Tuesday, September 27, 2011
എന്റെ പ്രിയ സുഹൃത്ത് ശങ്കര്‍ അറിയുവാന്‍
പ്രിയമുള്ള ശങ്കര്‍,
ഈ ശങ്കര നാമം ശരിക്കും ഭഗവാന്റെ ആണെന്ന്
നിങ്ങള്‍ തന്നെ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
"സൗന്ദര്യം ലഹരി" കൊണ്ട്
എഴുതിയ ആദി ശങ്കരനെയും
ഒരു കുറവനെയും ഈ ശങ്കരനില്‍ കാണുവാന്‍
ഒരു ശ്രമം നടത്തുന്നു പിന്നെ ഞാന്‍.
സത്വ ഗുണ പ്രധാനനും
എന്നാല്‍,
രുദ്ര രൂപിയുമായ സാക്ഷാല്‍ ശങ്കരന്‍.
ഗൗരീ ശങ്കരന്‍ എന്ന് എന്നെയും നിങ്ങളെയും
ഒരു മിച്ചു ചേര്‍ത്ത് വിളിക്കാം എന്ന്
നിങ്ങള്‍ തന്നെ എന്നോട് പറഞ്ഞപ്പോള്‍
എന്നെ രാജശ്രീ എന്ന് വിളിക്കാന്‍ ഞാന്‍ പറഞ്ഞു.
ജീവിതത്തോട് വിരക്തി തോന്നി
തുടങ്ങുന്നു ചിലപ്പോള്‍ എന്ന്
നിങ്ങള്‍ പറഞ്ഞപ്പോള്‍
ഭഗവാനെ മറന്നു കൊണ്ടുള്ള
പ്രവര്‍ത്തികള്‍ ചെയ്യുന്നത് കൊണ്ടാണെന്ന്
ഞാന്‍ തിരുത്തി.
എന്ത് ചെയ്താലും തൃപ്തി ഇല്ല.
ചെയ്യുനതിനോട് എന്തിനോടും വെറുപ്പ്,
വേറിട്ട ഒരു മുഖം എന്നിലൂടെ കാണുവാന്‍
ചിലപ്പോള്‍ ശ്രമിക്കാറുണ്ട് എന്ന്
പറഞ്ഞത് എനിക്ക് compliment ആയി.
ഇപ്പോള്‍ ശങ്കര്‍ നിങ്ങള്‍
അറിയാതെ നിങ്ങള്ക്ക് ഒരു തുറന്ന കത്ത്
എഴുതുകയാണ്.
കത്ത് വായിക്കുന്ന കൂട്ടത്തില്‍ ശങ്കര്‍
നിങ്ങള്‍ ഉണ്ടെങ്കില്‍ എനിക്ക് മറുപടി തരിക.
ഒരിക്കലും,ദൂരെ കാണാതെ ,
നക്ഷത്രങ്ങളുടെ കണക്കെടുക്കുന്നതിനു പകരം
ഇവിടെ വരൂ,
നീലനക്ഷത്രങ്ങളെ
കൂടെ കൊണ്ട് പോരാം,
വാരി ചൂടാം.
സ്നേഹത്തോടെ രാജശ്രീ
Subscribe to:
Post Comments (Atom)
No comments:
Post a Comment