Thursday, April 28, 2011

കണക്കു മാഷും കുട്ട്യോളും




ങ്ങടോടത്തെ കണക്കു മാഷ്ക്ക് പ്രാധാന പണി ക്ലാസില്‍ എത്തിയാല്‍ പിന്നെ മൂപ്പര്‍ക്ക് ഒറങ്ങണം
ഒറങ്ങണം എന്ന ചിന്തയാ....
അവറാന്റെ പുരയിടം കണ്ടോരു
വാങ്ങി, തോന്നിയ വിലക്ക് വിറ്റു , ലാഭമോ, നഷ്ടമോ എത്ര?

ഈ വിധത്തിലുള്ള കണക്കുകള്‍ കണ്ടോരടെ പറമ്പില്‍ മാവിനും ചക്കയ്ക്കും, കല്ലെറിഞ്ഞ കഥ നിരത്തി ബല്യ ആളുകളായി ഇരിക്കണ മ്മളെ അടുത്ത്, മൂപ്പര്‍ ബെര്‍ക്കനെ ഇരുന്നു അത് ചെയ്യേടോ...എന്ന് പറഞ്ഞു ഈ മാതിരി കണക്കിട്ടു തരും...

കൂട്ടിയും കുറച്ചും അടുക്കലിരിക്കനവന്റെ കൈ കാല്‍ വിരലുകള്‍ കടം വാങ്ങി എണ്ണി തീര്‍ത്തു ഒരു ജാതി ഉത്തരം കൊണ്ട് മാഷടെ അടുത്ത് ചെല്ലുമ്പോഴേക്കും
മൂപ്പര്‍ പിന്നേം സുഖായിട്ട് ഉറക്കം ന്നെ...

മാഷടെ ഉറക്കം നഷ്ട്ടപ്പെടുതിയവന് അടുത്ത ബ്രഹ്മാസ്ത്രം പുരയിടത്തിന്റെ രൂപതിലാകും വരിക...

ഒരു പുരയിടത്തിന്റെ ചുറ്റളവ് നീളത്തെക്കാള്‍ രണ്ടിരട്ടി ആയാല്‍ അതിന്റെ വീതി എത്ര?

ന്റെ മാഷേ, ചൂരല്‍ കൊണ്ട് നല്ല പ്രയോഗം, മ്മടെ ചന്തിക്കങ്ങട് ഈരണ്ടെണ്ണം വീതം മേടിക്കനതാ ഈ മാതിരി കൊടക്കമ്പി പോലുള്ള ചോദ്യം ചോദിക്കണേല്‍ നല്ലത്..

കണ്ടവന്റെ പറമ്പില്‍ പശുവിനെ തീറ്റിയും , പറമ്പിന്റെ ചുറ്റളവും എടുപ്പിച്ച നടന്ന മ്മാടെ മാഷ്ക്ക് പകെങ്ങില്‍ ഒരു തുണ്ട് മണ്ണ് സ്വന്തമാക്കാന്‍ പറ്റിയില്ല എന്നത് അത്ഭുതം ആണേ ...

കാലം കൊറേ കഴിഞ്ഞു ങ്ങടോടത്തെ പൊര താമസത്തിന് മാഷിനെ കണ്ടപ്പോള്‍ ആദ്യം മനസ്സിലായില്ല...
അങ്ങട്ട് ചുളുങ്ങി പ്പോയി പാവം..
മ്മഷിന്റെ കയ്യില്‍ ചൂരല്‍ ഒണ്ടോന്നു നോക്കി കൊണ്ടാ എന്റെ ചോദ്യം..
അയ്യോ, മാഷോ, അറിയോ ന്നെ?
രാജശ്രീ , മാഷിന്റെ തല്ല് കിട്ടാത്ത ദിവസം ഒഴിവു ദിവസം മാത്രം.
തല്ല് കിട്ടിയ ദിവസങ്ങളില്‍ ഒക്കെ മാഷിന്റെ കയ്യൊടിഞ്ഞു പോകാന്‍ നല്ലോണം പ്രാര്തിച്ചവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട്യാരുന്നു...
മാഷും ഞാനും അന്ന് ഒരുപാട് ചിരിച്ചു..
ഈശ്വരനെ ഞാന്‍ ആദ്യമായി അന്ന് കണ്ടു...
--------------

ഒരു ദേശാടനം കണക്കെ മ്മളും പോയി, കാലം കൊറേ കഴിഞ്ഞു കണക്കു പഠിപ്പിക്കാന്‍, ദക്ഷിണ ആഫ്രിക്കയ്ക്ക് അടുത്തുള്ള ലെസോത്തോ എന്ന നാട്ടില്‍..
പഹയര് മ്മള് കരുതും പോലെ അത്ര പാവങ്ങള അല്ലാട്ടോ..
ഈ മാതിരി കണക്കും കൊണ്ട് മ്മള് ഒന്നു ചെന്ന് നോക്ക്
സെകണ്ടിനുള്ളില്‍ അല്ലെ ഉത്തരം...

എന്തിനാ മാഷേ, കണ്ടവരുടെ പറമ്പില്‍ പശുനേം, എരുമെനേം കെട്ടനെ?..ആ നേരം കൊണ്ട് നമക്ക് എല്ലാവര്ക്കും കെടന്നു ഒര്ങ്ങി ക്കോടെ,,,,?
എന്ന് അവരുടെ ഭാഷയില്‍ നിന്നും മ്മടെ ഭാഷയില്‍ വിവര്‍ത്തനം ചെയ്‌താല്‍ ഈ മാതിരി പരിഭാഷ അങ്ങനെ വായിച്ചെടുക്കാം..
നാണം കെട്ട് പോകും മ്മളവിടെ ചിലപ്പോള്‍.
ചുവടെ ഉള്ള അവരുടെ സംഭാഷണങ്ങള്‍ മലയാളത്തില്‍ ആക്കി ചുവടെ..
(സത്യം പറയട്ടെ..മ്മടെ കണക്കെ മാഷേ പോലെ ക്ലാസില്‍ ഇരുന്നുറങ്ങാന്‍ ന്റെ പിള്ളാര്‍ സമ്മതിച്ചിരുന്നില്ല...

ഇന്നാള്‍ ഒരുത്തന്‍ പറയാണ്... , ഈ ചുറ്റളവ് എടുക്കണ സമയം
ഒരു പായ അവിടെ വിരിചിരുന്നേല്‍
പായ കീറി തുണ്ടതിന്റെ
എണ്ണം എടുത്താല്‍ ചുറ്റളവ് കണ്ടു പിടിചൂടെന്നു...

പഹയന്‍ പറഞ്ഞതിലും അല്പം ശരി ഇല്ലേ എന്ന് തോന്നുംബോലെക്കും ക്ലാസില്‍ ഒരെണ്ണത്തിന്റെ പൊടി പോലും ഇല്ല..
നോക്കുമ്പോള്‍,
പറമ്പിന്റെ അറ്റം മുതല്‍ പായ വലിച്ചു കൊണ്ട് പോയി പ്രാക്ടിക്കല്‍ ചെയ്യുന്ന പിള്ളാരെ...

ന്റെ കണക്കു മാഷിനെ പോലെ തൊടുക്കാന്‍ അന്നേരം ഒരു ബ്രഹ്മാസ്ത്രം ഇല്ലായിരുന്നു...

ഗുണപാഠം :

പാത്രം അറിഞ്ഞു വേണം ഭിക്ഷ..

Wednesday, April 20, 2011

മലയാളത്തിനു എരണ്ടക്കെട്ട്‌





മലയാളത്തിനു മലബന്ധം എന്ന് പറഞ്ഞാല്‍ ചിലര്‍ക്ക് അങ്ങട്ട് ശരിക്ക് രുചിക്കില്ല.
അപ്പ എന്താപ്പാ അതിനു വഴി...?
താടി നീട്ടി വളര്‍ത്തി നടക്കുന്നവനോക്കെ സന്യാസി ആണെന്ന് പറഞ്ഞു നടക്കുന്നു, ഇചിക്കോണം വലിപ്പമുള്ള ഈ മണ്ണിലെ മലയാളികള്‍..

അടുക്കളത്തോട്ടം പിരിച്ചെഴുതാന്‍ അറിയാത്തവനും ഖണ്ഡകാവ്യം രചിക്കുന്ന സമയമാണ് ഇത്.
(ഗ്രഹണ സമയമായോ, ഞാഞ്ഞൂലിനു തല പൊക്കാന്‍?)

വായെടുതാല്‍ പിന്നെ വിക്രമോര്‍വശീയമോ, ഭാഷാ രാമായണം ചംബുവോ, ഏതോ വശം പോലെ പാടി നമ്മളെ കിടത്തി ക്കളയും..
(ഹമ്പട..)
ഒരു അത്യന്താധുനീക കവിത ഇതാ..ഈ ഉള്ളവള്‍
തമാശക്ക് രചിച്ചതാണ്...

കാലത്ത് വയറ്റീന്നു പോകാന്‍ മടി യുള്ളവര്‍ ഇത് പാടിയാല്‍
സുഖം ശോധന ഫലം..

.... മാര്‍പ്പാപ്പക്ക് പല്ല് വേദന
ഹന്ത കഷ്ടം, പാറാവ്‌ നിക്കണ
പോലിസുകാരന് വയറിളക്കം.
മണ്ണെണ്ണ വാങ്ങാന്‍ പോയ മുത്തിക്ക്
ക്രിക്കട്റ്റ് കാണാന്‍ കൊതി..

(എപ്പടി?)

ഈ തരത്തിലെ അത്യന്താധുനീക മഹാ കാവ്യങ്ങള്‍ കെട്ട് കാതു തരിച്ചു പോയ "കവിത്വങ്ങള്‍ക്ക്" പുതയ്ക്കാന്‍ പിന്നെ MCR double
മുണ്ട് തന്നെ പുതപ്പിച്ചു മംഗള ഗാനം ആലപിക്കും..

തരം പോലെ, ഉള്ള കാഷിന്റെയ് അവാര്‍ഡ് പൊതി പരസ്പരം കയ്യടിച്ചു കൈ മാറി സായൂജ്യം അടയുംബോളെക്കും
കിട്ടാത്തവന്‍ കൊതി പറയലായി...

പദ്മശ്രീ കിട്ടാത്തവന്‍
എഴുത്തിനു അവാര്‍ഡ് കിട്ടാത്തവന്‍
സിനിമാ അഭിനയത്തിന് സമ്മാനം കിട്ടാത്തവന്‍
എലെക്ഷന് തോറ്റവന്‍
കൈ ക്കൂലി കിട്ടാത്തവന്‍
ബ്ലോഗിന് കമ്മന്റ് കിട്ടാത്തവന്‍
ഇങ്ങനെ പല തരത്തിലെ കൊതികള്‍

ഇങ്ങനെ കിട്ടിയ കൊതികള്‍ മുഴുവന്‍ കുട്ടയില്‍ ആക്കി നടക്കുന്നവന്‍ "വിരക്തി" തോന്നി എഴുതുന്ന മഹാകാവ്യങ്ങള്‍ കാകളി വൃത്തത്തില്‍ രചിച് കൈരളിക്ക് സംമാനിക്കുംബോഴേക്കും കൃതാര്‍ഥനായി
ആര്..എഴുതിയവന്‍ ..
അല്ലാത്തവന്‍ പിന്നേം കൊതി പറഞ്ഞു
സില്‍ സിലാ പോലുള്ള കീര്‍ത്തനങ്ങള്‍ രചിച്ചു "പൊതു ജന
സ്നേഹം" പിടിച്ചു പറ്റുന്നു..
യഥാര്‍ത്ഥത്തില്‍
നല്ല എഴുത്തുകാര്‍ക്ക് എന്ത് സംഭാവിക്കുന്ന്നു ?
വായന തീരെ ഇല്ലാത്തവനും, നല്ല സാഹിത്യതിന്റെയ് നിര് വചനം അറിയാത്തവനും ശരിക്ക് കസറുന്നു..
"ഓ, ഇതെന്നാ പണിയാ ഭാസ്കര മാമ്മാ ഈ കാട്ടനെ എന്ന് അച്ചായന്‍ ച്ചുവ്വയിലും വള്ളുവനാടന്‍ ഭാഷയിലും " (സത്യന്‍ അന്തിക്കടിനോട് കടപ്പാട്)
എഴുതുന്ന എഴുത്ത് കാരെ കൊണ്ട് നാട്ടു കാര്‍ പൊറുതി മുട്ടി തുടങ്ങിയിരിക്കുന്നു..

തലയില്‍ വല്ല ആള്‍ താമസമുള്ള പാവങ്ങള്‍ എഴുതിയ വരികളും വാക്കുകളും ചേര്‍ത് ഒറ്റ ക്കംബിയില്‍ ഗാനം രചിക്കുന്നവനും പിന്നെ പീ.ഭാസ്കരന്‍ മാഷാണ് .
കോരനും ലച്മിയും വീട്ടില്‍ നിന്നും ഒളിചോടുമ്പോള്‍ അതി സുന്ദരമായ പ്രണയ കഥയായി കാളിദാസനും ഷെല്ലിയും ഒക്കെ പിന്നെ വെറും ദാസന്മാര്‍ ഇവന് മുന്നില്‍...

നല്ല വായന, നല്ല രചന, നല്ല സാഹിത്യം മലയാളത്തിനു അന്യം നിന്നു പോകുന്നു.
എന്നിട്ടും ഈ എരണ്ടക്കെട്ടനു ചികിത്സിക്കാതെ ചുറ്റുമുള്ളവര്‍ക്ക് നാറ്റം പടര്‍ത്തി ക്കൊണ്ട് കാവ്യ സംഗമങ്ങള്‍ നമ്മള്‍ നടത്തി സായൂജ്യം അടയുന്നു..

വേണം നമുക്കൊരു ചിട്ട വട്ടം




"അപ്രകാരം ദൈവം നമ്മോട് പറയുന്നു..നല്ലവരായിരിക്കുവിന്‍, നന്മ ചെയ്യുവിന്‍.
ഈശ്വരനെ അറിയുന്നവരാകുവിന്‍, ..."
അല്ലെങ്ങില്‍ "നമസ്തുഭ്യം വരദേ കാമ രൂപിണി,
പായസാന്ന പ്രിയാ........... പോലുള്ള ദേവീ കീര്‍ത്തനങ്ങള്‍ കെട്ട് കൊണ്ട് പൊന്ഗാല
ഇടുകയോ ,തരം പോലെ......
ഈ തരത്തിലുള്ള നിരന്തര ശുഭ വാണികള്‍ നമ്മള്‍ ദിവസവും കെട്ട് കൊണ്ട് വീടിലേക്ക്‌ പോകും.
പോകും വഴി റോഡിലുള്ള പട്ടിയെ കല്ലെടുത് എറിയുന്ന കൊച്ചു മക്കളോട്
"ഡാ.പിന്നില്‍ കൂടി എറിയെടാ..,,എന്നാലേ അതിന്റെ കാലില്‍ ശരിക്ക് കൊള്ളൂ എന്ന് നമ്മള്‍ പഠിപ്പിച്ചു വിടും."
അല്ലെങ്ങില്‍,
"ക്ലാസ് പരീക്ഷക്ക് പാസ് ആകാന്‍ നല്ലോണം പ്രാര്തിച്ചോ?"
അരവിന്ദ് ( സഹപാടി ആകാം) ചോദിച്ചാല്‍ പഠിച്ചില്ലാന്നു പറഞ്ഞാല്‍ മതി.
കഴിഞ്ഞ തവണ അവനാ കൂടുതല്‍ മാര്‍ക്ക് കിട്ടിയത്..എന്ന് പറഞ്ഞ കൊടുക്കും..
അതും അല്ലെങ്ങില്‍ ഇനി (വിദേശത്തുള്ള) അച്ഛനുമായി ചാറ്റ് ചെയ്യുമ്പോള്‍
ന്റെ മോന്‍ സൈക്കിള്‍ വേണ്ട LML Vespa മതി എന്ന് പറയണം..
എന്നാലേ സൈകിള്‍ എങ്കിലും നിനക്ക് കിട്ടൂ..

അതും അല്ലെങ്ങില്‍ അയല്‍ പക്കത്തെ രമണി ചോദിച്ചാല്‍
നാതൂന്റെയ് കല്യാണത്തിന് കാന്ജീപുരം പട്ട് പുറത്ത് നിന്നും വരുതിച്ചതാനെന്നു പറയണം എന്ന് കരുതും...
അതും അല്ലെങ്ങില്‍ വീട്ടുകാരറിയാതെ പര ബന്ധം പുലര്‍ത്തി
ഒന്നും അറിയാത്ത പോലെ നല്ല ഗൃഹസ്ഥന്‍/ഗൃഹസ്ഥ ചമയും.

എന്നിട്ടും നമ്മള്‍ പിന്നെയും ശുഭ വാണി കേള്‍ക്കാന്‍ പോകും.
നേട്ടം ഇല്ലാത്ത ഒരു അഭ്യാസമായത് കൊണ്ട് കൂടുതല്‍ ചികഞ്ഞ സമയം കളയാതെ
കേട്ടിടത് തന്നെ ഉപേക്ഷിച് നമ്മള്‍ ധാര്ഷ്ട്യതിന്റെയ് ഉടുപ്പണിയും പിന്നെയും...
ബസിനു കല്ലെറിയുന്ന ഉണ്ണികള്‍ തന്നെ അച്ച്നേം അമ്മയേം പോടാ -പോടീ വിളിച്ചു ശീലിക്കുമ്പോള്‍
നമ്മള്‍ പിന്നേം ആരാധനാലയങ്ങളില്‍ പോയി ശുഭ വചനങ്ങള്‍ കെട്ട് കൊണ്ട് ഉറക്കം തൂങ്ങും.
കഴിഞ്ഞ ദിവസം ടൌണില്‍ പോകാന്‍ തിരക്കുള്ള ബസില്‍ കയറിയപ്പോള്‍ കണ്ട ഒരു സംഭവം.
ബസില്‍ 10 വയസ്സുള്ള ചെക്കനുമായി കയറിയ ഒരു സ്ത്രീ
ഒരു ഫുള്‍ ടികറ്റ് എഴുതി വാങ്ങി, ശേഷം കൂടെ ഉള്ള ചെക്കന് ഹാഫ് വേണമെന്ന് പറയുന്നു.
ടിക്കറ്റ് കീറി തരുന്ന ആള്‍ , പകുതിക്ക് ഏറ്റവും കുറഞ്ഞ ടികറ്റ് വേണമെന്ന ആവശ്യത്തിനു വഴങ്ങാത്ത സ്ത്രീ അയാളുടെ അച്ഛനും അമ്മയ്ക്കും പോടാ -പോടീ വിളിച്ചു തുടങ്ങുന്നു...
"ന്റെ 500 ന്റെ നോട്ടും കൊണ്ട് നീ എവിടെ വരെ പോകും ഡാ..
ന്റെ കയ്യിലെ ഗുണ്ടകള്‍ ഉണ്ട്..ശരിപ്പെടുത്തി ക്കളയും ഞാന്‍...
ഈ വിധം അവര്‍ അവരുടെ വായില്‍ നിന്നും കാട്ടു തീ ആളിച്ചു കൊണ്ടിരുന്നു..
മറ്റുള്ളവരെ പൊള്ളിക്കുന്നത് ഇവര്‍ക്ക് വിഷയമാകുമായിരുന്നെങ്ങില്‍ എന്ന് ഓര്‍ത്തു...
ആരാധനാലയങ്ങളില്‍ ദിവസവും പോകുന്നവരുടെ കൂട്ടത്തില്‍
ഇവരും ഉണ്ടായിരുന്നിരിക്കാം.
ശുഭ വാണി കേള്‍ക്കും സമയം ഉറങ്ങി പ്പോകുന്നവരാന്
ഇത്തരം പൊതു സ്ഥലങ്ങളെ മലീ മാസമാക്കുനതും
ആളുകളെ കഷ്ട പ്പെടുതുന്നതും...
വാക്കുകള്‍ പ്രാവര്തികംമാക്കാന്‍ കഴിയാത്തവര്‍ പ്രസംഗം നടത്തുന്നു..
എന്നിട്ട " കൂട്ടായ്മയില്‍" sensex പോയന്റില്‍ തന്റെ നഷ്ട്ടപെട്ട ഷെയര്‍ കണക്കുകള്‍ നിരത്തി നെടു വീര്ര്‍പ്പിടും..
അല്ലെങ്ങില്‍ വ്യവഹാരത്തില്‍ അകപ്പെടുന്ന കഷികള്‍ ആരെങ്കിലും ഉണ്ടോ എന്ന് കോടതി പരിസരം വീക്ഷിച്ചു നല്ല "ശമാരിയക്കാരന്‍" "പിലാതോസുമാര്‍ക്ക്" അവരെ കാണിച്ചു കൊടുക്കും...

വീണ്ടും ശുഭ വാണി കേള്‍ക്കുവാനും ഉറക്കം തൂങ്ങുവാനും
ആരംഭിക്കും.
കൂട്ടരേ ,
ശരിയായ പ്രാര്‍ത്ഥന അപ്പോള്‍
ശരിക്ക് അഭ്യസിക്കെണ്ടാത് ആരാണ്?

Tuesday, April 19, 2011

"പെണ്ണായാല്‍ പൊന്ന്‌ വേണം "




ഏത് നേരം നോക്കിയാലും ആളോള്‍ക്ക് കാശില്ല കാശില്ല എന്ന് പരാതി ..
, തുണി വാങ്ങാന്‍ കാശില്ല..,
അരി വാങ്ങാന്‍ ,
കുട്ടികളെ നല്ല നിലക്ക് പഠിപ്പിക്കാന്‍ കാശില്ല,
റേഷന്‍ രണ്ട് രൂപക്ക് കിട്ടിയാല്‍ കൊള്ളാമെന്നു ചിലര്‍,
വെറുതേ കിട്ടിയാലും വാങ്ങാമെന്നു വേറെ ചിലര്‍..
പിരിവിനു വന്നാല്‍ കൊടുക്കാന്‍ കാശില്ല,
ഒരു കല്യാണം വന്നാല്‍ ഉടുക്കാന്‍ നല്ല ഉടുപ്പില്ല ,
ഉള്ള ഉടുപ്പെല്ലാം കഴിഞ്ഞ കല്യാണത്തിന് ഇട്ടു പോയത് കൊണ്ടും ,ആ കല്യാണത്തിന് വന്നവര്‍ പലരും ഈ കല്യാണത്തിനും വരും എന്നതിനാലും
ഇനി അതുടുത്ത് അവരുടെ മുന്നില്‍ പോകാന്‍ വയ്യെന്ന് വാശി പിടിക്കുന്ന
"അത്താഴ പഷിനിക്കാര്‍" വീട്ടിലെ ആണുങ്ങള്‍ക്ക് ( ചിലപ്പോള്‍ പെണ്ണുങ്ങള്‍ക്കും)
സ്വൈര്യം തരാതെ "കല്യാണത്തിന് പോകണം എങ്കില്‍ പുത്തന്‍ മേടിച്ചു തരാതെ
പോകില്ല എന്ന് നിരന്തരം വാ കീറി കാണിക്കുമ്പോള്‍ തല വേദന മാറണമല്ലോ എന്ന് കരുതി
പുത്തന്‍ മേടിച്ചു മാരണം ഒഴിവാക്കുന്ന ബുദ്ധിമാന്മാരും ഉണ്ട്.
.....
തുണി വാങ്ങാന്‍ പണം ഇല്ലാത്തത് കൊണ്ടാണോ ആവൊ, "നാക്കമുക്ക-നാക്കമുക്ക" പോലുള്ള ലളിത ഗാനം പരിപാടിയിലും, "സൂര്യ തേജസോടെ അമ്മ" എന്ന് അഭിമാന പൂര്‍വ്വം
പേരിട്ടു വിളിച്ച സിനിമാക്കാരുടെ കലാപരിപാടിക്കിടയിലും, എന്ന് വേണ്ട ഏത് ഷോയ്ക്കും ഇപ്പോള്‍ പുട്ടിനു പീര ചേര്‍ക്കും പോലെ അല്‍പ വസ്ത്ര ധരിണികളുടെ എണ്ണം അസാരം കൂടുതലായോ എന്ന് ഈ ഉള്ളവള്‍ക്ക് സംശയം.
അവിടേം പണം തന്നെ ആണോ ഇനി പ്രശ്നം ?
(മാനം വിറ്റും പണം ഉണ്ടാക്കാം.പിന്നീട് ഈ പണം തന്നെ മാനം തന്നോളും.)
പറയും പോലെ കാശില്ലാണ് ആളോള് പറയുന്നത് നേര് തന്നെയോ?

ഈ ഉള്ളവളുടെ മോളുടെ പാദസരം നന്നാക്കാന്‍ കൊച്ചിയിലെ പ്രശസ്തമായ
ഒരു സ്വര്‍ണ്ണ ക്കടയില്‍ പോയപ്പോള്‍ ഈ പറഞ്ഞത് അപ്പടി അങ്ങട്ട് വിശ്വസിക്കാന്‍ തോന്നിയില്ല.
വെറും സാധാരണക്കാര്‍ മാത്രം കടക്കുള്ളില്‍ !
സ്വര്‍ണ്ണം വാങ്ങാന്‍ വന്നവരോ, അതോ എന്നെ പോലെ പൊട്ടിയ സ്വര്‍ണ ആഭരണം കൂട്ടി ചെര്ര്‍ക്കാന്‍ കയറിയതോ, അതോ ഉള്ളത് വിക്കാന്‍ വന്നവരോ , അതുമല്ല വെറുതെ കയറിയവരോ എന്നറിയില്ല, കണ്ടവരില്‍ മുഴുവനും വെറും സാധാരണക്കാര്‍.

കാഷില്‍ ഇരിക്കുന്നവന്‍ കാശെണ്ണി പെട്ടിയില്‍ ഇട്ടു കൊണ്ട്
"ഡാ ജോസഫേ, discount റേറ്റ് നോക്കീം കണ്ട്‌ പറയ്‌ട്ട .."
എന്ന് സൈല്സില്‍ നില്‍ക്കുന്ന ചെരുപ്പകാര്‍ക്ക നിര്‍ദേശം കൊടുക്കുന്നുമുണ്ട്.
ഗോള്‍ഡ്‌ 1 ഗ്രാം Rs .2010
8 ഗ്രാം Rs 16080
ഇങ്ങനെ കടയുടെ ഭിത്തിയില്‍ പതിപ്പിച്ചിട്ടുള്ളത് നോക്കി ഇന്ദ്ര സഭയില്‍ പ്രവേശിച്ച ദുര്യോധനനെ പോലെ ഈ "സ്ഥല ജല വിഭ്രാന്തിയാല്‍" ഈ ഉള്ളവള്‍ അമ്പരന്നു നിന്നു.....

"ഈശ്വരാ, ച്ചുങ്കക്കാര്‍ക്കും പാപികള്‍ക്കും മാത്രമോ നീ സ്വര്‍ണ്ണം വാങ്ങാന്‍ അനുമതി കൊടുത്തിരിക്കുന്നത്?"

ഈ ഉള്ളവളെ പോലുള്ള വെറും സാധാരണക്കാര്‍ക്ക് ,
സ്വര്‍ണ്ണം മാത്രം ചോദിച്ചു വരുന്ന
"വരന്മാര്‍ക്ക്" മകളെ കൊടുക്കില്ലെന്ന് പറയാന്‍ മാത്രം പരിഷ്കാരം വന്നില്ലല്ലോ ഇനിയും..എന്ന് ഓര്‍ത്ത് പിന്നെയും അമ്പരക്കുന്നു...

ആര്‍ത്തി മൂത്ത്‌ , പേ പിടിച്ച പെണ്ണുങ്ങള്‍ കടക്കാരന്‍ ഇട്ടു തരുന്ന ആഭരണങ്ങളില്‍ ഒന്നും തൃപ്തി വരാതെ ഭിത്തിയില്‍ തൂക്കി ഇട്ടിരിക്കുന പുതിയ ഫാഷന്‍ ചൂണ്ടി കാണിച്ചു വീണ്ടും വീണ്ടും മേശമേല്‍ നിരത്തി ഇടുവിക്കുകയാണ്..
പിറകില്‍ നില്‍ക്കുന്ന ആണുങ്ങള്‍ പോകറ്റ് തപ്പി കൊണ്ട് കൂടെ വന്ന പെണ്ണിനെ നിരുല്സാഹ പ്പെടുത്തിയിട്ടും അവള്‍ അതൊന്നും കാണാതെ അങ്ങനെ അന്തിച്ചു നിലക്കയാണ്..
("തലയണ മന്ത്രത്തിലെ " കാഞ്ചന )

കാലത്ത് മുതല്‍ ഈ നിരത്തല്‍ പ്രയോഗം ചെയ്ത് മടുതതിനാലോ ആവോ കടക്കാരന്‍ ഇടയ്ക്കിടെ ആഭരണത്തിന്റെ ലഭ്യത ക്കുറവിനെ ക്കുറിച്ച് വന്നവരെ വിശ്വസിപ്പിച്ചു കൊണ്ടിരുന്നു.
(വാങ്ങാന്‍ തോന്നുവര്‍ വാങ്ങട്ടെ)

മോളും കൊച്ചു മോളും കൂടെ വന്ന അപ്പന്റെ വിലക്കുകള്‍ വക വെക്കാതെ ആഭരണങ്ങള്‍ നിരത്തി ഇടുവിക്കുന്നു...

നന്നാക്കി കിട്ടിയ പാദസരം കൊച്ചു പെട്ടിക്കുള്ളില്‍ എനിക്ക് തന്നു കൊണ്ട്, കച്ചവട തന്ത്രങ്ങള്‍ ശരിക്കറിയാവുന്ന കടക്കാരന്‍ പറയുന്നു.
"മാഡം, പുതിയ disign വന്നിട്ടുള്ളത് ഒന്നു നോക്കി ക്കൂടെ?
ഓ, ഇപ്പോള്‍ ഇല്ല ഇനി ഒരിക്കല്‍ ആകാം എന്ന് പറഞ്ഞ
ഞാന്‍ അടങ്ങുന്ന സമൂഹമാണോ ആണോ ശരിക്കും പാവങ്ങള്‍?
അതോ, ലോണ്‍ അടക്കാനിരുന്ന കാശ് വെച്ചു കാശ് മാല വാങ്ങി അത് അണിഞ്ഞു വരുന്നവര്‍ കാണിക്കുന്ന ആവേശം കാണാന്‍ വിധിക്കപ്പെടുന്ന വീട്ടിലെ പുരുഷ്നമാരോ?

(പാവങ്ങള്‍ പെണ്ണുങ്ങള്‍ അല്ല !!)

Wednesday, April 13, 2011

Behave your self Kavya Madhavan !!!



രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പിന്റെയ് ഭാഗമായി , പല തിരക്കുകളും നീക്കി വെച്ചു ,കൊച്ചിയില്‍ വോട്ട് ചെയ്യാന്‍ വന്ന അനിയത്തിക്ക് ഈ എട്ടതിയുടെ സന്തോഷം അറിയിക്കുന്നു.

കഴിഞ്ഞ ദിവസം നിന്നെ ക്കുറിച്ച് അറിയുവാന്‍ ഇടയുണ്ടായ ഒരു സംഭവമാണ് ഈ തുറന്ന കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.അനിയത്തി, അറിയേണ്ടതും,പാലിക്കെണ്ടാതുമായ
ചില ചിട്ടക്കളെ കുറിച്ചും ചെയ്തു പോയ ചില ഗുരുതരമായ വീഴച്ചകള്‍ ഒന്നു ഓര്‍മ്മ പ്പെടുത്തുകയും ആണ് ഈ തുറന്ന കത്തിലൂടെ.
എരി പകല്‍ മുഴുവന്‍ വരിയില്‍ നിന്നിരുന്ന നിന്റെ അമ്മമാരെയും സഹോദരങ്ങളെയും മറി കടന്നു വരി കടന്നു വോട്ട് ചെയ്യാന്‍പോയ നിന്നെ നോക്കി അമര്‍ഷം കാണിച്ച യുവാവിന്റെ ജല്പ്പനങ്ങളെ നീ പുചിച്ചു തളിയത് ആര്‍ക്കു വേണ്ടി ആയിരുന്നു?
എല്ലാ വോട്ടര്‍ മാര്‍ക്കും ഉള്ള പോലുള്ള സ്ഥാനമാണ് കാവ്യാ, നിനക്കും ഉള്ളത്.
സിനിമയില്‍ നിന്നും ജീവിതത്തില്‍ നിന്നും നല്ലതും ചീതയും ആയ പല അനുഭവങ്ങള്‍ നിനക്ക് കിട്ടിയിട്ടും ഇതറിയിക്കാന്‍ ഒരു തിരഞ്ഞെടുപ്പ് വേണമായിരുന്നുവോ?

" നിയമം അനുസരിച്ച് എല്ലാവരും ജനാതിപത്യ പരമായി പരമായി വോട്ടുകള്‍ ചെയ്യണം എന്ന് വാശി പിടിച്ച സഹോദരന്‍ കാണിച്ചത് ആണോ അന്യായം..?
ആ നില്‍ക്കുന്ന ജനക്കൂട്ടത്തിനു വേണ്ടിയാണ് അയാള്‍ സംസാരിച്ചത്.
അല്ലാതെ നീ പറയും പോലെ "അയാള്‍ക്ക് മാത്രമേ ഞാന്‍ വരി കടന്നു വോട്ട് ചെയ്യുന്നതില്‍ വിരോധമുള്ളൂ" എന്നല്ല..
അനുഭവങ്ങള്‍ നിനക്ക് എത്ര കിട്ടിയാലും നീ പഠിക്കില്ലെന്നാണോ?
അതോ, നിന്റെ തിരക്കുകള്‍ക്കിടയില്‍ വരിയില്‍ നില്‍ക്കുന്നവര്‍ മണ്ട ശിരോമണികള്‍ ആണെന്ന
ബോധമാണോ വരി മറി കടന്നു വരുവാന്‍ നിന്നെ പ്രേരിപ്പിച്ചത്?
മലയാള സിനിമ ഒരിക്കല്‍ കൈ വിട്ടിട്ടിട്ടും നിന്റെ "വില്‍ പവര്‍" ഒന്നു കൊണ്ട് മാത്രാമ്നു നീ വീണ്ടും ഈ മായിക ലോകത്ത് നിക്കുന്നത്.
മലയാളികള്‍ കാവ്യ എന്ന നടിയെ ഇഷ്ട്ടപ്പെടുന്നത് കൊണ്ടായിരിക്കും എന്ന് നീ വീണ്ടും തെറ്റി ധരിക്കുന്നു..
ആ ധാരണ ആണല്ലോ വരികളില്‍ നിന്നിരുന്ന നിന്റെ സഹോദരങ്ങളെ നീ കാണാതെ പോയതും ചിരിച്ചു കൊണ്ട്" അയാള്‍ക്കാണ് പ്രശ്നം എന്ന്" പുചിച്ചതും..
നല്ല കാര്യങ്ങള്‍ കണ്ണ് തുറന്നു കാണുക.
ഇത്തരം വീഴ്ചകള്‍ നിന്നെ പോലുള്ള പ്രശസ്തര്‍ ആവര്തിക്കതിരിക്കുക..
നല്ലതും നന്മയും നേര്‍ന്നു കൊണ്ട്
സ്വന്തം ഏട്ടത്തി

"മാദംഗ കന്യാ മനസാ"




ചെറുപ്പത്തില്‍ പല തരത്തിലുള്ള "ബാല പീ0നങ്ങള്‍" ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് ഈ ഉള്ളവള്‍ക്ക് .
അവയുടെ ഇളക്കത്തില്‍ നിന്നും മോചനം തേടിയുള്ള യാത്രയ്ക്കിടയില്‍ വായന ശരിക്കുള്ള ഔഷധമായി മാറി .
സുമംഗലയുടെ കഥകള്‍ ശരിക്കും സ്വപ്ന ലോകത്തേക്കുള്ള വഴി ആയിരുന്നു..
"പുഴക്കരയിലെ വീട്", "മൃഗങ്ങളുടെ ഗ്രാമം" ," ഒഴിവു കാലം", ആശാ ദേവത ," "പൂവാലന്റെ വയറു വേദന" ..ഇവയില്‍ ചില കഥകള്‍ ...ഇന്നും പൂക്കുന്ന ഈ മാവിന്റെ കൊമ്പത്ത് ചാടി നടക്കുന്ന അസ്സല്‍ വാനര സ്ത്രീയാണ് ഞാന്‍.
(മിട്ടായി പ്പൊതി " - സുമംഗല ,എന്ന പുസ്തകം ഇനിയും വായിചിട്ടിലാത്തവര്‍ സഹര്‍ഷം വായിക്കുക..എന്തെന്നാല്‍ നിങ്ങള്‍ ഒരിക്കലെങ്ങിലും ആഗ്രഹിക്കാറുള്ള ഒരു ശാന്തത ,സൌമ്യത നിങ്ങള്‍ക്ക് തീര്‍ച്ചയായും കിട്ടും എന്ന് ഞാന്‍ സാക്ഷ്യ പ്പെടുത്താം)

ഒരു കുട്ടി വിശ്വസിക്കപ്പെടെണ്ടാത് എന്തൊക്കെയാണെന്ന് വലിയവര്‍
പറഞ്ഞു തരികയാണോ അല്ലെങ്ങില്‍ അറിവ് ഉണ്ടാക്കുകയോ അനുഭവത്തിലൂടെ?
അറിയില്ല.
പല തരത്തിലെ അനുഭവങ്ങള്‍
കേരള ശബ്ദത്തിലും മറ്റും വന്നിരുന്ന തല്ലിപ്പൊളി നോവലുകളില്‍
ചിത്രീകരിച്ചിരുന്ന, ലൈംഗീക വര്‍ണനകള്‍ എന്നെ കൊണ്ടെത്തിച്ചത് തുറക്കപെടാത്ത അഭൌമ "വേദ" ത്തിലായിരുന്നു.. (നിര്‍വേദം)
കഥ ഓര്‍മ്മയില...
" ഇന്ദ്രജിത്ത് " എന്ന തൂലികാ നാമത്തില്‍ ആരോ എഴുതിയിരുന്ന ഒരു മുഴു നീള ലൈംഗീക നോവല്‍ "കേരള ശബ്ദത്തില്‍" വന്നിരുന്നു.1970 കളുടെ അവസാനത്തില്‍.
ഒരു സിനിമാ താരത്തിനു ചെറുപ്പത്തില്‍ അനുഭവിക്കേണ്ടി വന്ന
ലൈംഗീക പീഡനങ്ങളുടെ കഥ ഒരു പത്ര പ്രവര്ത്തകന് വിവരിക്കുന്നതാണ്.
അതിലെ അമ്മയും മകളുമാണ് കേന്ത്ര കഥാ പാത്രങ്ങള്‍.
അത് വായിച്ചു, പിന്നീട് പറഞ്ഞറിയിക്കാന്‍ വയ്യാത്ത ( പുറത്തു പറയാനാകാത്ത) മോഹം എനിക്ക് ( അല്ലെങ്ങില്‍ എന്നെ പോലെ അത് വായിച്ചിരിക്കാന്‍ ഇടയുള കുമാരിമാര്‍ക്ക്) ഉണ്ടായിട്ടുണ്ട്..
ഞാന്‍ തിരിച്ചറിഞ്ഞ "ആദ്യത്തെ" അനുഭവങ്ങളില്‍ ആദ്യമായി.

ഇരുട്ടും, ഇരുട്ടിലെ ഗന്ധവും, നെല്ല് പുഴുങ്ങി ഇട്ടിരുന്ന പതാഴതിന്റെയ് കറുത്ത , നനവുള്ള മണവും എന്നെ മഥനം ചെയ്തിരുന്നത് എങ്ങിനെ ആയിരുന്നതെന്ന് വിവരിക്കുക അസാധ്യം..
കാമാസൂത്രങ്ങള്‍ എന്നെ കൊണ്ടെത്തിച്ചത് ലൈന്ഗീകതയുടെ തുറന്നിട്ട വാതില്‍ക്കലായിരുന്നു..
പിന്നീട് അവയിലെ അസുര ഗന്ധം തിരിച്ചരിഞ്ഞിട്ടോ,
അവ എന്നെ കൂടുതലായി ആദേശം ചെയ്യുകയുണ്ടായിട്ടോ എന്തോ
അതെല്ലാം ദുരനുഭാവങ്ങലാനെന്നു തിരിച്ചറിവിലൂടെ അറിയുമ്പോഴേക്കും ഒറ്റക്കിരിക്കാന്‍ എപ്പോഴോ ഇഷ്ടമായി തുടങ്ങി..

സ്വപ്ന ലോകമാണ് കൂടുതല്‍ അനുഭവിക്കാന്‍ സുഖം എന്ന് സ്വയം കണ്ടെത്തി.
എന്നെ കണ്ടാല്‍ ഒന്നു നുള്ളാന്‍ തോന്നുന്ന മുതിര്‍ന്നവരെ എനിക്ക് പേടിക്കെണ്ടാതായി വന്നതും അത് കൊണ്ടാണ്..
എന്നെ നുള്ളുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന ചേതോഹരമായ രതി സുഖം പിന്നീട് ഞാന്‍ നേരിട്ട് അറിഞ്ഞു തുടങ്ങി..
കൊച്ചു കുട്ടികളെ എന്റെ അരികില്‍ കളിപിക്കാന്‍ ഇരുത്തിയ അയല്പക്കാതെ അമ്മമാര്‍
അറിയാതെ അവരുടെ കുഞ്ഞുങ്ങളെ ശരിക്ക് നുള്ളി കരയിപ്പിചിട്ടുന്ദ് ഞാന്‍.
ഭയങ്ങരമായ ഒരു "രതിക്രീഡ" സ്വയം അനുഭവിച്ചിട്ടുണ്ട് ആ സമയം .

ഒരു പാരകായ പ്രവേശം പോലെയാണ് കല്‍പ്പിച്ചു നേടിയ, സുഖം തരുന്ന ചില വായന ഞാന്‍ കണ്ടെത്തി തുടങ്ങിയതും "കാലം" "അസുരവിത് " ഇവയില്‍ ലയിച്ചു പോയതും..
നീല വിരി പറഞ്ഞ കഥ വിക്രമാതിയനോട് വേതാളം പറഞ്ഞു കൊടുക്കുന കഥയുണ്ട് , പെശാമാടന്തയുടെ കഥയില്‍
"വിക്രമാദിത്യ കഥകള്‍" കയിലുള്ളവര്‍ ഒരിക്കല്‍ കൂടി വായിക്കേണ്ടതാണ്
(വിക്രമാദിത്യ കഥകള്‍- സീ.മാധവന്‍ പിള്ള വിവര്‍ത്തനം)

ഒരു പരിപൂര്‍ണ്ണ യുവത്വത്തിലേക്ക് കടക്കുമ്പോഴേക്കും
വായനയും,കൂട്ടുകാരും സ്കൂള്‍ ജീവിതവും,വേനല്‍ അവധിയും,കെട്ട് കഥകളും, മദന ചിന്തകളാലും, ഒരു
ജാനകി കുട്ടി ലെവല്‍ വരെ ആയി ഞാന്‍
( "എന്ന് സ്വന്തം ജാനകി കുട്ടി" എന്ന സിനിമയിലെ നായികയെ ഓര്‍ക്കുക)

Tuesday, April 12, 2011

ബാവായ്ക്കും പുത്രനുംപരിശുദ്ധ റൂഹായ്ക്കും..




മോഷണം ഒരു കലയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
ഉവ്വോ? ---- അറിയില്ല.
(ആനയെ കട്ടവനും എള്ള്‌ കട്ടവനും കള്ളന്‍, കള്ളന്‍ തന്നെ.)

സ്കൂളിലെ ചരക്കു മുറിയില്‍ നിനും ഉപ്പുമാവിന്റെ പൊടി മോഷ്ടിച്ച എന്നെ പരിചയപ്പെടുക.
ചോളമോ, ഗോതമ്പോ പൊടി കൊണ്ട് ഉണ്ടാക്കിയിരുന്ന രുചികരമായ ഉച്ച ഭക്ഷണം.
ഉച്ചക്ക് ഊണിനു ബെല്ലടിക്കും മുന്‍പേ ഉപ്പുമാവിന്‍ പുരയില്‍ നിന്നുയരുന ചാരു ഗന്ധം എന്നെ കൊതിപ്പിച്ചതിന് കണക്കില്ല.
കൊത്തി മൂത്ത്‌ വട്ടു പിടിച്ച എന്നെ സഹായിക്കാന്‍ ഈശ്വരന്‍, പുഷ്പലത എന്ന സഹപാഠിയുടെ രൂപത്തില്‍ അവതരിച്ചു.
പൊക്കം ഇല്ലാത്ത എന്നെ ജന്നല്‍ കമ്പി മുട്ടും വരെ പൊക്കി എടുത്ത് ഉപ്പുമാവിന്‍ പൊടി കയ്യിട്ടു വാരാന്‍ അവള്‍ എന്നെ നിര്‍ബന്ധിച്ചു.
"ആരെങ്കിലും വന്നാല്‍ , രാജശ്രീ നിന്നെ ഞാന്‍ വിട്ടു കളയും. ബേഗം എടുത്തോ.."
റൂമില്‍ അട്ടി അട്ടി ആയി വെച്ചിരിക്കുന്ന ഉപ്പുമാവിന്‍ പൊടിയുടെ ചാക്ക് കണ്ടു ഞാന്‍ അര നിമിഷം അന്തിച്ചു വായ പൊളിച്ചു നിന്നു.

(കുരുമുളകിന്‍ ചാക്ക് കണ്ട അന്തിച്ചു പോയ വിദേശ വ്യാപാരിയുടെ അവസ്ഥ ഞാന്‍ ഇപ്പോള്‍ ഊഹിക്കുന്നു..)
കെട്ടു പൊട്ടിയ ചാക്കില്‍ നിന്നും കുഞ്ഞു കയ്യില്‍ മാന്തി എടുക്കാവുന്ന അത്രയും ഞാന്‍ എടുക്കുന്നു.
ദൂരെ നിന്നും കണ്ടു വന്ന കണക്കു ടീച്ചറിന്റെ അടി പേടിച്ചു അത് വരെ എനിക്ക് താങ്ങായി നിന്ന പുഷ്പ ലത
എന്നെ പുഷ്പം പോലെ താഴീക്കിടുന്നു..
കയ്യില്‍ തടഞ്ഞ ഉപ്പുമാവിന്‍ പൊടിയുടെ രുചി അറിയാന്‍ ആവും മുന്‍പേ
കേസും വിസ്താരവും" നാട്ടു കൂട്ടവും"
മാനം പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.
കൂട്ട് പ്രതിയെ മാപ്പ് സാക്ഷി ആക്കി ഈ ഉള്ളവള്‍ക്ക് മോഷ്ടാവ് എന്ന വില കൂടി കല്‍പ്പിച്ചു തന്നു മിശിഹാക്ക് നാല്‍പ്പതു വട്ടം സ്തോത്രം പറയുന്ന കന്യാസ്ത്രീ.
ഉള്ളവന്‍ ഇല്ലാതവനല്ലേ കൊടുക്കേണ്ടത് ?
എന്ന് ചോദിക്കാനുള്ള വിവരം ഉണ്ടായില്ല അന്നേരം..

പകരം പിന്നെടെല്ലാം കന്യാസ്ത്രീയെ കാണുമ്പോള്‍
ഈശോ മിശിഹാക്ക് സ്തുതി പറഞ്ഞ
കയിലുള്ള കുരിശ്‌ മുത്തും.