Sunday, May 15, 2011
മേരാനാം ജോക്കര്‍ !! ( मेरा नाम जोक्कर )
കുപ്പിവള ആയാലും, ചറ പറാന്നു പൊട്ടുമ്പോള്‍ ആരും ഒന്നു ഞെട്ടും.
ഈയിടെ തൃശൂര്‍ പൂരത്തിന് കതിന പൊട്ടിയപ്പോഴും, ലാദന്റെ തലയില്‍ വെടി പോട്ടിച്ചെന്നു അറിഞ്ഞപ്പോഴും നമ്മള്‍ ഭേഷായോന്നു ഞെട്ടി.
ജപ്പാനില്‍ സുനാമിയും ഭൂമി കുലുക്കവും ഒന്നിച്ചു "പൊട്ടിയപ്പോള്‍"
നമ്മള്‍ രണ്ടു തവണ പടപടാന്നു ഞെട്ടി.
ഊര്ധം വലിച്ചു കിടക്കുന്നു ബാബ, എന്നറിഞ്ഞപ്പോള്‍ നമ്മള്‍ ഒന്നു ആഞ്ഞു ഞെട്ടി.
ഈ ഞെട്ടലിന്റെ ആഘാതത്തില്‍ നിന്നും വിടുതല്‍ കിട്ടാന്‍ നമ്മള്‍ "ഞെട്ടോ തെറാപ്പി " പരീക്ഷിച്ചു ചെയ്തു നോക്കിയിട്ടും കിം ഫലം !!!
" മച്ചൂ, ഞാന്‍ ഭയങ്കര സംഭാവാട്ടാ .. ""എന്ന് കൊട്ടി നടന്ന ഒരു പാവം താരത്തിന്റെ വിവാഹ വാര്‍ത്ത കേട്ട്
സുന്ദരിപ്പെണ്ണുങ്ങള്‍ ഉള്‍പ്പടെയുള്ള ആരാധക വൃന്ദങ്ങള്‍ ഒരു അഴ കൊഴമ്പന്‍ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്ട് തല്‍ക്കാലത്തെ ചളിപ്പ് മറച്ചു..(ഈ ചെക്കന്‍മാരൊക്കെ ഇങ്ങനെ താലി കെട്ടി ഞെട്ടിച്ചാല്‍ നാട്ടിലുള്ള പെണ്ണുങ്ങള്‍ എങ്ങിനെ ജീവിയ്ക്കും ? ശിവ ശംഭോ. !!!!! )
ഇങ്ങനെ അന്തമില്ലാതെ ഞെട്ടി ഞെട്ടി, നെഞ്ചിലെ മെടുല്ല ഒബ്ലോങ്ങട്ട തകരാന്‍ ഇനിയും ജീവിതം ബാക്കി കിടപ്പുണ്ട്...
വോട്ട് പെട്ടികള്‍ തുരുതുര പൊട്ടിക്കുമ്പോള്‍ ചങ്ക് ഇടിക്കുന്നവരും
ചങ്കില്‍ ഇടിക്കുന്നവരും, കാതോര്‍ത്തു നില്‍ക്കുന്നു.
അഞ്ചു വര്ഷം "കിളയ്ക്കാന്‍ " ഭാഗ്യം ലഭിയ്ക്കുന്ന അനവധി പേരില്‍ ഒരാള്‍ "ഞാനോ അതോ അവനോ?"
കള്ളനു കഞ്ഞി വെക്കുന്നവനും,
ഗുരുവായൂര്‍ കണ്ണന് പാം ഓയില്‍ കൊണ്ട് തുലാഭാരം, .
ഗീ വര്‍ഗീസ് പുണ്ന്യാളന് സ്വര്‍ണ്ണക്കുന്തം,
ചന്ദനക്കുടത്തിനു അന്ന് നൂറ്റൊന്നു പേര്‍ക്ക് കോഴീന്റെ ബിരിയാണീം നേര്‍ന്നു കൊണ്ട് കൂടെ ഉണ്ട്.
(" യേതു മോന്റെ മോനാണ് സഹായം ചെയ്യുക എന്ന് ഇപ്പൊ പറയാന്‍ വയ്യാലോ "
- "ആരോമലുണ്ണി" എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു മുന്നേ എല്ലാ ആരാധനാലയങ്ങിലും പോയി പ്രാര്‍തിച്ച കുഞ്ചാക്കോ, വയലാറിനോട് പറഞ്ഞതിനോട് കടപ്പാട് )
ഇക്കാര്യത്തിലെങ്കിലും ഒരു കൂട്ടായ്മ പ്രഖ്യാപിച്ചു കൊണ്ട് പാവം സ്ഥാനാര്‍ഥികള്‍.
ആത്മഗതം:
ആന ചെരിഞ്ഞാലും ഇല്ലേലും പന്തീരായിരം എന്ന് പറഞ്ഞത് പോലെ.ഇതുങ്ങള് ജയിച്ചാലും തോറ്റാലും മനുഷ്യന് ചെവി തല കേപ്പിക്കൂലാ.
(ഈശ്വര!!! ജീവന്‍ വേണേല്‍ പാഞ്ഞോളൂ...)
ഈയിടെ ഈ ഉള്ളവളും ഞെട്ടുന്നു, ഉറക്കത്തിലും ഉണരുമ്പോളും ,പിന്നെ, ഒന്നിനും രണ്ടും പോകുമ്പോള്‍ വരെ ഞെട്ടുന്നു.
കുളിയ്ക്കുമ്പോള്‍,തുണി മാറുമ്പോള്‍ ഞെട്ടുന്നത് വേറെയും..
ജീ മെയില്‍ തുറന്നാല്‍ വ്യാജന്മാരുടെ പെരുന്നാള്‍ ആണ്.
പരിചയപ്പെടണം എന്ന് പറഞ്ഞു"ഒരുത്തി" (ഒരുത്തനോ )ഒറ്റക്കാലില്‍ നില്ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി,അവള്‍ ഫോണ്‍ നമ്പര്‍ വരെ തരാന്‍ മഹാമനസ് കാണിച്ചിട്ടുണ്ട്.(എത്ര ഉദാര മതികള്‍ പെണ്ണുങ്ങള്‍ )
"വേറെ ഒരുത്തന് " പ്രേമിച്ചാല്‍ മതി.. ..ബാക്കി അവന്‍ നോക്കാമെന്ന് .ഒളിച്ചോടാം എന്ന് വരെ ആലോചന വന്നിട്ടുണ്ട്..
സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന് അവകാശപ്പെട്ടു കൊണ്ട് വേറെ ഒരുത്തി , അസാരം രസികത്തി തന്നെ..(MATRIMONAILIL നിരങ്ങി നടക്കുന്നവര്‍ക്ക് പ്രയോജനപ്പെട്ടേക്കാം)
അവള്‍ നിസ്വാര്‍ത്ഥ ആണെന്ന് സ്വയം അവകാശപ്പെടുക കൂടി ചെയ്യുന്നുണ്ട്...
*താല്‍പ്പര്യമുള്ള സന്തോഷ്മാധവന്മാര്‍ക്കും നളിനി ജമീലമാര്‍ക്കും " ഇത്തരക്കാരുടെ" " രഹസ്യ നമ്പരുകള്‍ കൈ മാറുന്നതാണ്..
വേറൊരു നിഷ്കാമ മോഹി അവളുടെ ബ്ലോഗില്‍ വരണം എന്ന് ( പ്രതിഫലെച്ച കൂടാതെ ) ഡിമാണ്ട് ചെയ്യുക കൂടി ചെയ്തപ്പോള്‍ അടിയന്റെ സമ നില തെറ്റി.
"മേരാനാം ജോക്കര്‍ "എന്ന ഹിന്ദി പടത്തില്‍ അഭിനയിക്കാന്‍ എന്റെ അമ്മൂമ്മയെ വിളിച്ചിട്ട് പോകാന്‍ ഒത്തില്ല.
"ഒളുക്ക്, ചക്ക മടല് തിന്നു തൂറല് പിടിച്ചു പത്തീസം ICU വില്‍ ആര്‍ന്നു..അതാ പിന്നെ പദ്മിനിയെ വിളിച്ചേ.."
ഈ മട്ടില്‍ ഞഞ്ഞാ മുഞ്ഞാ പറഞ്ഞു വരുന്ന കോതകളും ഉണ്ട്.
(കോതണ്ട രാമന്മാരും )
ഇന്ന് സൂക്ഷിച്ചാല്‍ നാളെ ദുഖിയ്ക്കണ്ട.
അധികം പറഞ്ഞു ദീര്‍ഘിപ്പിക്കുന്നില്ല .
വഴി തെറ്റി വന്നതാണെന്ന് ബോധ്യം വന്നിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് STAND വിട്ടു പോകേണ്ടതാണ്...
എഴുതാപ്പുറം: സിസ്റ്റര്‍ ഏലിയാമ്മ ഗബ്രിയോ കാപ്രികോ ഡിസൂസ, അല്ലെങ്ങില്‍ പാലാരിവട്ടം ഗോമതി (പാലാരിവട്ടം ശശിയുടെ സ്ത്രീ ലിന്ഗ വചനം ) ഈ പേരില്‍ ഏതെങ്കിലും ഒരു അനുബന്ധ ബ്ലോഗ് തുടങ്ങാന്‍
അടിയനു പ്ലാന്‍ ഉണ്ട്. സഹകരിയ്ക്കുമലോ.?
Subscribe to:
Post Comments (Atom)
കഴിഞ്ഞ പോസ്റ്റ് അത്ര നന്നായി ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കാം വലിയ പ്രതീക്ഷകളുമായി വന്നിട്ട് ഇത്തവണ ഒന്നും കിട്ടിയില്ലെന്നൊരു തോന്നൽ..അല്പം ധൃതി കൂടിപ്പോയോ?
ReplyDeleteഒരു അലക്കുകാരന്‍ മുണ്ടും സാരീം മാത്രമേ അലക്കൂ എന്ന് വാശി പിടിക്കരുതല്ലോ, എന്ന് കരുതിയാ ഇങ്ങനെ ഒരു വസ്ത്രം കൂടി അലക്കിയത്.ക്ഷമീ.
ReplyDeleteനന്ദി കമ്മന്റിനു..
ഭഗവാനേ , ഇതെന്താ ഓഫറുകളുടെ സമുസ്ഥാനസമ്മേളനമാണല്ലോ.ഈ കൂട്ടായ്മ കണ്ടാല്‍ ആരണു ഞെട്ടാതിരിക്കുക.വായനക്കാര്‍ക്കും ഞെട്ടാനുള്ള വകയുണ്ടു.ഒപ്പം ഓഫര്‍ തന്നവര്‍ വരയും....കിഡ്ണി തലയിലായിരുന്നങ്കില്‍ ഈ ഓഫര്‍ സ്വീകാര്യമാകുമായിരുന്നോ...? കോത കോതാണ്ടരാമന്മാരുടെ തൊലിയുരിഞ്ഞു ചെണ്ടകൊട്ടിയതിനു നന്ദി...
ReplyDeleteആശംസകള്‍
അല്ലാണ്ട് പിന്നെ.ഇവനൊക്കെ (ഇവളൊക്കെ) നന്നാകുമോന്നു നോക്കട്ടെ..
ReplyDeleteമാര്‍പ്പാപ്പേനെ കുര്‍ബാന പഠിപ്പിക്കുക..!!! വിവരമില്ലായ്മ..അല്ലാണ്ട് പിന്നെ..
അല്ല പോപ്പിനെ കുര്‍ബാന പടിപ്പിക്കുന്നു...മന്ത്രവാധിയെ കോഴിപിടിക്കുന്നു...
ReplyDelete"ഇതിലും ബല്‍ല്യ ബെള്ളിയാഴ്ച ബന്നിട്ടു ബാപ്പാ പള്ളിയില്‍ പോയിട്ടില്ല ,പിന്നാ ഈ വെള്ളിയാഴ്ച.എന്ന് പറയുമ്പോലെ "കൊല്ലക്കടയിലാണ് തൂശി വില്‍ക്കാന്‍ നോക്കുന്നത്" അല്ലെ രാജശ്രീ?
ReplyDeleteഇക്ക പറഞ്ഞത് നേരാണേ !!
ReplyDeleteവായിച്ചിട്ട് ഞെട്ടിയില്ല.
ReplyDeleteപഞ്ച് ഡയലോഗ് പോലെ കുറെ സംഗതികള്‍ ഉണ്ട്.
ഞെട്ടി ഞെട്ടി ഒരു വഴിക്കായിട്ടോ എന്തോ എനിക്കിപ്പോള്‍ ഞെട്ടല്‍ കുറവാണ് :)
നന്നായിട്ടുണ്ട്
ഇതും അടിയന്റെ ഒരു നമ്പര്‍ ആണേ..thanx Mansoor.
ReplyDeleteനല്ല രസം വായിക്കാന്‍ .കിടിലന്‍ പന്ച്ചുകളുടെ
ReplyDeleteകൂടെ കിടിലന്‍ ചിന്തകള്‍ ആണല്ലോ ....നെഞ്ചത്ത്
മേടുല oblengatta..ഓ ഇതൊരു ഞെട്ടല്‍ മാലപ്പടക്കം
തന്നെ ....ഒത്തിരി കാര്യങ്ങള്‍ ട്രാഫിക് സിനിമ പോലെ
ഒത്തിരി വേഗത്തില്‍ പറഞ്ഞു പോയി ..ഒരു വലിയ
അഭിനന്ദനം രാജശ്രീ .വേഗത അല്പം കൂടിയോ എന്ന്
സംശയം ..പലതും ചിന്തിക്കാന്‍ സമയം കൊടുത്തില്ല
..എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഈ പോസ്റ്റ് ആണ് ..
വിഷയങ്ങള്‍ ഒന്നൊന്നായി ക്രമീകരിച്ചാല്‍ ഇനിയും എഴുത്ത്
നന്നാകാം..വായനയും കൂടുതല്‍ സുഖം ഉള്ളത് ആവും...അത്
ഇഷ്ടം ഇല്ല അല്ലെ?!!!
കൊള്ളാട്ടോ. നന്നായിട്ടുണ്ട്. രാജുമോന്റെ കാര്യമൊക്കെ പറഞ്ഞത് അടി പൊളി. ഒന്ന് കൂടി ശ്രമിച്ചാല്‍ ഇതിനെക്കാള്‍ ഒത്തിരിയൊത്തിരി നന്നാക്കാം.
ReplyDeleteമച്ചൂ, ഞാന്‍ ഭയങ്കര സംഭാവാട്ടാ ." ഇത് ഏറ്റവും അടിയില്‍ എഴുതാര്‍ന്നു !
ReplyDeleteഇനിപ്പോ എഴുതീല്ലേലും അങ്ങനെ വിശ്വസിചെക്കാം..ഹി ഹി
അച്ഛനാരാ മോന്‍?
ReplyDeleteകടപുറത്ത് മണല്‍ ഇറക്കന്നുള്ള പരിപാടിയ അല്ലെ ...കൊള്ളാം
ReplyDeleteമ്മളും ഒരു കൊട്ട മണല്‍ ഇറക്കിക്കോട്ടേ മാഷേ..
ReplyDeleteഒരു പാലം ഇട്ടാല്‍ അങ്ങട്ടും ഇങ്ങട്ടും വേണ്ടയോ?
thanx for the comments..
അല്ലാ..പ്പോ.. ആരാ ഞെട്ടിയേ...രാജശ്രിയുടെ കമന്റുകൾ ഉഗ്രാാകുന്നുണ്ട്...ഡയലോഗുകൾക്ക് ഒരു രഞ്ചിപ്പണിക്കർ ടെച്ച്.. നടക്കട്ടെ...ഇതൊക്കെ വായിച്ച് ആരെങ്കിലും നന്നായാൽ അത്രയും ആയി അല്ലേ?..... എല്ലാ ഭാവുകങ്ങളും
ReplyDeleteഅടുത്തത് ഒരു അമിട്ടാണ് വരുന്നത് മാഷേ
ReplyDeleteപിടിച്ചു നിന്നില്ലേല്‍ ചെലപ്പോ അപ്പുറത്തെ പൊന്നപ്പന്‍ ചേട്ടന്റെ പോരെന്റെയ് മോളീല്‍ കെടക്കും..
thanx sir...
>>>ജീ മെയില്‍ തുറന്നാല്‍ വ്യാജന്മാരുടെ പെരുന്നാള്‍ ആണ്.
ReplyDeleteപരിചയപ്പെടണം എന്ന് പറഞ്ഞു"ഒരുത്തി" (ഒരുത്തനോ )ഒറ്റക്കാലില്‍ നില്ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി,അവള്‍ ഫോണ്‍ നമ്പര്‍ വരെ തരാന്‍ മഹാമനസ് കാണിച്ചിട്ടുണ്ട്.(എത്ര ഉദാര മതികള്‍ പെണ്ണുങ്ങള്‍ )<<<
പെൺപ്രൊഫൈലിന്റെ ഗുണം!
സ്വ വര്‍ഗ ഭോഗികള്‍ കൂടിയതിനെഫലം എന്ന് മാറ്റിപ്പറ എന്റെ അലീ ഭായി.. എന്റെ GENDER എല്ലാവരെയും മനസിലാക്കി കൊടുക്കാന്‍ , തുണി ഊരാന്‍ മാത്രം പറയരുത്..
ReplyDeleteThanx for the comment..
ശരിയാ... ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുംബോള്‍ ഉള്ളപോലെയല്ലേ ഓഫറുകളുടെ പെരുമഴ...
ReplyDeleteനന്നായെഴുതി... ആശംസകള്‍
Thank you Shabeer. hw was blogers meet in Dubai?
ReplyDeleteഎല്ലാം കൂടി വാരിക്കൂട്ടി ഞെട്ടിക്കുന്ന പോലെ ഒരു പോസ്റ്റ്.
ReplyDeleteBuy one get a couple free
ReplyDeleteവായേല് തോന്നീത് കോതക്ക് പാട്ട് എന്ന് കേട്ടിട്ടുണ്ട്..
ReplyDeleteഇപ്പോൾ കണ്ടു...
കൽക്കീണ്ട്..ട്ടാ കോതെ..
എനിക്കിഷ്ട്ടപ്പെട്ടു...കേട്ടൊ
സമ്മതിച്ചു ചേച്ചീ, സമ്മതിച്ചു.
ReplyDeleteആ ധൈര്യം. തന്റേടം. ഉരുളയ്ക്ക് ഉപ്പേരി പോലത്തെ മറുപടി.
നിസ്വാര്‍ത്ഥന്‍, നിഷ്ക്കാമ മോഹി..
ചേച്ചിയെന്താ കണ്ണൂരാന് പഠിക്കുവാണോ?
ഇനി ചേച്ചിയാണോ കണ്ണൂരാന്‍! അതോ കണ്ണൂരാനാണോ ചേച്ചി!
ആകെമൊത്തം ഹരിച്ചിട്ടും ഗുണിച്ചിട്ടും എന്റെ ഒബ്ലാങ്ങട്ടയില്‍ പലതും ബ്ലിങ്ങസ്സ്യ ആവുന്നു.
നമ്മുടെ ബൂലോക പെണ്പീഡിതര്‍ ചേച്ചിയെകണ്ടു പഠിച്ചെങ്കില്‍ കുറെ പോസ്റ്റുകളും കമന്റുകളും ഒഴിവാകുമായിരുന്നു.!
**
ഇതിപ്പം നിങ്ങള്‍ ഇട്ടതുകൊണ്ട് ബര്‍മൂഡ...
ReplyDeleteവേറെ ആരെങ്കിലുമാണെങ്കില്‍...ട്രൌസര്‍ ആയേനെ .......!!!!!!
ട്രിങ്... ട്രിങ് മാന്യ മഹാ ജനങ്ങളെ... പാവം കണ്ണൂരാന്‍ ഫ്ലാറ്റില്‍ കുടുംബം ഇല്ലാതെ ഒറ്റക്കിരുന്നു ബോറടിക്കുന്നു.
ReplyDeleteകമ്പനി കൊടുക്കാന്‍ താല്പാര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു........
സ്ത്രീ ആയിരിക്കണം എന്ന ഒറ്റ നിബന്ധന മാത്രം.
എന്താ “”ച്യാഛീ”... നോക്കുന്നോ?
ന്റെ പൊന്നു സുല്ഫീ..നാറ്റിക്കരുത് ... ജീവിച്ചു പോയ്ക്കോട്ട്
ReplyDeleteകണ്ണൂരാന്റെ അപേക്ഷ നേരിട്ട് വന്നോട്ടെ. പരിഗണിയക്കണോ എന്ന് ഓന്റെ ------------- കണ്ടേച്ചു തീരുമാനിക്കാം,ന്തേയ്?
@KTK Nadery ..
ജ്ജ് പറഞ്ഞതില്‍ ഒരു സ്പെല്ലിംഗ് mistake ഇല്ലേ പഹയ?
@Kannuranan
ന്റെ കണ്ണോര, ന്റെ തലേല്‍ എന്താ ചാണകമ?
എത്ര തവണ പറഞ്ഞിട്ടുണ്ട് ഇന്നോട്,
ആകെ എന്ന് പറഞ്ഞാല്‍ കൂട്ടണം ...ഹരിയ്ക്കരുതെന്നു..എബടെ ?
ഈ പഠിത്തം വല്ല ബിലാത്തിപട്ടനത്തില്‍ പോയി പടിപ്പിചിരുന്നേല്‍ ചില
മണ കൊനാഞ്ഞന്മാര്‍ നന്നായീ പ്പോയേനെ?
അതെങ്ങന ,തലയില്‍ ആള്‍ താമസം ഉണ്ടായിരുന്നീല്‍ ഈ
ഇനധീവരത്തില്‍ കിടന്നു ഓന്‍ ച്ചുറ്റോ?
@Thommy
ന്റെ തോമാച്ച, അതെന്ന പണിയാ ഈ കാണിച്ചേ?
മ്മടെ അടുക്കള കാര്യം ഇങ്ങനെ പരസ്യക്കാവോ? അടി അടി ആ....
>ജീ മെയില്‍ തുറന്നാല്‍ വ്യാജന്മാരുടെ പെരുന്നാള്‍ ആണ്.<
ReplyDeleteപെരുന്നാളിനാണോ വ്യാജന്മാരും വ്യാജിനികളും ജിമെയില്‍ തുറക്കുക? ച്യാച്ചിക്കു എന്നും പെരുന്നാളു തന്ന്യേ?
@Vazhipokkan.....മോനെ ഷുക്കൂര്‍ ജ്ജ് പേര് മാറ്റി , ബഴിപോക്കാന്‍ ന്നോ ,രാജപ്പന്‍ ന്നോ ഒക്കെ ഇട്ടാല്‍ മ്മള്‍ അറിയൂല്ലാന്നു ബിച്ചരിച്ചോ?
ReplyDeleteന്റെ അപേക്ഷ മ്മളെ നേരത്തെ കണ്ടടുക്കാന്.
അത് ഞമ്മ അറബി ക്കടലില്‍ മീന്‍ കഴുകിയ വെള്ളത്തിന്റെ ഒപ്പം ഒഴുക്കി..യേത്?ഇപ്പ മനസിലായ പെരുന്നാളാണ് എന്നും എനിക്കെന്നു...
KTK Nadery ™ said...
ReplyDeleteഇതിപ്പം നിങ്ങള്‍ ഇട്ടതുകൊണ്ട് ബര്‍മൂഡ...
വേറെ ആരെങ്കിലുമാണെങ്കില്‍...ട്രൌസര്‍ ആയേനെ .......!!!!!!
ഹ ഹ ഹ അത് കലക്കി കെ.റ്റി.കെ
Aalavanthaan,,,
ReplyDeleteകണ്ടവരുടെ പിറകില്‍ നിന്നു കളിക്കണ ചെല
എഭ്യന്മാരുന്ദ്..അബര് കരുതിയിരിക്കനത്
ആണുങ്ങള്‍ക്ക് മാത്രമേ ഇങ്ങനെ കൊണ്ടും കൊള്ളിച്ചും എഴുതാന്‍ അറിയൂ എന്ന് ..
നല്ല നാല് സരസ്വതി ഈ ഏട്ടകള്‍ ഇനി എന്ന് കേള്‍ക്കാന്‍?
ഓന്‍ ഈ നാട്ടില്‍ ഒന്നും അല്ലെ ആവൊ ?