Monday, March 14, 2011

"പ്രിയദര്ശിനീ നിനക്കുറങ്ങാമിനി "...........


"രാഹുല്‍ ഗാന്ധിയുടെ രഹസ്യ കേരള സന്ദര്‍ശനം...."

ഈയിടെ പത്രത്തില്‍ വായിച്ചപ്പോള്‍ പെട്ടെന്ന് തോന്നിയത്
ഇന്ദിരാ ഗാന്ധിയുടെ വധവും, ഉത്തരേന്ത്യയിലും ദക്ഷിണ ഇന്ത്യയിലും
അതുണ്ടാക്കിയ അനിഷ്ട സംഭവങ്ങളുമാണ്..
ഞാന്‍ ഒന്നാം വര്ഷം ഡിഗ്രിക്ക് പഠിക്കുന്ന സമയം 1984
ഒരു ഒക്ടോബര്‍ 31 .പകല്‍ 8 മണിക്കായിരുന്നു സംഭവം..
ഇന്ദിരാ ഗാന്ധിക്ക് വെടിഏറ്റുവെന്നു വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നത്..

എന്നാല്‍
പിന്നീട് എന്ത് സംഭവിച്ചു എന്നത് അഭ്യൂഹങ്ങള്‍ ആയിരുന്നു.

അത്യാസന്ന നിലയില്‍ ആണെന്നും ,മരിച്ചെന്നും പല വിധ വാര്‍ത്തകള്‍ വന്നു..

വാസതവത്തില്‍ അംഗ രക്ഷകരുടെ വെടിയേറ്റ് തല്‍ ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്‌..

തലേ ദിവസം അവര്‍ ഒറീസയില്‍ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം
ഓര്‍ത്തെടുത്തു......(പത്രത്തില്‍ വന്നത് )
"എന്റെ രക്തം രാജ്യത്തിന് "എന്നോ മറ്റോ ഉള്‍ക്കൊള്ളുന്ന സന്ദേശം എന്തോ
ആണെന്ന് തോന്നുന്നു. .(ശരിക്ക് ഓര്‍ക്കുന്നില്ല..)

ആളുകള്‍ പല ഊഹങ്ങളും അവരുടെ സമാധാനത്തിനു വേണ്ടി പറഞ്ഞു കൊണ്ടിരുന്നു..
സത്യമായുള്ള വാര്‍ത്ത വരും വരെ..
സിഖ്കാരാണ് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ പല വിധ ഊഹാപോഹങ്ങള്‍ വന്നു..
അവരെ അപ്പോള്‍ തന്നെ കൊല്ലണം ആയിരുന്നെന്നു എന്ന് ഒരു കൂട്ടര്‍, ....
എന്തിനു വേണ്ടി ,ആര്‍ക്കു വേണ്ടി ചെയ്തു എന്ന് ചിലര്‍......
ഒരു സിഖ്കാരന് പോലും മാപ്പ് കൊടുക്കരുതെന്ന് വേറെ ചിലര്‍..

ഉച്ചയോടെ വീണ്ടും വാര്‍ത്ത‍.....ശ്രീമതി ഗാന്ധി ആശുപത്രിയില്‍ ആണെന്നും അടിയന്തിര ശാസ്ത്ര ക്രിയക്ക് വിധേയ ആയിക്കൊണ്ടിരിക്കയ്നെന്നും ..

ആളുകള്‍ അത് വിശ്വസിക്കുന്നില്ല എന്ന് തോന്നി..ഉത്തരെന്റിയിലുള്ള അവരുടെ സുഹൃത്തുക്കളെ വിളിച്ചു സത്യാ സ്ഥിതി അറിയാന്‍ ശ്രമിച്ചവരും കുറവല്ല..
ഏറെ നേരം പിടിച്ചു നില്ക്കാന്‍ ഉത്തര വാദിതപ്പെട്ടവര്‍ക്കും
കഴിഞ്ഞില്ലെന്നു തോന്നുന്നു..

മരണം----അത് സംഭവിച്ചു കഴിഞ്ഞതായിരുന്നു..

രാജ്യത്തെ പ്രധാന മന്ത്രി മരണം അടഞ്ഞാല്‍ പ്രസിഡന്റ്‌ ആണ് മരണം പ്രഖ്യാപിക്കുക....
എന്നൊക്കെ ആരോ പറഞ്ഞറിയുന്നു...
ഗ്യാനി സൈല്‍ സിംഗ് ആയിരുന്നു ആ സമയം പ്രസിഡന്റ്‌..
വിദേശ പര്യടനത്തിനു പോയ പ്രസിഡന്റ്‌ തിരിച്ചെത്തും വരെ ശ്രീമതി ഗാന്ധി അത്യാസന്ന്ന
നിലയില്‍ ആണെന്ന വാര്‍ത്ത മാത്രം പുറത്ത് വന്നു കൊണ്ടിരുന്നു..
(അന്ന് ഉച്ചയോടെ അദ്ദേഹം ഇന്ത്യയില്‍ എത്തി )

പ്രസിഡന്റ്‌ വന്നു ,മരണം രാജ്യത്തോട് അറിയിക്കുമ്പോഴേക്കും ക്രമ സമാധാന നില ഏതാണ്ട് തകരാരായ മട്ടായി, പഞാബിലും, ഡല്‍ഹിയിലും,...
കണ്ണില്‍ കണ്ട സിഖ്കാരെ തോന്നിയ പോലെ കൈ കാര്യം ചെയ്തു ജനക്കൂട്ടം...
കുട്ടികളായ സിഖ്കാരെ പോലും ആളുകള്‍ വെറുതെ വിട്ടില്ല..

ഞങ്ങളെ പോലുള്ള വിദ്ധ്യാര്തികള്‍ വാര്‍ത്തയിലെ യഥാര്‍ത്ഥ പൊരുള്‍ അറിഞ്ഞു പെട്ടനൊരു നിശ്ചലാവസ്ഥയില്‍ ആയി..
രാജ്യത്തെ പ്രധാന മന്ത്രി ആണ് കൊല്ലപ്പെട്ടത്.....
പെട്ടെന്ന് എല്ലാം അവസാനിക്കുക ആണെന്നൊരു തോന്നല്‍..

ആരെ ,എന്തിനു കൊന്നാലും കൊന്നത് ഒരു സ്ത്രീയെ ആണല്ലോ എന്നോര്‍ത് പരിതാപം....
(കലാകൌമുദിയില്‍" ഇന്ദിരയുടെ ഈ മരണം ഉണ്ടാക്കിയ അനിശ്ചിതാവസ്ഥ കാണിച്ചു
ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട് എന്ന എഴുത്തുകാരന്‍ പിന്നീട് "ദൃക്സാക്ഷി" എന്ന നോവല്‍ എഴുതിയിരുന്നു....)

പല രാജ്യത്തു നിന്നും അനുശോചന സന്ദേശങ്ങള്‍...........

റേഡിയോ, ടെലിവിഷന്‍
(അന്ന് ടെലിവിഷന്‍ പോപ്പുലര്‍ അല്ലായിരുന്നു ......) മറ്റു വാര്‍ത്താ മാധ്യമങ്ങള്‍
ശ്രീമതി ഗാന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തന്ന് കൊണ്ടിരുന്നു..
ഒരു മരണ വീട് പോലെയായി അക്ഷരാര്‍ത്ഥത്തില്‍ ഭാരതം..
5 / 6 ദിവസം ദുഖാചരണം..
ഇന്ദിരാ ഗാന്ധിയുടെ നിശ്ചല ശരീരതിനരില്കില്‍
അവരുടെ മുഖം തുടച്ചു കൊണ്ടിരുന്ന ,
സ്കാര്‍ഫ് വെച്ചു കെട്ടിയ,കറുത്ത കണ്ണട വെച്ചു
കണ്ണുകള്‍ മറച്ചു അരികില്‍ ഇരുന്നിരുന്ന്ന
ശ്രീമതി ഗാന്ധിയുടെ ഇഷ്ട മരുമകള്‍ സോണിയ
വാര്‍ത്താമാധ്യമങ്ങള്‍ കൂടുതല്‍ ഫ്ലാഷ് മിന്നിച്ച
കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടു.. ...

(വിദേശത്തായിരുന്ന ) രാജീവ്‌ ഗാന്ധി, അമ്മയുടെ ചിതയ്ക്ക്
തീ കൊളുത്തുമ്പോള്‍ പ്രാര്‍ഥനാ നിരതമായി ഭാരതം...

ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ വനിതയുടെ
ശരീരം അഗ്നി വിഴുങ്ങുമ്പോള്‍ ചരിത്രം ഒരു നിമിഷം പടിയിറങ്ങി....
ചന്ദനവും,നെയ്യും കലര്‍ന്ന ചിതയ്ക്ക് മുന്നില്‍ പതിനായിരങ്ങള്‍
തൊഴുതു മടങ്ങി..

വെണ്ണീറും...
ചരിത്രവും..

ഒരുപാട് ചരിത്ര മുഹൂര്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു ശരീരം
ഓര്‍മ്മ മാത്ര മാകുമ്പോള്‍
ഇന്ദിരാ ഗാന്ധി അമര്‍ രഹെ "എന്ന് അലറി കൊണ്ട് ജനക്കൂട്ടം
ഇളകി..

വെളുത്ത ജുബ്ബയും കുര്‍ത്തയും അണിഞ്ഞ
രാജീവിന്റെ അരക്കെട്ടില്‍ മുഖം ചേര്‍ത്ത് പൊട്ടി ക്കരഞ്ഞ കുട്ടിയായ രാഹുലിന്റെയ്‌ ചിത്രം
ഇന്നും ഓര്‍മ്മ..
പല മാഗസിനുകളിലും ഈ ചിത്രം മുഖ ചിത്രമായി വന്നിരുന്നു..
ഓര്‍മ്മകള്‍ പടി ഇറക്കി വിട്ട ഒരു ചില്ല് മുഹൂര്‍ത്തം ഒരിക്കല്‍ കൂടി ...

"പ്രിയദര്ശിനീ നിനക്കുറങ്ങാമിനി "
മാതൃ ഭൂമി ആഴ്ചപ്പതിപ്പ് നവംബറില്‍ ഇറക്കിയ ലക്കത്തില്‍ സുഗതകുമാരി
ഇന്ദിരയെ ക്കുറിച്ച് എഴുതിയ കവിതയുടെ ആദ്യ വരികള്‍
ഓര്‍മ്മയില്‍ നിന്നും കുറിക്കുന്നു..
അതെ...... പ്രിയദര്ശിനീ
ഇനി നീ ഉറങ്ങേണ്ടിയിരിക്കുന്നു....

Thursday, March 10, 2011

സ്കൈലാബ് 5,4,3,2,1,0..

ഇത് എന്താണ് സാധനമെന്ന് കൈ മലര്തുന്നവര്‍ ദയവായി ക്ഷമിക്കുക...

ഒരു പഴയ സ്കൂള്‍ കാലവും , നറു മണമുള്ള ചില അസുലഭ മുഹൂര്‍ത്തവും,
അസാമാന്യ അത്ഭുത നിമിഷങ്ങളും എല്ലാം കൂടി ഉള്ള ഒരു രസ വിസ്ലെഷനമാണ് ഈ സ്കൈലാബ് എനിക്ക് കൊണ്ട് തന്നിട്ടുള്ളത്....

അമേരിക്ക 1970 കളില്‍ വിക്ഷേപിച്ച ശൂന്യാകാശ പെടകമായിരുന്നു ഈ സ്കൈലാബ്..
6 വര്‍ഷത്തോളം അത് ഭൂമിയെ നിരന്തരം പ്രദക്ഷിണം വെയ്ക്കുകയും ,പിന്നീട് അതിന്റെ
ഭ്രമണ പദത്തില്‍ സാരമായ തകരാര് വന്നതിനാലോ, ഇന്ധനം തീര്ന്നതിനാലോ
അതിനെ വിട്ടയച്ച്വരുടെ മണ്ഡലത്തില്‍ തന്നെ തിരിച്ചു വരാന്‍ നിര്‍ബന്ധിതമായി ഈ ശൂന്യാകാശ പേടകം....
അങ്ങനെ 1979 ലായിരിക്കണം ( ഓര്‍ക്കുന്നില്ല ) അത് ഭൂമിയില്‍ പതിക്കാന്‍ ഇടയുടെന്നും എവിടേ
പതിക്കുമെന്ന് ഇപ്പോള്‍ ഊഹിക്കാന്‍ കഴിയില്ലെന്നുമുള്ള വാര്‍ത്ത NASA പുറത്ത് വിട്ടത്..
പഠിക്കുന്ന സമയത്ത് ഇത്തരം വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് ഹരമായിരുന്നു..
ഭൂമി അവസാനിക്കുമെന്നും,എല്ലാവരും മരിക്കുമെന്നും പ്രളയം വരും എന്നൊക്കെ ഞങ്ങള്‍ വീമ്പിളക്കി പേടിയുള്ള കൂട്ടുകാരെ പേടിപ്പിച്ചു കൊണ്ടിരുന്നു..
ഇടക്ക് ഇന്ത്യയില്‍ (മുംബൈ) വന്നു പതിക്കുമെന്ന് ആരോ (അസൂയാലുക്കാള്‍)പറഞ്ഞു കേട്ടു, എല്ലാവരെയും പേടിപ്പിച്ചു നടന്ന ഞാന്‍ പേടിച്ചു സ്കൂളില്‍ വരെ പോകാന്‍ മടി കാണിച്ചു..

പത്രങ്ങളിലും റേഡിയോ ലും പല വിധ വാര്‍ത്തകള്‍ വന്നു .. ...
-------------
അവസാനം...
എല്ലാ പ്രതീക്ഷകളെയും അത്ഭുതപ്പെടുത്തി ക്കൊണ്ട് പെര്‍ത്ത് (ആസ്ട്രലിയ)
എന്ന ആള്‍ വാസമില്ലാത്ത ഒരിടത്ത് നമ്മുടെ കഥാ പാത്രം ലാന്ഡ് ചെയ്തു..(ഒരു മഴക്കാലത്താണ് സംഭവം..ജൂണോ, ജൂല്യോ..)...

പെരുന്നാളിനും ഉത്സവത്തിനും കച്ചവടക്കാര്‍ അവര്‍ അന്ന് വിറ്റഴിച്ച സാധങ്ങള്‍ക്ക് ഉപയോഗിച്ച ബ്രാന്‍ഡ് നെയിം "സ്കൈലാബ്"
ആയിരുന്നു...
സ്കൈലാബ് വള, സ്കൈലാബ് കാര്‍, സ്കൈലാബ് കമ്മല്‍,സ്കൈലാബ്ചെരുപ്പ്, സ്കൈലാബ് കൊലുസ്സ് , എന്തിനു സ്കൈലാബ് ചിരി വരെ ഈ ബ്രാന്‍ഡ് AMBASSIDER രുടെ പേരില്‍ ...
പുലി വരുന്നേ പുലി എന്ന് കൂവിയ ഞങ്ങളെ നിരാശപ്പെടുത്തി കൊണ്ട് അങ്ങ്
ആള്‍വാസമില്ലാത്ത ഒരിടത്ത് വീണു തരിപ്പണമായ ആ സ്കൈലാബ് കാരണം പ്രതീക്ഷിച്ചിരുന്ന ഒരു ഭൂമി കുലുക്കം ഇല്ലാതെ പോയതില്‍ അന്ന് ഉണ്ടായ നിരാശക്ക് കണക്കില്ല..

പാട്ട് പുസ്തകം



."ആരോമലുണ്ണി " എന്ന സിനിമ ഞങ്ങളുടെ നാട്ടിലെ സീ ക്ലാസ്സ്‌ തീയറ്ററില്‍ വന്ന സമയം..1972/ 1973 ആണെന്ന് തോന്നുന്നു.. ഷീല ,പ്രേംനസീര്‍,വിജയശ്രീ, ഉമ്മര്‍, രവിചന്ദര്‍ ഇവരോക്കെയായിരുന്നു അതിലെ പ്രധാന താരങ്ങള്‍... വയലാര്‍-ദേവരാജന്‍ ടീമിന്റെ ഇതിലെ സുര സുന്ദര ഗാനങ്ങള്‍ അക്കാലത്തെ റേഡിയോ യില്‍ ( RENJINI എന്ന പരിപാടിയില്‍ ) നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളില്‍ സ്ഥിരം ആയി വന്നിരുന്നു.. സിനിമയുടെ ഇടവേള സമയത്ത് "സിനിമ പാട്ട് പുസ്തകം " വറുത്ത കടലയുടെ കൂടെ സ്ഥിരമായി വാങ്ങറുണ്ടായിരുന്നു, സിനിമ ഭ്രാന്ത് എടുത്ത് നടന്നിരുന്ന എന്റെ ഏട്ടന്‍.... അങ്ങനെ കൂട്ടി വെച്ച പുസ്തകങ്ങള്‍ എണ്ണി നോക്കിയാല്‍ ഒരു കട തുടങ്ങാനുള്ള പുസ്തക ശേഖരം എട്ടന് ഉണ്ടായിരുന്നു... ചീനവല, അനുഭവം,ചെന്നായ വളര്‍ത്തിയ കുട്ടി,രാസലീല, നെല്ല്, പൊന്നി, ബാബുമോന്‍,രാജഹംസം,അയോധ്യ,പിക്ക്പോകെറ്റ് ,ഹല്ലോ ഡാര്‍ലിംഗ്, ചെമ്മീന്‍,തുലാഭാരം,സത്യവാന്‍ സാവിത്രി...........(ഇനിയും ഏറെ..) തുടങ്ങിയ സിനിമ പാട്ട് പുസ്തകങ്ങള്‍ .... രാഗവും താളവും ഇല്ലാതെ ഗദ്യം പോലെ ഞങ്ങള്‍ അതിലെ പാട്ടുകള്‍ പാടി കൊണ്ട് നടക്കാറുണ്ടായിരുന്നു.. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒന്നുറക്കെ പാടി പഴയ കൊതി തീര്‍ക്കാന്‍ തോന്നുന്നു..

Tuesday, March 8, 2011

മാനവ ശാസ്ത്രങ്ങള്‍ അറിയാതെ പോകുന്നത്..

ഇന്ത്യയില്‍ സ്വവര്‍ഗ്ഗ ഭോഗികളുടെ വിവാഹം നിയമ പ്രകാരം സാധുത ഉള്ളതാക്കിയതായി വാര്‍ത്ത..
ഇനി ഇതിന്റെ പേരില്‍ ആരും പട്ടിണി കിടന്നു മരിക്കണ്ട....
ചിന്തിക്കാനുള്ള കഴിവുണ്ടായ കാലം മുതല്‍ മനുഷ്യന്‍ അവന്റെ സുഖങ്ങളെ ക്കുറിച്ചും അതീവ ശ്രദ്ധാലുവയി..
കൂടുതല്‍ സന്തോഷം നല്‍കുന്ന ഉപാധി തേടി നടന്നു..
അരക്കെട്ടിലെ ഊഷ്മാവ് തണുപ്പിക്കാന്‍ സര്‍പ്പ വിഷങ്ങള്‍ വരെ ധമനികളില്‍ കുത്തി ഇറക്കിയും , മൃഗങ്ങളെ പോലും തങ്ങളുടെ രഹസ്യ വ്യായാമങ്ങള്‍ക്ക് ഉപയോഗിച്ച് വരെ അവന്‍ പല പീടങ്ങള്‍ കയറിയിട്ടും,ചവിട്ടി താഴ്ത്താന്‍ ഉദ്ദേശിച്ച താഴ്വരകള്‍ വീണ്ടും അപ്രാപ്യമായി തന്നെ നിന്നു ...
പാല്‍ മണം മാറാത്ത കുട്ടികളിലും, അടിമകളിലും ,മരങ്ങളില്‍ വരെയും അവന്‍ പിന്നെയും അവന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു.....
എന്നിട്ടും ലഹരി അവനു ബാലി കേറാ മല തന്നെയായീ..
അപ്പോള്‍...
സ്വര്‍ഗം പോല്‍ ഇതാ കിട്ടി സ്വര്ഗീയ ഭോഗം.....
മനുഷ്യ മാംസം തിന്നാലും വിശപ്പടക്കാം.....
നാളെ പട്ടിണി കൊണ്ട് പൊറുതി മുട്ടിയാല്‍ മനുഷ്യ മാസം കഴിക്കാനും നിയമ ബലം വന്നു കൂടായ്കയില്ല....

ഇലക്ട്രിക് പോസ്റ്റും,തുണിക്കടയിലെ ബോമ്മയും ഇനി സൂക്ഷിക്കുക..
നാളെ "നിങ്ങളെ"വിവാഹം കഴിക്കണം എന്ന് പറഞ്ഞു പരമോന്നത നീതിന്ന്യായ വകുപ്പിന് അപേക്ഷ പൊയ്ക്കൂടായ്ക ഇല്ല.....

ആര്‍ക്കാണ് തെറ്റ് പറ്റുന്നത്?
മനുഷ്യനോ..
മനുഷ്യന്റെ ആവശ്യങ്ങള്‍ക്കോ.
ജീവിത രീതികല്‍ക്കോ...

മനുഷ്യനായി പിറന്നെങ്ങില്‍ അനുവര്‍ത്തിക്കേണ്ട ചില മര്യാദകള്‍ അപ്പോള്‍ ആരാണ് പഠിക്കേണ്ടത്?
സദാചാരം, (ഭൌതീക) മൂല്യച്യുതി വരാത്ത തരത്തിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ ..മനുഷ്യനോ മൃഗങ്ങള്‍ക്കോ ഇനി വേണ്ടത്?

മൃഗ തുല്യരായി പോകുന്ന മനുഷ്യര്‍ക്കോ?

ഒരു രാജ്യതിന്റെയ് ഗതി നിശ്ചയിക്കാനും ബഹുമാന്യ തലത്തിലൂടെ വര്തിക്കുവാനും മതങ്ങള്‍ അനുവര്‍ത്തിക്കുന്ന പങ്കു ചെറുതല്ല..

എന്നിട്ടും തന്നിഷ്ടം പോലെ മനുഷ്യ നിയമങ്ങള്‍ തങ്ങളുടെ ഇഷ്ടങ്ങല്‍ക്കനുസരിച്ചു.....ആവശ്യത്തിനു അനുസരിച്ച് ചെറുതാക്കിയും ,വലുതാക്കിയും..മടക്കിയും,ഒടിച്ചും ..
പിന്നെയും ചെറുതാക്കിയും....ഭോഗങ്ങള്‍ സ്വന്തമാക്കുന്നു..

എന്നിട്ടും സുഖമാണോ എന്ന് ഓരോരുത്തരെയും വിളിച്ചു ചോദിച്ചാല്‍ കിട്ടുന്ന മറുപടി തൃപ്തമാണോ?

Monday, March 7, 2011

അരുണ ജീവിച്ചോട്ടെ....

ജീവച്ഛവമായി ജീവിക്കുന്ന
അരുണ എന്ന നിര്ഭാഗ്യവതിക്ക് ദയാ വധം അനുവദിക്കണം എന്ന് പറഞ്ഞു (ഏതാണ്ട് 38 വര്‍ഷമായി അബോധാവസ്ഥയില്‍ കിടക്കുന്ന അരുണ എന്ന സ്ത്രീക്ക്) ദയാ വധം അനുവദിക്കണം എന്ന് പറഞ്ഞു ഒരു പത്ര പ്രവര്‍ത്തക
മുനോട്ടു വന്നിരിക്ക്ന്നു....
ഒന്നോര്‍ത്താല്‍ തെറ്റില്ല..
മിണ്ടാനും കേള്‍ക്ക്കാനും, എന്തിനു കണ്ണ് ചിമ്മാന്‍
പോലും മറ്റൊരാളുടെ സഹായം ഉണ്ടെങ്കില്‍ പോലും
ആകാത്ത ഒരു ജീവന്‍ ജീവിക്കണോ..?
എന്നാല്‍ ...
രണ്ടാമതോര്താലോ..???
........................
ഓര്‍ക്കണം..
നമ്മള്‍ രണ്ടാമതും, മൂന്നാമതും ഓര്‍ക്കണം..
കാരണം എടുക്കുന്നത് മനുഷ്യ ജീവനാണ്..
മരുന്ന് കൊടുത്തു കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ല, മരുന്നോ ഭക്ഷണമോ നിഷേധിച്ചു കൊല്ലാന്‍
പ്രശ്നമില്ല എന്ന് കോടതി..
അത് എന്ത് തരത്തിലുള്ള വിധി ആണോ ആവോ?
(ഞെക്കി കൊല്ലണ്ട, ചുട്ടു കൊന്നാല്‍ മതി...എന്ന് വിവക്ഷ..)
ചോദ്യങ്ങള്‍ പലതാണ്..
ഈ 38 വര്ഷം വരെ ആ ജീവന്‍ വലിച്ചു
നീട്ടിയത്ത് എന്തിനായിരുന്നു..?
അന്നേരം ഉണ്ടായിരുന്ന പ്രത്യാശക്ക് ഇപ്പോള്‍ എന്ത് സംഭവിച്ചു?
അരുണ പഴയ നില തന്നെ ഇപ്പോഴും
തുടരുന്നു എന്ന് അവകാശപ്പെടുന്നവര്‍ക്ക്
ഇപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുന്നത്?
ദയാ വധം അര്‍ഹിക്കുന്ന എത്രയോ മനുഷ്യ ജീവന്‍ ഭൂമിയില്‍
ഉണ്ട്..അവരെയൊക്കെ വെടി വെച്ചു വീഴ്ത്താന്‍ മാത്രം
ഭരണ കൂടങ്ങള്‍ക്ക് ആരാണ് അധികാരം കൊടുത്തിരിക്കുന്നത്?
ജീവിക്കാന്‍ മിനിമം യോഗ്യത ഉള്ളവര്‍ മാത്രം ജീവിച്ചാല്‍ മതി എന്ന ഒരു ഗൂഡ സന്ദേശം കൂടി ആതീരുമാനത്തില്‍ ഒളിഞ്ഞും മറഞ്ഞും നമ്മളെ ഒര്മിപ്പിക്കുന്നില്ലേ?
ജീവന്‍ കൊടുക്കാന്‍ അര്‍ഹത ഇല്ലാത്തവര്‍
ജീവന്‍ എടുക്കണോ ?

വധ ശിക്ഷ അര്‍ഹിക്കുന്ന എത്ര ദേഹങ്ങള്‍
ഇന്നും ac കാറുകളില്‍ പറ പറക്കുന്നു..
(വധ ശിക്ഷ നമ്മുടെ ഭരണ കൂടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല please note the point....)

ദയാവധം ഇന്ത്യയെ പോലുള്ള മതേതര രാജ്യതിന്റെയ് പൈതൃകം അനുവദിക്കുന്നുണ്ടോ?
ഒരാള്‍ എങ്ങിനെ ജീവിക്കണം എന്ന് ഈ നാട്ടിലെ നിയമം ആണോ തീരുമാനിക്കുനത്?
അതോ, ഒരാള്‍ ഇങ്ങനെ ഒക്കെ മാത്രമേ ജീവിക്കാവൂ എന്നാണോ അര്‍ത്ഥമാക്കുന്നത്?

"എനിക്ക് ജീവിക്കണം "
മിണ്ടാന്‍ കഴിയുമായിരുന്നെങ്ങില്‍ അരുണ പറയുന്നത്
ഇങ്ങനെ ആണെങ്ങില്‍..?
ആ ജീവന്‍ എടുത്ത് "പുണ്യം" കിട്ടി യവര്‍ പിന്നെ പാപ നാശിനികള്‍
മണ്ണ് ഇട്ടു മൂടുകയല്ലേ വേണ്ടൂ...?

Thursday, March 3, 2011

സ്വാമി അയ്യപ്പന്‍


സ്വാമി അയ്യപ്പന്‍ എന്ന മൂവി 1975 ഇല്‍ എറണാകുളം
മേനകയില്‍ release ചെയ്ത സമയം
ഞാനും അനിയത്തിയും എട്ടനും കൂടിയാണ് പോയി കണ്ടത്..
തൃശ്ശൂര്‍ പൂരത്തിനുള്ള ആളുണ്ട്..
കോളേജില്‍ പഠിക്കുന്ന ചേച്ചിമാരും ചേട്ടന്മാരും ഇട കലര്‍ന്ന് നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലൂടെ
ഊളിയിട്ട് സ്ത്രീകളുടെ Q വില്‍ ഏറ്റവും മുന്നില്‍ പോയി നില്‍ക്കാന്‍ ഏട്ടന്‍ പറഞ്ഞു..
ആ വര്ഷം കൂട്ടി വെച്ച നാണയങ്ങള്‍
എന്റെ കയില്‍ തന്നിട്ട് പറഞ്ഞു..
മുന്നില്‍ പോയി നിന്നോടീ,നിന്നെ ആരും ശ്രദ്ധിക്കാന്‍ പോണില്ല..
ആരെങ്കിലും ടികറ്റ് എടുത്തു തരാന്‍ പറഞ്ഞാല്‍ 4 എണ്ണം എടുക്കാനുന്ടെന്നു
പറഞ്ഞാല്‍ മതി..

(ഇത്ര നേരം കാണാത്ത ഈ കുട്ടി എന്താ മുന്നില്‍ നില്‍ക്കുന്നെ? എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്ത് പറയണമെന്ന് ഏട്ടന്‍ പറഞ്ഞു തന്നില്ല..)

പോലിസ്കാരുടെ കയിലെ വടി കണ്ട്‌ ഞാന്‍ ചിനുങ്ങി...
എന്നെ നുള്ളി കൊണ്ട് ഏട്ടന്‍ ദേഷ്യപ്പെട്ടു ..
എന്നാല്‍ പിന്നെ സിനിമ കാണണ്ട..ബാ.പോകാം..
ടികെറ്റ് കൊടുക്കുന്ന സമയം പിന്നില്‍ നിന്നും തള്ള് വന്നപ്പോള്‍
ഞാന്‍ പിന്നില്‍ നില്‍ക്കുന്നവരോട് അവര്‍ ചോദിക്കാതെ തന്നെ പറഞ്ഞു..
എനിക്ക് 4 ടികറ്റ് എടുക്കാനുണ്ട് ..
വല്ല വിധത്തിലും ടികറ്റ് കിട്ടിയ
ഞങ്ങള്‍ ഏറ്റവും പിറകില്‍ ഇരുന്നു സിനിമ കണ്ടു..
തിരക്കുള്ള Q മാറി കടന്നു എങ്ങിനെ മുന്നില്‍ എത്താമെന്ന് ഞാന്‍ മനസിലാക്കിയത്
"സ്വാമി അയ്യപ്പനെ" കണ്ടപ്പോഴാണ്..
ക്ഷമയോടെ beverage കടക്ക മുന്നില്‍ Q നില്‍ക്കുന്നവര്‍ ആരെങ്കിലും
ഇത് വായിക്കാന്‍ ഇട വരികയാനെങ്ങില്‍ ഇടക്ക് വരികള്‍ ക്കിടയിലൂടെ
മുന്നില്‍ കയറി " ടികെറ്റ് എടുക്കാന്‍" നോക്കുന്ന കുട്ടിസ്രാങ്ക് മാരെ മുന്നിലേക്ക് കടത്തി വിടരുത്..ദയവ ചെയ്ത്..

Wednesday, March 2, 2011

പൊന്നും പൂവും

കുട്ടി ആയിരുന്നപ്പോള്‍ ഒരിക്കല്‍ അമ്മയും, അപ്പൂപ്പനും , വല്യെചിയും,
എന്നെ കൊടുങ്ങല്ലൂര്‍ താലപ്പൊലി കാണിക്കുവാന്‍ കൊണ്ട് പോയി..
(only when i was 5 yrs old)

അടുത്ത വീട്ടിലെ ഇചെചിയുടെ മാല
കടം വാങ്ങി എന്റെ കഴുത്തില്‍ ഇട്ടു തരുമ്പോള്‍
(2 പവന്‍ തൂകം വരുന്ന പോന്നിന്റെയ് മാങ്ങാ
മാല)
"സൂക്ഷിക്കനോട്ടോ , എന്റെ പൊന്നെ
ഇചെചിയുടെതാ ... ,പോയാല്‍ ഉം...
.എന്ന് പറഞ്ഞെന്നെ ഒരു 100 വട്ടം പേടിപ്പിച്ചു അമ്മ..
..
വയലട്റ്റ് നിറമുള്ള കയില്ലാത്ത
ഉടുപ്പായിരുന്നു ഞാന്‍ ഇട്ടത്...
"ഇരുട്ടിയ നിറം കാരണം ഈ കുട്ടിക്ക് ഏത് കളറും ചേരില്ല"
എന്ന് പറഞ്ഞ വല്യേച്ചി എനിക്കിടുവിച്ച ആ ഉടുപ്പും
കടം വാങ്ങിയതാണെന്ന് മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിക്കും
വിധം അയച്ചാണ് തുന്നിയത്..
വീതിയുള്ള ചുവന്ന റിബ്ബന്‍ വെച്ച
റ ആകൃതിയില്‍ തല മുടി വെച്ചു കെട്ടി തന്നു.

ഒരു യാത്ര .....

ഇന്നത്തെ പാലത്തിനു പകരം കടത്തു വള്ളമായിരുന്നു കൊടുങ്ങല്ലൂര്‍ അമ്പലത്തിനെയും
നഗരത്തെയും ബന്ധിച്ചിരുന്നത് ...
2ബോട്ട് ചേര്‍ത്ത് കെട്ടിയ വള്ളത്തില്‍...
അമ്മയുടെ അരക്കെട്ടില്‍ ചേര്‍ന്ന് നിന്ന്
തിരക്കുള്ള, ബോട്ടില്‍,
വള വളാന്ന് സംസാരിച്ചു കൊണ്ടിരിക്കുന്ന പെണ്ണുങ്ങളുടെ നടുവില്‍,
വിയര്‍പ്പിന്റെയ് നാറ്റമുള്ള ആളുകളുടെ ഇടയില്‍
ശ്വാസം മുട്ടി ഞാന്‍ കുറെ നേരം നിന്നു ...
വീട്ടില്‍ നിന്നും പോരുംബോഴുണ്ടായ എന്റെ ഉത്സാഹം
തിരക്കുള്ള ആളുകളെ വാട നാറ്റം കൊണ്ട് ആവിയായി പ്പോയി..
വീട്ടിലേക്കു പോകണം എന്ന് പറഞ്ഞു കരഞ്ഞു തുടങ്ങിയ
അപ്പൂപ്പന്‍ എന്നെ ആശ്വസിപ്പിച്ചു..
"അമ്പലം ഏതട്ടെടീ മോളെ, ..അപ്പൂപ്പന്‍ കുപ്പിവള വാങ്ങി തരുന്ന്നുന്ദ്.
പിന്നെ കളര്‍ മുട്ടായീം...
ആ വാഗ്ദാനത്തില്‍ വീണതോ അമ്പലം എതാരായെന്നു പറഞ്ഞത് കേട്ടോ,എന്തോ
ഞാന്‍ പിന്നെ മിണ്ടാതെ വിയര്‍പ്പു നാറ്റം പിന്നേം സഹിച്ചു..

കരക്കടുക്കാന്‍ അര നിമിഷം മാത്ര ബാക്കി ഉള്ളപ്പോള്‍
അര നിക്കെര്‍ മാത്രം ധരിച്ച ഒരു തടിയന്‍ എന്നെ നോക്കി ചിരിച്ചതും അയാള്‍ടെ കയ്യിലെ ബലൂണ്‍ എനിക്ക് നേരെ നീട്ടിയതും എനിക്ക് തീരെ പിടിച്ചില്ല..
അടുക്കല്‍ വന്നു നിന്ന അയാള്‍ എന്നോട് പേര് ചോദിച്ചു..
തിരക്കില്‍ ആരും ശ്രദ്ധിക്കുന്നില്ലെന് കണ്ട്‌
അയാള്‍ എന്റെ ഉടുപ്പില്‍ കൊള്ളറുള്ള ഭാഗത്ത്
കൈ തിരു പിടിച്ചു കൊണ്ട്,
എന്നോട് കെഞ്ചി..(കെഞ്ചി എന്ന് എനിക്ക് തോന്നിയതാണ്..)
"താലപ്പൊലിക്ക് പോകുന്ന കുഞ്ഞിക്കെന്തിനാ ഈ മാല?
ഏട്ടന്‍ നല്ല മുത്തിന്റെയ്‌ മാല വാങ്ങി തരനോന്ദ്..
എടുതോട്ടേ ഇത്?"
അയാളുടെ അപേക്ഷ എനിക്ക് തളളാന്‍ തോന്നിയില്ല.എന്തോ..
മാല പോയെന്നു കടത് ഇറങ്ങിയപ്പോള്‍ മനസിലായ
അമ്മയെ അപ്പൂപ്പന്‍
ചീത്ത വിളിച്ചു.
"കുട്ടിക്ക് മാല ഇട്ടു കൊടുക്കണ്ടാന്ന് എത്ര തവണ ഞാന്‍ പറഞ്ഞു?
നിന്നോട് പറഞ്ഞിട്ട കേട്ടോ?
അപ്പ (എന്റെ അച്ഛന്‍)യോട് എന്ത് പറയാന്‍ പോകുന്നു നീ?

"ഈ കുട്ടി കള്ളന്‍ മാല എടുക്കുന്ന നേരം ഉറങ്ങിപ്പോയോ?
മാല ഇല്ലാതെ എങ്ങിനെ തിരിച് പോകും.?
..............
നേരത്തെ അപ്പൂപ്പന്റെയ് മുഘത് കണ്ട
വാത്സല്യ ഭാവം ആ കണ്ണുകളില്‍ കാണാഞ്ഞോ,

ഇനിയും കുപ്പി വള മേടിച്ചു തരാന്‍ ഒരു
സാധ്യതയും കാണാത്തത് കൊണ്ടോ എന്തോ ആ
മാല നഷ്ടം എനിക്ക്
ഒരു നഷ്ടം അല്ലാതായി തോന്നി.....

അപ്പൂപ്പന്‍ ആത്മ ഗദവും, നീരസവും ഉറക്കെ വിളിച്ചു പറഞ്ഞ കൊണ്ടിരുന്നു..
ഇതി കര്തവ്യധാ മൂധിതയായി അമ്മയും വല്യെചിയും
..
"കുട്ടിയല്ലേ, അതിനു എന്തറിയാം.."
എന്ന് ആളുകളുടെ സമാധാനിപ്പികലുകള്‍ കൊണ്ടോനും
അപ്പൂപ്പന്‍ അടങ്ങിയില്ല..
(വന്നിരിക്കുന്ന നഷ്ടം ഓര്‍ത്താല്‍ ഈ
ബഹളം അനിവാര്യം..)
അന്നത്തെ താലപ്പൊലി ഇങ്ങനെ " ബഹു കേമം" യാണ് അവസാനിച്ചത്..
അമ്മയ്ക്കും, അപ്പൂപ്പനും ഒടുങ്ങാത്ത നീറ്റലും
സമ്മാനിച്ചു,,
---------------
ഇന്നും അപേക്ഷിച്ചാല്‍ ഉപേക്ഷ കാണിക്കാത്ത ഓര്‍മ്മകള്‍..
ഇല്ലായ്മയുടെ ബാല്യം..
എന്നാല്‍ സുഘമുള്ള ഓര്‍മ്മകള്‍ കൊണ്ട് സമ്പന്നമായിരുന്നു..
മാമ്ബഴക്കലത്തില്‍ ഞങ്ങള്‍
ഒരിക്കലും പഴുക്കാന്‍ അനുവദിക്കാത്ത പുളിയന്‍ മാങ്ങയും
മൂക്കാന്‍ അനുവദിക്കാത്ത കപ്പയും ,ചക്കയും.....

ഉണങ്ങിയ തേക്കില വീണു മൂടി ക്കിടക്കുന്ന
ഓര്‍മ്മകള്‍ക്കിടയില്‍
ഇന്നും പൂത്ത് നില്‍ക്കുന്ന ചെത്തിയും
ചെമ്പരത്തിയും ,താളിയും, പാലയും, പേരാലും
എന്നെ കളിയാകില്ല എങ്കില്‍
ഒന്നു കൂടി പറഞ്ഞോട്ടെ..


ഇന്ന് ഓര്‍മ്മ മാത്രമായ ബാല്യത്തിനു
വില പറയാന്‍
കടം വാങ്ങി അണിഞ്ഞ ആ
പോന്നിന്റെയ്
വില മതിയാകുന്നില്ല..