Thursday, April 7, 2011

ഇവര്‍

ജയപ്രകാശ നാരായണനെ ഓര്‍മ്മയുണ്ടോ? ഭാരതീയ ജനത പാര്‍ടിയുടെ സമുന്നത നേതാവ്.. സ്വാതന്ത്ര്യ സമര സേനാനി.. സര്‍വോദയ പ്രസ്ഥാനതിന്റെയ് പ്രയുക്താവ്. അങ്ങനെ പോകുന്നു ജേ .പീ എന്ന് സ്നേഹ പൂര്‍വ്വം വിളിക്കപ്പെട്ടിരുന്ന ഈ നേതാവിനെ ക്കുറിച്ചുള്ള നിര്‍വ്വചനങ്ങള്‍.. ഞാന്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന സമയം പത്രത്തില്‍ സ്ഥിരം വരാറുണ്ടായിരുന്ന ഒരു വാര്‍ത്ത. ജെ പീ യുടെ നില ഗുരുതരം, ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. ഇങ്ങനെ ചില വാര്‍ത്തകള്‍ .. പിന്നെ ആര്‍ക്കും അത് ഒരു വാര്‍ത്ത അല്ലാതായി.. 1979 ഇല്‍ ആണത്.. വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വാര്‍ത്ത തെറ്റായി വന്നാല്‍ എന്ത് തോന്നാം.. ഇത് ഒന്നു നോക്കൂ.. വര്‍ഷത്തിന്റെ തുടക്കത്തില്‍ പക്ഷെ, ഈ വാര്‍ത്തയുടെ സ്ഥിരത നഷ്ടമായതിനാലോ, പ്രാധാന്യം കുറഞ്ഞെന്നു തോന്നിയതിനാലോ. എവിടെ നിന്നോ ഒരു പ്രചരണം.. ജെ പീ വിട പറഞ്ഞു.. പ്രധാന മന്ത്രി പ്രഘ്യാപിക്കുന്നു. പാരലമെന്റ്റ് നടപടികള്‍ നിര്ത്തുന്നു.. റേഡിയോ നിലയങ്ങള്‍ ശോക ഗാനങ്ങള്‍ വയലിനില്‍ ആലപിക്കുന്നു. പൊതു അവധി....അങ്ങനെ.. നിര്‍ഭാഗ്യമെന്നു പറയട്ടെ.. 1979 മാര്‍ച്ചില്‍ ആയിരുന്നു ഈ സംഭവം.. ജീവനുമായി മല്ലടിക്കുന്ന ജെ പീ.ആശുപത്രിയില്‍.. ജെ പീയുടെ വിയാഗ വാര്‍ത്ത (തെറ്റായ ) പത്രങ്ങളിലും വന്നു. (ക്ഷമിക്കണം ,ഈ പഴയ പത്രത്തിന്റെ കോപ്പി പരമാവധി അന്വേഷിച്ചു..നോക്കി,കിം ഫലം..!!!) ഒക്ടോബറിലോ മറ്റോ ആയിരുന്നു ശരിക്കുള്ള വിട പറയല്‍.. പിന്നീട് പ്രധാന മന്ത്രി രാജ്യത്തോട് ക്ഷമ പറഞ്ഞതായാണ് ചെറിയ ഓര്‍മ്മ ... ഈ കാര്യം പിന്നീട് ജെ പീയോടു ബന്ധപ്പെട്ടവര്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ഒരു പുഞ്ചിരി ആയിരുന്നു മറുപടി..(എന്തരോ മഹാനു ബാവുലൂ..) ************************** ലോക നേതാക്കള്‍ക് മാത്രമല്ല, ശാസ്ത്രഞ്ജന്മാര്‍ മുതല്‍ പലതലങ്ങളിലുല്ലവര്‍ക്കും ഈ " മരണം" സംഭവിച്ചിട്ടുണ്ട് പെട്ടന്ന് ഓര്‍മ്മ വന്നത് നമ്മുടെ കൊച്ചിന്‍ ഹനീഫയുടെ മരണ വാര്‍ത്തയാണ്.. അദ്ദേഹവും മരണവുമായി മല്ലിട്ടടിക്കുമ്പോള്‍ ആയിരുന്നു "കൊച്ചിന്‍ ഹനീഫ അന്തരിച്ചു" എന്ന വാര്‍ത്ത മനോരമ ഓണ്‍ ലൈന്‍ ന്യൂസ്‌ വഴി വായിച്ചത്... കൂടുതല്‍ ന്യൂസ്‌ കാണാത്തതിനാല്‍ പത്രം ഓഫീസില്‍ നേരിട്ട ചോദിച്ചപ്പോള്‍ അറിയുന്നു... ക്ഷമിക്കണം അദ്ദേഹം മരിച്ചിട്ടില്ല..ഞങ്ങള്‍ക്ക് ആശുപത്രി അധികാരികള്‍ തെറ്റായ വാര്‍ത്ത തന്നതാണ്. "എങ്കില്‍ ആ വാര്‍ത്ത മാറ്റിക്കൂടെ?"- ഞാന്‍ "സെര്‍വര്‍ പ്രോബ്ലം കാരണം കുറച്ചു സമയം ആ വാര്‍ത്ത കാണും.പിന്നെ അത് ഡിലീറ്റ് ആകും" (എനിക്ക് കിട്ടിയ മറുപടി അത് പോലെ തന്നെ പകര്‍ത്തുന്നു ഇവിടെ) ക്യൂന്‍ എലിസബത്ത്‌ മുതല്‍ ഈയിടെ നെല്‍സന്‍ മണ്ടേല, ഫിദല്‍ കാസ്ട്രോ,യാസര്‍ അരാഫത്ത് വരെ ഈ മുന്‍‌കൂര്‍ മരണ വാറണ്ട് വാങ്ങിയ സമുന്നത നേതാകാളില്‍ പെടുന്നവര്‍ ആണ്...

Sunday, April 3, 2011

എന്താണ് ശരിയായ വിശ്വാസം?


"കൊടുങ്ങല്ലൂരില്‍ ഒരു വിശ്വാസിയും കുടുംബവും സന്ജരിച്ചിരുന്ന കാര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ ആക്രമിച്ചതായി വാര്‍ത്ത"

ഈ ആക്രമണം , വിശ്വാസികള്‍ ആളുകളെ മതം മാറ്റത്തിന് ശ്രമിക്കുന്നത്തില്‍ പ്രതിഷേധിച്ചു ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറെ നാള്‍ മുന്പ് ഒറീസ്സയില്‍ തുടര്‍ച്ചയായി അരങ്ങേറിയിരുന്നു ഇത്തരം സംഭവങ്ങള്‍..


അടി മേടിച്ചും, കൊടുത്തിട്ടും വേണമോ മത പരിവര്‍ത്തനം?


M T യുടെ "അസുരവിത്", ഉരൂബിന്റെയ് "സുന്ദരന്മാരും സുന്ദരികളും".. ഒക്കെയാണ് ഈ പരിവര്തന ചിന്തകളിലൂടെ ഓര്‍മ്മ വരുന്ന കഥകള്‍..


(ഇന്നത്തെ കാലഖട്ടത്തില്‍ പണി എടുക്കാതെ ജീവിക്കുന്ന "ഗോവിന്ദന്‍ കുട്ടിമാര്‍ക്ക്" മാപ്പില്ല..)


ഒന്നില്‍ പക്കാ മതം മാറ്റം , പൊന്നാനി, തൊപ്പി ഇടല്‍, ഫ്യൂടലിസതിന്റെയ് അവശേഷിച്ച കടയ്ക്ക് കത്തി താഴ്ത്തിയ ചില "നേരമ്പോക്കുകള്‍" ഓര്‍ത്താല്‍ ഒരു മഹാ വിപത്ത് ....


പ്രേം നസീര്‍ , ശാരദ തുടങ്ങിയവര്‍ നടിച്ച ഒരു മികച്ച (അന്നത്തെ കാലത്ത്) ചിത്രമായി പില്‍ക്കാലത്ത്..


രണ്ടാമത്തെ കഥയില്‍ രണ്ടാം ലോക മഹാ യുദ്ധ കാലത്ത് കൊച്ചു കേരളത്തിലും ( ഭാരത്തിലും ) അരങ്ങേറുന്ന ഒരു കഥ എന്ന് വിശേഷിപ്പിക്കാം


അതില്‍ പറയുന്ന "ജഗള " കഥയില്‍ ഉടനീളം ഒരു അരക്ഷിതാവസ്ഥ ഉണ്ടാക്കും..


രണ്ടു കഥ വായിചിരുന്നാപ്പോഴും ഞാന്‍ ചോദിച്ചിരുന്ന ചില ചോദ്യങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നു .


എന്താണ് പൂര്‍ണ്ണമായ മതം?

ആരാണ് ശരിയായ വിശ്വാസി?

എന്താണ് ശരിയായ വിശ്വാസം?

മത പരിവര്‍ത്തനം ആവശ്യപ്പെടുന്നവര്‍ ആരൊക്കെയാണ്? ചോദ്യങ്ങള്‍ ഇനിയും ആകാം..


അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു യൂറോപ്പിലെ പോര്‍ടുഗീസ് എന്ന ഒരു ചെറിയ രാജ്യത്തെ രാജാവായിരുന്ന മാനുവല്‍ രാജാവ് വാസ്ഗോ ഡാ ഗാമയെ നമ്മുടെ നാട്ടില്‍ കുരുമുളക് കച്ചവടതിന്റെയ് പേരില്‍ (? പരിവര്‍ത്തനം?) ഇങ്ങോട്ടയച്ചതും, ഗൌരവ തരമായ പല ചരിത്ര സംഭവങ്ങള്‍ക്കും തുടക്കം കുറിച്ചതും ചരിത്രം അറിയാവുന്നവര്‍ ഓര്‍ക്കും..


ഈ വരവിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കാന്‍ പദ്ധതിയിട്ട നമ്മുടെ "ചരിത്ര സ്നേഹികളെ" കെട്ടു കെട്ടിച്ച കഥ ഈ തരുണത്തില്‍ മറക്കുക..


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു കടലും വന്നു ചേരുന്നില എന്നായിരുന്നു ഗാമയുടെ ആദ്യത്തെ നിഗമനം..


അത് കൊണ്ട് കിഴക്ക് ശുഭ പ്രതീഷാ മുനമ്പ്‌ ചുറ്റി ( cape of good hope) ആഫ്രിക്കയില്‍ കടന്ന ഈ നാവികന്‍ പ്രതികൂലമായ കാലാവസ്ഥയില്‍ ഏതാണ്ട് നാല് കപ്പലുകള്‍ വെള്ളം വിഴുങ്ങിയിട്ടും നമ്മുടെ ശാദ്വല ഭൂമി കണ്ടു കിട്ടും വരെ യാത്ര തുടര്‍ന്നു.


(അതിനു മുന്പ് തന്നെ ഇന്ത്യന്‍ മഹാസമുദ്രം വഴി കിഴക്കൊട്ട്ട് നീങ്ങിയാല്‍ അറബി ക്കടലില്‍ എത്താമെന്ന് ഗാമക്ക് മുന്‍പേ കൊവില്‍ഹോ എന്ന നാവികന്‍ ജോണ്‍ രണ്ടാമന്‍ എന്ന പോര്ടുഗല്‍ രാജാവിനു കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്..)


കൂടെ യാത്ര ചെയ്തിരുന്ന മിടുക്കരെ മരണം കൊണ്ട് പോയിട്ടും നിരാശനാകാതെയ്, അടിയാന്മാരുടെ നാട്ടില്‍ പരസ്പരം സ്പര്‍ധ വെച്ചു പുലര്‍ത്തി ഇരുന്ന സാമൂതിരിയും, കോലത്തിരിയും കൊച്ചി രാജാക്കാന്‍ മാര്‍ ഉള്‍പെടെ പല നാട് വാഴികളും ഈ വിദേശിക്കു പില്‍ക്കാലത്ത്‌ കപ്പം കൊടുത്തു പഞ്ചാ പുച്ഛം അടക്കി നില്‍ക്കേണ്ടി വന്ന കഥയും ഇനി ചരിത്രം പറയും.


(ഭാരതത്തിലെ രാജാകന്മാരെല്ലാം ക്രിസ്തീയ വിശ്വാസികള്‍ ആണെന്നാണ് ഗാമ കരുതി ഇരുന്ന്നത്..)


പരസ്പര സഹകരണം ഇല്ലാതിരുന ഈ നാടുവാഴികളെ ഭിന്നിപ്പിക്കാന്‍ ഗാമയെ പോലുള്ള കുശാഗ്ര ബുദ്ധിക്ക് എളുപ്പമായിരുന്നു.... കൊടുങ്ങല്ലൂരില്‍ നടന്ന സംഭവവും ഇതും തമ്മില്‍ എന്ത് ബന്ധം എന്നല്ല..!


പറഞ്ഞു വരുന്നതു മത പരിവര്‍ത്തനം. തൊപ്പിയും തുണിയും ബിസ്കറ്റും, രാജാവിന് തിരുമുല്‍ കാഴ്ച കൊടുത്ത ഗാമയുടെ ബുദ്ധി ഒരു നിമിഷം ഓര്‍ക്കുക്ക,


(ചെറിയ മീന്‍ ഇട്ടു വല്യ മീന്‍ പിടിക്കുന്ന തന്ത്രം.) അങ്കവും കാണാം താളിയും ഓടിക്കാം.


കുനിഞ്ഞു നിന്നാല്‍ പുറത്തു പന്തലിടുന്ന കച്ചവട മോഹികളുടെ അതി മോഹം തിരിച്ചറിയുമ്പോഴേക്കും നാടിലെ ഏറിയ പങ്കും ആളുകളെ വിദഗ്ദമായി മതം മാറ്റാന്‍ ഗാമ്യ്ക്കും കൂട്ടര്കും കഴിഞ്ഞത് ഗാമയുടെ കഴിവിനും അപ്പുറം നാട്ടു രാജാക്കന്മാരുടെസഹകരനമില്ലായ്മ എന്ന് പറയുന്ന്താകം കൂടുതല്‍ ശരി..


ക്രിസ്തു മതത്തിന്റെ വരവോടെ റോമ സാമ്രാജ്യം തകര്‍ന്നു എന്ന് പറയുന്നതിനേക്കാള്‍ നല്ലത് രാജാക്കന്മാരുടെ ദുര്‍ബല ഭരണം കാരണമായി എന്ന് വിശ്വസിക്കുന്നിടതാണ് കൂടുതല്‍ ശരി,,)


മതം പഠിപ്പിക്കേണ്ട പണ്ഡിതര്‍ മതം മാറാന്‍ പഠിപ്പിക്കുന്നു..


കത്തി താഴെ ഇടാന്‍ പറയുന്ന നീതി പാലകര്‍ കത്തി എടുത്തു കുത്തിക്കോ എന്ന് പറയുന്നു..

കൊടുങ്ങള്ളൂരിലേത് ഒറ്റപ്പെട്ട സംഭാവമാകാം എന്ന് ആശ്വസിക്കാന്‍ വരട്ടെ..

മത തീവ്ര വാദികള്‍ ജാഗ്രതെ..

Tuesday, March 29, 2011

ഇതോ മാനവത്വം?



തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ വേണ്ടും വണ്ണം ലങ്ഘിച്ചും
പരസ്പരം പഴി ചാരിയും ,കാലു വാരിയും,കാലു പിടിച്ചും,
പണി കൊടുത്തും, മുടക്കിയും, വെള്ളം കുടിച്ചും കുടിപ്പിച്ചും
പ്രചരണം ചൂട് പിടിക്കയാണ്‌...
ഒരു കൂട്ടര്‍ പുക ഇല്ലാത്ത അടുപ്പും, കക്കുസും വാഗ്ദാനം ചെയ്തു ആദിവാസികളെ കുപ്പിയിലാക്കുമ്പോള്‍ , (പുകയാത്ത അടുപ്പാനെങ്ങില്‍ അടിയനു എന്തിനാ തംബ്ര കകൂസു ? എന്ന് മൂപ്പന്‍ ചോദിക്കുന്നു ...)
വേറൊരു കൂട്ടര്‍ തന്നിഷ്ട്ട പ്രകാരം പ്രകടന പത്രിക പൊതു ജനങള്‍ക്ക്
വിതരണം ചെയ്തു തെരഞ്ഞെടുപ്പു പ്രചരണം ആഘോഷിക്കയാണ്...
( "ഇനി നിങ്ങളുടെ സെകണ്ടുകള്‍ക്ക് മാത്രം വില നല്‍കൂ. ....എന്ന മൊബൈല്‍ കമ്പനി പരസ്യം പോലെ..)

"ആര് ഭരിച്ചാലും കോരന് കുമ്പിളില്‍ കണ്ണീരെന്നു" പറയുന്ന ചില വിഡ്ഢികളുടെ വീട്ടില്‍ , നാലും കെട്ട വിഡ്ഢി ചിരി ചിരിച്ചു നേതാകന്മാര്‍ , മുട്ടില്‍ നിന്നും ശരണം വിളിക്കുമ്പോള്‍ ഗൃഹനാഥന്‍ പറയും "ആയ്ക്കോട്ടെ, വോട്ട് നിങ്ങള്ക്ക് തന്നെ..എന്തോ കട്ടും?എന്ന് വ്യന്ഗ്യാര്‍ഥത്തില്‍ പിന്നെയും നിന്നു പര്ങ്ങുമ്പോള്‍ കൂടെ വന്ന ശിങ്കിടികള്‍ കള്ളോ,കണ്ജാവോ, നൂറിന്റെ നോട്ടോ തരം പോലെ "ഭണ്ടാരത്തില്‍" നിക്ഷേപിച്ചു വോടര്‍മാരെ പെട്ടിയിലാക്കുന്നു.. (അവശേഷിക്കുന്ന വോട്ടുകള്‍ ബൂത്ത് പിടിച്ചും...)
അടുത്തവന്‍ വന്നു വാതില്‍ക്കല്‍ മുട്ടുമ്പോളും ഇത്
തന്നെ ഗൃഹനാഥന്‍ ആവര്തീക്കുന്നു. ഫലം:രണ്ടു മാസം പണി എടുക്കാതെ പട്ടക്കുള്ള കാശ് ഒപ്പിക്കുന്നു.കുറെ കൂടി നയ തന്ത്രഞ്ഞനാനെങ്ങില്‍ അവന്‍ മൂന്നു നില കെട്ടിടം വരെ പണിഞ്ഞെന്നിരിക്കും..
ചില വരട്ടു ചൊറി മലയാളം സാഹിത്യകാരമാരെ പോലെ...........
കാശ് കിട്ടുന്നിടത് ചാഞ്ഞു നിന്നു പേന ഉണ്തുകയാണല്ലോ ഇവന്മാരുടെ ആരോഗ്യ രഹസ്യം തന്നെ..

ഈ ഉള്ളവളുടെ വീടിനു മുന്നില്‍ ഉള്ള മതിലിന്മേല്‍ മൂന്നു പാര്ടിക്കാരുടെ പടം അങ്ങനെ സ്റ്റൈല്‍ ആയി ഒട്ടിച്ചു വെച്ചിരിക്കയാണ്‌.....കാലത്ത് കണി കണ്ടു ഉണരട്ടെ എന്ന് കരുതി ആകാം "പാവങ്ങള്‍" ഇങ്ങനെ ഒരു "ഉപകാരം"നാട്ടുകാര്‍ക്ക് ചെയ്തിരിക്കുന്നത്..
"ഖദര്‍ ഇട്ട കഴുത " എന്ന് ഒരു സിനിമയില്‍ ജഗതി , കൊച്ചിന്‍ ഹനീഫയെ വിളിക്കുന്നതു ആരെയെങ്ങിലും കരുതി ആണാവോ?
ആളുകളെ (പാര്‍ടി ) പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടി ആകണം മൂന്നു പാര്‍ടികളില്‍ ഒരാള്‍ നമ്മുടെ ദേശീയ പതാകയുടെ നിറമുള്ള ഒരു ഷാള്‍ ധരിച്ചു മൃഗീയ ചിരി ചിരിച്ചു മതിലിന്മേല്‍ ചാരി നില്‍ക്കുകയാണ്.. (കഴുത്ത്‌ വരെ മാത്രമേ അതിയാന്റെ പടമുള്ളൂ..)
രണ്ടാമത്തെ ആള്‍ക്ക് രൂപം കൊണ്ട് പാര്‍ടി അനുഭാവം തോന്നാഞ്ഞതിനാല്‍ ആകാം അയാളുടെ ചിരിക്കു മുന്‍പില്‍ ഒരു അരിവാള്‍ ആണ് കൊടുത്തിരിക്കുന്നത്( തെരഞ്ഞെടുപ്പു പ്രവര്‍ത്തകര്‍ എന്താവാം ഉദേശിച്ചത്?)
മൂന്നാമത്തെ ആള്‍ക്ക് സംഗ ബലം പോരാഞ്ഞ്ജോ.....( അല്ലെങ്ങില്‍ ഈ രണ്ടു "ദാരികന്മാരുടെ" മുന്നില്‍ നില്‍ക്കാനുള്ള ഒരു "ഇത് " ഇല്ലഞ്ഞോ?) അയാളെ ഒരു ചന്ദന ക്കുറി മാത്രം അണിയിച്ചു നിര്‍ത്തി കൊണ്ട്, സ്വത്തു തരക്കത്തില്‍ തോറ്റു പോയ സഹോദരന്റെ ഒരു എല്ലാം പോയെന്ന മട്ടിലുള്ള ചിരി ചിരിപ്പിച്ചു ഇവരുടെ കൂട്ടത്തില്‍ കടലാസ് ചിത്രമായി അകന്നു നില്‍ക്കയാണ്‌..

ഇവരില്‍ ആര്‍ക്കു വോട്ട് കൊടുത്താലും "ഉപ്പ പട്ടി ഇറച്ചി തിന്നും" എന്ന് പറഞ്ഞു പോലെയാണ് ജനങ്ങളുടെ അവസ്ഥ..(പറഞ്ഞാല്‍ ഉമ്മയുടെ തല്ല്‌ കൊളളും.. പറഞ്ഞില്ലേല്‍ ഉപ്പ പട്ടി ഇറച്ചി തിന്നും.)
നാലാമന്‍ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കും അപ്പോള്‍ ആളുകള്‍..
സാക്ഷാല്‍ പരമശിവന്‍ ചുമക്കുന്ന ശംഖു വരയനെ പോലെ നമ്മുടെ ദേശീയ പതാക ഇങ്ങനെ ചുറ്റി വരിയുന്ന കാഴ്ച കാണുമ്പോള്‍ പഴയ ഒരു സംഭവമാണ് ഓര്‍മ്മയില്‍..
നമ്മുടെ സ്വാതന്ത്ര്യതിന്റെയ് അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മില്‍മ വളരെ ലളിതമായ ഇറക്കിയ പാല്‍ കവര്‍ ....
ദേശ സ്നേഹം ഒലിച്ചിറങ്ങിയ ചില പരാക്രമികള്‍ അതിലെ " കുത്സിത വശങ്ങള്‍ "കാണുകയും രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പരിഷ്കാരങ്ങള്‍ പിന്‍ വലിക്കണമെന്നും പറഞ്ഞു ബഹളം ഉണ്ടാകി ..
കിം ഫലം: പുറത്തിറക്കിയ വര്ണ ശബളിമയാര്‍ന്ന ത്രിവര്‍ണ്ണ നിറമുള്ള പാല്‍ കവര്‍ കുപ്പ തോട്ടില്‍
ഇട്ടു ക്ഷ വരപ്പിച്ചു മില്‍മയെ കൊണ്ട്... നാട്ടിലെ ദേശ സ്നേഹികള്‍ ..

കഴുത്തില്‍ ത്രിവര്‍ണ്ണ പതാക ഷാള്‍ തലങ്ങും വിലങ്ങും ചുറ്റി മലിനമാക്കുന്നതു കാണാന്‍ ഇപ്പോള്‍
അവരില്ല..(ഈ ദേശ സ്നേഹികള്‍ ഒക്കെ നാട് വിട്ടിരിക്കയാണ്.)
എന്തിനു?
ഈ നിറങ്ങള്‍ എന്തിനൊക്കെ പ്രതി നിദാനം ചെയുന്നതു എന്ന് പോലും അവര്‍ അറിയുന്നില്ല..(കുങ്കുമം ചുമക്കുന്ന കഴുതകള്‍ എന്ന് പൂന്താനം പാടിയത് എന്തരോ എന്തോ? )

പരശ്ശിനിയിലെ മിണ്ടാ പ്രാണികള്‍ക്കു ഉടലോടെ സ്വോര്ഗ ലോകം വിധിച്ച വേറൊരു കൂട്ടര്‍
"അക്രമ രഹിതമായ നാളുകള്‍ നിങ്ങളെ കാത്തിരിക്കുന്നു" എന്ന് വാഗ്ദാനം തന്ന് കൊണ്ട് കിട്ടാവുന്ന വോട്ടുകള്‍ കുട്ടയിലാക്കി നട്ടുച്ചയ്ക്ക് നില വിളക്കു കൊളുത്തുന്നു..

വാല്‍ കഷണം :
സാത്താന്‍മാരാണ് ദൈവത്തിന്റെ കോള്‍സെന്ററുകളില്‍ ഇപ്പോള്‍ കോള്‍ എടുക്കുന്നത് ,
"നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവില്‍ ഇല്ല "
എന്നാണ് കോള്‍ വിളിക്കുന്ന പാവങ്ങള്‍ക്ക് കിട്ടുന്ന മറുപടി

വന്ദേ മാതരം...

Friday, March 25, 2011

മുന്‍പേ നടക്കുന്നവര്‍

തിരക്കുള്ള കൊച്ചി നഗര വീഥിയിലൂടെ പതിവുള്ള ഒരു പ്രവര്‍ത്തി ദിനം.
വൈകുന്നേരം.
എല്ലാ മനുഷ്യറെയും പോലെ തിരക്കുള്ളവളായി അവരുടെ കൂട്ടത്തില്‍..
തീ ഗോളം ചുമക്കുന്ന സന്ധ്യയില്‍ (കടുത്ത വേനലിനെ നിര്‍വചിക്കാന്‍ വാക്കുകള്‍ പോരാതാകുന്നു..) വിയര്‍പ്പും കിതപ്പും പൊതിഞ്ഞു കെട്ടിയ വിഴുപ്പു ഭാണ്ടമായ ശരീരവും ജീവനും കൊണ്ട് വീട് അണയാന്‍ തിരക്ക് കൂട്ടുന്നവരുടെ ചലനങ്ങള്‍..
......
പിന്നില്‍ നിന്നും ദേവ സംഗീതം ഉറക്കെ കേള്‍ക്കുന്നു..
"ശാന്താകാരം ഭുജംഗ ശയനം..."
വിഷ്ണു സഹസ്രനാമം ഇത്ര ഭംഗി ആയി ആലപിച്ചു കേട്ടിട്ടില്ല ഇതിനു മുന്പ്..
ലോട്ടറി വില്‍പ്പനക്കാരുടെ ഓരോ സൂത്രങ്ങള്‍ എന്ന് കരുതുമ്പോഴേക്കും
കാട്ടു കുതിരകളെ മേച്ചു നടക്കുന്ന ജിപ്സികളെ വേഷത്തില്‍ ഒരു പയ്യന്‍
ഹല്ലോ..എന്ന് പറഞ്ഞു അവന്റെ മൊബൈല്‍ ഫോണ്‍ ചെവിയില്‍ വെച്ചു നാട്ടുകാരെ അസഹ്യ പ്പെടുത്തുന്നു...
"നീ ആരടെ---------മോനാട..നിന്റെ തലയില്‍---ആണോട..."
അസ്ലീലതിന്റെയ് എല്ലാ വരമ്പുകളും കടന്നു അവന്‍ ആര്തലക്കുകയാണ്..
കേള്‍ക്കുന്നവന്‍ ഇവന്‍ ഒരു വല്യ പുള്ളി ആണെന്ന് ധരിക്കട്ടെ എന്ന് കരുതി അവന്‍ ശബ്ദം പിന്നെയും കൂട്ടി ആവശ്യമില്ലാത്ത ബഹളമുണ്ടാക്കി അന്തരീക്ഷം മലിനമാക്കി കൊണ്ടിരുന്നു...
"ഈശ്വരാ ആവശ്യത്തിനു ഒരു മാലപ്പടക്കം പോലും പോട്ടൂല, പിന്നെയാണോ സുനാമി ?എന്ന് തോന്നിപ്പോയ ഒരു നിമിഷം...
ഭഗവല്‍ കീര്‍ത്തനം റിംഗ് ടോണ്‍ ആയി അവന്‍ വെച്ചത് നാട്ടുകാര്‍ക്ക് കേള്‍ക്കാനാനെഗില്‍ വാക്കുകളില്‍ മിതതം പാലിക്കാത്ത ഇവനു പറ്റിയത് സില സില..അല്ലെ?
മനുഷ്യര്‍ എന്തിനാകാം ഇങ്ങനെ മറ്റുള്ളവരെ അസഹ്യപ്പെടുതുന്നത്?

വേറൊരു സന്ദര്‍ഭം
തിരക്കുള്ള KSTC ബസിലാണ് അരങ്ങേറുന്നത്.
കുടിച്ചു പൂകുറ്റി ആയി ഒരു "അയ്യപ്പ ബൈജു മോഡല്‍"...
മര്യാദയുടെ വരമ്പുകള്‍ കടന്നു കൊണ്ട് അവന്‍ അടുത്തുള്ള
സ്ത്രീയെതലോടുന്ന സമയം അവനും വന്നു ഒരു കോള്‍.
"ഹല്ലോ..ഞാന്‍ ഒരു മീറ്റിംഗില്‍ ആണ്..പിന്നെ വിളിയെടാ....."
പൂവാലന്റെയ് ബാക്കി ഗതി എന്തെന്ന് അറിയാന്‍ കഴിയും മുന്‍പേ ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തിയിരുന്നു...

മുന്പ് കുട്ടികളുടെ ബാല മാസികയില്‍ നിറയെ കള്ളികള്‍ വരചു കൊണ്ട് താല്‍കാലിക
അനിശ്ചിതാവസ്ഥ നില നിര്‍ത്തി കൊണ്ട് " ഈ കാട്ടില്‍ അകപ്പെട്ട കുട്ടിയെ വീട്ടില്‍ എത്തിക്കാന്‍ സഹായിക്കാമോ എന്നു പറഞ്ഞു രസകരമായ കളികള്‍ മാസികയില്‍ കാണുമായിരുന്നു..
കുട്ടിയെ അവന്റെ വീട്ടില്‍ എത്തിക്കാന്‍ എല്ലാ കുട്ടികളെ പോലെ ഞാനും ഉലസാഹിച്ചിരുന്നു..
പലപ്പോഴും കുത്തിട്ട വഴികള്‍ തെറ്റി പോകാരുണ്ടായിരുന്നെങ്ങിലും ശരിയായ് വഴി തന്നെ അവനു കാണിച്ചു കൊടുക്കുമായിരുന്നു..
സിംഹതിന്റെയ് ഗുഹയില്‍ എത്തിയാ മാന്‍ കുട്ടിയെ രക്ഷിക്കക..എന്നുള്ള ചിത്രവും ഇത് പോലെ ഓര്‍മ്മ...
മനുഷ്യ സാഹചമായ രക്ഷപ്പെടുത്തല്‍, സഹജീവികളെ സഹായിക്കല്‍ , എല്ലാം പഴയ ബാല മാസികളില്‍ അറിഞ്ഞു പരിചയിച്ച ഇന്നാതെ അച്ഛനമ്മമാരുടെ മക്കള്‍എന്ത് കൊണ്ട് ഇങ്ങനെ ആകുന്നു?

തവളയെ വിഴുങ്ങാന്‍ സഹായിക്കുന്ന പാമ്പിന്റെയ് കമ്പ്യൂട്ടര്‍ ഗെയിംസ് ആണ് ഇന്നത്തെ മക്കള്‍ക്ക്‌ കൂടുതല്‍ പരിചയം.. ..
പട്ടാളക്കാരനെ കൊല്ലാന്‍ സഹായിക്കുന്ന കൊള്ളക്കാരനെയാണ് ഇന്നത്തെ കുട്ടികള്‍ക്ക് അടുപ്പം...
ഇങ്ങനെ ഉള്ള തല മുറയില്‍ നിന്നും എന്താണ് നമ്മള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത്?
തോക്ക് സ്വാമിയും, ജമീലമാര്ര്‍ക്കും ചാകരയാണ് നമ്മുടെ നാട്ടില്‍...
ഏഷ്യാനെറ്റിലെ ഒരു പരിപാടി.പഴയ ഒരു സിനിമാ താരം ആണ് പരിപാടി
ഓടിച്ചു കൊണ്ട് നടന്നത്..
കുപ്രശസ്തയായ ഒരു "ശീലാവതിയുമായുള്ള " മുഖാ മുഖം പരിപാടിയാണ്..
അവര്‍ നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവനഗല്‍ അങ്ങനെ നിരത്തുകയാണ്..
അവസാനം ഈ" പണി" താല്പര്യമുള്ളവര്‍ക്ക് ചെയ്യാനുള്ള പൊടി ക്കുറിപ്പും തരുന്നു..
(പരിപാടിയുടെ ഈ ഭാഗം അവതരിപ്പ്ച്ചത്, മാഗി നൂഡില്‍സും ,snuggy diaparum ആണെന്ന് അവകാശപെടുന്നു..)
ഇത് കണ്ടു കൊണ്ടിരിക്കുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ ആലോച്ചു പോയാല്‍ കലാഭവന്‍ മണി പറഞ്ഞത് പോലെ ജനഗണ മന അപ്പോള്‍ പാടും..

Tuesday, March 22, 2011

പെരിയാറിന്റെ സൗന്ദര്യ ശാസ്ത്രം..




പെരിയാര്‍ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മപെടുത്തലാണ്..
കര്‍ക്കിടകത്തിലെ തിരിമുറിയാതെ പെയ്യുന്ന മഴയിലും , വേനലില്‍പോലും മാറിടം വറ്റാത്ത സുന്ദരിയായും
നമ്രമുഖിയുമായി ഒഴുകുന്ന മിടുക്കിയായും
മാത്രമേ ഇവളെ കണ്ടിട്ടുള്ളൂ..

ഓര്‍മ്മയില്‍ ഈ പുഴ ഒരിക്കലും അനുസരണക്കേട് കാണിച്ചിട്ടില്ല…
തീരത്ത് തഴച്ചു വളര്‍ന്ന പൂക്കൈതയും ആമ്പലും.
വേലിയെട്ടത്തില്‍ നിറഞ്ഞു കവിയുന്ന പുഴയ്ക്ക് പുതപ്പായി ആഫ്രിക്കന്‍ പായലും വയലറ്റ് പൂക്കള്‍ ഉള്ള കുളവാഴയും. കൂട്ടിരിക്കാന്‍ മീന്‍ കൊത്തി പക്ഷിയും. മുത്തങ്ങാ പുല്ലും കൈ നാറിയും തോട്ടാവാടിയും വിഹരിച്ചിരുന്ന പെരിയാരിന്റെ തീരം.. അവയുടെ വിളവെടുപ്പില്‍ പുളച്ചു പായുന്നത് കുന്നോളം കുളിരും കുളിര്‍ക്കാറ്റും. ഒരിക്കലും തീരത്ത് അണഞ്ഞു കണ്ടിട്ടില്ലാത്ത കൊച്ചു വള്ളങ്ങള്‍ നിറയെ കക്ക വാരിക്കൊണ്ടു പോകുനവരുടെ നിരയും. പെരിയാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസിലങ്ങനെ അനസ്യൂതം ഒഴുകും, പുഴ ഉള്ള കാലത്തോളം..

ഇന്ന്..
"പെരിയാര്‍ വീണ്ടും മലിനമാകുന്നു. വെള്ളത്തിന് നിറ വ്യത്യാസം. മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്നു"
ഈ വിധ വാര്‍ത്തകള്‍ കേട്ടും വായിച്ചും മടുത്തു.
ഉള്ള കുന്നുകളും പുഴയും ഇടിച്ചും നിരത്തിയും അതില്‍ വാഴ നട്ടും വ്യാവസായിക സമുച്ചയതിന്റെ ഭാഗമായി ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും വെട്ടി അകറ്റി അവിടെ ഓര്‍ക്കിഡ് വളര്‍ത്തിയും ഒരായിരം നില മാളിക പണിതും ആകാശത്തോളം ഉയരം വെക്കാന്‍ ആഗ്രഹിച്ചു കൊണ്ട് മനുഷ്യന്‍ അങ്ങനെ അവന്റെ ജീവിതം ആഘോഷിക്കുകയാണ്.
ഉള്ള പച്ചപ്പില്‍ മുഖം പൂഴ്ത്തി തണുപ്പ് നക്കി എടുക്കുന്ന പാവം പക്ഷി മൃഗങ്ങളെ ആട്ടി അകറ്റി അഴകിന്റെ മീന്‍ കുളം കൊത്തുന്നു.

അവസാനം കുടി വെള്ളത്തിനും പാര്‍പ്പിടത്തിനും ,എന്തിനു ഉഛ്വാസ വായുവിനും വേണ്ടി നമ്മുടെ കുഞ്ഞുങ്ങള്‍ നെട്ടോട്ടം ഓടുന്നത് കാണും വരെ നമ്മള്‍ അങ്ങനെ ആഘോഷിക്കും..
തിമിര്‍ത്താഘോഷിക്കുന്നവര്‍ ഒരിക്കലും അറിയില്ല, നഷ്ടപ്പെടുത്തുന്നത് കാല്‍ക്കീഴിലെ ലോകമാണെന്ന്.
കുന്നും മലയും നിരത്തി അന്താരാഷ്ട്ര ക്ലബുകളും കളിക്കളങ്ങളും ഉയര്‍ന്നു പൊങ്ങുമ്പോഴും തീക്കാറ്റില്‍ ഉലയുന്ന അവശേഷിക്കുന്ന കണിക്കൊന്നയും ശീമക്കൊന്നയും പുത്തന്‍കോടാലി മൂര്‍ച്ച അറിയാതെ പേടിച്ചരണ്ടു നില്‍ക്കുന്ന കാഴ്ച, തരുന്നത് പറഞ്ഞറിയിക്കാനാകാത്ത നീറ്റലാണ് …….

സാക്ഷ്യപ്പെടുത്തലുകള്‍ക്ക് ഇവിടത്തെ പേരാലിനോളം ഉയരവും വളര്‍ച്ചയും ഉണ്ട്.

അവ തരുന്ന ഊര്‍ജ്ജത്തിന്റെ കണക്കു പറഞ്ഞാല്‍ വെള്ള പൂശിയ കുഴിമാടങ്ങള്‍ക്ക്
അഹങ്കാരത്തിന്റെ പുതപ്പു വിരിക്കുന്ന മനുഷ്യര്‍ അറിഞ്ഞു കൊള്ളണം എന്നില്ല.
മദ്ധ്യ വേനല്‍ അവധി എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് കാട് കയറല്‍ ആണ്..

ആലുവാ പുഴയുടെ തീരത്ത്.
വീടിനു വടക്ക് വശത്തെ പഴക്കമുള്ള കാവും, നെടുങ്ങാന്‍ പേരാലും ഒരിക്കലും വറ്റി വരണ്ടു കണ്ടിട്ടില്ലാത്ത പെരിയാറും തരുന്നത് , ഒരു കാലത്തിന്റെ നിറക്കാഴ്ചകള്‍ ആണ് .. ..

ഉത്സവ ബലിക്ക് വന്ന അമ്പലവാസികള്‍ എന്ന് സഹപാഠികള്‍ ഞങ്ങളെ കളിയാക്കാറുണ്ടായിരുന്നു. വേലിയേറ്റ സമയത്ത് പുഴയില്‍ ഇറങ്ങാതെ തീരത്തു ചെറിയ ചെറിയ കുഴികള്‍ ഉണ്ടാക്കി അതില്‍ കക്കത്തോട് നിറച്ചു വെക്കുമായിരുന്നു.(എഞ്ചുവടിയുടെ ആദ്യ പാഠങ്ങള്‍.)

(കൈ എത്താത്ത പോക്കത്തു നില്‍ക്കുന്ന കൈതയുടെ) മുള്ള് തറച്ചു കയറുമ്പോള്‍ അസാമാന്യ വേദന അറിയും ഞങ്ങള്‍.
ഒരൊറ്റ പൂവ് പോലും നുള്ളാന്‍ സാധിക്കാതെ വരുന്നതിന്റെ നിരാശ.
കൂട്ടുകാരുടെ കൂട്ടായ്മയില്‍ വേനല്‍ അവധികള്‍.
ഒറ്റ മുണ്ടും ഫുള്‍ കൈ ഷര്‍ട്ടും അണിഞ്ഞു വന്നിരുന്ന പൊടി മീശക്കാരന്‍ ബിജുവിനെക്കൊണ്ട് ഞങ്ങള്‍ പാട്ട് പാടിക്കുമായിരുന്നു. വേനല്‍ അവധി ആഘോഷിക്കാന്‍ വരുന്ന, മൂളിപ്പാട് പാടാന്‍ ഇഷ്ടമുള്ള ബിജുവിനെക്കൊണ്ട്. ( ഇന്നത്തെ സിനിമാ താരം ബിജു മേനോന്‍ )
‘കുടയോളം ഭൂമി, കുടത്തോളം കുളിര്..
(തകര എന്ന സിനിമയിലെ ഈ പാട്ട് മൂളാന്‍ ഇഷ്ടം ബിജുവിന്..)…

ഉത്തരേന്ത്യയില്‍ സഞ്ജയ് ഗീത ചോപ്രമാരെ തട്ടി ക്കൊണ്ട് പോയി കൊലപ്പെടുത്തിയ വാര്‍ത്ത ഞങ്ങള്‍ ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. ബില്ല- രംഗ എന്ന രണ്ടു പേരാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നും ,സൂക്ഷിച്ചില്ലേല്‍ കേരളം കാണാന്‍ വരും അവരെന്നും ബിജുവിന്റെ താക്കീത്….
(പ്രിയ ബിജു, താങ്കളുടെ താക്കീത് കേട്ടു ഉറക്കം നഷ്ട്ടപ്പെട്ട ഒരു സമ പ്രായക്കാരിയുടെ നിഷ്‌കളങ്ങമായ വെളിപ്പെടുത്തല്‍……..)
നീന്താന്‍ വശമില്ലാത്ത കൂട്ടുകാര്‍ നീന്തലറിയാവുന്നവരുടെ ശിഷ്യരായി..

കഴുത്തറ്റം വെള്ളത്തില്‍ നീന്തി തിമിര്‍ക്കുന കുട്ടികള്‍ക്ക്
വിരിമാറു കാണിച്ചു കൊടുത്തു സ്‌നേഹം ഉള്ള പെരിയാര്‍..

ഒരു മിഥുന മാസത്തില്‍ (വര്ഷം ഓര്‍ക്കുന്നില്ല ( 1974 /1975?)

എങ്ങും ഇല്ലാത്ത വിധം വാശിക്കാരിയായി പെരിയാര്‍. നാടും നഗരവും കര കവിഞ്ഞൊഴുകി. മുട്ടറ്റം വെള്ളത്തില്‍ താഴന്ന പ്രദേശങ്ങള്‍ കണ്ടു മൂത്തവര്‍ പരിഭ്രമിച്ചു.

വീടിനു ചുറ്റും വെള്ളം നിറഞ്ഞ പ്രഭാതം കണ്ടു ഏറെ സന്തോഷിച്ചു. സ്‌കൂളില്‍ പോകണ്ട എന്ന് മാത്രമല്ല വെള്ളത്തില്‍ ഒരു’ രാസ ക്രീഡാ’.. ചേച്ചിയും ഏട്ടനും ഞാനും വാഴത്തണ്ട് കൊണ്ട് കളിവള്ളം ഉണ്ടാക്കാന്‍ ഒരു ശ്രമം നടത്തുകയായ്….

‘ഈ വിധം പോയാല്‍ പിള്ളാരുടെ കാര്യം എന്താകും’ എന്ന് അപ്പ ഉല്‍ക്കണ്ഠ കാണിച്ചപ്പോള്‍ പച്ച വിറകു തീ ആക്കുന്നതിനെ ചൊല്ലി അമ്മ ബേജാറായി..

രാവേറെ ചെല്ലുമ്പോഴേക്കും വീട് ഏതാണ്ട് മുങ്ങിയ സ്ഥിതി ആയി..(സമീപ വീടുകളും വ്യത്യസ്തമാല്ലയിരുന്നു..) ചിന്തിച്ചിരിക്കാന്‍ ഇനി സമയം ഇല്ലെന്നു പറഞ്ഞു കുട്ടികളെ ഉടന്‍ സ്ഥലം മാറ്റണം എന്നായി അയല്‍ക്കൂട്ടം.
ഉമ്മറപ്പടി കടന്നെത്തിയ ‘അതിഥിയെ’ വിട്ടു പോകാന്‍ തെല്ലും താല്പര്യം ഇല്ലാതിരുന്ന ഞാന്‍ വല്യ ചെമ്പ് ചരിവം മുറ്റത്തിറക്കി വള്ളം തുഴഞ്ഞു കളിച്ചു….

അപ്പൂപ്പന്റെ തോളില്‍ ഇരുത്തി ഒരു താല്‍ക്കാലിക വസതിയിലേയ്‌ക്കെന്നെ എടുത്തു കൊണ്ട് പോകുമ്പോള്‍, സീതാ ദേവിയെ തോളില്‍ ഇരുത്തി ക്കൊണ്ട് പോകുന്ന ഹനുമാന്‍ ആണ് താന്‍ എന്ന് അപ്പൂപ്പന്‍ കൂടെ ഉണ്ടായിരുന്ന ആളുകളോട് പറഞ്ഞത് കേട്ടു അന്ന് ലജ്ജിച്ചു പോയിരുന്നു.
( നിന്നെക്കുറിച്ച് എന്തെല്ലാം ഇനി പറയാത്തത് ഉണ്ട്?)
വീട്ടില്‍ വന്നു കയറിയ ആ ‘അതിഥിയെ’ കാണാതെ കുറച്ച ദിവസം..ഒരു നല്ല അവസരം കളഞ്ഞു പോയതിനെ ക്കുറിച്ച് ഇന്നും വല്ലായ്മ..
ഇന്ന്….
അന്യമാകുന്ന പുഴകള്‍ക്കും മലകള്‍ക്കും , ചൊല്ലാന്‍ നാവുണ്ടായിരുന്നെങ്ങില്‍ എന്തെല്ലാം കഥകള്‍ പറയുമായിരുന്നില്ല ഇത് പോലെ. നനവിന്റെയും കുളിര്‍മ്മയുടെയും അപാര സംബന്നയില്‍ തിമിര്‍ത്തൊഴുകിയ ആലുവാപ്പുഴ.

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അന്യം നിന്നു പോകുന്ന ഒരു കഴിഞ്ഞ കാലത്തിന്റെ പ്രകൃതിവിഭവമായി ഈ പുഴ മാറരുതേ എന്ന് പ്രാര്‍ത്ഥനയിലും ഓര്‍മ്മ വരിക, വേദകാലങ്ങള്‍ക്ക് മുന്‍പേ അപ്രത്യക്ഷമായ സരസ്വതി പുഴയാണ്. ഭൂമിക്കടിയില്‍ എവിടെയോ അദൃശ്യയായി സരസ്വതി ഒഴുകുന്നുണ്ടെന്നു പുതിയ സാക്ഷ്യപ്പെടുത്തലുകള്‍.

ഗവേഷണം തുടരട്ടെ.
അതുവരെ മനുഷ്യന്റെ ചവിട്ടേറ്റു പുതയാത്ത ഏതെങ്കിലും ഒരിടം ഇനിയും അവശേഷിക്കുന്നുവെങ്കില്‍
ആ മണ്ണിനെ നനയ്ക്കാന്‍ ഇനിയും വറ്റാത്ത പുഴകള്‍ക്ക് വഴി ഒരുക്കട്ടെ കാലം..

Thursday, March 17, 2011

മരണമേ നീ വഴി മാറി പ്പോവുക..




സദാ വളര്‍ന്നു കൊണ്ടിരിക്കുന്ന ജീവ കോശങ്ങള്‍ നിശ്ചലമാകുന്നത്
എപ്പോള്‍? ജീവനും മരണത്തിനും ഇടയിലുള്ള മാത്രയ്ക്ക് എന്താണ് പേര്?
കയ്യില്‍ പിടിച്ച പ്രാണന്‍ തിരിച്ചു കിട്ടിയെന്നു തോന്നിയാല്‍ എന്തെല്ലാം തോന്നാം?
ഏത് യാത്രക്കും പിന്‍ ബെഞ്ചില്‍ സ്ഥാനം പിടിക്കാന്‍ ഇഷ്ടമുള്ള….
ഒരു കാലൊടിഞ്ഞ കാക്കയെ പോലെയാണ് ചിലപ്പോള്‍ എന്റെ ചിന്തകള്‍..
നേരെ നില്‍ക്കാന്‍ പല തവണ ശ്രമിച്ചാലും ചാഞ്ഞു പോകുന്ന കടലോളം
ആഴമുള്ള സംശയങ്ങള്‍…
കൈ വിട്ടെന്ന് തോന്നിയ ജീവന്‍
കൂടുതല്‍ ആത്മ ചൈതന്യം ഉള്‍കൊണ്ട കരുത്തോടെ പിന്നീട്
എന്റെ മുന്നില്‍ മുട്ട് കുത്തി നിന്നു, വിധേയതോടെ…
പ്രവാസ ജീവിതം…
ദക്ഷിണാഫ്രികയാല്‍ ചുറ്റപ്പെട്ട ലെസോത്തോ
എന്ന നാട് എനിക്ക് തന്ന 5 വര്‍ഷത്തെ ‘അതി ജീവനം ‘…
വേനലില്‍ തീയിനെക്കാള്‍ ചൂടുള്ള കനല്‍ കാറ്റും….
ഇല പൊഴിയും കാലത്തില്‍, അസ്ഥി മരവിക്കുന്ന തണുപ്പും…..
കല്ല് പോലെ പെയ്യുന്ന ഐസ് കഷണങ്ങള്‍ക്ക് മീതെ ഷു ഇട്ടു നടന്നാലും
ഫര് കൊണ്ട് തുന്നീയ വൂളന്‍ ജാക്കറ്റ് ഒന്നിന് മീതെ ഒന്നിട്ടാല്‍
പോലും സഹായത്തിനു എത്താത്ത
മരവിക്കുന്ന കാറ്റും ,പല്ല് പോലും മരവിക്കുന്ന, മഞ്ഞും…
എന്നെ മറ്റൊരു ശിശിര ഭൂമിയാക്കി…

‘ഒരാള്‍ക്ക് എത്ര മണ്ണ് വേണം’ എന്നല്ല
ടോള്‍സ്‌റ്റോയ് പറഞ്ഞ ആ കഥ വായിക്കുമ്പോള്‍
തോന്നുക ഇന്ന്..
കടലുകള്‍ മറികടന്നെത്തിയ ഈ വന്‍കരയില്‍ ഞാന്‍ കണ്ട
മണ്ണിനു അപരിചിതത്വത്തിന്റെ അമ്ല രുചി
ആണെന്നറിയാന്‍ സമയം എടുത്തു..
വിമാനത്താവളത്തിലും റോഡരികിലും, ടാക്‌സി സ്റ്റാന്‍ഡിലും
എല്ലാം ……
വൃത്തിയുള്ള പെണ്ണുങ്ങളും ആണുങ്ങളും നിര തെറ്റാതെ
അവരുടെ ഊഴം കാത്തു നില്‍ക്കുന്ന കാഴ്ച
എന്നെ ആകര്‍ഷിച്ചിരുന്നു..
കറുമ്പരുടെ ചിരിക്കാത്ത കുട്ടികളും,
ചെരിപ്പിടാത്ത വെള്ളക്കാരും,
പര്‍ദയിട്ട മുസ്്‌ലിംകളും ,
........
ആരെയും ശ്രദ്ധിയ്ക്കാതെ സ്വയം ഉണ്ടാക്കിയ വഴിയിലൂടെ അതിവേഗം നടന്നു നീങ്ങുന്ന
കാഴ്ച കണ്ടു മടങ്ങിയാലോ എന്ന് വരെ തോന്നിപ്പോയ നിമിഷങ്ങള്‍..

ആകാശ ചാലുകള്‍ കീറിയ വഴിയിലൂടെ കണ്ണെത്താ ദൂരമേറിയ യാത്ര
കുറച്ചൊന്നുമല്ല എന്നെ അലോസരപ്പെടുത്തിയത്..

അന്യ നാട്ടില്‍ കാലെടുത്തു കുത്തിയ മുഹൂര്‍ത്തം …
മുട്ട്കുത്തി സ്വന്തം മണ്ണിനു മുത്തം കൊടുക്കുന്ന സ്വരാജ്യക്കാരെ കണ്ടപ്പോള്‍
അര നിമിഷം എന്റെ നാടിനെ ഓര്‍ത്ത് ….

‘കള്ളന്‍ മാരുള്ള നാടാണ്..സൂക്ഷിക്കണം.
തോക്കും, കത്തിയും നമ്മള്‍ നിത്യേന ഉടുപ്പും മാറും പോലെ നിസ്സാരമാണ് ഇവര്‍ക്ക്..
….
തോക്കുകള്‍ സൂക്ഷിക്കുക..
മനുഷ്യരോ തോക്കുകളോ സൂക്ഷിക്കേണ്ടത്?

എനിക്ക് തിരിച്ചു പോകണം എന്ന് ഒരു കൊച്ചു കുട്ടിയെ പോലെ
അലറണം എന്ന് തോന്നി..
എന്നാല്‍ അഞ്ചു വര്‍ഷം അലറാതെ അടക്കം പിടിച്ചു അടിമയെപ്പോലെ
കഴിയണമെന്ന് ഞാന്‍ എന്നെ ശാസിച്ചു..

………………..
വേനല്‍
ഒഴിവു കാലം എനിക്ക് മരണത്തെക്കാള്‍ ഭയാനകമായി…
പകല്‍ ഒരിക്കലും ശുഭ്രാമായിരുന്നില്ല..
തീക്കനല്‍ കോരി ഒഴിച്ച പകലുകള്‍
……………
പകല്‍ കണ്ട മുഖമല്ല രാത്രി്ക്ക്…..
..വെറും 5 rand ( S.Africa currency =35 ഇന്ത്യന്‍ റുപ്പീസ് )
വില ഇട്ട കറുത്ത ശരീരങ്ങള്‍ വില പേശി വാങ്ങുവാന്‍ വഴി അരികില്‍
ചീനക്കാരും, കറുമ്പരും….
ഈ വേനലില്‍
അരക്കെട്ടിലെ ഊഷ്മാവ് അളക്കാന്‍ തണുപ്പാണോ ചൂടാണോ വേണ്ടതെന്നു
പിന്നെയും സംശയം ..
………………….
രാത്രി എപ്പോഴോ വാതില്‍ക്കല്‍ മുട്ട് കേട്ടു വാതില്‍ തുറന്നപ്പോള്‍
തള്ളി ക്കയറി വന്നത് മൂന്നു കറുത്ത കള്ളന്മാര്‍.
‘stay there you dirty indians… we will kill you alll…’
കണ്ണില്‍ കണ്ടത് ചവിട്ടി തെറിപ്പിച്ചു കൊണ്ട് കയറിയ
തോക്ക് ധാരികള്‍ ഞങ്ങളെ മരണ വക്ത്രത്തില്‍ നിറുത്തി കൊണ്ട് അര മണിക്കൂര്‍ ….
ഒരുത്തന്‍ വീട് മുഴുവന്‍ അരിച്ചു പെറുക്കി അവനു വേണ്ടത് കൈക്കലാക്കി..
അടുക്കളയില്‍ കയറി, മാങ്ങ പച്ചടിയും, ഉരിള കിഴങ്ങ് വറുത്തതും പൊതിഞ്ഞെടുത്തു കൊണ്ട്
ഒരുത്തന്‍ ആക്രോശിച്ചു…
‘ഇവിടെ മുട്ട ഇരിപ്പില്ലേ?മുട്ട?’ എന്ന് പറഞ്ഞു മുഷ്ടി ചുരുട്ടി
ഞങ്ങളുടെ അടുത്തേക്ക് വന്നു..
….ഇന്ന് ഏകാദശി ആയതു കൊണ്ട് മത്സ്യ മാംസം വെചില്ലാ..
എന്ന് പറഞ്ഞാല്‍ മാത്ര അവനു മനസിലാകുമായിരുന്നെങ്ങില്‍…
‘മുട്ട ഇല്ല നിനക്ക് കോഴി വാങ്ങാന്‍ ഉള്ള പൈസ എടുത്തോ എന്ന് പറഞ്ഞു എന്റെ ഏട്ടന്‍ കീശയിലുള്ള
ചില്ലറ കൊടുത്തത് അവനു ഇഷ്ടമായില്ലെന്നു തോന്നു..
സ്ത്രീകള്‍ മുഴുവന്‍ പേരും ടോയലെട്ടില്‍ കയറണം എന്നായി അവന്‍…
(കൂട്ട ബാലാല്‍സംഗം അവിടെ ഒരു വിനോദം ആണെന്ന് കേട്ടറിഞ്ഞ ഞാന്‍
തല ചുറ്റി വീഴും എന്നായപ്പോള്‍ ഏട്ടന്റെ മറുപടി..)
അതൊന്നും ശരിയാകില്ലാ..നിനക്ക് വേണമെങ്ങില്‍ പുറത്തു കിടക്കുന്ന ടൊയോട്ട
എടുത്തോ..ഇതാ കീ..എന്ന് പറഞ്ഞത് കേട്ടു
കൂട്ടത്തില്‍ പൊക്കമുള്ള ഒരുത്തന്‍ അവരുടെ ഭാഷയില്‍
എന്തോ അടക്കം പറഞ്ഞു…
അര നിമിഷം പിന്നെയും…
കയ്യില്‍ കിട്ടിയ പണവും ,തീറ്റ സാധങ്ങളും കൊണ്ട് മൂവരും സ്ഥലം വിട്ടു…
പോകും മുന്പ് മുന്‍വാതില്‍ അടച്ചു കുറ്റിയിട്ടു കീ കുറ്റി ക്കാടില്‍ വലിചെരിച്ജു അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മറന്നില്ല..
അര മണിക്കൂര്‍ നേരം ഞാന്‍ തോക്കിന്‍ മുനില്‍ മരണം കണ്ട
ആദ്യത്തെ ‘വിദേശി ‘ ആയി..
മരണം വഴി മാറിപ്പോയ ഒരേ ഒരു നിമിഷം..
ഒരു മാത്ര ഞാന്‍ വീട് ഓര്‍ത്തു, നാട് ഓര്‍ത്തു.
ഇനി ഒരിക്കലും കാണാന്‍ ആകാത്ത സൂര്യോദയം ഓര്‍ത്തു..
ജീവന്‍ തിരിച്ചു കിട്ടിയെന്നു വിശ്വസിക്കാനാകാതെ
പിന്നെ പൊട്ടിക്കരഞ്ഞു…
ഇപ്പോള്‍നിസ്സാര കാര്യത്തിനു വരെ സ്വയം ജീവന്‍ വെടിയുന്നവരുടെ വാര്‍ത്തകള്‍
ദിനം വായിക്കുമ്പോള്‍
പല കുറി ഓര്‍ത്തു പോകുന്നു
അഴകുള്ള പൂമ്പാറ്റയ്ക്കും ആയുസുള്ള കാക്കയ്ക്കും ജീവന്‍ തരുന്ന
ഈശ്വരന്‍ തിരിച്ചു തന്ന ഈ ജീവിതം…
നന്ദി ആരോടൊക്കെ?….
ഈശ്വരനോട്, ഭാഗ്യ നിമിഷങ്ങളോട് ..പിന്നെ…….
കൈ അകലും ദൂരത്തു നിന്ന മരണത്തോട്...

മരണമേ …
ഹാ...നീ അകലെ വഴി മാറിപ്പോവുക..

Tuesday, March 15, 2011

എനിക്കും പറയാനുണ്ട്...



യേശുദാസ് പാട്ട് പാടുന്നത് നിര്‍ത്തി പുതിയ പാട്ടുകാര്‍ എങ്ങിനെയൊക്കെ പാടണം എന്ന് ഗൈഡ് ചെയ്യുന്നത് നന്നായിരിക്കും..
വീ എസ അച്ചുതാനന്ദന്‍ കെ ആര്‍ ഗൌരി അമ്മ ഇവര്‍ റിട്ടയര്‍ ചെയ്തു യുവാക്കള്‍ക്ക് മാതൃക ആകത്തക്ക വണ്ണം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കട്ടെ...
മലയാളം ദൂര ദര്‍ശന്‍ മാത്രം മതി മലയാളത്തില്‍ ടെലിവിഷന്‍ ചാനെല് ആയിട്ട്..അറ്റ്‌ ലീസ്റ്റ് മാതൃ ഭാഷ എങ്കിലും ഹനിയ്ക്ക പ്പെടതേ പോകട്ടെ..
അല്ലെങ്ങില്‍ നളിനി ജമീല മാരുടെ interviews,nithyaanda swamimaarude exclusive വാര്‍ത്തകള്‍ കണ്ട്‌ നാല് വഴിക്കാകും നമ്മുടെ കുട്ടികള്‍..
കുറഞ്ഞ പക്ഷം മലയാളത്തിലെ അക്ഷരങ്ങള്‍ എല്ലാം അറിയുന്ന ഒരാള്‍ ആകട്ടെ മലയാളം സിനിമ സംവിധായകന്‍ എന്ന് "വില വിവരം" തയ്യാറാക്കട്ടെ പട്ടികയില്‍...