Wednesday, September 28, 2011
കുട്ടികള്‍ ഒന്നോ രണ്ടോ ?
കുട്ടികള്‍ ഒന്നോ രണ്ടോ ?
അല്ല ഒന്നു മതി ,ഒന്നും ഇല്ലേലും സാരമില്ല.
ചൊവ്വുള്ള പിള്ളേര്‍ ഉണ്ടായാല്‍ മതി
നാടിനും നാട്ടാര്‍ക്കും തലവേദന ഉണ്ടാക്കുന്ന
പിള്ളാരെ വേണ്ടന്നെ
പറഞ്ഞുള്ളൂ.
തന്തയേം തള്ളയേം
പട്ടിക്കൂട്ടില്‍ അടച്ചു പട്ടിണിക്കിടുന്ന
പിള്ളേരെ വേണ്ട നമുക്ക്.
പെണ്ണിനെ കാഴ്ച വെച്ചു കള്ള് കുടിക്കുന്ന
തന്തയെ വേണ്ട നമുക്ക്
പെണ്ണിന്റെ നല്ല "ഭാവി" ഓര്‍ത്തു
വന്നു പോയ ഭവിഷ്യത്തിനെ
വളമാക്കി എടുക്കുന്ന
തള്ളയും പോയി തുലയട്ടെ.
ആദ്യം
ജീവിതത്തെ സ്നേഹിക്കാന്‍ പഠിക്കട്ടെ അച്ഛനുമമ്മയും.
എന്നിട്ട് മതി എത്ര വേണം എന്ന കണക്കു..
അതിനു കഴിവുള്ളവര്‍ക്ക് പോരെ
നിയോഗം?
വെറുതെ ജന സാന്ദ്രത കൂട്ടാന്‍
അല്ലെങ്കില്‍ പിള്ളേര്‍ എന്തിനു?
സ്നേഹിക്കുന്ന കുടുംബം ഉണ്ടാകട്ടെ.
അതാണ് അദ്ദേഹവും ഉദ്ദേശിച്ചത്
കാള പെറ്റെന്നു പറഞ്ഞു കയര്‍ എടുക്കുന്നത് എന്തിനു?
ചൊവ്വുള്ള ഒന്നിനെ എങ്കിലും കാണുവാന്‍ എനിക്കും കൊതി.
ചൊവ്വുള്ള അപ്പനും അമ്മയും മുറ്റം നിറയെ
സ്നേഹം ചിരിക്കുന്ന കുട്ടികളും.
വാല്‍ കഷണം: ചൊവ്വല്ലാത്തവര്‍ ഇത് വായിക്കരുത് .
Subscribe to:
Post Comments (Atom)
No comments:
Post a Comment