Wednesday, December 1, 2010

രാജമല്ലികള്‍.....

LP സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഞാന്‍ ഭയങ്കര

മടിച്ചി ആയിരുന്നു. മാസത്തില്‍ 1 -2 thayyal ക്ലാസ്സ്‌ എന്നെ കൂടുതല്‍ മടിച്ചി ആക്കി...

കൂട്ടുകാരൊക്കെ നിറമുള്ള തൂവാലയില്‍ പൂക്കളും മഴവില്ലും

തുന്നുമ്പോള്‍ എന്നെ പോലെ മടിയുള്ള മറ്റു കൂട്ടുകാര്‍ പുസ്തക താള് കീറി

കളി വള്ളവും തൊപ്പിയും ,ഉണ്ടാക്കി സമയം കളയും..<

മഷി തണ്ട് കൊണ്ട് slate ile അക്ഷരം മായ്ച്ചും snake & ladder

deskil വരച് കളികള്‍ക്ക് പുതിയ അര്‍ഥം തേടി ...

ഈ കുസൃതി ഒരിക്കല്‍ ടീച്ചര്‍ കണ്ടു

പിടിച്ചപ്പോഴാണ് ആകെ അബധമായത്...

തയ്യല്‍ തുണി കൊണ്ട് വരാത്തത് എന്തെന്ന്

ടീച്ചര്‍ ചോതിക്കും എന്ന് അറിയാവുന്നവര്‍

ചിലരില്‍ പെട്ടെന്ന് "തലവേദന" വരും...

എന്നെ പോലുള്ള കടും പൊട്ടികള്‍ മിഴുങ്ങസ്യ

നോക്കുമ്പോഴേക്കും തുണി കൊണ്ട് വന്ന

നല്ല സമര്യക്കാര്‍ " ഞങ്ങളെ നോക്കി ചിരിക്കും ..

ഇനിയും ""തുണി" ഇല്ലാതെ ആരൊക്കെ ക്ലാസ്സില്‍ വന്നു എന്ന്

എണ്ണം എടുക്കുന്ന ടീച്ചറിനെ ഓര്‍ത്ത് ഇപ്പോള്‍ ചിരി വരുന്നില്ലേ എനിക്ക് ?

ഇനി വരുമ്പോള്‍ തുണി കൊണ്ട് വരാം " എന്ന്

100 വട്ടം എഴുതി ടീച്ചറെ കാണിക്കും വരെ ഔട്ട്‌....

ഒരു ക്ലാസ്സില്‍ 10 പ്രാവശ്യം എഴുതി, പിന്നത്തെ ക്ലാസ്സില്‍ 5

പ്രാവശ്യം...X'mas കഴിയും വരെ soottrakkarikalay

ഞങ്ങള്‍ വിലസി ....

ഇങ്ങനെയുള്ള ഞാന്‍ , ക്ലാസ്സിലെ "look out noticil എന്റെ പേര് വന്നതെന്ന്

എങ്ങിനെ ഇനിയും മനസിലാകുന്നില്ലലോ കൂട്ടുകാരെ..