ള ആശ പരേഖ് ....
70 കളില്‍ ബോള്ളിവുഡ് വെള്ളിതിരയില്‍ നിന്നും
വിട പറയാന്‍ വെമ്പി നിന്ന ,മുതാസ് , നൂതന്‍,
വഹീദ റഹ്മാന്‍, സൈറ ഭാനു,മീനാ കുമാരി എന്നിവരുടെ ഇടയില്‍
നക്ഷത്രം പോലെ തിളങ്ങി നിന്നിരുന്ന
ആശ പരേഖ് എന്ന ചലച്ചിത്ര നടിയുടെ പേരിനോടും,
പ്രസിദ്ധിയോടും , സൌന്ദര്യതോടും ആരാധന തോന്നിയ ഒരു സാദാ മലയാളീ
ബ്രാഹ്മിന്‍ കുടുംബത്തിലെ അച്ഛനും അമ്മയ്ക്കും ഉണ്ടായ
ആദ്യത്തെ വെളുത്ത സുന്ദരിക്ക്
ആശ പരേഖ് എന്ന് പേര് വിളിച്ചതില്‍ എന്ത് അപാകത..?--
.............ഒന്നും ഇല്ല..
എനാല്‍ അവളുടെ ഓര്‍മ്മ ശക്തിക്ക് സലാം പറയാത്തവര്‍ ചുരുക്കം.
എല്ലാ പരീക്ഷയിലും ആശയായിരുന്നു ഒന്നാമത്....
"രാഗമാലിക" എന്ന കയെഴുത് മാസിക ആശയുടെ നേതൃത്തത്തില്‍ അവരുടെ ക്ലാസില്‍
തുടങ്ങിയത് അറിഞ്ഞ ഞാന്‍ രഹസ്യമായി
"രംഗമാലിക " എന്ന കയെഴുത് മാസിക തുടങ്ങി..
(ഇത്തരം അവസരത്തില്‍ രഹസ്യ വേല തന്നെ നല്ലത്..)
(അസൂയയോ അഭിനിവെശമോ??)
മാസികയില്‍ ചില ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങളും പാട്ട് സീനുകളും പടമായി വെട്ടി ഒട്ടിച്ചു അടിക്കുറിപ്പ് എഴുതലായിരുന്നു
എന്റെ മാസികയുടെ പ്രധാന "ഹൈ ലൈറ്റ്"...
(ആ മാസികക്ക് മുന്നില്‍ ആളാകാന്‍ ഞാന്‍ നോക്കിയിട്ട് വേറെ വഴി കണ്ടില്ല...ബുദ്ധി ഇല്ലാത്തവര്‍ക്കും ജീവിക്കണമല്ലോ..)
സ്വാതന്ത്ര്യ ദിനത്തിലും..സയന്‍സ് exhibitionum ,സ്കൂള്‍ അസ്സെമ്ബ്ലിയിലും, അവരുടെ സ്പീച്
ഒഴിച്ചു കൂടാനാകാത്ത ഘടകം ..........
കൈകള്‍ ഉയര്‍ത്തി പിടിച്ചു വികാരാധീനയായി
അവള്‍ പ്രസങ്ങിക്കുന്നത് കേട്ടു അത്ഭുതം കൂറി
നില്‍ക്കാനേ എന്നെ പോലുള്ള നാണം കുണുങ്ങികള്‍ക്ക്
സാധിച്ചിട്ടുള്ളൂ....
ആശ പരേഖ് ഒരിക്കലും എന്റെ സുഹൃതായിരുന്നില്ല
കൂടെ സ്കൂളില്‍ പഠിച്ചിരുന്ന ബുദ്ധിമതിയായ
സമ പ്രായ ക്കരിയോടു ഒരു കുട്ടിക്ക് തോന്നുന്ന
ഒരു ഇഷ്ടം, ആരാധന , ബഹുമാനം എന്നോ ഒക്കെ വിളിക്കാം..
.........................
ഒരിക്കല്‍ മാത്രമാണ് ആശ പരെഖുമായി സംവേദിക്കാന്‍ എനിക്ക് അവസരം ഉണ്ടായത്..
(സംവേദമോ, ?)
ആന്നുവല്‍ ഡേ യുടെ ഭാഗമായി നടത്തുവാന്‍ നിശ്ചയിച്ച
സ്കൂളിലെ ക്വിസ് മത്സരത്തില്‍ ഓരോ ക്ലാസ്സില്‍ നിന്നും 5
പേര്‍ വീതം (Only high School section) പങ്കെടുക്കുവാന്‍ കുട്ടികളെ ക്ഷണിച്ച കൂട്ടത്തില്‍
ഈ ഉള്ളവളും 10 -0 ക്ലാസ്സിനെ പ്രതി നിതീകരിച് ഉണ്ടായിരുന്നു..
(ആശ പരേഖ് അന്ന് 9-0 തരം )
ആകെ 100
പേരോളം ഉണ്ടായിരുന്ന മത്സരത്തില്‍ അവസാനഘട്ടമായപ്പോള്‍
ഞാനും ആശയും ഉള്‍പ്പെടെ 9
പേര്‍ മാത്രമായി പിന്നീട്..
അവസാന ഘട്ടം കടു കട്ടി ആയിരുന്നു..
"ഭൂമിയില്‍ ഏറ്റവു കൂടുതല്‍ കണ്ടു വരുന്ന മൂലകം"
ഏത് എന്ന ചോദ്യത്തിന്
അലൂമിനിയം എന്ന എന്റെ ഉത്തരം ശരി യാണെന്ന് എനിക്ക് വിശ്വാസം വന്നത്
സദസ്സില്‍ ചെറിയ ബഹളം കണ്ടപ്പോളാണ്..
ഇരുമ്പ് എന്നോ മറ്റോ ആണ് കുറച്ചു പേര്‍
എഴുതിയത്..(ആശക്ക് തെറ്റ് പറ്റുമോ?)
സദസ്സില്‍ പിന്നെയും ബഹളം കേട്ടു..
തെറ്റായ ഉത്തരത്തില്‍
ആശക്ക് നഷ്ടമായത്
ആദ്യ സ്ഥാനം തന്നെ ആയിരുന്നു..
സ്കൂളിലെ ഏറ്റവും നല്ല സാമര്ത്യ ക്കാരിയായ കുട്ടിയെ സന്തോഷിപ്പിക്കുവാനോ..
വല്ലപ്പോഴും മാത്രം വന്നു ചേരുന്ന ഇത്തരം ഒന്നാം സ്ഥാനം
ഇല്ലാതായാലും എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുകില്ല എന്നതിനാലോ ....
ഒന്നാം സ്ഥാനം നഷ്ടമആയതിലുള്ള ആശയുടെ
പാരവശ്യം കണ്ടോ എന്തോ .........
അവസാന റൌണ്ടില്‍ ഒരു ചോദ്യം കൂടി, ഒരിക്കലും ചിരിക്കാത്ത കുട്ടിക്ക് വേണ്ടി പ്രത്യേകം ചോദിക്കുന്നു..
ഞാന്‍ ഉള്‍പ്പെടെ വീണ്ടും 4 പേര്‍ മാത്രം അവസാന റൌണ്ടില്‍..
"12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൊണ്ടാടുന്ന ഒരു ഉത്തരേന്ത്യന്‍ ഉത്സവം.."?
ക്ഷായീ..
ചോദ്യം എന്നെ കുഴക്കി എന്ന് മാത്രമ്മല്ല
മാമാങ്കം (MAAMAANGAM ) എന്ന തെറ്റായ ഉത്തരം എഴുതി
എന്റെ ഒന്നാം സ്ഥാനം നിരുപാധികം വിട്ടു കൊടുക്കുകയും ചെയ്തു......
കുംഭമേള എന്ന് ഉത്തരം എഴുതിയ ആശ ചിരിച്ചു കണ്ടത് ആദ്യമായാണ് ...
...............................
(ജയിച്ച്ചവന്റെയ് ചിരി കൂടുതല്‍ ആരോചകാരം ആകുന്നത്
തോറ്റവനെ കാണുംബോഴാണോ...???)
സ്പോര്‍ട്സ്മാന്‍ സ്പിരിടോടെ മാത്രമേ എന്റെ ഇത്തരം
തോല്‍വി കളെ കണ്ടിട്ടുള്ളൂ എന്ന് സത്യാ സന്ധമായി അവകാശപ്പെടാന്‍ വയ്യ..
ഇതൊന്നും കൂടെ കണ്ടു നിന്നവരോ , അധ്യാപകരോ ഇന്ന് ഓര്‍ക്കണം എന്നില്ല..
എന്റെ ബാല്യം എത്ര പ്രിയങ്കരമെന്നു
ഇത് കേള്‍ക്കുന്നവര്‍ക്കോ, വായിക്കുന്നവര്‍ക്കോ
തോന്നണം എന്നില്ല..
എന്തെന്നാല്‍ ഓര്‍മ്മകള്‍ പ്രിയ തരമാകുന്നത് ഇത്തരം
അപൂര്‍വ്വം കണ്ടു മുട്ടലുകളിലൂടെയാണ് .

Thursday, February 24, 2011
വായനയുടെ കമനീയ ഭാവം

പൂത്ത കായാംബൂ പോലെ വായനയുടെ കമനീയ ഭാവം അറിഞ്ഞ ചില മുഹൂര്‍ത്തങ്ങള്‍ ഇതാ....
എന്നെ ആകര്‍ഷിച്ച പുസ്തകങ്ങളും അവയില്‍ വന്ന ചില കഥകളും അതിന്റെ തലക്കെട്ടും..
S.K.നായരുടെ മലയാള നാട്, കുങ്കുമം ( ഇപ്പോള്‍ ഉണ്ടോ എന്തോ?),
കേരള ശബ്ദം, (കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.കൊച്ചിയില്‍ സുലഭമായിരുന്നു ഒരു കാലത്ത്..ഇപ്പോള്‍ ചില പുസ്തകാ ശാലയില്‍ ഇടക്ക് കാണാം..)
ഈ പുസ്തകങ്ങള്‍ കണ്ടാണ് എന്റെ പ്രൈമറി സ്കൂള്‍ തല ജീവിതത്തിനിടയില്‍ വായനയുടെ ആദ്യാക്ഷരം തുടങ്ങിയത്..
ചിത്രങ്ങള്‍ മാത്രം കണ്ടു രസിച്ചാണ് ആദ്യ കാലങ്ങളില്‍ അക്ഷരങ്ങളുടെ അണിയറ തുറന്നത്..
അത് പിന്നെ വായനയിലേക്ക് നീളുംബോഴേക്കും,
ഭാഷാ പോഷിനിയും(മനോരമ പബ്ലികേഷന്‍സ് )
മാതൃ ഭൂമിയും പരിചയമായി കഴിഞ്ഞിരുന്നു എനിക്ക് ..
കേരള ശബ്ദത്തില്‍ 80 കളില്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രഭാകരന്‍ പുതൂരിന്റെയ് "അശ്വരഥo " വായിച്ചാണ് തുടക്കം.
(പില്‍ക്കാലത്ത അത് സിനിമ ആക്കിയിരുന്നു , രവീന്ദ്രന്‍-ശ്രീവിദ്യ ആയിരുന്നു അതില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്.. )വായിക്കാന്‍ കൊള്ളാത്ത പലതും അതില്‍ ഉണ്ടെന്നു അറിഞ്ഞു ഇത്തരം പുസ്തകങ്ങള്‍ ഇനി വായിക്കരുതെന്ന് എന്റെ അച്ഛന്‍ അഭിപ്രായപ്പെട്ടു..
എന്തോ, അച്ഛന്റെ കണ്ണ് വെട്ടിച്ചു
ഒളിച്ചും ഇരുട്ടിലും ഞാന്‍ അത് മുഴുവന്‍ വായിച്ചു....
വായിക്കാന്‍ കൊള്ളാത്ത പല കൃതികളും പിന്നീട് എന്റെ കയില്‍ പെട്ടിട്ടുന്ടെങ്ങിലും
പിന്നീട അത്തരം പുസ്തകങ്ങലോട് എനിക്ക് എന്തോ ആസക്തി തോന്നിയിരുന്നില്ല..
80 കളുടെ മധ്യത്തിലായിരുന്നു വായനയുടെ
മൂര്‍ത്ത ഭാവം ഞാന്‍ ആസ്വദിച്ചത് ..
ചില പുസ്തകങ്ങള്‍..
എന്നെ ആകര്‍ഷിച്ച തലക്കെട്ട് ഞാന്‍ ഓര്‍ത്തെടുക്കട്ടെ.
ഈ.ഹരികുമാരിന്റെയ് "ശ്രീപാര്‍വതിയുടെ പാദം"(കലാകൌമുദി-ഓണം പതിപ്പ് )
ശ്രീകൃഷ്ണ ആലനഹള്ളിയുടെ "ഭുജങ്ങയ്യന്റെയ് ദശാവതാരങ്ങള്‍" (മാതൃഭൂമി )
രഘുനാഥ് പലേരിയുടെ " ആ കുഞ്ഞു ജോന്സനെ കട്ടു" (കലാകൌമുദി -ഓണം പതിപ്പ് )
K.P.രാമനുണ്ണിയുടെ "ജീവിതം ഒരു ആര്തിക്കരന്റെയ് കയ്യില്‍"(ഭാഷാപോഷിണി )
C.Ashraf " പുഴകള്‍ മനുഷ്യ കഥാനുഗായികള്‍ " (ഭാഷാപോഷിണി )
വാസന്തിയുടെ "ഇല്ലികാടുകള്‍ പൂത്തപ്പോള്‍" (മാതൃഭൂമി ) പില്‍ക്കാലത്ത്
പദ്മരാജന്‍ "കൂടെവിടെ എന്ന പേരില്‍ സിനിമ ആക്കി.)...
T.V .കൊച്ചുബാവയുടെ "ബലൂണ്‍" (മുകേഷിനെ നായകനാക്കി പില്‍ക്കാലത്ത് സിനിമാ ആക്കി..
നാനാ തിരക്കതാ മത്സരത്തില്‍ സമ്മാനാര്‍ഹമായ ഈ തിരക്കഥയും കഥാകൃത്തും എനക്ക് ഇന്നും
പ്രിയപ്പെട്ടതാണ്..)
ശ്രീപാര്‍വതിയുടെ പാദത്തിന്റെ കാര്യം പറഞ്ഞു ഒരിക്കല്‍
ശ്രീ.ഹരികുമാറിനു ഞാന്‍ അയച്ച കത്തിന് അദ്ദേഹം
മറുപടി നല്‍കിയത് കൈ നിറയെ കഥകളുമായാണ് ....
അദ്ദേഹം എഴുതിയ മറുപടി ഒരു ഓര്‍മ്മ പുതുക്കലായി എനിക്ക്.....
ശ്രീ രഘുനാഥ് പലേരിയുടെ ജോന്സന്‍ കണ്ടെടുത്ത കുഞ്ഞു ഇന്നും
കുട്ടിയായി എന്റെ മനസ്സില്‍ ..
അവിചാരിതമായ ഒരു യാത്രക്കിടയില്‍ കയ്യില്‍ വന്നു പോയ ഒരു കുഞ്ഞും
ചില സംഭവങ്ങളും...
ഓണ പ്പതിപ്പില്‍ ആയിടെ ഇറങ്ങിയ കഥാ കുസുമങ്ങള്‍ക്കിടക്ക്
വിരിഞ്ഞു നിന്ന ഒരു മയില്‍ പീലി
പോലെ അഭിരാമമായി..
നമ്പൂതിരി വരച്ച പൊക്കമുള്ള നായകനും, പൂവിതള്‍ പോലെ അയാളുടെ
കയ്യില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രവും ഇന്നും ഓര്‍മ്മയില്‍.....
ജോന്സണ്‍ എന്ന കഥാപാത്രം ഇന്നും നഗര ജീവിതത്തിന്റെ തിരു ശേഷിപ്പുകള്‍
ബാക്കി വെച്ചു കൊണ്ട് ഇപ്പോഴും യാത്രകള്‍ തുടരുന്നുണ്ടെന്ന്
ഒരിക്കല്‍ എഴുതുകാരനുമായുള്ള സംഭാഷനതിനിടയില്‍ എന്നോട് പറയുകയുണ്ടായി.
വായനയുടെ ഭാവം ആരെയും മഹാനീയംമാക്കാം..
എന്നാല്‍ അതൊന്നും ഉള്‍ക്കൊള്ളാനാകാത്ത ഒരു തിരക്കുള്ള ലോകത്ത്
ഞാനും പ്പെട്ടു പോയതില്‍ നിരാശയുണ്ട്..
ഇനിയും വായിച്ചിട്ടില്ലാത്ത മികച്ച വായനയുടെ മാന്ത്രിക പ്പെട്ടി
തുറക്കുവാന്‍ പറ്റിയ രഹസ്യ കോഡുകള് ഞാന്‍ ഇന്നും തിരയുകയാണ്..

Tuesday, February 22, 2011
സില്‍ സില
ഒരിക്കല്‍ റോമ നഗരത്തില്‍
വലിയൊരു അഗ്നി ബാധ ഉണ്ടായി.
അന്നത്തെ രാജാവ് നീറോ ചക്രവര്‍ത്തി അതൊന്നും കാര്യമാക്കതേ ഹോമരുടെയ് കവിതകള്‍ പാടി രസിച്ചിരുന്നു പോല്‍ ...(ഫിഡില്‍ വായിച് കവിതകള്‍ പാടിയെന്നു ചരിത്രം..)
...ഇവിടെ അഗ്നി ബാധയല്ല പ്രളയം വരെ വന്നാലും
സില്‍ സില പാടുന്ന രസികന്മാരാണ് ചുറ്റുമുള്ളത്..

Monday, February 21, 2011
വാര്‍ധക്യം
ചന്ദ്ര വംശത്തിലെ അതി പ്രശസ്തനായ യയാതി രാജാവ്
ശുക്ര മഹര്‍ഷിയുടെ ശാപത്താല്‍ വൃദ്ധനായി തീര്‍ന്നു ക്ഷണ നേരം കൊണ്ട്..
തന്റെ മകളായ ദേവയാനിയെ ഗാര്‍ഹീക പീഡനം ചെയ്തതാന് കേസ്..
പിന്നീട് സ്വമേധയ ആരെങ്കിലും യൌവനം തരാന്‍ സന്നധനായിട്ടുള്ളവന്
മാത്രമേ രാജാവിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ശാപ മോജനവും നല്‍കി.
(ഉന്തിന്റെ കൂടെ തള്ളും..)
ശപിക്കാന്‍ കഴിവുള്ള അമ്മായച്ചനമാര്‍ ഇന്നുണ്ടായിരുന്നെങ്ങില്‍ ഇന്ന് വൃധരുടെയ് എണ്ണം എത്ര കൂടുമായിരുന്നു?

Subscribe to:
Posts (Atom)