Tuesday, March 29, 2011
ഇതോ മാനവത്വം?
തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ വേണ്ടും വണ്ണം ലങ്ഘിച്ചും
പരസ്പരം പഴി ചാരിയും ,കാലു വാരിയും,കാലു പിടിച്ചും,
പണി കൊടുത്തും, മുടക്കിയും, വെള്ളം കുടിച്ചും കുടിപ്പിച്ചും
പ്രചരണം ചൂട് പിടിക്കയാണ്...
ഒരു കൂട്ടര്‍ പുക ഇല്ലാത്ത അടുപ്പും, കക്കുസും വാഗ്ദാനം ചെയ്തു ആദിവാസികളെ കുപ്പിയിലാക്കുമ്പോള്‍ , (പുകയാത്ത അടുപ്പാനെങ്ങില്‍ അടിയനു എന്തിനാ തംബ്ര കകൂസു ? എന്ന് മൂപ്പന്‍ ചോദിക്കുന്നു ...)
വേറൊരു കൂട്ടര്‍ തന്നിഷ്ട്ട പ്രകാരം പ്രകടന പത്രിക പൊതു ജനങള്‍ക്ക്
വിതരണം ചെയ്തു തെരഞ്ഞെടുപ്പു പ്രചരണം ആഘോഷിക്കയാണ്...
( "ഇനി നിങ്ങളുടെ സെകണ്ടുകള്‍ക്ക് മാത്രം വില നല്‍കൂ. ....എന്ന മൊബൈല്‍ കമ്പനി പരസ്യം പോലെ..)
"ആര് ഭരിച്ചാലും കോരന് കുമ്പിളില്‍ കണ്ണീരെന്നു" പറയുന്ന ചില വിഡ്ഢികളുടെ വീട്ടില്‍ , നാലും കെട്ട വിഡ്ഢി ചിരി ചിരിച്ചു നേതാകന്മാര്‍ , മുട്ടില്‍ നിന്നും ശരണം വിളിക്കുമ്പോള്‍ ഗൃഹനാഥന്‍ പറയും "ആയ്ക്കോട്ടെ, വോട്ട് നിങ്ങള്ക്ക് തന്നെ..എന്തോ കട്ടും?എന്ന് വ്യന്ഗ്യാര്‍ഥത്തില്‍ പിന്നെയും നിന്നു പര്ങ്ങുമ്പോള്‍ കൂടെ വന്ന ശിങ്കിടികള്‍ കള്ളോ,കണ്ജാവോ, നൂറിന്റെ നോട്ടോ തരം പോലെ "ഭണ്ടാരത്തില്‍" നിക്ഷേപിച്ചു വോടര്‍മാരെ പെട്ടിയിലാക്കുന്നു.. (അവശേഷിക്കുന്ന വോട്ടുകള്‍ ബൂത്ത് പിടിച്ചും...)
അടുത്തവന്‍ വന്നു വാതില്‍ക്കല്‍ മുട്ടുമ്പോളും ഇത്
തന്നെ ഗൃഹനാഥന്‍ ആവര്തീക്കുന്നു. ഫലം:രണ്ടു മാസം പണി എടുക്കാതെ പട്ടക്കുള്ള കാശ് ഒപ്പിക്കുന്നു.കുറെ കൂടി നയ തന്ത്രഞ്ഞനാനെങ്ങില്‍ അവന്‍ മൂന്നു നില കെട്ടിടം വരെ പണിഞ്ഞെന്നിരിക്കും..
ചില വരട്ടു ചൊറി മലയാളം സാഹിത്യകാരമാരെ പോലെ...........
കാശ് കിട്ടുന്നിടത് ചാഞ്ഞു നിന്നു പേന ഉണ്തുകയാണല്ലോ ഇവന്മാരുടെ ആരോഗ്യ രഹസ്യം തന്നെ..
ഈ ഉള്ളവളുടെ വീടിനു മുന്നില്‍ ഉള്ള മതിലിന്മേല്‍ മൂന്നു പാര്ടിക്കാരുടെ പടം അങ്ങനെ സ്റ്റൈല്‍ ആയി ഒട്ടിച്ചു വെച്ചിരിക്കയാണ്.....കാലത്ത് കണി കണ്ടു ഉണരട്ടെ എന്ന് കരുതി ആകാം "പാവങ്ങള്‍" ഇങ്ങനെ ഒരു "ഉപകാരം"നാട്ടുകാര്‍ക്ക് ചെയ്തിരിക്കുന്നത്..
"ഖദര്‍ ഇട്ട കഴുത " എന്ന് ഒരു സിനിമയില്‍ ജഗതി , കൊച്ചിന്‍ ഹനീഫയെ വിളിക്കുന്നതു ആരെയെങ്ങിലും കരുതി ആണാവോ?
ആളുകളെ (പാര്‍ടി ) പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടി ആകണം മൂന്നു പാര്‍ടികളില്‍ ഒരാള്‍ നമ്മുടെ ദേശീയ പതാകയുടെ നിറമുള്ള ഒരു ഷാള്‍ ധരിച്ചു മൃഗീയ ചിരി ചിരിച്ചു മതിലിന്മേല്‍ ചാരി നില്‍ക്കുകയാണ്.. (കഴുത്ത് വരെ മാത്രമേ അതിയാന്റെ പടമുള്ളൂ..)
രണ്ടാമത്തെ ആള്‍ക്ക് രൂപം കൊണ്ട് പാര്‍ടി അനുഭാവം തോന്നാഞ്ഞതിനാല്‍ ആകാം അയാളുടെ ചിരിക്കു മുന്‍പില്‍ ഒരു അരിവാള്‍ ആണ് കൊടുത്തിരിക്കുന്നത്( തെരഞ്ഞെടുപ്പു പ്രവര്‍ത്തകര്‍ എന്താവാം ഉദേശിച്ചത്?)
മൂന്നാമത്തെ ആള്‍ക്ക് സംഗ ബലം പോരാഞ്ഞ്ജോ.....( അല്ലെങ്ങില്‍ ഈ രണ്ടു "ദാരികന്മാരുടെ" മുന്നില്‍ നില്‍ക്കാനുള്ള ഒരു "ഇത് " ഇല്ലഞ്ഞോ?) അയാളെ ഒരു ചന്ദന ക്കുറി മാത്രം അണിയിച്ചു നിര്‍ത്തി കൊണ്ട്, സ്വത്തു തരക്കത്തില്‍ തോറ്റു പോയ സഹോദരന്റെ ഒരു എല്ലാം പോയെന്ന മട്ടിലുള്ള ചിരി ചിരിപ്പിച്ചു ഇവരുടെ കൂട്ടത്തില്‍ കടലാസ് ചിത്രമായി അകന്നു നില്‍ക്കയാണ്..
ഇവരില്‍ ആര്‍ക്കു വോട്ട് കൊടുത്താലും "ഉപ്പ പട്ടി ഇറച്ചി തിന്നും" എന്ന് പറഞ്ഞു പോലെയാണ് ജനങ്ങളുടെ അവസ്ഥ..(പറഞ്ഞാല്‍ ഉമ്മയുടെ തല്ല് കൊളളും.. പറഞ്ഞില്ലേല്‍ ഉപ്പ പട്ടി ഇറച്ചി തിന്നും.)
നാലാമന്‍ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കും അപ്പോള്‍ ആളുകള്‍..
സാക്ഷാല്‍ പരമശിവന്‍ ചുമക്കുന്ന ശംഖു വരയനെ പോലെ നമ്മുടെ ദേശീയ പതാക ഇങ്ങനെ ചുറ്റി വരിയുന്ന കാഴ്ച കാണുമ്പോള്‍ പഴയ ഒരു സംഭവമാണ് ഓര്‍മ്മയില്‍..
നമ്മുടെ സ്വാതന്ത്ര്യതിന്റെയ് അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മില്‍മ വളരെ ലളിതമായ ഇറക്കിയ പാല്‍ കവര്‍ ....
ദേശ സ്നേഹം ഒലിച്ചിറങ്ങിയ ചില പരാക്രമികള്‍ അതിലെ " കുത്സിത വശങ്ങള്‍ "കാണുകയും രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പരിഷ്കാരങ്ങള്‍ പിന്‍ വലിക്കണമെന്നും പറഞ്ഞു ബഹളം ഉണ്ടാകി ..
കിം ഫലം: പുറത്തിറക്കിയ വര്ണ ശബളിമയാര്‍ന്ന ത്രിവര്‍ണ്ണ നിറമുള്ള പാല്‍ കവര്‍ കുപ്പ തോട്ടില്‍
ഇട്ടു ക്ഷ വരപ്പിച്ചു മില്‍മയെ കൊണ്ട്... നാട്ടിലെ ദേശ സ്നേഹികള്‍ ..
കഴുത്തില്‍ ത്രിവര്‍ണ്ണ പതാക ഷാള്‍ തലങ്ങും വിലങ്ങും ചുറ്റി മലിനമാക്കുന്നതു കാണാന്‍ ഇപ്പോള്‍
അവരില്ല..(ഈ ദേശ സ്നേഹികള്‍ ഒക്കെ നാട് വിട്ടിരിക്കയാണ്.)
എന്തിനു?
ഈ നിറങ്ങള്‍ എന്തിനൊക്കെ പ്രതി നിദാനം ചെയുന്നതു എന്ന് പോലും അവര്‍ അറിയുന്നില്ല..(കുങ്കുമം ചുമക്കുന്ന കഴുതകള്‍ എന്ന് പൂന്താനം പാടിയത് എന്തരോ എന്തോ? )
പരശ്ശിനിയിലെ മിണ്ടാ പ്രാണികള്‍ക്കു ഉടലോടെ സ്വോര്ഗ ലോകം വിധിച്ച വേറൊരു കൂട്ടര്‍
"അക്രമ രഹിതമായ നാളുകള്‍ നിങ്ങളെ കാത്തിരിക്കുന്നു" എന്ന് വാഗ്ദാനം തന്ന് കൊണ്ട് കിട്ടാവുന്ന വോട്ടുകള്‍ കുട്ടയിലാക്കി നട്ടുച്ചയ്ക്ക് നില വിളക്കു കൊളുത്തുന്നു..
വാല്‍ കഷണം :
സാത്താന്‍മാരാണ് ദൈവത്തിന്റെ കോള്‍സെന്ററുകളില്‍ ഇപ്പോള്‍ കോള്‍ എടുക്കുന്നത് ,
"നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവില്‍ ഇല്ല "
എന്നാണ് കോള്‍ വിളിക്കുന്ന പാവങ്ങള്‍ക്ക് കിട്ടുന്ന മറുപടി
വന്ദേ മാതരം...
Subscribe to:
Post Comments (Atom)
“ഞാനും ഒരുവിഡ്ഡിയാകുന്നു.“
ReplyDeleteഎങ്കിലും, ഇതല്ലേ ജനാധിപത്യം.
ഇത്കൊണ്ടല്ലേ ഇത് പോലെ മുണ്ടിയും പറഞ്ഞും നമുക്ക് വട്ടം കൂടി ഇരിക്കാൻ കഴിയുന്നത് ?
വിഡ്ഡി വേഷം കെട്ടിയ രാജാക്കന്മാരുള്ള നാട്ടില്‍ ഒരു അര വിഡ്ഡി
ReplyDeleteഞാനും...നന്ദി കൂട്ടുകാര, താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു...
നാളയെ ചുമക്കുന്ന ഗർഭത്തിൻ വക്കിൽ കണ്ണും നട്ടു നോക്കിയിരിക്കുന്നൂ...കാലം...! ഇനി എന്തൊക്കെ പറഞ്ഞാലും എഴുതിയാലും,എസ്.എം.സാദ്ധിക്ക് എഴുതിയപോലെ ഇതാണ് ജനാധിപത്യം.... നമ്മൾ കഴുതകൾ...എതെങ്കിലും ഒരു കഴുതയെ തിരഞ്ഞെടുത്ത് വിടും. അയ്യാൾ വീണ്ടും അഞ്ചു വർഷം നമ്മെ ഭരിക്കും...കേരളം മുടിയും, മുച്ചൂടും...പിന്നെ അടുത്ത ആളിന്റെ ഊഴം....... പാർട്ടികളില്ലാതെ നല്ല വ്യക്തികളെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു രീതി വന്നാൽ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാകൂ...... മരിച്ച് പൊയില്ലെങ്കിൽ അതുവരെ കാത്തിരിക്കാം
ReplyDeleteജനാധിപത്യം നീണാള്‍ വാഴട്ടെ......
ReplyDeleteജനങ്ങള്‍ ഒരിക്കല്‍ വിഢികളെ തിരഞ്ഞെടുക്കുന്നു !!!
ReplyDeleteആ വിഢികള്‍ അഞ്ചുവര്‍ഷം ജനങ്ങളെ വിഢികള്‍ ആക്കുന്നു !!!
ഇതോ ജനാധിപത്യം...???
ഇതും ജനാധിപത്യം..
ReplyDeleteഅഞ്ചുകൊല്ലം ഭരിച്ചപ്പോള്‍, ബാലകൃഷ്ണ പ്പിള്ളയെ ജെയിലി ലാക്കിയതും, കുഞ്ഞാലിക്കുട്ടിയുടെ ഐസ് ക്രീം കേസ്
ReplyDeleteകുത്തിപ്പോക്കിയതും ഭരണനേട്ടമായി
ഞെളിഞ്ഞു പ്രസംഗിച്ചു നടക്കാന്‍ നാണവും,
ലജ്ജയുമില്ലാത പ്രത്യയ ശാസ്ത്രക്കാര്‍.ജീവിതം
ദുസ്സഹമായി മാറിയ നിറമില്ലാത്ത പൊതു ജനത്തിന്
ഇതില്‍ എന്ത് കാര്യം?ഇതിനാണോ ഇവരെ തിരഞ്ഞെടുത്തത്?
അനുദിനം അമേരിക്കന്‍ ദാസ്യരായി, ഇസ്രായേലിന്റെ
പ്രിയതോഴരായി, മഹത്തായ ഇന്ത്യാ രാജ്യത്തെ,അമേരിക്കയുടെ പാദസേവകരായി മാറുന്ന ദേശീയ പ്രസ്ഥാന ക്കാരും,
വര്‍ഗ്ഗീയതയും, തീവ്രവാദവും ആളിക്കത്തിച്ചു
മനുഷ്യരെ പരസ്പരം തമ്മിലടിപ്പിച്ചും, കൊന്നും,
ചുട്ടുകരിച്ചും ഇന്ത്യാരാജ്യതിന്റെ പവിത്ര ഭൂമി
രക്തപന്കിലമാക്കി രാഷ്ട്രീയം വളര്തുന്നവരും,അല്ലാത്ത
രാഷ്ട്ര പിതാവും, രാഷ്ട്ര ശില്പികളും സ്വപ്നം
കണ്ട ജനാധിപത്യ ഇന്ത്യ എവിടെ?
ഒന്നും ചിന്തിക്കാന്‍ ആര്‍ക്കും വയ്യ.നാം എന്നും കഴുതകള്‍.
ജനാധിപത്യത്തിന്റെ അര്‍ത്ഥം ഇതാണോ?
ശക്തമായ എഴുത്ത്.
ഭാവുകങ്ങള്‍,
--- ഫാരിസ്
കുറ്റം പറയല്‍ മാത്രം എളുപ്പമാണ്. ഒരു ബദലിന് അല്ലെങ്കില്‍ ഏറ്റവും മെച്ചപ്പെട്ട ഒന്ന് തനിയെ വരില്ലല്ലോ. അതിനുള്ള വഴി കൂടി കുറ്റപ്പെടുത്തലുകള്‍ക്കിടയില്‍ കൂടിയെങ്കിലും കടന്നു വരേണ്ടതല്ലേ. അതില്ലാതെ പഴിയില്‍ കൂടി മാത്രം ഒന്നിനും മാറ്റം സംഭവിക്കില്ല.
ReplyDeleteനമ്മള്‍ നിത്യവും കാണുന്ന കാഴ്ചകള്‍ നന്നായി അവതരിപ്പിച്ചു.
ഉഷ്ണം ഉഷ്ണേന ശാന്തി..
ReplyDelete