
രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പിന്റെയ് ഭാഗമായി , പല തിരക്കുകളും നീക്കി വെച്ചു ,കൊച്ചിയില്‍ വോട്ട് ചെയ്യാന്‍ വന്ന അനിയത്തിക്ക് ഈ എട്ടതിയുടെ സന്തോഷം അറിയിക്കുന്നു.
കഴിഞ്ഞ ദിവസം നിന്നെ ക്കുറിച്ച് അറിയുവാന്‍ ഇടയുണ്ടായ ഒരു സംഭവമാണ് ഈ തുറന്ന കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.അനിയത്തി, അറിയേണ്ടതും,പാലിക്കെണ്ടാതുമായ
ചില ചിട്ടക്കളെ കുറിച്ചും ചെയ്തു പോയ ചില ഗുരുതരമായ വീഴച്ചകള്‍ ഒന്നു ഓര്‍മ്മ പ്പെടുത്തുകയും ആണ് ഈ തുറന്ന കത്തിലൂടെ.
എരി പകല്‍ മുഴുവന്‍ വരിയില്‍ നിന്നിരുന്ന നിന്റെ അമ്മമാരെയും സഹോദരങ്ങളെയും മറി കടന്നു വരി കടന്നു വോട്ട് ചെയ്യാന്‍പോയ നിന്നെ നോക്കി അമര്‍ഷം കാണിച്ച യുവാവിന്റെ ജല്പ്പനങ്ങളെ നീ പുചിച്ചു തളിയത് ആര്‍ക്കു വേണ്ടി ആയിരുന്നു?
എല്ലാ വോട്ടര്‍ മാര്‍ക്കും ഉള്ള പോലുള്ള സ്ഥാനമാണ് കാവ്യാ, നിനക്കും ഉള്ളത്.
സിനിമയില്‍ നിന്നും ജീവിതത്തില്‍ നിന്നും നല്ലതും ചീതയും ആയ പല അനുഭവങ്ങള്‍ നിനക്ക് കിട്ടിയിട്ടും ഇതറിയിക്കാന്‍ ഒരു തിരഞ്ഞെടുപ്പ് വേണമായിരുന്നുവോ?
" നിയമം അനുസരിച്ച് എല്ലാവരും ജനാതിപത്യ പരമായി പരമായി വോട്ടുകള്‍ ചെയ്യണം എന്ന് വാശി പിടിച്ച സഹോദരന്‍ കാണിച്ചത് ആണോ അന്യായം..?
ആ നില്‍ക്കുന്ന ജനക്കൂട്ടത്തിനു വേണ്ടിയാണ് അയാള്‍ സംസാരിച്ചത്.
അല്ലാതെ നീ പറയും പോലെ "അയാള്‍ക്ക് മാത്രമേ ഞാന്‍ വരി കടന്നു വോട്ട് ചെയ്യുന്നതില്‍ വിരോധമുള്ളൂ" എന്നല്ല..
അനുഭവങ്ങള്‍ നിനക്ക് എത്ര കിട്ടിയാലും നീ പഠിക്കില്ലെന്നാണോ?
അതോ, നിന്റെ തിരക്കുകള്‍ക്കിടയില്‍ വരിയില്‍ നില്‍ക്കുന്നവര്‍ മണ്ട ശിരോമണികള്‍ ആണെന്ന
ബോധമാണോ വരി മറി കടന്നു വരുവാന്‍ നിന്നെ പ്രേരിപ്പിച്ചത്?
മലയാള സിനിമ ഒരിക്കല്‍ കൈ വിട്ടിട്ടിട്ടും നിന്റെ "വില്‍ പവര്‍" ഒന്നു കൊണ്ട് മാത്രാമ്നു നീ വീണ്ടും ഈ മായിക ലോകത്ത് നിക്കുന്നത്.
മലയാളികള്‍ കാവ്യ എന്ന നടിയെ ഇഷ്ട്ടപ്പെടുന്നത് കൊണ്ടായിരിക്കും എന്ന് നീ വീണ്ടും തെറ്റി ധരിക്കുന്നു..
ആ ധാരണ ആണല്ലോ വരികളില്‍ നിന്നിരുന്ന നിന്റെ സഹോദരങ്ങളെ നീ കാണാതെ പോയതും ചിരിച്ചു കൊണ്ട്" അയാള്‍ക്കാണ് പ്രശ്നം എന്ന്" പുചിച്ചതും..
നല്ല കാര്യങ്ങള്‍ കണ്ണ് തുറന്നു കാണുക.
ഇത്തരം വീഴ്ചകള്‍ നിന്നെ പോലുള്ള പ്രശസ്തര്‍ ആവര്തിക്കതിരിക്കുക..
നല്ലതും നന്മയും നേര്‍ന്നു കൊണ്ട്
സ്വന്തം ഏട്ടത്തി