Sunday, January 16, 2011

Will you marry Me !?

Bheema Jwellary le ഒരു പരസ്യം

പ്രേം നസീറിനെ പോലിരിക്കുന്ന ഒരു സുന്ദരന്‍ പയ്യന്‍

Will you marry me

എന്ന് ചോദിക്കുന്ന പ്ലാ കാര്‍ഡുമായി

ചവിട്ടു നാടകത്തിലെ പെണ് വേഷം കെട്ടിയ

ഒരു രൂപം പോലിരിക്കുന്ന ഒരു പെണ്ണിനോട് ചോദിക്കുന്നതാണ് പരസ്യം..

ഈ പെണ്ണുങ്ങളൊക്കെ എന്താണാവോ ധരിച്ചു വെച്ചിരിക്കുന്നത്?

ഭൂ ലോക സുന്ദരികള്‍ ആണെന്നോ?

ഏത് സുന്ദരനും ,

കണ്ടാല്‍ നായ പോലും വെള്ളം കുടിക്കാത്ത "ചുന്ദരി" മണികളുടെ പുറകെ

പ്ലാ കാര്‍ഡുമായി Q

നില്‍ക്കുമെന്നോ?

പരസ്യമായാലും

ഏതിനും ഒരു ETHICS ഒക്കെ വേണ്ടേ?

Wednesday, January 12, 2011

എളുപ്പ വഴിയില്‍ ക്രിയ ചെയ്യുന്നവര്‍

ഏക ദിന ബന്ധങ്ങള്‍ക്ക് മേല്‍
പാരകായ പ്രവേശം നേടുന്നവര്‍
അഹങ്ഗാരത്തിന് മേല്‍
വെള്ള ക്കൊടി നാട്ടുന്നവര്‍
ഒരു കാശിനും കൊള്ളാത്ത
പല വകക്കാര്‍ ....
വഴിയരികില്‍ കണ്ട തര്‍ക്കത്തിന്
ചേരാത്ത , വില പറഞ്ഞു തര്‍ക്കിക്കുന്നത്‌
ആര്ക് വേണ്ടിയാണ്......?
കൂട്ടത്തില്‍ എളുപ്പ വഴിയില്‍ ക്രിയ ചെയ്തു കിട്ടിയ
കണക്കുകള്‍ക്ക്‌ ,
ദീര്‍ഘം പോരെന്നു ശഠിക്കുന്നവനും !!!

Wednesday, January 5, 2011

ഒരിടത്തൊരിടത്ത്...

ചെറുപ്പത്തില്‍ രതി വൈകൃതങ്ങളില്‍ വരെ നീങ്ങുമായിരുന്ന
അസാധാരണ കൂട്ട് കെട്ട് എന്നെ വല്ലാത്ത അവസ്ഥയില്‍
എത്തിച്ചിട്ടുണ്ട്..
വളര്‍ത്തു കോഴി മുട്ടയിടുന്നത്‌ നോക്കി അതിന്റെ പിറകെ പതി ഇരുന്നിട്ടുണ്ട്..
പിന്നീട് എന്റെയും കൂട്ടുകാരുടെയും കണ്ണ് വെട്ടിച്ചു കോഴി ഇടുന്ന മുട്ട കണ്ടു
ഞങ്ങള്‍ നിരാശരായിട്ടുണ്ട് ..
കൂട്ടിയിട്ട വൈക്കോല്‍ കൂനക്കക്തു നിന്ന് മുട്ട ഇട്ട കോഴിയുടെ
ആര്‍മാദം കണ്ടു പൊട്ടി ക്കരഞ്ഞിട്ടുണ്ട് ഞാന്‍..
ഉച്ച മയക്കത്തില്‍ പോകും മുന്‍പേ , പരത്തി പറന്നു കിടക്കുന്ന ദിന പത്രത്തിലെ
രാജന്‍ കൊല കേസ് ഉറക്കെ വായിക്കുന്ന അമ്മയുടെ കണ്ണ് വെട്ടിച്ചു,
എറിഞ്ജ്ജു വീഴ്ത്താന്‍ പാകത്തില്‍ ചാഞ്ഞു കിടക്കുന്ന ചക്കര മാങ്ങയുടെ ചില്ല
പൊട്ടിക്കാന്‍ വേണ്ടി മാത്രം കൂട്ട് കൂടുന്ന ചെക്കന്മാര്‍ എന്റെ കള്ളത്തരം
മനസിലാക്കി അവര്‍ പിന്നീട് , മിണ്ടാതായി.
കണ്ണെത്താ ദൂരത്തെ വയല്‍ പാടങ്ങള്‍ ഉഴുതു മറിക്കുന്ന കാളകളുടെ സ്ഥാനത്
കാതടപ്പിക്കുന്ന ട്രാക്ടര്‍ വന്നത് "ലോകാല്ഭുതമായി" എനിക്ക്..
സന്ധ്യ ആവോളം ചെളി കൂടി കിടക്കുന്ന വരമ്പില്‍,
,കോളാമ്പി പടര്‍ന്നു കിടക്കുന്ന മുള് വേലിക്കരികില്‍ ..
,കയ്യില്ലാത്ത ചെറിയ ഉടുപ്പിട്ട്, നിന്ന എന്റെ ആ
കാഴ്ചയുടെ ഓര്‍മ്മ തിരു മധുരതെക്കാള്‍ തേനൂറും..
ആദാമിന്റെയ് മകന്‍ അബു,
പവിഴം എന്ന തത്തയുടെ കഥ, 3 മത്സ്യങ്ങളുടെ കഥ
കൊക്കും ഞണ്ടും ,,,,പഞ്ചതന്റ്രത്തിലെ "മാനേജ്‌മന്റ്‌"
സൂത്രങ്ങള്‍ ഒളിപ്പിച്ച പൊരുള്‍ മനസിലാക്കാന്‍ സമയം പിന്നേയും വേണ്ടി വന്നു...
കണ്ണന്‍ ചിരട്ടയില്‍ പായസം വെക്കാം എന്ന് ആദ്യം പറഞ്ഞതും,,,,
കടലാസ് ചുരുട്ടി കൊണ്ട് ബീഡി വലിക്കാം എന്ന് എന്നെയും കൂട്ടുകാരെയും പഠിപ്പിച്ചതും
എന്റെ ചേച്ചി ആയിരുന്നു..
വീട്ടിലെ ഭൂകമ്പം ഭയന്ന് കൊച്ചനിയത്യെ കൊണ്ട്
നിര്‍ബന്ധിച്ചു വലിപ്പിച്ചതും ചേച്ചിയുടെ ബുദ്ധി....
കടലാസ് പുകയുടെ ചൂട് കൊണ്ട് ആദ്യം വലിച പുകയില്‍ തന്നെ
ചുമച്ചു കരഞ്ഞ എന്നെ ചേച്ചി ആശ്വസിപ്പിച്ചത്‌, രണ്ടാമത് ഒരു പുക തന്ന് കൊണ്ടാണ്..
ഭയന്ന് നില്‍ക്കുന്ന ഓരോ കൂട്ടര്‍ക്കും dhyryam തന്ന് കൊണ്ട്
3 കടലാസ് ബീഡികള്‍ ഞങ്ങള്‍ 12 കൂട്ടുകാര്‍ വലിച്ചു തീര്‍ത്തു..
.................................
കത്തിച്ച ചൂട്ടില്‍ന്റെയ് ചൂട് കൊണ്ട് കത്തി പ്പോയ ചിരട്ടയും.........
(* തീ കൊണ്ടാല്‍ ഏത് ചിരട്ടയും കത്തുമെന്ന അറിവ് ..)
അടുപ്പില്‍
തുളുമ്പി അടര്‍ന്നു വീണ, 4 ദിവസം കൊണ്ട് വീട്ടില്‍ നിന്നും മോഷട്ടിചെടുത്ത ശര്‍ക്കരയും അരിയും ,നാളികേര തുണ്ടും കൊണ്ട് ഉണ്ടാകാന്‍ ശ്രമിച്ച....
ഞങ്ങള്‍ക്ക് വിളംബാന്‍ കഴിയാതെ പോയ പായാസതെക്കള്‍ ,ഞങ്ങളെ തളര്‍ത്തിയത്, ചേച്ചിക്ക്
കൂട്ടുകാരുടെ idayil വന്നു പോയ അപമാനമായിരുന്നു ....
ഉച്ചയുറക്കത്തിനു അമ്മയോടൊപ്പം ചെല്ലാന്‍ കൂട്ടാക്കാത്ത ഞാന്‍
പലപ്പോഴും
ഇല്ലി മുള്ള് കൊണ്ട് കെട്ടിയ വേലിക്കരികില്‍, പടര്‍ന്നു കിടന്നിരുന്ന
ചോര നിറമുള്ള കുന്നിമണികള്‍ കൊണ്ട് കോര്‍ത്ത മാലകള്‍ക്ക് എന്നോളം,
ഞാന്‍ തീക്ഷണമായി ആശിക്കുന്ന,എന്റെ ബാല്യതോളം നന്മയുണ്ട്..

ഇപ്പോള്‍ എന്റെ ബാല്യം തിരികെ വേണമെന്ന് പറയുന്നതിലെ ഔചിത്യം
പറഞ്ഞറിയിക്കാന്‍ വയ്യ..

Tuesday, December 28, 2010

അവരോഹണ ക്രമത്തില്‍ അക്കങ്ങള്‍ എഴുതുന്നവര്‍

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി നമ്മള്‍ കണ്ടെടുത്ത ഒരു ഒരു ഹാപ്പി birthday വിശേഷം.. കഴിഞ്ഞ ദിവസം പങ്കെടുത്ത ഈ പരിപാടി കണ്ടപ്പോള്‍ തോന്നിയത്.. കത്തിച്ചു വെച്ച മെഴുകു തിരികള്‍ ഒന്നൊഴിയാതെ നമ്മള്‍ അഭിമാനത്തോടെ കൊളുത്തുന്നു.. (വെസ്റ്റേണ്‍ സ്റ്റൈല്‍) എന്നിട്ട് കരുണ ഏതുമില്ലാതെ അതെല്ലാം ഊതി കെടുത്തി കൊണ്ട് നമ്മള്‍ "ദീപമേ നയിച്ചാലും " പറയുകയും, ജന്മ ദിന ആശംസകള്‍ കൈ മാറുകയും , ഈ ദീപം പോലെ "എന്നും പ്രകാശമാനമായ" ദിവസങ്ങള്‍ കിട്ടുവാന്‍ നമ്മള്‍ കുട്ടികളെ അനുഗ്രഹിക്കുകയും ചെയ്യും... ഇല്ലെല്ങ്ങില്‍ മറ്റുള്ളവരെ. തല കുത്തി നടുന്ന ചെടിയെ പ്പോലുള്ള ഈ ആഹ്ലാദം.... അവരോഹണ ക്രമത്തില്‍ അക്കങ്ങള്‍ എഴുതുന്നവര്‍.. എവിടേ നിന്നാണ് ഇത്ര സംസ്കാരമില്ലായ്മ നമള്‍ പഠിച്ചത്?

Monday, December 27, 2010

നീതിമാന്റെയ് കസേര

വെള്ളക്കാരനായാലും കറുമ്പനായാലും , അഴിമതിയുടേ നിറം ഒരുപോലെ..
"നീതി peedathintey പാടശേഖരങ്ങളില്‍ സദാചാരത്തിന്റെ പാണ്ഡിത്യം തടനീക്കുമ്പോള്‍
കറകളഞ്ഞ ഭരണ വര്‍ഗം എന്നും പങ്കില്ലാത്ത രക്തത്തിന് വേണ്ടി കൈകഴുകുന്നു..
സ്വര്‍ണപാത്രം കൊണ്ട് സത്യം മറയ്ക്കുന്ന
നീതി peedangalude കസേര കാണുമ്പോള്‍ അസ്വസ്ഥമാകുന്ന
മനസേ അല്പം ശാന്തമാകൂ..

-----ഇന്ദ്ര സഭയില്‍ അഭയം ചോദിച്ചു വന്ന തക്ഷകന്മാരെ മറന്നേക്കുക..

ഇത്, "പ്രതി യോഗികളുടെ " സര്‍പ്പ യാഗമാണ്‌..

കയ്യില്‍ കറ പുരണ്ടവര്‍ മഹാ പൂജക്ക്‌ കാര്മികതം വഹിക്കട്ടെ.----



ചരിത്രം എന്നും ഭരണ കൂടങ്ങള്‍ക്ക് നേര്‍ കല്ലെരിഞ്ഞവരാനു..

ഒരു സാമ്രാജ്യതിന്റെയ് ശാശ്വതമായ നില നില്‍പ്പിനു വേണ്ടി ഒരു ഭരണ കര്‍ത്താവും

ഹൃദയ പൂര്‍വ്വം നിന്ന് കൊടുത്തിട്ടില്ല..





ഏഷ്യ minor മുതല്‍ യുദ്ധകാഹളം കൊണ്ട്

ആവേശം തീര്‍ത്ത ഫിലിപ്പ് രാജാവിന്റെ ഓമന പുത്രന്‍

alexaander ദി ഗ്രേറ്റ്‌ പിന്നീട് ഇന്ത്യ മഹാരജ്യതിന്റെയ് ഭൂ വിസ്തൃതി കണ്ടു ഹിന്ദു കുഷ് parvatham കടന്നു വന്നത്

നമ്മുടെ നാടിനെ വൃന്ദാവനം ആക്കുവാന്‍ അല്ലായിരുന്നെന്നു കൊച്ചു കുഞ്ഞിനു വരെ അറിയാം.....

എന്നിട്ടും ഗ്രേറ്റ്‌ അശോകന്‍ , ക്രൈസ്റ്റ്, ശ്രീ ബുദ്ധന്‍...എന്നിവരുടെ കൂട്ടത്തില്‍

"ഒരു ഗ്രേറ്റ്‌ അലക്സാണ്ടര്‍ "

.............................



പാണ്ഡിത്യം സദാചാരമെന്ന് തെറ്റ് ധരിച്ച

dhyshanikanmaarum

വരേണ്യ വര്‍ഗ്ഗവും സദാചാരത്തിനു ഇനി പുതിയ നിര്‍വചനം കണ്ടു പിടിക്കട്ടെ....

spectruvum , endo sulfanum മാത്രമാണോ നമ്മുടെ

ശരിക്കുള്ള പ്രശ്നം?

................

മാസം തികഞ്ഞു ഇനിയും പുറത്തു വരാനിരിക്കുന്ന അനേകം

"അവിഹിത സന്ദതികള്‍" പുറത്തു വിടുന്ന

ഈ നാറ്റം നാടിനെ ഭീബല്സമാക്കുമ്പോള്‍

അസ്വസതയാണ് ഞാന്‍..

ജോര്‍ദാന്‍ നദിയിലേക്കിനി കോലോളം ദൂരം

വരാനിരിക്കുന്ന ക്രിസ്തുമസ് രാത്രികള്‍

എല്ലാവര്ക്കും തരുനത്

മഞ്ഞിന്റെ കടുപ്പമുള്ള ഒരു പാതിരാവും

തിരുപ്പിരവിയുടെയ്‌ ആഘോഷവും....

മുന്തിരി ചാറും, അത്തിപ്പഴം നുറുക്കിയ

കേകും എനിക്ക് മുന്നില്‍ നിങ്ങള്‍ വിളമ്പുമ്പോള്‍

ഇടയന്മാര്‍ ജോര്‍ദാന്‍ നദിയിലെക്കുള്ള ദൂരം

അളക്കുകയാണ് ....


നക്ഷത്രങ്ങല്‍ക്കിപ്പോള്‍ വഴി തെറ്റുകയാണ്.


രക്ഷകന്‍ ഇന്നും അകലെ..

Sunday, December 26, 2010

വിലക്കയറ്റം എന്ന ബല്ലാത്ത പഹയന്‍

നമ്മുടെ ഉള്ളിയും സവാളയും വിലക്കയട്ടതിന്റെയ് ഭാരത്തില്‍
ശ്വാസം മുട്ടി നില്‍ക്കുമ്പോള്‍.... വില കുറയാതെ ഇനി അവയൊന്നും വാങ്ങണ്ട എന്ന്
ചിലര്‍ വാശി പിടിച്ചിരിക്കുന്നു ..
, മറ്റൊരു കൂട്ടര്‍ കൈ കൊട്ടും തൂമ്പയുമായ്
ഉള്ള പറമ്പില്‍ കിളക്കാന്‍ ഒരു ശ്രമം നടത്തുന്നു.....(----മുട്ടുമ്പോള്‍ പറമ്പ് അന്വേഷിക്കുന്ന ആ പ്രയോഗം ഇവിടെ മറന്നേക്കുക..)
മറ്റൊരു കൂട്ടര്‍ ഇനി, ഉള്ളിയല്ല, ഉടുതുണി ഇല്ലാതെ വന്നാലും ഒരു കൈ നോക്കാമെന്ന് പറഞ്ഞു
മുണ്ടും മുലയും മുറുക്കി ഇറങ്ങിതിരിച്ചിരിക്കുന്നു.....
മറ്റൊരു കൂട്ടര്‍ ഇനി ഉള്ളിയല്ല, അവന്റെ അപ്പന്‍ വന്നാലും ഒരു കൈ നോക്കാം എന്നാണു..
ഉള്ളി വില കൂടിയത് കൊണ്ട് കള്ളിനു കൂടെ വിളംബാന്‍ കരുതാതിരുന്ന
ഗ്രീന്‍ സാലഡും കോഴി ക്കരിക്കു ചേര്‍ക്കാന്‍ വെച്ചിരുന്ന സവാള mixturum
ഇല്ലാത്ത കാരണം കലങ്ങി പ്പോയ X മാസ് ആഘോഷങ്ങള്‍ വരുന്ന
പഞ്ഞ മാസത്തില്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ള കഞ്ഞി കുടിയന്മാരുടെ ശ്രദ്ധ്ക്കു ...
കള്ളിനും, പെണ്ണിനും, കണ്ജാവിനും ഒക്കെ വില കുതിച്ചു കയറുന്ന ഈ സമയത്ത് അതൊന്നും കാണാതെ ഈ ഉള്ളിയുടെ പിറകേ മാത്രം നിങ്ങള്‍ പോകുന്നത് വിവരമില്ലാത്തത് കൊണ്ടാണ്....
ഇന്നലെ X മാസ് അവധി കഴിഞ്ഞു പത്രം ഓഫീസിലേക്ക് വന്ന newsreporters ആദ്യം അച്ചു നിരത്താന്‍ കൊടുത്ത വാര്‍ത്ത നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പൊരുതി മുട്ടുന്ന സാധാരനക്കരന്റെയ് വാര്‍ത്തയല്ല....( ശരിയായ പത്ര ധര്‍മം....)..

...(നയന്‍ താരയുടെ വിവാഹം എന്നെങ്ങിലും നടക്കുമോ? ......sensational വാര്‍ത്തകള്‍ ഉള്ളപ്പോള്‍ വിലക്കയറ്റത്തെ ക്കുറിച്ച് സംസാരിക്കുന്ന അരസികന്മാര്‍..)

ഉത്തരേന്ത്യയില്‍ ഒരു tire കമ്പന്യ്ക്കരുടെയ് പരസ്യം..
അവരുടെ tire വാങ്ങുന്നവര്‍ക്ക് 4 kg ഉള്ളി ഫ്രീ..
ക്ഷായി ..ഇതന്നെ ശരിയായ democrazy .....

മൂക്കിനു താഴെ വിപ്ലവം പൊട്ടിയാലും, ഉറക്കം നടിക്കുന്ന ഭരണ കൂടം ഉറങ്ങി തന്നെ കിടക്കട്ടേ....

നമുക്ക് ചെയ്യാവുന്ന നടക്കുന്ന കാര്യം.....ഉള്ളി വില കുറയാന്‍ കാത്തു നില്‍ക്കാതെ അടുക്കള കൃഷിക്ക് പ്രതീക്ഷ ഉണ്ടോ എന്ന് അന്വേഷിക്കുക..
ആവശ്യം ഇല്ലാത്ത പ്രമേഹവും തടിയും തൂക്കവും കുറക്കാന്‍ മാര്‍കെറ്റില്‍ കിട്ടുന്ന, ആയുര്‍ thylam ദേഹം മുഴുക്കെ പൂശി നടക്കുന്നവര്‍...
....
എളുപ്പത്തില്‍ biscuit രാജവകുവാന്‍ "കുബെര്‍ കുഞ്ചി (Kuber Kunji )" വാങ്ങി അരയില്‍ കെട്ടി നടക്കാന്‍ പരക്കം പാഞ്ഞു പ്പോകുന്നവര്‍ ..........
ഇനി ഉള്ളിയും ചേനയും കപ്പയും, കാച്ചിലും സ്വയം നട്ടു വളര്തട്ടേ..
നാട്ടില്‍ oxygentey അളവ് കൂട്ടി , പ്രാണ വായു വിനു valamidattey ... .....