Tuesday, April 12, 2011

ബാവായ്ക്കും പുത്രനുംപരിശുദ്ധ റൂഹായ്ക്കും..




മോഷണം ഒരു കലയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
ഉവ്വോ? ---- അറിയില്ല.
(ആനയെ കട്ടവനും എള്ള്‌ കട്ടവനും കള്ളന്‍, കള്ളന്‍ തന്നെ.)

സ്കൂളിലെ ചരക്കു മുറിയില്‍ നിനും ഉപ്പുമാവിന്റെ പൊടി മോഷ്ടിച്ച എന്നെ പരിചയപ്പെടുക.
ചോളമോ, ഗോതമ്പോ പൊടി കൊണ്ട് ഉണ്ടാക്കിയിരുന്ന രുചികരമായ ഉച്ച ഭക്ഷണം.
ഉച്ചക്ക് ഊണിനു ബെല്ലടിക്കും മുന്‍പേ ഉപ്പുമാവിന്‍ പുരയില്‍ നിന്നുയരുന ചാരു ഗന്ധം എന്നെ കൊതിപ്പിച്ചതിന് കണക്കില്ല.
കൊത്തി മൂത്ത്‌ വട്ടു പിടിച്ച എന്നെ സഹായിക്കാന്‍ ഈശ്വരന്‍, പുഷ്പലത എന്ന സഹപാഠിയുടെ രൂപത്തില്‍ അവതരിച്ചു.
പൊക്കം ഇല്ലാത്ത എന്നെ ജന്നല്‍ കമ്പി മുട്ടും വരെ പൊക്കി എടുത്ത് ഉപ്പുമാവിന്‍ പൊടി കയ്യിട്ടു വാരാന്‍ അവള്‍ എന്നെ നിര്‍ബന്ധിച്ചു.
"ആരെങ്കിലും വന്നാല്‍ , രാജശ്രീ നിന്നെ ഞാന്‍ വിട്ടു കളയും. ബേഗം എടുത്തോ.."
റൂമില്‍ അട്ടി അട്ടി ആയി വെച്ചിരിക്കുന്ന ഉപ്പുമാവിന്‍ പൊടിയുടെ ചാക്ക് കണ്ടു ഞാന്‍ അര നിമിഷം അന്തിച്ചു വായ പൊളിച്ചു നിന്നു.

(കുരുമുളകിന്‍ ചാക്ക് കണ്ട അന്തിച്ചു പോയ വിദേശ വ്യാപാരിയുടെ അവസ്ഥ ഞാന്‍ ഇപ്പോള്‍ ഊഹിക്കുന്നു..)
കെട്ടു പൊട്ടിയ ചാക്കില്‍ നിന്നും കുഞ്ഞു കയ്യില്‍ മാന്തി എടുക്കാവുന്ന അത്രയും ഞാന്‍ എടുക്കുന്നു.
ദൂരെ നിന്നും കണ്ടു വന്ന കണക്കു ടീച്ചറിന്റെ അടി പേടിച്ചു അത് വരെ എനിക്ക് താങ്ങായി നിന്ന പുഷ്പ ലത
എന്നെ പുഷ്പം പോലെ താഴീക്കിടുന്നു..
കയ്യില്‍ തടഞ്ഞ ഉപ്പുമാവിന്‍ പൊടിയുടെ രുചി അറിയാന്‍ ആവും മുന്‍പേ
കേസും വിസ്താരവും" നാട്ടു കൂട്ടവും"
മാനം പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.
കൂട്ട് പ്രതിയെ മാപ്പ് സാക്ഷി ആക്കി ഈ ഉള്ളവള്‍ക്ക് മോഷ്ടാവ് എന്ന വില കൂടി കല്‍പ്പിച്ചു തന്നു മിശിഹാക്ക് നാല്‍പ്പതു വട്ടം സ്തോത്രം പറയുന്ന കന്യാസ്ത്രീ.
ഉള്ളവന്‍ ഇല്ലാതവനല്ലേ കൊടുക്കേണ്ടത് ?
എന്ന് ചോദിക്കാനുള്ള വിവരം ഉണ്ടായില്ല അന്നേരം..

പകരം പിന്നെടെല്ലാം കന്യാസ്ത്രീയെ കാണുമ്പോള്‍
ഈശോ മിശിഹാക്ക് സ്തുതി പറഞ്ഞ
കയിലുള്ള കുരിശ്‌ മുത്തും.

Sunday, April 10, 2011

ആത്മരതി --- തുറന്നു പറച്ചിലുകള്‍



നാലുകെട്ടിന്റെ ഓര്‍മ്മകള്‍.
ബിരുദത്തിനു പഠിക്കുന്ന സമയം ഉപ പാഠ പുസ്തകമായി എം ടീ യുടെ "മഞ്ഞ്" പഠിക്കാന്‍ ഉണ്ടായിരുന്നു..
ശരിക്ക് പറഞ്ഞാല്‍ എന്നെ ഒരു തരത്തിലും ആകര്‍ഷിക്കാന്‍ ഈ നോവലിന് കഴിഞ്ഞിട്ടില്ല..
പിന്നീട് എം ടീ തന്നെ സംവിധാനം ചെയ്ത ഈ സിനിമ ഈയിടെ ടീ വീയില്‍ കണ്ടിരുന്നു.. ഒച്ചിഴയുന്ന തരത്തില്‍ ഒരു കഥ. (സംഗീത നായിക്, ശങ്കര്‍ മോഹന്‍ പ്രധാന കഥാ പാത്രങ്ങളായി അഭിനയിച്ചിരുന്നു.)
എം ടീ ഒരിക്കല്‍ നൈനിറ്റാളില്‍ പോയിരുന്നപ്പോള്‍ കിട്ടിയ ഒരു ഐഡിയ ആണ് പിന്നീട് ഈ നോവലിന്റെ കഥക്ക് ആധാരം എന്ന് പറയുകയുണ്ടായി..
എന്നാല്‍ പ്രശസ്ത ഹിന്ദി നോവലിസ്റ്റ്‌ നിര്‍മല്‍ വര്‍മയുടെ ഒരു കഥയെ അനുകരിച്ചു എഴുതിയതാണെന്ന് പിന്നീട് കലാകൌമുദിയില്‍ വായിച്ചിട്ടുണ്ട്.
( എം ടീ നിഷേധിച്ചിട്ടില്ല ഈ കാര്യം) ഒരു " എം ടീ സ്പര്‍ശം" മഞ്ഞ് നോവലില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് ചില സുഹൃത്തുക്കളുടെ അഭിപ്രായത്തില്‍ ഞാനും പങ്കു ചേരുന്നു..

......................... സ്കൂളില്‍ പഠികുമ്പോള്‍ അവധി ദിവസങ്ങളില്‍ വായിക്കാന്‍ ആദ്യം എടുക്കുക "നാല് കെട്ടൊ", "കാലം" ഒക്കെയാകും. പറഞ്ഞറിയിക്കാനാകാത്ത ഒരു "ദാഹം " അനുഭവിച്ചിട്ടുണ്ട് ഈ കഥകള്‍ വായിക്കുമ്പോള്‍....

(ആത്മ രതി.) (മിക്ക കഥയിലും ഉള്ളടക്കം ഒന്നു തന്നെ.. പ്രണയം, , ദാരിദ്ര്യം,തോല്‍വി,..പക..ഇങ്ങനെ പോകുന്നു.. കുട്ടിക്കാലത്തെ ഞാന്‍ രഹസ്യമായി ആഗ്രഹിച്ച തൃഷ്ണകള്‍ ഈ കഥകളിലൂടെ അറിഞ്ഞ അനുഭവിച്ചിട്ടുണ്ട്..
ഇതെല്ലാം വായിച്ചു വായിച്ചു വെള്ളത്തില്‍ കുതിരാന്‍ ഇട്ട മുന്തിരി പഴം പോലെ ആയി എന്റെ മനസ്..
ആത്മ വേദനയിലൂടെ സുഖമുള്ള നോവറിഞ്ഞു ഞാന്‍..
ഇതൊക്കെയാണ് പ്രണയം,
ഇങ്ങനെ മാത്രമാണ് പ്രണയം, പ്രണയത്തില്‍ ഇങ്ങനെ ഒക്കെ ആകാം, ഇന്ന രീതിയില്‍ വസ്ത്രം ധരിക്കണം, പെരുമാറണം,കരയണം, ത്യാഗങ്ങള്‍ സഹിക്കണം എന്നൊക്കെ ഒരു തരം "സൈകിക്" ചിന്തകള്‍ എന്നില്‍ ഉണ്ടാകുന്നു..
ഗാഡ ഗന്ധമുള്ള ഒരു പൂവിനെ കശക്കി അതിന്റെ ഗന്ധം അവാഹിചെടുക്കുന്ന ഒരു മത്ത മോഹിനി ആയി.
ഒരൊറ്റ മോഹം പോലും അനുഭവിച്ചു കിട്ടാത്ത നായികാ സങ്കല്‍പ്പത്തിലെ ഭാഗ്യമില്ലാത്ത രതി കാമനയായി മോഹങ്ങള്‍.
എന്റെ സിരകളില്‍ പടരുന്ന ചോരയ്ക്ക് ഉന്മാദത്തിന്റെ മണമായിരുന്നു..അന്‍പതുകളുടെ ഒടുവില്‍ എന്റെ അമ്മാവന്മാരൊക്കെ പറഞ്ഞിരുന്നത് ..
എം ടീ കഥയിലെ നായര്‍ പെണ് കുട്ടികളെ കാണാന്‍ അമ്മാവന്മാരുടെ ഇസ്ലാം/ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്ഷേത്ര നടയില്‍ കാത്തിരിക്കാരുണ്ടായിരുന്നത്രേ..

വായനയിലെ അമേയ സുഖം കാംക്ഷിച്ചു വീട്ടുകാരെ ഉപേക്ഷിച്ചു ഈ സുന്ദരികളെ വിവാഹം വരെ ചെയ്ത് ആത്മ തൃപ്തി അടഞ്ഞവര്‍ ഏറെ.

ഒരു കാമുകന്നു മാത്രം നല്‍കാനായി പലപ്പോഴും ഒരു ആലിംഗനം, ചുംബനം എല്ലാം ഞാന്‍ പരിശീലിച്ചത് ഈ കഥ കളിലൂടെയാണ്‌ ......

കൌമാരത്തില്‍ കടക്കുംബോലെക്കും എന്റെ നോട്ടവും ഭാവവും എല്ലാം ഒരു എം ടീ കഥയിലെ നായികയെ പോലെ വികാര ലോലയായി, എല്ലാം സഹിക്കുന്ന പ്രണയ വതിയായി (അഭിനയിച്ചു),
ഇനി വേണ്ടത് നിരാശനായ ഒരു കാമുകനാണ്..
അല്ലെങ്ങില്‍ എല്ലാം നശിപ്പിച്ചേ അടങ്ങൂ എന്ന ഭാവം ഉള് കൊള്ളുന്ന ഒരു നായകന്‍(കാലം" പല തവണ വായിച്ചതിന്റെ പാര്‍ശ്വ ഫലം )
ഇല്ലാത്ത കാമുകനെ തിരഞ്ഞു അങ്ങനെ നടന്നു ഞാന്‍ ശരിക്കും..
"ഉള്‍ക്കടല്‍" ," ശാലിനി എന്റെ കൂട്ടുകാരി" "അര്‍ച്ചന ടീച്ചര്‍" സിനിമ ഒക്കെ തുടരെ തുടരെ ഇറങ്ങിയ സമയം, ഞാന്‍ എന്റെ കാമുകനെ തിരിച്ചരിഞ്ഞെന തോന്നല്‍..

വേണു നാഗ വള്ളിയുടെ വേദനിക്കുന്ന കാമുക ഹൃദയം മുഖ ഭാവം, എല്ലാം സഹിക്കുന്ന വേദനിക്കുന്ന മുഖം എനിക്ക് ചേരുന്ന കാമുകനായി.. ഞാന്‍ കാമുകിയും വേണു കാമുകനുമായി അങ്ങനെ സങ്കല്‍പ്പ തേരിലേറി കൌമാരത്തിന്റെ മാസ്മരിക ലോകത്ത് ഞാനും ഈ വിഷാദ കാമുകനും.. പറഞ്ഞരിയിക്കനകാത്ത നിര്‍വേദം..

കൂടുതല്‍ ഭാവം ഉള്‍ക്കൊള്ളാന്‍ കാലത്തിലെ" സുമിത്രയെ വായിച്ചു പഠിച്ചു.. സേതുവിന്‍റെ രീതികള്‍ നോക്കി പഠിച്ചു....
ആയിര തിരി വിളക്കു പോല്‍ തിളങ്ങുന്ന, ഗോവിന്ദന്‍ കുട്ടിയുടെ ഓപ്പോളേ മനസ്സില്‍ ധ്യാനിച്ച്‌ നടന്നു.. കര്‍ക്കടകത്തില്‍ ചക്ക മടല്‍ വേവിച്ചു തകര താള്‍ കൂട്ടി ഉച്ച ഭക്ഷണ കഴിച്ചെന്നു അഭിനയിക്കുന്ന ഓപ്പോളേ ഞാന്‍ കൂടുതല്‍ ആരാധിച്ചു..

ഏത് സമയവും ചുണ്ടത് എരിയുന്ന സിഗരറ്റുമായി കൊച്ചാപ്പുവിന്റെ കര വലയത്തില്‍ കിടന്നിരുന്ന മീനാക്ഷിയെ- അവളെ പലവട്ടം പ്രാപിച്ച കൊച്ചാപ്പു- പോലെ ആകാന്‍ ഞാന്‍ അതിയായി മോഹിച്ചു.. സുന്ദരമായ മുഖത്തിന്റെ അവസാന വാക്ക് എം ടീ കഥകളിലെ നായികക്ക് നല്‍കി. കാമത്തിന്റെ തീ അമ്പുകള്‍ ഇതിലെ കാമുകര്‍ക്ക് നല്‍കി മോഹങ്ങള്‍ക്ക് അഗ്നി ചിറകു നല്‍കി...

കാള വേല കാണാന്‍ നിന്നിരുന്ന ഗോവിന്ദന്‍ കുട്ടി, കൂടെ പഠിച്ച തങ്ക മണിയെ കാണാതെ ഒളിച്ചു നിന്ന ഗോവിന്ദന്‍കുട്ടിയെ ഞാന്‍ വെറുത്തു..
കുമാരെട്ടന്‍ മക്കള്‍ക്കും ഭാര്യക്കും ഓണം ഒരുക്കാന്‍ പ്ലാവിന്റെ ഓഹരി ചോദിച്ചു വന്നപ്പോഴും അഴിയാത്ത മുണ്ട് മുറുക്കി, പണി എടുക്കാന്‍ മനസില്ലാത്ത ഈ സഹോദരന്മാരില്‍ ഖനീഭവിച്ചു കിടന്നിരുന്ന ആത്മ വേദനയുടെ പൊരുള്‍ തേടി നടക്കാതെ, വാതക്കൊളില്‍ നീലച്ചു കിടന്ന അമ്മയും ,ഓപ്പോളും എനിക്ക് നിഴല്‍ മാത്ര ചിത്രങ്ങള്‍ ആയി.....
എം ടീ കഥാ പത്രങ്ങളിലെ നായികയെ പോലൊരു വിഷാദ വതിയും, ഒന്നിനും കൊള്ളാത്ത നായകനെ പോലൊരു "നിഷ്കാമ രൂപിയും" ആയി ഞാന്‍ .
അല്ലെങ്ങില്‍, കാമത്തെ അതിന്റെ ഉന്മാദത്തില്‍ അറിയുക എന്നത് എന്റെ അടങ്ങാത്ത ആവേശമായി..
ഒരു കഥാകാരന്റെ കഥകള്‍ എന്നെ അതിന്റെ ഉന്മാദ അവസ്ഥയില്‍ എത്തിക്കുന്നതിന്റെ അപകടം ഞാന്‍ അറിഞ്ഞിട്ടും അറിയാതെ ഇരിക്കാന്‍ ശ്രമിച്ചു .

നാലുകെട്ടിന്റെ അന്‍പതാം പിറന്നാള്‍ ആഖോഷിച്ച വേളയില്‍ ഈ ചിന്തകള്‍ എല്ലാം ഒരിക്കല്‍ കൂടി റീ പ്ലേ ചെയ്തു നോക്കിയിരുന്നു..

ചുണ്ണാമ്പ് പൊടി ചുമക്കുന്ന പന്നല്‍ ചെടിയുടെ ഇലയുടെ ചിത്രം കവിളില്‍ ചേര്‍ത്ത് ചിത്രം ചമയ്ക്കുന്ന ഒരു കുട്ടിയുടെ ചിത്രം മനസ്സില്‍ ഇന്നും..
ക്ലാവ് പിടിച്ച ഈ കഥാ പാത്രങ്ങള്‍ ...
ഒന്നു പുളി ഇട്ടു തേച്ചു മിനുക്കുകയെ വേണ്ടൂ..
ആയിര തിരി വിളക്കു തന്നെ തെളിയും അന്നേരം..

Friday, April 8, 2011

നേരും നുണയും



ഇഷ്ട്ടങ്ങളുടെ കണക്ക് കൂട്ടലില്‍ കണക്കില്‍ പെടാത്ത ചില " വില" വിവര പട്ടികകള്‍.

നിറം ---- മഞ്ഞ
സ്ഥലം - ---പോയിട്ടില്ല
ഓര്‍ക്കാന്‍ ഇഷ്ടം ---- കുട്ടിക്കാലം
കൂടുതല്‍ ആഗ്രഹം---- അങ്ങനെ ഇല്ല
ജീവിക്കാന്‍ ---- നല്ല രീതിയില്‍
സമയം ---- പ്രഭാതം
കഴിക്കാന്‍ ---- സ്വാദുള്ള ഭക്ഷണം
വായിക്കാന്‍ ? ----- അലോസരമുണ്ടക്കാത്തവ
ഏറ്റവും അടുത്ത സുഹൃത്ത് ------ ക്ഷമിക്കണം
സന്തോഷം തരുന്നത് -------- നല്ല വാര്‍ത്തകള്‍ , ചിരിക്കുന്ന മുഖം,
കാത്തിരിപ്പ് ------------ ശുഭ പ്രതീക്ഷയോടെ
ഇഷ്ടമുള്ള വാക്ക് --- ലാവണ്യം
പുനര്‍ ജന്മത്തില്‍ വിശ്വാസം? -------- ഉണ്ട്,( എന്തിനോടെങ്ങിലും വിസ്വാസമുണ്ടാകുന്നില്ലെങ്ങില്‍
ഈ ജീവിതം എനിക്ക് വ്യര്തമാകും)
നെഗറ്റീവ് ചിന്തകള്‍------- അനുവദിക്ക്കാറില്ല
കരയാറണ്ടോ?----- എന്റെ കണ്ണ്നീര്‍ മറ്റുള്ളവരെ കാണിക്കാന്‍ എനിക്ക് സാധിക്കാറില്ല.
ജീവിതം എന്നെ പഠിപ്പിച്ചത്?----- ജീവിതത്തെ ഞാന്‍ ആണോ പഠിപ്പിച്ചത്? ശരിക്കും പഠിക്കാത്തത് ഇനിയും ഏറെ...
നല്ല കൂട്ട് കെട്ട് ----- പലപ്പോഴും കയ്യില്‍ വന്നു ചെര്‍ന്നിട്ടില്ലാത്ത ഒരു അസുലഭ ഭാഗ്യം.
വഴക്ക്‌ ?-- ---ആരോടെങ്ങിലും കൂടിയാല്‍ പിന്നെ തോറ്റു പോകാന്‍ അവസരം ഉള്ളതിനാല്‍ കുട്ടികളോട് മാത്രം
ആപല്‍ ഖട്ടത്തില്‍ ? ----- വീണ വായിക്കാറില്ല, പകരം അന്തിച്ചു നില്‍ക്കും
പഠിക്കേണ്ടത്? ---- പഠിച്ചിട്ടില്ല ഇത് വരെ.
ജീവിതത്തില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട വ്യക്തിയുടെ പേരിന്റെ ആദ്യ അക്ഷരം ?-------- "ഴ " ( മുഴുവന്‍ പേര് പിന്നെ പറയാം )
കുട്ടികള്‍?------- ഇന്നത്തെ കുട്ടികള്‍ക്ക് കുട്ടിതമില്ല, വല്യവര്‍ കുട്ടികളെ പോലെയും കുട്ടികള്‍ വല്യവരെ പോലെയും പെരുമാറുന്നു..കുറഞ്ഞ പക്ഷം , "പഞ്ചാ തന്ത്രം" , സുമങ്ങലയുടെ "മിട്ടായി പ്പൊതികള്‍" ഇവയെല്ലാം നമ്മുടെ കുട്ടികള്‍ വായിച്ചിട്ട് മതി അവര്‍ അവരുടെ കുട്ടി വേഷം അഴിച്ചു മാറ്റി കൌമാരത്തില്‍ കടക്കാന്‍...

ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ ?---- ഞാന്‍ ആയി തന്നെ പിറക്കണം

ഒറ്റയ്കിരിക്കാന്‍ ?----- ഇഷ്ടം, (മധുവനമോ, വൃന്ദാവനമോ ?)

ഈ ജീവിതത്തില്‍ തൃപ്ത ?--- ഏറ്റവും നല്ല രീതിയില്‍.അതെ.

നിങ്ങളുടെ ഈ ബ്ലോഗ്‌ എഴുത്ത് വായനക്കാര്‍ ഇഷ്ട്ടപ്പെടുന്നുടോ?----(ചമ്മല്‍ ) പരീക്ഷക്ക് 0 മാര്‍ക്ക്‌ കിട്ടിയ കുട്ടി ചോക്ക് വെച് ഇടതു വശത്ത് 10 കൂടി ചേര്‍ത്ത കുട്ടിയെ പോലെയാണ്, ഈ ബ്ലോഗ്‌ എഴുത്തില്‍ എന്റെ സ്ഥാനം..

ഇത് വായിക്കുന്ന കൂട്ടുകാരോട് പറയാന്‍ ?------ നല്ലതും നന്മയും

Thursday, April 7, 2011

ഇവര്‍

ജയപ്രകാശ നാരായണനെ ഓര്‍മ്മയുണ്ടോ? ഭാരതീയ ജനത പാര്‍ടിയുടെ സമുന്നത നേതാവ്.. സ്വാതന്ത്ര്യ സമര സേനാനി.. സര്‍വോദയ പ്രസ്ഥാനതിന്റെയ് പ്രയുക്താവ്. അങ്ങനെ പോകുന്നു ജേ .പീ എന്ന് സ്നേഹ പൂര്‍വ്വം വിളിക്കപ്പെട്ടിരുന്ന ഈ നേതാവിനെ ക്കുറിച്ചുള്ള നിര്‍വ്വചനങ്ങള്‍.. ഞാന്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന സമയം പത്രത്തില്‍ സ്ഥിരം വരാറുണ്ടായിരുന്ന ഒരു വാര്‍ത്ത. ജെ പീ യുടെ നില ഗുരുതരം, ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. ഇങ്ങനെ ചില വാര്‍ത്തകള്‍ .. പിന്നെ ആര്‍ക്കും അത് ഒരു വാര്‍ത്ത അല്ലാതായി.. 1979 ഇല്‍ ആണത്.. വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വാര്‍ത്ത തെറ്റായി വന്നാല്‍ എന്ത് തോന്നാം.. ഇത് ഒന്നു നോക്കൂ.. വര്‍ഷത്തിന്റെ തുടക്കത്തില്‍ പക്ഷെ, ഈ വാര്‍ത്തയുടെ സ്ഥിരത നഷ്ടമായതിനാലോ, പ്രാധാന്യം കുറഞ്ഞെന്നു തോന്നിയതിനാലോ. എവിടെ നിന്നോ ഒരു പ്രചരണം.. ജെ പീ വിട പറഞ്ഞു.. പ്രധാന മന്ത്രി പ്രഘ്യാപിക്കുന്നു. പാരലമെന്റ്റ് നടപടികള്‍ നിര്ത്തുന്നു.. റേഡിയോ നിലയങ്ങള്‍ ശോക ഗാനങ്ങള്‍ വയലിനില്‍ ആലപിക്കുന്നു. പൊതു അവധി....അങ്ങനെ.. നിര്‍ഭാഗ്യമെന്നു പറയട്ടെ.. 1979 മാര്‍ച്ചില്‍ ആയിരുന്നു ഈ സംഭവം.. ജീവനുമായി മല്ലടിക്കുന്ന ജെ പീ.ആശുപത്രിയില്‍.. ജെ പീയുടെ വിയാഗ വാര്‍ത്ത (തെറ്റായ ) പത്രങ്ങളിലും വന്നു. (ക്ഷമിക്കണം ,ഈ പഴയ പത്രത്തിന്റെ കോപ്പി പരമാവധി അന്വേഷിച്ചു..നോക്കി,കിം ഫലം..!!!) ഒക്ടോബറിലോ മറ്റോ ആയിരുന്നു ശരിക്കുള്ള വിട പറയല്‍.. പിന്നീട് പ്രധാന മന്ത്രി രാജ്യത്തോട് ക്ഷമ പറഞ്ഞതായാണ് ചെറിയ ഓര്‍മ്മ ... ഈ കാര്യം പിന്നീട് ജെ പീയോടു ബന്ധപ്പെട്ടവര്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ഒരു പുഞ്ചിരി ആയിരുന്നു മറുപടി..(എന്തരോ മഹാനു ബാവുലൂ..) ************************** ലോക നേതാക്കള്‍ക് മാത്രമല്ല, ശാസ്ത്രഞ്ജന്മാര്‍ മുതല്‍ പലതലങ്ങളിലുല്ലവര്‍ക്കും ഈ " മരണം" സംഭവിച്ചിട്ടുണ്ട് പെട്ടന്ന് ഓര്‍മ്മ വന്നത് നമ്മുടെ കൊച്ചിന്‍ ഹനീഫയുടെ മരണ വാര്‍ത്തയാണ്.. അദ്ദേഹവും മരണവുമായി മല്ലിട്ടടിക്കുമ്പോള്‍ ആയിരുന്നു "കൊച്ചിന്‍ ഹനീഫ അന്തരിച്ചു" എന്ന വാര്‍ത്ത മനോരമ ഓണ്‍ ലൈന്‍ ന്യൂസ്‌ വഴി വായിച്ചത്... കൂടുതല്‍ ന്യൂസ്‌ കാണാത്തതിനാല്‍ പത്രം ഓഫീസില്‍ നേരിട്ട ചോദിച്ചപ്പോള്‍ അറിയുന്നു... ക്ഷമിക്കണം അദ്ദേഹം മരിച്ചിട്ടില്ല..ഞങ്ങള്‍ക്ക് ആശുപത്രി അധികാരികള്‍ തെറ്റായ വാര്‍ത്ത തന്നതാണ്. "എങ്കില്‍ ആ വാര്‍ത്ത മാറ്റിക്കൂടെ?"- ഞാന്‍ "സെര്‍വര്‍ പ്രോബ്ലം കാരണം കുറച്ചു സമയം ആ വാര്‍ത്ത കാണും.പിന്നെ അത് ഡിലീറ്റ് ആകും" (എനിക്ക് കിട്ടിയ മറുപടി അത് പോലെ തന്നെ പകര്‍ത്തുന്നു ഇവിടെ) ക്യൂന്‍ എലിസബത്ത്‌ മുതല്‍ ഈയിടെ നെല്‍സന്‍ മണ്ടേല, ഫിദല്‍ കാസ്ട്രോ,യാസര്‍ അരാഫത്ത് വരെ ഈ മുന്‍‌കൂര്‍ മരണ വാറണ്ട് വാങ്ങിയ സമുന്നത നേതാകാളില്‍ പെടുന്നവര്‍ ആണ്...

Sunday, April 3, 2011

എന്താണ് ശരിയായ വിശ്വാസം?


"കൊടുങ്ങല്ലൂരില്‍ ഒരു വിശ്വാസിയും കുടുംബവും സന്ജരിച്ചിരുന്ന കാര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ ആക്രമിച്ചതായി വാര്‍ത്ത"

ഈ ആക്രമണം , വിശ്വാസികള്‍ ആളുകളെ മതം മാറ്റത്തിന് ശ്രമിക്കുന്നത്തില്‍ പ്രതിഷേധിച്ചു ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറെ നാള്‍ മുന്പ് ഒറീസ്സയില്‍ തുടര്‍ച്ചയായി അരങ്ങേറിയിരുന്നു ഇത്തരം സംഭവങ്ങള്‍..


അടി മേടിച്ചും, കൊടുത്തിട്ടും വേണമോ മത പരിവര്‍ത്തനം?


M T യുടെ "അസുരവിത്", ഉരൂബിന്റെയ് "സുന്ദരന്മാരും സുന്ദരികളും".. ഒക്കെയാണ് ഈ പരിവര്തന ചിന്തകളിലൂടെ ഓര്‍മ്മ വരുന്ന കഥകള്‍..


(ഇന്നത്തെ കാലഖട്ടത്തില്‍ പണി എടുക്കാതെ ജീവിക്കുന്ന "ഗോവിന്ദന്‍ കുട്ടിമാര്‍ക്ക്" മാപ്പില്ല..)


ഒന്നില്‍ പക്കാ മതം മാറ്റം , പൊന്നാനി, തൊപ്പി ഇടല്‍, ഫ്യൂടലിസതിന്റെയ് അവശേഷിച്ച കടയ്ക്ക് കത്തി താഴ്ത്തിയ ചില "നേരമ്പോക്കുകള്‍" ഓര്‍ത്താല്‍ ഒരു മഹാ വിപത്ത് ....


പ്രേം നസീര്‍ , ശാരദ തുടങ്ങിയവര്‍ നടിച്ച ഒരു മികച്ച (അന്നത്തെ കാലത്ത്) ചിത്രമായി പില്‍ക്കാലത്ത്..


രണ്ടാമത്തെ കഥയില്‍ രണ്ടാം ലോക മഹാ യുദ്ധ കാലത്ത് കൊച്ചു കേരളത്തിലും ( ഭാരത്തിലും ) അരങ്ങേറുന്ന ഒരു കഥ എന്ന് വിശേഷിപ്പിക്കാം


അതില്‍ പറയുന്ന "ജഗള " കഥയില്‍ ഉടനീളം ഒരു അരക്ഷിതാവസ്ഥ ഉണ്ടാക്കും..


രണ്ടു കഥ വായിചിരുന്നാപ്പോഴും ഞാന്‍ ചോദിച്ചിരുന്ന ചില ചോദ്യങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നു .


എന്താണ് പൂര്‍ണ്ണമായ മതം?

ആരാണ് ശരിയായ വിശ്വാസി?

എന്താണ് ശരിയായ വിശ്വാസം?

മത പരിവര്‍ത്തനം ആവശ്യപ്പെടുന്നവര്‍ ആരൊക്കെയാണ്? ചോദ്യങ്ങള്‍ ഇനിയും ആകാം..


അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു യൂറോപ്പിലെ പോര്‍ടുഗീസ് എന്ന ഒരു ചെറിയ രാജ്യത്തെ രാജാവായിരുന്ന മാനുവല്‍ രാജാവ് വാസ്ഗോ ഡാ ഗാമയെ നമ്മുടെ നാട്ടില്‍ കുരുമുളക് കച്ചവടതിന്റെയ് പേരില്‍ (? പരിവര്‍ത്തനം?) ഇങ്ങോട്ടയച്ചതും, ഗൌരവ തരമായ പല ചരിത്ര സംഭവങ്ങള്‍ക്കും തുടക്കം കുറിച്ചതും ചരിത്രം അറിയാവുന്നവര്‍ ഓര്‍ക്കും..


ഈ വരവിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കാന്‍ പദ്ധതിയിട്ട നമ്മുടെ "ചരിത്ര സ്നേഹികളെ" കെട്ടു കെട്ടിച്ച കഥ ഈ തരുണത്തില്‍ മറക്കുക..


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു കടലും വന്നു ചേരുന്നില എന്നായിരുന്നു ഗാമയുടെ ആദ്യത്തെ നിഗമനം..


അത് കൊണ്ട് കിഴക്ക് ശുഭ പ്രതീഷാ മുനമ്പ്‌ ചുറ്റി ( cape of good hope) ആഫ്രിക്കയില്‍ കടന്ന ഈ നാവികന്‍ പ്രതികൂലമായ കാലാവസ്ഥയില്‍ ഏതാണ്ട് നാല് കപ്പലുകള്‍ വെള്ളം വിഴുങ്ങിയിട്ടും നമ്മുടെ ശാദ്വല ഭൂമി കണ്ടു കിട്ടും വരെ യാത്ര തുടര്‍ന്നു.


(അതിനു മുന്പ് തന്നെ ഇന്ത്യന്‍ മഹാസമുദ്രം വഴി കിഴക്കൊട്ട്ട് നീങ്ങിയാല്‍ അറബി ക്കടലില്‍ എത്താമെന്ന് ഗാമക്ക് മുന്‍പേ കൊവില്‍ഹോ എന്ന നാവികന്‍ ജോണ്‍ രണ്ടാമന്‍ എന്ന പോര്ടുഗല്‍ രാജാവിനു കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്..)


കൂടെ യാത്ര ചെയ്തിരുന്ന മിടുക്കരെ മരണം കൊണ്ട് പോയിട്ടും നിരാശനാകാതെയ്, അടിയാന്മാരുടെ നാട്ടില്‍ പരസ്പരം സ്പര്‍ധ വെച്ചു പുലര്‍ത്തി ഇരുന്ന സാമൂതിരിയും, കോലത്തിരിയും കൊച്ചി രാജാക്കാന്‍ മാര്‍ ഉള്‍പെടെ പല നാട് വാഴികളും ഈ വിദേശിക്കു പില്‍ക്കാലത്ത്‌ കപ്പം കൊടുത്തു പഞ്ചാ പുച്ഛം അടക്കി നില്‍ക്കേണ്ടി വന്ന കഥയും ഇനി ചരിത്രം പറയും.


(ഭാരതത്തിലെ രാജാകന്മാരെല്ലാം ക്രിസ്തീയ വിശ്വാസികള്‍ ആണെന്നാണ് ഗാമ കരുതി ഇരുന്ന്നത്..)


പരസ്പര സഹകരണം ഇല്ലാതിരുന ഈ നാടുവാഴികളെ ഭിന്നിപ്പിക്കാന്‍ ഗാമയെ പോലുള്ള കുശാഗ്ര ബുദ്ധിക്ക് എളുപ്പമായിരുന്നു.... കൊടുങ്ങല്ലൂരില്‍ നടന്ന സംഭവവും ഇതും തമ്മില്‍ എന്ത് ബന്ധം എന്നല്ല..!


പറഞ്ഞു വരുന്നതു മത പരിവര്‍ത്തനം. തൊപ്പിയും തുണിയും ബിസ്കറ്റും, രാജാവിന് തിരുമുല്‍ കാഴ്ച കൊടുത്ത ഗാമയുടെ ബുദ്ധി ഒരു നിമിഷം ഓര്‍ക്കുക്ക,


(ചെറിയ മീന്‍ ഇട്ടു വല്യ മീന്‍ പിടിക്കുന്ന തന്ത്രം.) അങ്കവും കാണാം താളിയും ഓടിക്കാം.


കുനിഞ്ഞു നിന്നാല്‍ പുറത്തു പന്തലിടുന്ന കച്ചവട മോഹികളുടെ അതി മോഹം തിരിച്ചറിയുമ്പോഴേക്കും നാടിലെ ഏറിയ പങ്കും ആളുകളെ വിദഗ്ദമായി മതം മാറ്റാന്‍ ഗാമ്യ്ക്കും കൂട്ടര്കും കഴിഞ്ഞത് ഗാമയുടെ കഴിവിനും അപ്പുറം നാട്ടു രാജാക്കന്മാരുടെസഹകരനമില്ലായ്മ എന്ന് പറയുന്ന്താകം കൂടുതല്‍ ശരി..


ക്രിസ്തു മതത്തിന്റെ വരവോടെ റോമ സാമ്രാജ്യം തകര്‍ന്നു എന്ന് പറയുന്നതിനേക്കാള്‍ നല്ലത് രാജാക്കന്മാരുടെ ദുര്‍ബല ഭരണം കാരണമായി എന്ന് വിശ്വസിക്കുന്നിടതാണ് കൂടുതല്‍ ശരി,,)


മതം പഠിപ്പിക്കേണ്ട പണ്ഡിതര്‍ മതം മാറാന്‍ പഠിപ്പിക്കുന്നു..


കത്തി താഴെ ഇടാന്‍ പറയുന്ന നീതി പാലകര്‍ കത്തി എടുത്തു കുത്തിക്കോ എന്ന് പറയുന്നു..

കൊടുങ്ങള്ളൂരിലേത് ഒറ്റപ്പെട്ട സംഭാവമാകാം എന്ന് ആശ്വസിക്കാന്‍ വരട്ടെ..

മത തീവ്ര വാദികള്‍ ജാഗ്രതെ..

Tuesday, March 29, 2011

ഇതോ മാനവത്വം?



തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ വേണ്ടും വണ്ണം ലങ്ഘിച്ചും
പരസ്പരം പഴി ചാരിയും ,കാലു വാരിയും,കാലു പിടിച്ചും,
പണി കൊടുത്തും, മുടക്കിയും, വെള്ളം കുടിച്ചും കുടിപ്പിച്ചും
പ്രചരണം ചൂട് പിടിക്കയാണ്‌...
ഒരു കൂട്ടര്‍ പുക ഇല്ലാത്ത അടുപ്പും, കക്കുസും വാഗ്ദാനം ചെയ്തു ആദിവാസികളെ കുപ്പിയിലാക്കുമ്പോള്‍ , (പുകയാത്ത അടുപ്പാനെങ്ങില്‍ അടിയനു എന്തിനാ തംബ്ര കകൂസു ? എന്ന് മൂപ്പന്‍ ചോദിക്കുന്നു ...)
വേറൊരു കൂട്ടര്‍ തന്നിഷ്ട്ട പ്രകാരം പ്രകടന പത്രിക പൊതു ജനങള്‍ക്ക്
വിതരണം ചെയ്തു തെരഞ്ഞെടുപ്പു പ്രചരണം ആഘോഷിക്കയാണ്...
( "ഇനി നിങ്ങളുടെ സെകണ്ടുകള്‍ക്ക് മാത്രം വില നല്‍കൂ. ....എന്ന മൊബൈല്‍ കമ്പനി പരസ്യം പോലെ..)

"ആര് ഭരിച്ചാലും കോരന് കുമ്പിളില്‍ കണ്ണീരെന്നു" പറയുന്ന ചില വിഡ്ഢികളുടെ വീട്ടില്‍ , നാലും കെട്ട വിഡ്ഢി ചിരി ചിരിച്ചു നേതാകന്മാര്‍ , മുട്ടില്‍ നിന്നും ശരണം വിളിക്കുമ്പോള്‍ ഗൃഹനാഥന്‍ പറയും "ആയ്ക്കോട്ടെ, വോട്ട് നിങ്ങള്ക്ക് തന്നെ..എന്തോ കട്ടും?എന്ന് വ്യന്ഗ്യാര്‍ഥത്തില്‍ പിന്നെയും നിന്നു പര്ങ്ങുമ്പോള്‍ കൂടെ വന്ന ശിങ്കിടികള്‍ കള്ളോ,കണ്ജാവോ, നൂറിന്റെ നോട്ടോ തരം പോലെ "ഭണ്ടാരത്തില്‍" നിക്ഷേപിച്ചു വോടര്‍മാരെ പെട്ടിയിലാക്കുന്നു.. (അവശേഷിക്കുന്ന വോട്ടുകള്‍ ബൂത്ത് പിടിച്ചും...)
അടുത്തവന്‍ വന്നു വാതില്‍ക്കല്‍ മുട്ടുമ്പോളും ഇത്
തന്നെ ഗൃഹനാഥന്‍ ആവര്തീക്കുന്നു. ഫലം:രണ്ടു മാസം പണി എടുക്കാതെ പട്ടക്കുള്ള കാശ് ഒപ്പിക്കുന്നു.കുറെ കൂടി നയ തന്ത്രഞ്ഞനാനെങ്ങില്‍ അവന്‍ മൂന്നു നില കെട്ടിടം വരെ പണിഞ്ഞെന്നിരിക്കും..
ചില വരട്ടു ചൊറി മലയാളം സാഹിത്യകാരമാരെ പോലെ...........
കാശ് കിട്ടുന്നിടത് ചാഞ്ഞു നിന്നു പേന ഉണ്തുകയാണല്ലോ ഇവന്മാരുടെ ആരോഗ്യ രഹസ്യം തന്നെ..

ഈ ഉള്ളവളുടെ വീടിനു മുന്നില്‍ ഉള്ള മതിലിന്മേല്‍ മൂന്നു പാര്ടിക്കാരുടെ പടം അങ്ങനെ സ്റ്റൈല്‍ ആയി ഒട്ടിച്ചു വെച്ചിരിക്കയാണ്‌.....കാലത്ത് കണി കണ്ടു ഉണരട്ടെ എന്ന് കരുതി ആകാം "പാവങ്ങള്‍" ഇങ്ങനെ ഒരു "ഉപകാരം"നാട്ടുകാര്‍ക്ക് ചെയ്തിരിക്കുന്നത്..
"ഖദര്‍ ഇട്ട കഴുത " എന്ന് ഒരു സിനിമയില്‍ ജഗതി , കൊച്ചിന്‍ ഹനീഫയെ വിളിക്കുന്നതു ആരെയെങ്ങിലും കരുതി ആണാവോ?
ആളുകളെ (പാര്‍ടി ) പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടി ആകണം മൂന്നു പാര്‍ടികളില്‍ ഒരാള്‍ നമ്മുടെ ദേശീയ പതാകയുടെ നിറമുള്ള ഒരു ഷാള്‍ ധരിച്ചു മൃഗീയ ചിരി ചിരിച്ചു മതിലിന്മേല്‍ ചാരി നില്‍ക്കുകയാണ്.. (കഴുത്ത്‌ വരെ മാത്രമേ അതിയാന്റെ പടമുള്ളൂ..)
രണ്ടാമത്തെ ആള്‍ക്ക് രൂപം കൊണ്ട് പാര്‍ടി അനുഭാവം തോന്നാഞ്ഞതിനാല്‍ ആകാം അയാളുടെ ചിരിക്കു മുന്‍പില്‍ ഒരു അരിവാള്‍ ആണ് കൊടുത്തിരിക്കുന്നത്( തെരഞ്ഞെടുപ്പു പ്രവര്‍ത്തകര്‍ എന്താവാം ഉദേശിച്ചത്?)
മൂന്നാമത്തെ ആള്‍ക്ക് സംഗ ബലം പോരാഞ്ഞ്ജോ.....( അല്ലെങ്ങില്‍ ഈ രണ്ടു "ദാരികന്മാരുടെ" മുന്നില്‍ നില്‍ക്കാനുള്ള ഒരു "ഇത് " ഇല്ലഞ്ഞോ?) അയാളെ ഒരു ചന്ദന ക്കുറി മാത്രം അണിയിച്ചു നിര്‍ത്തി കൊണ്ട്, സ്വത്തു തരക്കത്തില്‍ തോറ്റു പോയ സഹോദരന്റെ ഒരു എല്ലാം പോയെന്ന മട്ടിലുള്ള ചിരി ചിരിപ്പിച്ചു ഇവരുടെ കൂട്ടത്തില്‍ കടലാസ് ചിത്രമായി അകന്നു നില്‍ക്കയാണ്‌..

ഇവരില്‍ ആര്‍ക്കു വോട്ട് കൊടുത്താലും "ഉപ്പ പട്ടി ഇറച്ചി തിന്നും" എന്ന് പറഞ്ഞു പോലെയാണ് ജനങ്ങളുടെ അവസ്ഥ..(പറഞ്ഞാല്‍ ഉമ്മയുടെ തല്ല്‌ കൊളളും.. പറഞ്ഞില്ലേല്‍ ഉപ്പ പട്ടി ഇറച്ചി തിന്നും.)
നാലാമന്‍ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കും അപ്പോള്‍ ആളുകള്‍..
സാക്ഷാല്‍ പരമശിവന്‍ ചുമക്കുന്ന ശംഖു വരയനെ പോലെ നമ്മുടെ ദേശീയ പതാക ഇങ്ങനെ ചുറ്റി വരിയുന്ന കാഴ്ച കാണുമ്പോള്‍ പഴയ ഒരു സംഭവമാണ് ഓര്‍മ്മയില്‍..
നമ്മുടെ സ്വാതന്ത്ര്യതിന്റെയ് അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മില്‍മ വളരെ ലളിതമായ ഇറക്കിയ പാല്‍ കവര്‍ ....
ദേശ സ്നേഹം ഒലിച്ചിറങ്ങിയ ചില പരാക്രമികള്‍ അതിലെ " കുത്സിത വശങ്ങള്‍ "കാണുകയും രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പരിഷ്കാരങ്ങള്‍ പിന്‍ വലിക്കണമെന്നും പറഞ്ഞു ബഹളം ഉണ്ടാകി ..
കിം ഫലം: പുറത്തിറക്കിയ വര്ണ ശബളിമയാര്‍ന്ന ത്രിവര്‍ണ്ണ നിറമുള്ള പാല്‍ കവര്‍ കുപ്പ തോട്ടില്‍
ഇട്ടു ക്ഷ വരപ്പിച്ചു മില്‍മയെ കൊണ്ട്... നാട്ടിലെ ദേശ സ്നേഹികള്‍ ..

കഴുത്തില്‍ ത്രിവര്‍ണ്ണ പതാക ഷാള്‍ തലങ്ങും വിലങ്ങും ചുറ്റി മലിനമാക്കുന്നതു കാണാന്‍ ഇപ്പോള്‍
അവരില്ല..(ഈ ദേശ സ്നേഹികള്‍ ഒക്കെ നാട് വിട്ടിരിക്കയാണ്.)
എന്തിനു?
ഈ നിറങ്ങള്‍ എന്തിനൊക്കെ പ്രതി നിദാനം ചെയുന്നതു എന്ന് പോലും അവര്‍ അറിയുന്നില്ല..(കുങ്കുമം ചുമക്കുന്ന കഴുതകള്‍ എന്ന് പൂന്താനം പാടിയത് എന്തരോ എന്തോ? )

പരശ്ശിനിയിലെ മിണ്ടാ പ്രാണികള്‍ക്കു ഉടലോടെ സ്വോര്ഗ ലോകം വിധിച്ച വേറൊരു കൂട്ടര്‍
"അക്രമ രഹിതമായ നാളുകള്‍ നിങ്ങളെ കാത്തിരിക്കുന്നു" എന്ന് വാഗ്ദാനം തന്ന് കൊണ്ട് കിട്ടാവുന്ന വോട്ടുകള്‍ കുട്ടയിലാക്കി നട്ടുച്ചയ്ക്ക് നില വിളക്കു കൊളുത്തുന്നു..

വാല്‍ കഷണം :
സാത്താന്‍മാരാണ് ദൈവത്തിന്റെ കോള്‍സെന്ററുകളില്‍ ഇപ്പോള്‍ കോള്‍ എടുക്കുന്നത് ,
"നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവില്‍ ഇല്ല "
എന്നാണ് കോള്‍ വിളിക്കുന്ന പാവങ്ങള്‍ക്ക് കിട്ടുന്ന മറുപടി

വന്ദേ മാതരം...

Friday, March 25, 2011

മുന്‍പേ നടക്കുന്നവര്‍

തിരക്കുള്ള കൊച്ചി നഗര വീഥിയിലൂടെ പതിവുള്ള ഒരു പ്രവര്‍ത്തി ദിനം.
വൈകുന്നേരം.
എല്ലാ മനുഷ്യറെയും പോലെ തിരക്കുള്ളവളായി അവരുടെ കൂട്ടത്തില്‍..
തീ ഗോളം ചുമക്കുന്ന സന്ധ്യയില്‍ (കടുത്ത വേനലിനെ നിര്‍വചിക്കാന്‍ വാക്കുകള്‍ പോരാതാകുന്നു..) വിയര്‍പ്പും കിതപ്പും പൊതിഞ്ഞു കെട്ടിയ വിഴുപ്പു ഭാണ്ടമായ ശരീരവും ജീവനും കൊണ്ട് വീട് അണയാന്‍ തിരക്ക് കൂട്ടുന്നവരുടെ ചലനങ്ങള്‍..
......
പിന്നില്‍ നിന്നും ദേവ സംഗീതം ഉറക്കെ കേള്‍ക്കുന്നു..
"ശാന്താകാരം ഭുജംഗ ശയനം..."
വിഷ്ണു സഹസ്രനാമം ഇത്ര ഭംഗി ആയി ആലപിച്ചു കേട്ടിട്ടില്ല ഇതിനു മുന്പ്..
ലോട്ടറി വില്‍പ്പനക്കാരുടെ ഓരോ സൂത്രങ്ങള്‍ എന്ന് കരുതുമ്പോഴേക്കും
കാട്ടു കുതിരകളെ മേച്ചു നടക്കുന്ന ജിപ്സികളെ വേഷത്തില്‍ ഒരു പയ്യന്‍
ഹല്ലോ..എന്ന് പറഞ്ഞു അവന്റെ മൊബൈല്‍ ഫോണ്‍ ചെവിയില്‍ വെച്ചു നാട്ടുകാരെ അസഹ്യ പ്പെടുത്തുന്നു...
"നീ ആരടെ---------മോനാട..നിന്റെ തലയില്‍---ആണോട..."
അസ്ലീലതിന്റെയ് എല്ലാ വരമ്പുകളും കടന്നു അവന്‍ ആര്തലക്കുകയാണ്..
കേള്‍ക്കുന്നവന്‍ ഇവന്‍ ഒരു വല്യ പുള്ളി ആണെന്ന് ധരിക്കട്ടെ എന്ന് കരുതി അവന്‍ ശബ്ദം പിന്നെയും കൂട്ടി ആവശ്യമില്ലാത്ത ബഹളമുണ്ടാക്കി അന്തരീക്ഷം മലിനമാക്കി കൊണ്ടിരുന്നു...
"ഈശ്വരാ ആവശ്യത്തിനു ഒരു മാലപ്പടക്കം പോലും പോട്ടൂല, പിന്നെയാണോ സുനാമി ?എന്ന് തോന്നിപ്പോയ ഒരു നിമിഷം...
ഭഗവല്‍ കീര്‍ത്തനം റിംഗ് ടോണ്‍ ആയി അവന്‍ വെച്ചത് നാട്ടുകാര്‍ക്ക് കേള്‍ക്കാനാനെഗില്‍ വാക്കുകളില്‍ മിതതം പാലിക്കാത്ത ഇവനു പറ്റിയത് സില സില..അല്ലെ?
മനുഷ്യര്‍ എന്തിനാകാം ഇങ്ങനെ മറ്റുള്ളവരെ അസഹ്യപ്പെടുതുന്നത്?

വേറൊരു സന്ദര്‍ഭം
തിരക്കുള്ള KSTC ബസിലാണ് അരങ്ങേറുന്നത്.
കുടിച്ചു പൂകുറ്റി ആയി ഒരു "അയ്യപ്പ ബൈജു മോഡല്‍"...
മര്യാദയുടെ വരമ്പുകള്‍ കടന്നു കൊണ്ട് അവന്‍ അടുത്തുള്ള
സ്ത്രീയെതലോടുന്ന സമയം അവനും വന്നു ഒരു കോള്‍.
"ഹല്ലോ..ഞാന്‍ ഒരു മീറ്റിംഗില്‍ ആണ്..പിന്നെ വിളിയെടാ....."
പൂവാലന്റെയ് ബാക്കി ഗതി എന്തെന്ന് അറിയാന്‍ കഴിയും മുന്‍പേ ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തിയിരുന്നു...

മുന്പ് കുട്ടികളുടെ ബാല മാസികയില്‍ നിറയെ കള്ളികള്‍ വരചു കൊണ്ട് താല്‍കാലിക
അനിശ്ചിതാവസ്ഥ നില നിര്‍ത്തി കൊണ്ട് " ഈ കാട്ടില്‍ അകപ്പെട്ട കുട്ടിയെ വീട്ടില്‍ എത്തിക്കാന്‍ സഹായിക്കാമോ എന്നു പറഞ്ഞു രസകരമായ കളികള്‍ മാസികയില്‍ കാണുമായിരുന്നു..
കുട്ടിയെ അവന്റെ വീട്ടില്‍ എത്തിക്കാന്‍ എല്ലാ കുട്ടികളെ പോലെ ഞാനും ഉലസാഹിച്ചിരുന്നു..
പലപ്പോഴും കുത്തിട്ട വഴികള്‍ തെറ്റി പോകാരുണ്ടായിരുന്നെങ്ങിലും ശരിയായ് വഴി തന്നെ അവനു കാണിച്ചു കൊടുക്കുമായിരുന്നു..
സിംഹതിന്റെയ് ഗുഹയില്‍ എത്തിയാ മാന്‍ കുട്ടിയെ രക്ഷിക്കക..എന്നുള്ള ചിത്രവും ഇത് പോലെ ഓര്‍മ്മ...
മനുഷ്യ സാഹചമായ രക്ഷപ്പെടുത്തല്‍, സഹജീവികളെ സഹായിക്കല്‍ , എല്ലാം പഴയ ബാല മാസികളില്‍ അറിഞ്ഞു പരിചയിച്ച ഇന്നാതെ അച്ഛനമ്മമാരുടെ മക്കള്‍എന്ത് കൊണ്ട് ഇങ്ങനെ ആകുന്നു?

തവളയെ വിഴുങ്ങാന്‍ സഹായിക്കുന്ന പാമ്പിന്റെയ് കമ്പ്യൂട്ടര്‍ ഗെയിംസ് ആണ് ഇന്നത്തെ മക്കള്‍ക്ക്‌ കൂടുതല്‍ പരിചയം.. ..
പട്ടാളക്കാരനെ കൊല്ലാന്‍ സഹായിക്കുന്ന കൊള്ളക്കാരനെയാണ് ഇന്നത്തെ കുട്ടികള്‍ക്ക് അടുപ്പം...
ഇങ്ങനെ ഉള്ള തല മുറയില്‍ നിന്നും എന്താണ് നമ്മള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത്?
തോക്ക് സ്വാമിയും, ജമീലമാര്ര്‍ക്കും ചാകരയാണ് നമ്മുടെ നാട്ടില്‍...
ഏഷ്യാനെറ്റിലെ ഒരു പരിപാടി.പഴയ ഒരു സിനിമാ താരം ആണ് പരിപാടി
ഓടിച്ചു കൊണ്ട് നടന്നത്..
കുപ്രശസ്തയായ ഒരു "ശീലാവതിയുമായുള്ള " മുഖാ മുഖം പരിപാടിയാണ്..
അവര്‍ നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവനഗല്‍ അങ്ങനെ നിരത്തുകയാണ്..
അവസാനം ഈ" പണി" താല്പര്യമുള്ളവര്‍ക്ക് ചെയ്യാനുള്ള പൊടി ക്കുറിപ്പും തരുന്നു..
(പരിപാടിയുടെ ഈ ഭാഗം അവതരിപ്പ്ച്ചത്, മാഗി നൂഡില്‍സും ,snuggy diaparum ആണെന്ന് അവകാശപെടുന്നു..)
ഇത് കണ്ടു കൊണ്ടിരിക്കുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ ആലോച്ചു പോയാല്‍ കലാഭവന്‍ മണി പറഞ്ഞത് പോലെ ജനഗണ മന അപ്പോള്‍ പാടും..