Tuesday, December 28, 2010

അവരോഹണ ക്രമത്തില്‍ അക്കങ്ങള്‍ എഴുതുന്നവര്‍

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി നമ്മള്‍ കണ്ടെടുത്ത ഒരു ഒരു ഹാപ്പി birthday വിശേഷം.. കഴിഞ്ഞ ദിവസം പങ്കെടുത്ത ഈ പരിപാടി കണ്ടപ്പോള്‍ തോന്നിയത്.. കത്തിച്ചു വെച്ച മെഴുകു തിരികള്‍ ഒന്നൊഴിയാതെ നമ്മള്‍ അഭിമാനത്തോടെ കൊളുത്തുന്നു.. (വെസ്റ്റേണ്‍ സ്റ്റൈല്‍) എന്നിട്ട് കരുണ ഏതുമില്ലാതെ അതെല്ലാം ഊതി കെടുത്തി കൊണ്ട് നമ്മള്‍ "ദീപമേ നയിച്ചാലും " പറയുകയും, ജന്മ ദിന ആശംസകള്‍ കൈ മാറുകയും , ഈ ദീപം പോലെ "എന്നും പ്രകാശമാനമായ" ദിവസങ്ങള്‍ കിട്ടുവാന്‍ നമ്മള്‍ കുട്ടികളെ അനുഗ്രഹിക്കുകയും ചെയ്യും... ഇല്ലെല്ങ്ങില്‍ മറ്റുള്ളവരെ. തല കുത്തി നടുന്ന ചെടിയെ പ്പോലുള്ള ഈ ആഹ്ലാദം.... അവരോഹണ ക്രമത്തില്‍ അക്കങ്ങള്‍ എഴുതുന്നവര്‍.. എവിടേ നിന്നാണ് ഇത്ര സംസ്കാരമില്ലായ്മ നമള്‍ പഠിച്ചത്?

Monday, December 27, 2010

നീതിമാന്റെയ് കസേര

വെള്ളക്കാരനായാലും കറുമ്പനായാലും , അഴിമതിയുടേ നിറം ഒരുപോലെ..
"നീതി peedathintey പാടശേഖരങ്ങളില്‍ സദാചാരത്തിന്റെ പാണ്ഡിത്യം തടനീക്കുമ്പോള്‍
കറകളഞ്ഞ ഭരണ വര്‍ഗം എന്നും പങ്കില്ലാത്ത രക്തത്തിന് വേണ്ടി കൈകഴുകുന്നു..
സ്വര്‍ണപാത്രം കൊണ്ട് സത്യം മറയ്ക്കുന്ന
നീതി peedangalude കസേര കാണുമ്പോള്‍ അസ്വസ്ഥമാകുന്ന
മനസേ അല്പം ശാന്തമാകൂ..

-----ഇന്ദ്ര സഭയില്‍ അഭയം ചോദിച്ചു വന്ന തക്ഷകന്മാരെ മറന്നേക്കുക..

ഇത്, "പ്രതി യോഗികളുടെ " സര്‍പ്പ യാഗമാണ്‌..

കയ്യില്‍ കറ പുരണ്ടവര്‍ മഹാ പൂജക്ക്‌ കാര്മികതം വഹിക്കട്ടെ.----



ചരിത്രം എന്നും ഭരണ കൂടങ്ങള്‍ക്ക് നേര്‍ കല്ലെരിഞ്ഞവരാനു..

ഒരു സാമ്രാജ്യതിന്റെയ് ശാശ്വതമായ നില നില്‍പ്പിനു വേണ്ടി ഒരു ഭരണ കര്‍ത്താവും

ഹൃദയ പൂര്‍വ്വം നിന്ന് കൊടുത്തിട്ടില്ല..





ഏഷ്യ minor മുതല്‍ യുദ്ധകാഹളം കൊണ്ട്

ആവേശം തീര്‍ത്ത ഫിലിപ്പ് രാജാവിന്റെ ഓമന പുത്രന്‍

alexaander ദി ഗ്രേറ്റ്‌ പിന്നീട് ഇന്ത്യ മഹാരജ്യതിന്റെയ് ഭൂ വിസ്തൃതി കണ്ടു ഹിന്ദു കുഷ് parvatham കടന്നു വന്നത്

നമ്മുടെ നാടിനെ വൃന്ദാവനം ആക്കുവാന്‍ അല്ലായിരുന്നെന്നു കൊച്ചു കുഞ്ഞിനു വരെ അറിയാം.....

എന്നിട്ടും ഗ്രേറ്റ്‌ അശോകന്‍ , ക്രൈസ്റ്റ്, ശ്രീ ബുദ്ധന്‍...എന്നിവരുടെ കൂട്ടത്തില്‍

"ഒരു ഗ്രേറ്റ്‌ അലക്സാണ്ടര്‍ "

.............................



പാണ്ഡിത്യം സദാചാരമെന്ന് തെറ്റ് ധരിച്ച

dhyshanikanmaarum

വരേണ്യ വര്‍ഗ്ഗവും സദാചാരത്തിനു ഇനി പുതിയ നിര്‍വചനം കണ്ടു പിടിക്കട്ടെ....

spectruvum , endo sulfanum മാത്രമാണോ നമ്മുടെ

ശരിക്കുള്ള പ്രശ്നം?

................

മാസം തികഞ്ഞു ഇനിയും പുറത്തു വരാനിരിക്കുന്ന അനേകം

"അവിഹിത സന്ദതികള്‍" പുറത്തു വിടുന്ന

ഈ നാറ്റം നാടിനെ ഭീബല്സമാക്കുമ്പോള്‍

അസ്വസതയാണ് ഞാന്‍..

ജോര്‍ദാന്‍ നദിയിലേക്കിനി കോലോളം ദൂരം

വരാനിരിക്കുന്ന ക്രിസ്തുമസ് രാത്രികള്‍

എല്ലാവര്ക്കും തരുനത്

മഞ്ഞിന്റെ കടുപ്പമുള്ള ഒരു പാതിരാവും

തിരുപ്പിരവിയുടെയ്‌ ആഘോഷവും....

മുന്തിരി ചാറും, അത്തിപ്പഴം നുറുക്കിയ

കേകും എനിക്ക് മുന്നില്‍ നിങ്ങള്‍ വിളമ്പുമ്പോള്‍

ഇടയന്മാര്‍ ജോര്‍ദാന്‍ നദിയിലെക്കുള്ള ദൂരം

അളക്കുകയാണ് ....


നക്ഷത്രങ്ങല്‍ക്കിപ്പോള്‍ വഴി തെറ്റുകയാണ്.


രക്ഷകന്‍ ഇന്നും അകലെ..

Sunday, December 26, 2010

വിലക്കയറ്റം എന്ന ബല്ലാത്ത പഹയന്‍

നമ്മുടെ ഉള്ളിയും സവാളയും വിലക്കയട്ടതിന്റെയ് ഭാരത്തില്‍
ശ്വാസം മുട്ടി നില്‍ക്കുമ്പോള്‍.... വില കുറയാതെ ഇനി അവയൊന്നും വാങ്ങണ്ട എന്ന്
ചിലര്‍ വാശി പിടിച്ചിരിക്കുന്നു ..
, മറ്റൊരു കൂട്ടര്‍ കൈ കൊട്ടും തൂമ്പയുമായ്
ഉള്ള പറമ്പില്‍ കിളക്കാന്‍ ഒരു ശ്രമം നടത്തുന്നു.....(----മുട്ടുമ്പോള്‍ പറമ്പ് അന്വേഷിക്കുന്ന ആ പ്രയോഗം ഇവിടെ മറന്നേക്കുക..)
മറ്റൊരു കൂട്ടര്‍ ഇനി, ഉള്ളിയല്ല, ഉടുതുണി ഇല്ലാതെ വന്നാലും ഒരു കൈ നോക്കാമെന്ന് പറഞ്ഞു
മുണ്ടും മുലയും മുറുക്കി ഇറങ്ങിതിരിച്ചിരിക്കുന്നു.....
മറ്റൊരു കൂട്ടര്‍ ഇനി ഉള്ളിയല്ല, അവന്റെ അപ്പന്‍ വന്നാലും ഒരു കൈ നോക്കാം എന്നാണു..
ഉള്ളി വില കൂടിയത് കൊണ്ട് കള്ളിനു കൂടെ വിളംബാന്‍ കരുതാതിരുന്ന
ഗ്രീന്‍ സാലഡും കോഴി ക്കരിക്കു ചേര്‍ക്കാന്‍ വെച്ചിരുന്ന സവാള mixturum
ഇല്ലാത്ത കാരണം കലങ്ങി പ്പോയ X മാസ് ആഘോഷങ്ങള്‍ വരുന്ന
പഞ്ഞ മാസത്തില്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ള കഞ്ഞി കുടിയന്മാരുടെ ശ്രദ്ധ്ക്കു ...
കള്ളിനും, പെണ്ണിനും, കണ്ജാവിനും ഒക്കെ വില കുതിച്ചു കയറുന്ന ഈ സമയത്ത് അതൊന്നും കാണാതെ ഈ ഉള്ളിയുടെ പിറകേ മാത്രം നിങ്ങള്‍ പോകുന്നത് വിവരമില്ലാത്തത് കൊണ്ടാണ്....
ഇന്നലെ X മാസ് അവധി കഴിഞ്ഞു പത്രം ഓഫീസിലേക്ക് വന്ന newsreporters ആദ്യം അച്ചു നിരത്താന്‍ കൊടുത്ത വാര്‍ത്ത നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പൊരുതി മുട്ടുന്ന സാധാരനക്കരന്റെയ് വാര്‍ത്തയല്ല....( ശരിയായ പത്ര ധര്‍മം....)..

...(നയന്‍ താരയുടെ വിവാഹം എന്നെങ്ങിലും നടക്കുമോ? ......sensational വാര്‍ത്തകള്‍ ഉള്ളപ്പോള്‍ വിലക്കയറ്റത്തെ ക്കുറിച്ച് സംസാരിക്കുന്ന അരസികന്മാര്‍..)

ഉത്തരേന്ത്യയില്‍ ഒരു tire കമ്പന്യ്ക്കരുടെയ് പരസ്യം..
അവരുടെ tire വാങ്ങുന്നവര്‍ക്ക് 4 kg ഉള്ളി ഫ്രീ..
ക്ഷായി ..ഇതന്നെ ശരിയായ democrazy .....

മൂക്കിനു താഴെ വിപ്ലവം പൊട്ടിയാലും, ഉറക്കം നടിക്കുന്ന ഭരണ കൂടം ഉറങ്ങി തന്നെ കിടക്കട്ടേ....

നമുക്ക് ചെയ്യാവുന്ന നടക്കുന്ന കാര്യം.....ഉള്ളി വില കുറയാന്‍ കാത്തു നില്‍ക്കാതെ അടുക്കള കൃഷിക്ക് പ്രതീക്ഷ ഉണ്ടോ എന്ന് അന്വേഷിക്കുക..
ആവശ്യം ഇല്ലാത്ത പ്രമേഹവും തടിയും തൂക്കവും കുറക്കാന്‍ മാര്‍കെറ്റില്‍ കിട്ടുന്ന, ആയുര്‍ thylam ദേഹം മുഴുക്കെ പൂശി നടക്കുന്നവര്‍...
....
എളുപ്പത്തില്‍ biscuit രാജവകുവാന്‍ "കുബെര്‍ കുഞ്ചി (Kuber Kunji )" വാങ്ങി അരയില്‍ കെട്ടി നടക്കാന്‍ പരക്കം പാഞ്ഞു പ്പോകുന്നവര്‍ ..........
ഇനി ഉള്ളിയും ചേനയും കപ്പയും, കാച്ചിലും സ്വയം നട്ടു വളര്തട്ടേ..
നാട്ടില്‍ oxygentey അളവ് കൂട്ടി , പ്രാണ വായു വിനു valamidattey ... .....

Friday, December 24, 2010

വേനല്‍

കൌമാരത്തില്‍ അടക്കാനാവാത്ത രതി തൃഷ്ണയില്‍ എനിക്ക് നഷ്ടമായത്

പിന്നീട് ജീവിതത്തില്‍ കടന്നു വന്ന എത്രയോ അഭിരാമ രാത്രികളാണ്..

പുറത്തു പറയാനാകാത്ത ആത്മ നിന്ദയില്‍ ഇപ്പോള്‍ തുറക്കുന്നത് മനസിന്റെ

വാതിലുകള്‍..

പദ്മരജന്റെയ് "രതിനിര്‍വേദം " ഇന്നും ഇഷ്ടം..........

ചാരുനിവേദിത

"ചെറുപ്പത്തില്‍ ആണ്‍കുട്ടികളുമായി അടുക്കാന്‍ എനിക്ക് അവസരം ഉണ്ടായിരുന്നില്ലാ...

അത് കൊണ്ട് പെണ്‍കുട്ടികളുമായി കൂടുതല്‍ അടുക്കാന്‍ അവസരം ഉണ്ടായി...

എന്നെക്കാള്‍ പലര്‍ക്കും പ്രായ ക്കൂടുതല്‍ ഉണ്ടായിരുന്നു.

അവരുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു....എങ്കിലും എന്റെ ഉള്ളിലെ അടങ്ങാത്ത

രതിക്ക് ഒട്ടും ആര്‍ത്തി കുറഞ്ഞിരുന്നില്ലാ"....

തിരുവനന്തപുറത്തു നടന്ന ദി വീക്ക്‌ ഹേ സാഹിത്യോല്സവത്തില്‍ നിന്നും ചാരു നിവേദിത എന്ന തമിള്‍ എഴുത്തുകാരന്റെ വാക്കുകള്‍...

Thursday, December 23, 2010

വിക്രമാദിത്യനും വേതാളവും

അനന്തരം വിക്രമാദിത്യന്റെയ് തോളില്‍ കിടന്നു കൊണ്ട്
വേതാളം ഇപ്രകാരം കഥ പറയാന്‍ തുടങ്ങി.....
രാജന്‍, ഇനി ഞാന്‍ പറയാന്‍ പോകുന്ന കഥ ശ്രദ്ധിച്ച് കേള്‍ക്കണം..
പിന്നീട ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരം തന്നില്ലെങ്ങില്‍ അങ്ങയുടെ തല ചിന്ന ഭിന്നമായി പോകും....

ഇപ്രാവശ്യം പതിവ് തെറ്റിച്ചു കൊണ്ട് രാജാവ് വേതാളതോട് ഒരു മറു ചോദ്യം ചോദിച്ചു.....
"അങ്ങ് യഥാര്‍ത്ഥത്തില്‍ കഥ പറഞ്ഞതിന് ശേഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്റെ ഉത്തരം ആഗ്രഹിക്കുന്നുണ്ടോ ? എന്നെ ബന്ധനസ്ഥനാക്കി കൊണ്ട് വരുന്നതില്‍ ഉണ്ടാകുന്ന നിന്നുള്ള ലാഭ കൊതി മാത്രമാണോ ഈ ചോദ്യങ്ങള്‍ക്ക് പിന്നില്‍?
എന്റെ ഈ ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരം തന്നില്ലെങ്ങില്‍
അങ്ങയുടെ തല ചിന്ന ഭിന്നമായി പോകും......
വേതാളം അല്‍പ നേരം സംശയിച്ചു തന്റെ തലയില്‍ തലോടി കൊണ്ട് കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു.....
"രാജന്‍ ഈ സംശയം അങ്ങ് നേരത്തേ ചോദിചിരുന്നെങ്ങില്‍ എന്റെ പണി എനിക്ക് കുറച്ചു ചെയ്‌താല്‍ മതിയായിരുന്നു...ഇതിപ്പോള്‍ നമ്മുടെ രണ്ടു പേരുടെ തല പോകുന്നതില്‍ അല്ല എനിക്ക് വേവലാതി......
മുന്‍പേ കടന്നു പോയവന്‍ ഇതേ ചോദ്യം ചോദിച്ചതിനു മറുപടി പറയാന്‍ വയാഞ്ഞത് കൊണ്ട് ഒരു തല നേരത്തേ കൊണ്ട് പോയത് ആരുടേത് എന്നാണ് എന്റെ ഭയം...
വെതാലതിന്റെയ് ഉചിതമായ ഉത്തരം കേട്ട് പതിവ് തെറ്റിച്ചു രാജാവ് മരത്തില്‍ തല കീഴായി നില്‍ക്കാന്‍ പോയി....

Wednesday, December 22, 2010

ശ്രീപാദം

ഈ ശിശിരത്തില്‍ പൊഴിയുന്ന മഞ്ഞെല്ലാം വീണിട്ടാകാം
തീക്കാറ്റ് ദേവിക്ക് ചാമരം ആയതു....
(അഗ്നി ശുദ്ധി അവകാശപ്പെടലാണ്....)
രാമായണ മാസത്തില്‍ പുളിയിട്ടു തേച്ചു
മിനുക്കിയ നിലവിളക്കിനു മുന്നില്‍
ഞാന്‍ പാടിയ രാമായണ വരികളില്‍
സീതയെ കണ്ടിട്ടും..
ജടമുടി ചൂടിയ രാമനെ വരെ
കണ്ടിട്ടും .......
ശ്രീരാമനെ മാത്രം .....
കാക്ക കൊത്തിയെടുക്കാത്ത ഈ ആലിപ്പഴമെല്ലാം
ഒന്നു പെറുക്കി എടുതോട്ടെ ഞാന്‍
ദേവിയുടെ ശ്രീപാദം തണുക്കാനും..
എന്റെ ഉഷ്ണവും
തീരുമെങ്ങില്‍ തീര്‍ന്നോട്ടേ....

ബാലകാണ്ഡം

ഇന്ന് passion fruits ധാരാളം പഴുത്തു നില്‍ക്കുന്ന എന്റെ തോട്ടത്തില്‍


നിന്നും മകള്‍ ഗായത്രി എനിക്ക് വേണ്ടി കുറെ പറിച്ചു നീട്ടിയപ്പോള്‍. ...



താഴ്ന്ന ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ പ്രിയ സ്നേഹിതാ

പറഞ്ഞു തന്ന കാര്യം ഓര്‍ത്തു...

passion ഫ്രൂട്ട് എന്ന ഒരു മരം എന്നാല്‍


ration പുട്ട് ഉണ്ടാകുന്ന മരം ആണെന്നും (വാക്കുകളിലെ സമരസം ..)


അത് ഇഷ്ടം പോലെ അവളുടെ വീട്ടില്‍ ഉണ്ടെന്നും.

കാലത്ത് പ്രഭാത ഭക്ഷണത്തിന് ആ മരത്തിന്റെ ചുവട്ടില്‍ നിന്നും

ഇഷ്ടം പോലെ ഈ പുട്ട് പ്ലേറ്റില്‍ ആക്കി കടല കറി കൂട്ടി

കഴിക്കുമെന്നും അവള്‍ എന്നോട് പറയുമ്പോള്‍

എന്റെ വീട്ടില്‍ അത്തരം ഒരു മരം ഇല്ലാതെ പോയതില്‍

വിഷമിച്ചതിനു കണക്കില്ല.. ....


LikeUnlike · Comment · Share · Delete

Sunday, December 19, 2010

ശാദ്വല ഭൂമി...

എനിക്ക് മഴയെന്നാല്‍ നിത്യ പൂജ നടക്കാത്ത കാവ് പോലെയാണ്..

യോഗ നിദ്രയിലമരുന്ന ശ്രീദേവി വിഗ്രഹങ്ങള്‍ക്ക്

മുഴുക്കാപ്പ് ചാര്താത്ത

പെരുമഴ തുള്ളികള്‍ തീര്തമാടുന്നതാനെരെ ഇഷ്ടം....

( ഒരു മഴ കനത്തു പെയ്യട്ടെ ...)



ഘനമില്ലാത്ത താളത്തില്‍ പാടി ക്കെള്‍ക്കുന്ന അഷ്ടപതിയെക്കാള്‍ ,

എനിക്കിഷ്ടം...

പ്രഭാ മയുഘങ്ങള്‍

പെന്മയില്‍ പേടയെ പേര് ചൊല്ലി വിളിക്കുമ്പോള്‍ കേള്‍ക്കാറുള്ള

സീല്‍ക്കാര നാദമാണ്....

വീര്‍ത്തു പൊട്ടാറായ ആകാശത്തിന്റെ

അടിവയരിന്റെയ്‌ നേര്‍ത്ത ഞരമ്പുകള്‍

വീര്‍ത്തു വിടരുന്നത് ഒരു പെരുമഴയ്ക്ക്...

ആര്‍ത്തിരമ്പി അലറുന്ന തുലാമാഴയെക്കാള്‍ എനിക്കിഷ്ടം

കുറുമ്പ് കാട്ടി ചിണുങ്ങി നടക്കുന്ന ചിങ്ങ മഴയോട്..

കാളിദാസന്‍ പണ്ട് കണ്ടെടുത്ത ശ്രീപാര്‍വതിയെ

പുഷ്പ്പിനിയാക്കിയ അതേയ് മഴ..

Wednesday, December 15, 2010

ചോദ്യങ്ങള്‍- ഉത്തരങ്ങള്‍

1. വായന അനുഭവം ആയതു എപ്പോള്‍?

കല്‍പ്പറ്റ നാരായനന്റെയ് ലേഖനം
മാതൃഭൂമി ഓണപ്പതിപ്പില്‍ വായിച്ചപ്പോള്‍...

2. അതുല്യ നടന്‍ തിലകന്റെയ് "അമ്മ" പ്രശ്നം ശരിക്കും പരിഹരിക്കപ്പെട്ടോ?

ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാന് യഥാര്‍ത്ഥ പ്രശ്നക്കാര്‍ ..
കള്ളനു കഞ്ഞി വെച്ചവനും ഇന്നലെ കയറി വന്നവനും കാര്ന്നവരാകുന്ന
ചരിത്രം ഇനി മലയാള സിനിമ യില്‍ നിന്നും തുടങ്ങട്ടേ..
അടുപ്പില്‍ നായ കയറി കാഷ്ട്ടിചാലും ചെതമില്ലാതേ പെരുമാറുന്ന
സൂപ്പര്‍ സ്റ്റാര്‍ നായക സങ്ങല്പ്പങ്ങള്‍ ഉള്ളിടത്തോളം കാലം....
തിലകനെപ്പോലുള്ല പ്രതിഭകള്‍ക്ക് അയിത്തം കല്പ്പിക്കട്ടേ..
കാല്‍ കീഴിലെ മണ്ണ് ചോര്‍ന്നു പോയാലും കയിലുള്ളത് പോയാലും, തിരിച്ചറിയാത്ത കണ്ണ് പൊട്ടന്മാര്‍ ......

3. നമ്മുടെ chaannel വാര്‍ത്തകള്‍ entertainments
നിലവാരത്തിലേക്ക് താഴ്ഴെ പോകാന്‍ മാത്രം എന്ത് കുരുത്തക്കേടാണ് സംഭവിച്ചിട്ടുള്ളത്?

വാര്‍ത്ത വായിക്കുന്ന അമ്മാവന്മാര്‍ക്കും, അമ്മായിമാര്‍ക്കും
അത് വാര്‍ത്തയായി തോന്നണം.ഇല്ലെങ്കില്‍
Cinemaalayum , മിമിക്രി artstsum
അവരെ കയറി ഉടുത്ത്‌ കളയും..

4. ബസില്‍ യാത്ര ചെയ്യുന്ന ചില "മനോരോഗികള്‍" കൊച്ചു കുട്ടികളുമായി
കയറുന്ന അമ്മമാരെ കണ്ടാല്‍ പോലും ഉറക്കം നടിച്ചു കിടക്കുന്നത് എന്ത് കൊണ്ട്?

കുടുംബത് നിന്നും നല്ല ശീലങ്ങള്‍ പാലിക്കുന്നവര്‍ക്കല്ലേ നല്ലത് കാണാന്‍ kannundaavoo ..
അമ്മയെ - മക്കള്‍ -എടാ.. എന്നും വിളിക്കുന്ന പാരംബര്യമുള്ളവര്‍ക്ക് .. ..
കുഞ്ഞുങ്ങളുമായി കയറി വരുന്നവരെ കണ്ടാല്‍ അറിയുകയില്ല....

5. സൂഫി പറഞ്ഞ കഥ " എന്ന സിനിമ വേണ്ട വിധത്തില്‍ expressed ആയോ?

ഒരു അസാധാരണ കഥ പറയനാകണം ആ കാലഘട്ടം തിരഞ്ഞെടുത്തത് എന്ന് വേണം
കരുതാന്‍.. എന്നാല്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത് അത് പാതി വഴിയില്‍
ഉപേക്ഷിച്ച നിലയില്‍...അത്ര അര്‍ത്ഥവത്തായി തോന്നിയില്ല..
വെറും ഒരു കഥ പറയാന്‍ ആ കാലഘട്ടം തിര്ഞ്ഞെടുക്കനംയിരുന്നോ?
അല്ലെങ്ങില്‍ വിശ്വസനീയമായി തോന്നുന്ന sequnce
കാണണം..കാര്‍ത്തിയുടെ പ്രണയം വെറുമൊരു കാമ പൂരണം എന്നതില്‍ ഉപരി
അവളുടെ ഉപേക്ഷിക്കപ്പെടലുകള്‍ വേദനയായി തോന്നാന്‍
വിശ്വസനീയത കുറചെങ്ങിലും കാണിക്കണമായിരുന്നു..
അവസാന scenes സ്രെദ്ധിച്ചാല്‍ മനസിലാകുന്നതാണ്..
വാല്‍ക്കഷണം .
-സൂഫി പറയാന്‍ udhesichathu ബാക്കി എഴുതി ക്കാണിക്കുമായിരിക്കും -

6. അവനവന്‍ എഴുതിയ toilet "കവിതകളെ" കുറിച്ച് മംഗള വാര്‍ത്ത
എഴുതി ലോകമൊട്ടാകെ prasasthi വേണം എന്ന് saddikkunnavare ക്കുറിച്ച്?

ഉത്തരം ഒരു കവിത ആയ്ക്കോട്ടേ..

.....കവലയില്‍ traafficil നിന്ന പോലീസുകാരന് വന്ന wireless
ഫോണ്‍ സന്ദേശത്തില്‍ "നിങ്ങള്‍ Q വില്‍ ആണെന്നും
അല്ലെന്നും കേട്ട് നടുങ്ങീ പാവം..
റോഡിനു കുറുകെ ചാടിയ പൂച്ചക്ക് ഇന്ന് ഏകാദശി..
പച്ച നെല്ല് കണ്ട ചുണ്ടെലിക്ക് ഇന്ന്
തിരുവോണ സദ്യ.....
------------------------
ഇവനൊക്കെ കിളക്കാന്‍ പോയിക്കൊടെയ്?

Wednesday, December 8, 2010

നമ്മുടെ കുഞ്ഞുങ്ങള്‍..

നമ്മുടെ കുഞ്ഞുങ്ങള്‍..
ഇന്നത്തെ ഒരു പത്രവാര്‍ത്തയിലേക്ക് ...
അച്ഛനെന്നു പറയുന്ന ഒരുത്തന്‍ തന്റെ കുഞ്ഞെന്ന് പറയുന്ന,
ശ്രീകൃഷ്ണനെ പോലിരിക്കുന്ന ഒരു
നാല് വയസുകാരന്‍ ബാലനെ
സിഗരട്ട് കുറ്റി കൊണ്ട് (തീക്കൊള്ളിയുമാകാം )..പൊള്ളല്‍ ഏല്‍പ്പിച്ചിരിക്കുന്നു..
ദേഹം മുഴുവന്‍ പൊള്ളല്‍ ഏറ്റ പാടുകള്‍..
പൊലിസ് , പ്രാഥമിക ചികിത്സക്ക് ശേഷം
അവനെ വനിതാ ഹെല്പ് deskilekk മാറ്റി..

ഇത് പലതരത്തില്‍ വ്യാഘ്യാനിക്കാം.......
അവനു ചോദിക്കാനും പറയാനും വേറെ ആരും ഇല്ലായിരിക്കാം ..
അതും അല്ലെങ്ങില്‍ തന്ത എന്ന് പറയുന്നവന് sexual gratification
(-ഒരു രസത്തിനു വേണ്ടിയോ...) ചെയ്യുന്നത്..
അങ്ങനെ എന്ത് വേണമെങ്കിലും വ്യാഘ്യാനിക്കാം......
the gaining of pleasure or sexual gratification from the infliction of pain and mental suffering on another person or watching pain inflicted on others sexual ....

ഇത്തരം ഞരമ്പ് rogikal കുഞ്ഞുങ്ങളെ മാത്രമാണ് തിരഞ്ഞു പിടിചാക്രമിക്കുന്ന്ത്.

അവര്‍ ആണ് കൂടുതല്‍ sexual gratificationu പാത്രമാകുന്നത്..

നാട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യാത്ത എത്രയോ peedhanangal

(പുറത്ത് അറിയിക്കാന്‍ വയ്യാത്ത ) ...........

*********************

തിരക്കുള്ള ഉത്സവത്തിനും, പലചരക്ക് കടയില്‍, സര്‍ക്കാര്‍ ഓഫീസുകളില്‍

.... 2 1/2 മണിക്കൂര്‍ ദീര്‍ഘമുള്ള ബോറന്‍ പടങ്ങള്‍ കാണാന്‍ സിനിമ തിയേറ്ററില്‍....ഇങ്ങനെ നമ്മുടെ

കുട്ടികളോടൊപ്പം നമ്മള്‍ പോകുമ്പോള്‍ അവരുടെ ഇഷ്ടങ്ങള്‍ നമ്മളില്‍

എത്രപേര്‍ ചോദിച്ചിട്ടുണ്ട്....

പടം കാണുന്ന രസത്തില്‍ , പോകാന്‍ തിടുക്കം കാട്ടുന്ന കുട്ടികളോട് സ്ക്രീനിലേക്ക് ചൂണ്ടിക്കാട്ടി "അടുത്ത scene കൂടി കഴിഞ്ഞു പോകാം " എന്ന് നമ്മളില്‍

എത്രപേര്‍ അവരോട്‌ പറഞ്ഞിട്ടുണ്ട് .............

കുട്ടികളുടെ ഇഷ്ടങ്ങള്‍ ആരും ചോദിച്ചരിയാരില്ല..

നമ്മുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി അവരെ വളര്‍ത്തി എടുക്കുകയാണ്..

പാര്‍ട്ടി ക്ലബുകളില്‍ "അവന്‍" അവര്‍ക്ക് status symbol ആണ്..

കുട്ടികള്‍ക്ക് ചേരാത്ത (നമ്മുടെ കാലാവസ്ഥക്ക് ചേരാത്ത..)

കട്ടിയുള്ള ഉടുപ്പും, സായിപ്പിന്റെ ടൈ യും,

കനത്ത കാലുറയും .....

കിട്ടാത്ത റാങ്കിനെ കുറിച്ച് പറഞ്ഞു എടുത്താല്‍ പൊങ്ങാത്ത പൊങ്ങച്ചവും കൊടുത്തു

അവനെ(അവളെ ) വളര്‍ത്തി ഒന്നാന്തരം pomerarian

ആക്കുന്നു.....

അവന്‍ ആരെ കണ്ടു വളരണം...?

ക്ലാസ്സിലെ തൊട്ടടുത്തിരിക്കുന്ന സഹപാടി

quarterly examinu

വാങ്ങിയ markintey ഇരട്ടി വാങ്ങിയില്ലെങ്ങില്‍

sarippeduthum എന്ന് പറയുന്ന parentsineyo ?

അതുമല്ലെങ്ങില്‍,അടുത്ത വീട്ടിലെ കൂട്ടുകാരന്‍

കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിപ്പോയത് കൊണ്ട് മാത്രം അവനെ

കളിക്കാന്‍ കൂട്ടരുതെന്ന് പറയുന്ന സഹപാഠിയെ കണ്ടോ?

ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്നു എന്നത് കൊണ്ട് മാത്രം

മാതൃ ഭാഷ -മലയാളം - കരയുമ്പോള്‍ പോലും പറയരുതെന്ന് പറയുന്ന അധ്യാപകരെ കണ്ടോ ?

ഇവനൊക്കെ- ഇവള്‍- വളര്‍ന്നു വരുമ്പോള്‍ എന്താണ് നമ്മള്‍ അവനില്‍ നിന്നും

പ്രതീക്ഷിക്കുന്നത്..?

(നാട്ടില്‍ terrorism തഴച്ചു വളരാന്‍ ഇരിക്കുന്നയൂള്ളൂ ...)


നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അടുത്തിരിക്കുന്ന കൂട്ടുകാരനെ നുള്ളാന്‍ പഠിപ്പിക്കുന്നു നമ്മള്‍ ..

അവനില്ലാത്ത കമ്പ്യൂട്ടര്‍ നെ ക്കുറിച്ചും, ടാറ്റാ ബെന്‍സ്‌ കാറിനെക്കുരിച്ചും ..പൊക്കം പറയാന്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്നു..(നമള്‍ പഠിപ്പിക്കുന്നു...)

ജീവിക്കാന്‍ മാത്രം അവന്‍ പഠിക്കുന്നില്ല..അല്ലെങ്ങില്‍ പഠിപ്പിക്കുന്നില്ല....

പഠിപ്പു കഴിഞ്ഞു ജീവിക്കാന്‍ തുടങ്ങുമ്പോഴേക്കും

പഠിക്കാത്ത പാഠങ്ങള്‍ ജീവിതം ചോദിച്ചു തുടങ്ങുമ്പോഴേക്കും

ഉത്തരം അറിയാതെ പകച്ചു പോകുന്നു...

പഠിച്ചു ഉത്തരമെഴുതി കിട്ടിയ university biruthathinum

...........ആദ്യം ഉത്തരമെഴുതി പിന്നെ പഠിക്കുന്ന ജീവിത പരീക്ഷക്കും ഇടയിലുള്ള

അവ്യഖ്ത ദൂരം കണ്ടു മനസിലാകുംബോഴേക്കും

നേട്ടങ്ങളുടെ balance ഷീറ്റില്‍

O (ശൂന്യം).......

Tuesday, December 7, 2010

ഈ മനോഹര ഭൂമി.....

ഒരിക്കല്‍ വിദേശത്ത് നിന്നും നാട്ടിലേക്കുള എന്റെ യാത്രക്കിടയില്‍ ഒരു
Nigerian കുടുംബത്തെ പരിചയപ്പെടാന്‍ ഇടയായി ...
അയാളൊരു മ്യൂസിക്‌ composerum ... വിടര്‍ന്ന നല്ല താമര പോലുള്ള
അവരുടെ 2 കുട്ടികള്‍ vidhyaarthikalum ....
അയാളുടെ പത്നി ടീച്ചറും എന്നാണ് പരിചയപ്പെടുത്തിയത് ..
ദോഹയിലേക്ക് holiday ആഘോഷിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞത് അവരുടെ
കുട്ടികളായിരുന്നു ..
കാഴ്ചയില്‍ അവരുടെ സംസാര രീതി എനിക്ക് ഇഷ്ടമായി.. ..
ഇന്ത്യയില്‍ ആണ് നാടെന്നു അറിഞ്ഞപ്പോള്‍ , മുഹമ്മദ്‌ രാഫിയെ ഇഷ്ടമാണെന്ന് പാട്ടുകാരന്‍ ...
നമ്മുടെ culture ,പല ദേശങ്ങള്‍, മ്യൂസിക്‌ ഇവയെ ക്കുറിച്ച് അയാള്‍ക്കരിയവുന്ന വിവരങ്ങള്‍ എന്നോട് പറഞ്ഞു...
god's own നാട്ടില്‍ നിന്നാണ് ഞാന്‍ എന്നറിഞ്ഞപ്പോള്‍ കുട്ടികള്‍
നാട്ടില്‍ മുഴുവന്‍ ഗോഡ് ആണോ എന്ന് എന്നോട് ചോദിച്ചത്
എല്ലാവര്ക്കും ചിരിക്കാന്‍ വക നല്‍കി...
അടുത്ത അവധിക്ക് തീര്‍ച്ചയായും കേരളത്തില്‍
വരുവാന്‍ ഞാന്‍ അവരെ ക്ഷണിച്ചു..
ഉറപ്പായും കേരളത്തില്‍ വരുമെന്ന് പറഞ്ഞത് കുട്ടികളുടെ അമ്മയായിരുന്നു...
കേരളം ഭയങ്കര ഇഷ്ടമാണെന്നും ,അവിടത്തെ ആളുകള്‍ നല്ലവരാണെന്നു വായിച്ചരിഞ്ഞിട്ടുന്ടെന്നും
അവര്‍ പറഞ്ഞു...
എന്റെ നാടിനെ ക്കുറിച്ച് ഒരു വിദേശ സുഹൃത്ത്‌
എന്നോട് പറഞ്ഞപ്പോള്‍ അഭിമാനം കൊണ്ട് ഞാന്‍
പുളകിതയായി ....
സമയമായപ്പോള്‍ ഒരു നല്ല യാത്ര എനിക്ക് ആശംസിച്ചു കൊണ്ട്
അവര്‍ പോയി....
ഇതൊന്നുമല്ല പറയാന്‍ വന്നത്...
നാട്ടില്‍ എത്തിയ ശേഷം, വീട്ടിലേക്കുള്ള യാത്രയില്‍ ..റോഡില്‍
നല്ല ആള്‍ തിരക്ക്.. ഞാന്‍ ടാക്സി driverod കാര്യം അന്വേഷിച്ചു..
സംഭവം ഇങ്ങനെ..
....................
നാടിലെ ഉത്സവത്തിനോ മറ്റോ പോയി, ഒരു ദിവസം മുഴുവന്‍ പൊരി വെയിലില്‍
ശീവേലി ( അതോ പറയെടുപ്പോ ? ) നിന്ന ശേഷം തിരികെ കൊണ്ട് വരുന്ന ഒരു
ആനയാണ് കഥാ പാത്രം ...
അവന്‍ നിന്ന നില്‍പ്പില്‍ ഒരു കിടപ്പ്..
ഇടക്ക് അവന്റെ തുമ്പി ക്കൈ കൊണ്ട് തൊട്ടടുത്ത
പൈപ്പ് തുറക്കാന്‍ നോക്കുന്നുണ്ട്..
ആളുകളുടെ ബഹളമെല്ലാം അവനു പുല്ലായിരുന്നു..
അടുത്ത് വന്നാല്‍ ഒരു കൈ നോക്കമെന്നയിരുന്നു അവന്റെ ഭാവം...
എന്ന് അവന്റെ കിടപ്പ് കണ്ടപ്പോള്‍ തോന്നി..
അതോ വല്ല നിവൃത്തി ഉണ്ടായിരുന്നെങ്ങില്‍ ഈ ബഹളങ്ങള്‍ ഉണ്ടാക്കി തന്നെ
salyam ചെയ്യുന്ന ഈ മനുഷ്യ ക്കൂട്ടങ്ങളെ അവന്‍
sarippeduthumenno ?...
ആനക്കാരന്‍ പഠിച്ച പണി 18 നോക്കിയിട്ടും
NO രെക്ഷ ....
ശീവേലിയുടെ ക്ഷീണം തീര്‍ക്കാന്‍ 2
എണ്ണം "അടിച്ചതിന്റെയ് " കിക്ക്
മാറാതെ കിറുങ്ങി നില്‍ക്കുന്ന ആനക്കാരന്‍
രണ്ടാമാതോന്ന്‍ ആലോചിക്കതേ വാശിക്ക്
കിടന്നു കൊടുത്ത നമ്മുടെ കഥാ paatrathintey
വാലില്‍ നല്ലൊരു കടി.....
(പിടിച്ചു എഴുന്നേല്‍ക്കാന്‍ ഭാവമില്ലെങ്ങില്‍ കടിച്ചു നോക്കാം. ....)

ആനക്കും ആനക്കാരനും എന്ത് സംഭാവിച്ചുവേന്നെനിക്ക്
അറിയാന്‍ കഴിഞ്ഞില്ല പിന്നീട്..
മനുഷ്യനായാല്‍ ഇങ്ങനെ വേണം..
ഇങ്ങനെ മാത്രമേ ആകാവൂ..
എന്നാലേ നമ്മുടെ നാട് എളുപ്പം കണ്ടം വെച്ച് പോവുകയുള്ളൂ..

...................
ആ Nigeria ക്കാരനോട് എന്റെ നാടിനെ ക്കുറിച്ചും, നാട്ടുക്കരേ ക്കുറിച്ചും
തട്ടി വിട്ട ഒന്നാം തരം കള്ളം തിരുത്താന്‍ പിന്നീട് എനിക്ക്ക്
അവസരം ഇല്ലാതെ പോയല്ലോ എന്നോര്‍ത്ത് ഇന്ന് ഞാന്‍ വേദനിക്കുന്നു...

"കേരളമെന്നു പേര്‍ കേട്ടാല്‍ തുടിക്കണോ
ചോര ഞരമ്പുകളില്‍....????"

Monday, December 6, 2010

മോഷ്ട്ടാക്കളെ ഇതിലെ ഇതിലെ

"Thrippunithurayil , ടൌണിലേക്ക് ബസ്‌ കാത്തു നിന്ന
ഒരു യുവതയുടെ sareerathil അണിഞ്ഞിരുന്ന 15 പവന്‍ aabharanamngal , ബൈക്കില്‍ വഴി ചോദിക്കാനെന്ന വ്യാജേന 2 yuvaakkal കവര്‍ന്നെടുത്തു" .
Pramugha ദിന പത്രത്തില്‍ വന്ന വാര്‍ത്ത കണ്ട്‌
ഞാന്‍ പത്രം മടക്കി …
ഈ കാര്യത്തില്‍ janangal ആരുടെ ഭാഗത്താണ്

എന്നുള്ള നറുക്കെടുപ്പ് മനസ്സില്‍ എടുത്തു നോക്കി …..

കഴുത്ത് മുട്ടെ aabharangal അണിഞ്ജ് കൊണ്ട്
“മോഷ്ടാകളെ വരൂ എന്റെ ഈ aabharangal കവര്ന്നെടുക്കൂ എന്ന്
പറയുന്ന വെറും പെണ്ണുങ്ങളുടെ aabharana പ്രിയത്തെ
കുറ്റം പറയണോ .....അതോ പോലീസിനെ പിടലിക്ക് പഴി ചാരണോ ?


ഔജിത്യ ബോധമില്ലതേ

മരണ വീട്ടിലായാലും , അടിയന്തിരം ഉണ്നാനയാലും ,
ആശുപത്രിയില്‍ പോകാനയാലും
Chamanjorunngaan നിര്‍ബന്ധം പിടിക്കുന്ന പെണ്ണുങ്ങളെ .....,
നിങ്ങളൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത് ?
അല്ലയോ , സുന്ദര വനിതകളെ …

നാട്ടിലുള്ള , കള്ളനായ കള്ളനാര്‍ എല്ലാം നല്ല നടപ്പ് ആകാമന്നു കരുതി ഇരിക്കുമ്പോഴാണ്

സര്‍വാഭരണ വിഭൂഷിതരായ നിങ്ങളെ കാണുന്നത് ..

മോഷ്ടിക്കണ്ട എന്ന് കരുതി , "ആത്മീയ ജീവിതം" ജീവിക്കുന്നവനും , ഒന്ന്

പിടി വലി “ നടത്താന്‍ thonnunathil അവരെ തെറ്റ് പറയാന്‍ കഴിയുമോ ?

(അവര്‍ക്കും ജീവിക്കണ്ടേ ? 1 kg സുരേഖ അരിക്ക് ഒക്കെ എന്താ വില ?)

.......................
ഒരിക്കല്‍, അമ്പലത്തിലെ ഉത്സവത്തിന്‌ പോയ പാക്കനാര്‍
(പറയി പെറ്റ പന്തിരുകുലം )
ആഭരണ സുന്ദരികളെ കണ്ട്‌ അത്ഭുതപ്പെട്ടു..
കുറെ കഴിഞ്ഞു തലയില്‍ ഒരു വലിയ pettyumayi
ചുമന്നു നടക്കുന്ന പാക്കനാരെ കണ്ട്‌ ഒരു സഹൃദയന്‍
കാര്യം തിരക്കി...
പാക്കനാരുടെ മറുപടി ഇങ്ങനെ ...
"എനിക്ക് ഇട്ടനിയാന്‍ പൊന്നില്ല..
പകരം അടിയനു ഇത്തിരി ഭൂമിയെ ullooo ..
ഈ പെട്ടിയില്‍ അടിയന്‍ വാങ്ങിയ ഭൂമിയുടെ കൈവശ
പ്രമാണമാണ്‌.. ചോദിക്കുന്നവരോട് അത് പറഞ്ഞു
കേമത്തം കാട്ടാന്‍ വേണ്ടി ആണേ...."

"പെണ്ണുങ്ങളെ നിങ്ങല്‍ളുടെ സാമ്പത്തികം മറ്റുള്ളവരെ അറിയിക്കാന്‍ ആണ്
ഇത്ര കഷ്ട്ടപ്പെടുന്ന്തു എങ്കില്‍ ....
പോന്നിന്റെയ് വിലയുള്ള ഭൂമി വാങ്ങിയവര്‍ ഇനി മുതല്‍ അതിന്റെ പ്രമാണങ്ങളുടെ
ഫോടോ കോപ്പി എടുത്ത് തലയില്‍ ചുമന്നു നടക്കുവിന്‍ ....
എന്തായാലും kemathy ആണെന്ന് അറിയിക്കയല്ലേ വേണ്ടൂ.
അത് വരെ മോഷ്ട്ടാക്കള്‍ നീണാള്‍ വാഴട്ടേ...

"വെറുമൊരു മോഷ്ടാവായ എന്നെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ... "

Thursday, December 2, 2010

പ്രണയ കാലം...

പ്രണയം എന്നും എനിക്ക് ആവേശമാണ് .
എത്ര ആരാധിച്ചാലും മതി വരാത്ത,
ഷാജഹാനെ പോലുള്ള പ്രനയിതാക്കളെ കാത്തു Mumtaz മാര്‍
ഇന്നും നെടു വീര്‍പ്പിടുന്ന, Tajmahalintey vennakkal
ഇട നാഴികള്‍ ഇപ്പോഴും വിറ കൊള്ളുന്നുണ്ട് എന്ന്
പ്രണയത്തിന്റെ രസമറിയുന്ന ഞാന്‍ അറിയുന്നു..
വിരസതയുള്ള Botany practical ക്ലാസ്സിലെ
dicot stems കീറി തുണ്ടാക്കി microscopil
വെച്ച് വെറുതേ ഉറക്കം തൂങ്ങുമ്പോള്‍,
Nickelinteyum Cobaltinteyum atomic
numberkal പമ്പരം കറക്കും പോലെ വട്ടം chuttikkombol ...
പ്രണയത്തിന്റെ രസമറിയാന്‍
English ക്ലാസ്സിലെ Shelleyum , Keatsum കൂട്ടായി..
MT yum ,Zachariyayum ,Padmarajanaum ,TV കൊച്ചുബാവയും ...പിന്നെ പേരറിയാത്ത
ഒരുപാട് സുന്ദരന്മാര്‍
അറിയാതെ അവരുടെ കാമിനി ആയി ഞാന്‍......
രണ്ടാമൂഴം kalaakoumudiyil khandassa വന്നപ്പോള്‍
കലക്കന്‍ പ്രണയ ലേഖനം തന്നെ MT ക്ക് അയച്ചു
ആദ്യ പ്രണയത്തിനു തിരി കൊളുത്തി,,,,
അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി
ക്കൊണ്ട് മടക്ക തപാലില്‍ വന്ന MT യുടെ മറുപടി
എന്നെ വീണ്ടും പ്രണയത്തിന്റെ ആദ്യാക്ഷരമായി ...
"മികച്ച വായനക്കാരാണ് എഴുത്തുകാരനെ sakthanaakkunath " ...
മഞ്ഞു നോവലില്‍ ചിരിക്കാത്ത teacherinod ബുദു parayuunna
ഡയലോഗ് എഴുത്തുകാരനോട് ഞാന്‍ ചോദിച്ചത് പിന്നീട് എന്നെ
വല്ലാതാക്കിയിട്ടുന്ദ്...
" ടീചെര്‍ജി വല്ലപ്പോഴും ചിരിക്കണം ..ഇല്ലെങ്കില്‍ ആ മഹാ സിദ്ധി
മറന്നു പോകുമെന്ന് പറയുന്ന എഴുത്തുകാരന് ഒരിക്കലും ചിരി വരാറില്ലേ....?
ഇന്ന് അതോര്‍ക്കുമ്പോള്‍ എന്നെ ക്കുറിച്ച് അത്ഭുതം..
വറ്റാത്ത പ്രണയം സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന
ഈ പ്രണയ കാലം എനിക്ക് മാത്രം സ്വന്തം....

Wednesday, December 1, 2010

രാജമല്ലികള്‍.....

LP സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഞാന്‍ ഭയങ്കര

മടിച്ചി ആയിരുന്നു. മാസത്തില്‍ 1 -2 thayyal ക്ലാസ്സ്‌ എന്നെ കൂടുതല്‍ മടിച്ചി ആക്കി...

കൂട്ടുകാരൊക്കെ നിറമുള്ള തൂവാലയില്‍ പൂക്കളും മഴവില്ലും

തുന്നുമ്പോള്‍ എന്നെ പോലെ മടിയുള്ള മറ്റു കൂട്ടുകാര്‍ പുസ്തക താള് കീറി

കളി വള്ളവും തൊപ്പിയും ,ഉണ്ടാക്കി സമയം കളയും..<

മഷി തണ്ട് കൊണ്ട് slate ile അക്ഷരം മായ്ച്ചും snake & ladder

deskil വരച് കളികള്‍ക്ക് പുതിയ അര്‍ഥം തേടി ...

ഈ കുസൃതി ഒരിക്കല്‍ ടീച്ചര്‍ കണ്ടു

പിടിച്ചപ്പോഴാണ് ആകെ അബധമായത്...

തയ്യല്‍ തുണി കൊണ്ട് വരാത്തത് എന്തെന്ന്

ടീച്ചര്‍ ചോതിക്കും എന്ന് അറിയാവുന്നവര്‍

ചിലരില്‍ പെട്ടെന്ന് "തലവേദന" വരും...

എന്നെ പോലുള്ള കടും പൊട്ടികള്‍ മിഴുങ്ങസ്യ

നോക്കുമ്പോഴേക്കും തുണി കൊണ്ട് വന്ന

നല്ല സമര്യക്കാര്‍ " ഞങ്ങളെ നോക്കി ചിരിക്കും ..

ഇനിയും ""തുണി" ഇല്ലാതെ ആരൊക്കെ ക്ലാസ്സില്‍ വന്നു എന്ന്

എണ്ണം എടുക്കുന്ന ടീച്ചറിനെ ഓര്‍ത്ത് ഇപ്പോള്‍ ചിരി വരുന്നില്ലേ എനിക്ക് ?

ഇനി വരുമ്പോള്‍ തുണി കൊണ്ട് വരാം " എന്ന്

100 വട്ടം എഴുതി ടീച്ചറെ കാണിക്കും വരെ ഔട്ട്‌....

ഒരു ക്ലാസ്സില്‍ 10 പ്രാവശ്യം എഴുതി, പിന്നത്തെ ക്ലാസ്സില്‍ 5

പ്രാവശ്യം...X'mas കഴിയും വരെ soottrakkarikalay

ഞങ്ങള്‍ വിലസി ....

ഇങ്ങനെയുള്ള ഞാന്‍ , ക്ലാസ്സിലെ "look out noticil എന്റെ പേര് വന്നതെന്ന്

എങ്ങിനെ ഇനിയും മനസിലാകുന്നില്ലലോ കൂട്ടുകാരെ..

Tuesday, November 30, 2010

അവരുടെ പാട്ടുകള്‍ ..നമ്മുടെതും .. ..

നമ്മുടെ Beckimham palacile രസകരമായ ഒരു കാര്യം പറയാം.....

ഞാന്‍ സൌത്ത് ആഫ്രിക്കയില്‍ (Lesotho)ആയിരുന്നപ്പോള്‍ ലൈബ്രറിയില്‍

സ്ഥിരം visitor ആയിരുന്നു.....

അവിടെ ലൈബ്രറിയില്‍ കണ്ട ഒരു പുസ്തക ക്കുറിപ്പ്‌ ....

താഴെ ചില famous Nursery rhymes തന്നത് വായിച്ചു നോക്കു..

അതില്‍ പറഞ്ഞിരിക്കുന്ന കഥ പാത്രങ്ങള്‍ കൊട്ടാരത്തിലെ

പ്രമുഘ വ്യക്തികളെ സൂചിപ്പിക്കുന്നു.....



കവിത രചിക്കുന്ന കവികള്‍, കൊട്ടാരത്തില്‍ രാജാവിനെ

കാണിച്ചു പ്രസിദ്ധീകരണ സമ്മതം കിട്ടിയതിനു ശേഷം മാത്രം

publicinu കൊടുക്കുന്നു...

എപ്പടി ?

നമ്മളും നമ്മുടെ കുട്ടികളും ഇത് വരെ കാണാപാഠം പഠിച്ചു രസിച്ച

കുട്ടി ക്കവിതകളില്‍ ഇങ്ങനെയൊരു

സൂത്രം ഒളിച്ചിരുന്ന കാര്യം

വായിച്ചരിഞ്ഞപ്പോള്‍ അല്‍പ്പം ജാള്യത തോന്നിയിരുന്നു...

കവിതകള്‍ താഴെ,



1. Mary had a little lamb...(Queen Mary)

2. Johny Johny yes papa....(King John )

3. Peter Peter pumpkin eater, (King peter )

Had a wife and couldn’t keep her!

4. Georgie Porgie, puddin’ and pie,( King George 11 )

Kissed the girls and made them cry. ....



ഏകദേശം 200 വര്ഷം നമ്മുടെ നാട് ഭരിച്ചു പോയവരല്ലേ...

നമ്മുടെ ചുക്കിനും കുരുമുളകിനും നമ്മള്‍ ചോദിക്കുന്ന വില തന്ന്

portugese ഫ്രഞ്ച്,കാരൊക്കെ സല്യൂട്ട് അടിച്ചു പോയ അതേയ് ആളുകള്‍......

കേട്ടു രസിക്കട്ടെ എന്ന് കരുതി നമുക്ക് തന്ന് പോയ ഈ കുട്ടി കവിതകളില്‍

നീരസം കാണേണ്ട ആവശ്യം ഇല്ല .....

എന്ന് പാട്ടിന്റെയ് രസമോര്ത് വീണ്ടും പാടി രസിക്കുന്ന എന്റെ മോള്‍ടെ

ചിരി കാണുമ്പോള്‍ തോന്നാറുണ്ട്....

ഈ പവിഴ മുന്തിരി പൂവുകള്‍...

കൌമാര കാലത്ത് എല്ലാ പെണ്‍കുട്ടികളെയും പോലെ എന്നെയും ആകര്‍ഷിച്ചത്

സിനിമ ആയിരുന്നു..

ഷാലിമാര്‍ (ധര്‍മേന്ദ്ര -സീനത് അമന്‍ )ഷോലേ (അമിതാഭ്- jaya bhaduri )

സത്യം ശിവം സുന്ദരം (ശശി കപൂര്‍-സീനത് )...ഞങ്ങളുടെ നാട്ടിലെ C ക്ലാസ്സ്‌ theatrkalil

ഈ സിനിമകള്‍ എത്തുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്...

ലൈവ് ആയി പറഞ്ഞാല്‍ ചില മലയാളം സിനിമകള്‍ ഇപ്പോള്‍ ഓര്‍മ്മ വരുന്നു..

അണിയാത്ത വളകള്‍ (സുകുമാരന്‍-അംബിക ), സായുജ്യം (സോമന്‍-ജയഭാരതി

മീന്‍ (ജോസ്, ജയന്‍ ,സീമ) ,നീലത്താമര (രവികുമാര്‍, അംബിക, )

മുറ്റത്തെ മുല്ല (വിധുബാല, നസീര്‍ ),കായലും കയറും (മോഹന്‍, ജയഭാരതി. )

ഉള്‍ക്കടല്‍ (വേണുനാഗവള്ളി, ശോഭ ), മദനോത്സവം (കമല്‍-സെറീന )പറയാന്‍ ഇനിയും എത്രയോ ....

എന്റെ പാവാട പ്രായത്തില്‍ എന്നെ പോലെ എല്ലാ പെന്കുടികളും ഇഷ്ട്ടപീട്ടിരുന്നത്

രവികുമാര്‍, ജോസ്,വേണുനാഗവള്ളി, ഇവരെ ആയിരുന്നു..

നായികമാരോട് ഇവര്‍ സിനിമയില്‍ പറഞ്ഞ dialogues

ഞങ്ങള്‍ സ്വയം പറഞ്ഞു നടന്നിട്ടുണ്ട്...

"ശര റാന്തല്‍ തിരി താഴ്ന്നു മുകിലിന്‍... "

ആകാശവാണി renjiniyil

കേട്ട് കേട്ടു മതിയാകാത്ത പാട്ടുകളില്‍ ഒന്ന്,

മാട പ്രാവേ വാ...

മലയാള മനോരമ,മനോരാജ്യം വാരികകളില്‍ സ്ഥിരം ഫലിത ബിന്ദുക്കള്‍

വായിക്കുന്ന ചേച്ചിമാരും, ചേട്ടന്മാരും, ആകാശവാനിക്ക് ലെറ്റര്‍

അയക്കാറുണ്ട്... നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളില്‍

"പ്രണയ സരോവര തീരം ..." (ഇന്നലെ ഇന്ന്..)

വേണമെന്ന് പറഞ്ഞു ... ..

ഇന്നത്തെ ഫാസ്റ്റ് ട്രാക്ക് പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പഴയത് ഓര്‍ക്കുന്നു..



പഴയ സിനിമ ഗാന രംഗങ്ങള്‍ കാണുമ്പോള്‍ ഇന്ന് തമാശയാണ് തോന്നുക..

രണ്ടു ലോകം എന്ന സിനിമയില്‍ ..വേമ്പനാട്ടു കായലിനിന്നു ചാഞ്ഞാട്ടം ....

എന്ന പാട്ട് സീന്‍ ഇന്ന് കണ്ടാല്‍ തമാശ തന്നെ..

അന്ന് പക്ഷെ..ലോട്ടറി ടികെറ്റ് വില്‍ക്കുന്നിടത്തും ,കല്യാണ വീട്ടിലും, സിനിമ takiesilum

കേട്ടിരുന്ന പാട്ടുകളില്‍ ഒന്ന്...

"ഓര്‍മ്മകളെ കൈ വള ചാര്‍ത്തി വരൂ. നീ..."

എത്ര സുന്ദരം എത്ര മനോഹരം ഈ ഓര്‍മ്മകള്‍...

തണുപ്പ്

sherlockholmesകഥകളില്‍ വായിച്ചരിഞ്ഞുള്ള ലിവേര്‍പൂല്‍ എന്ന സ്ഥലമാണ്‌ ആണ് ലോകത്ത് ഏറ്റവും തണുപ്പ് കൂടിയ സ്ഥലം എന്ന് ഞാന്‍ കരുതിയിരുന്നത്..

അത്രക്ക് touchable ആയുള്ള വിവരണമാണ് എഴുതുക്കാരന്റെത്..

എന്നാല്‍ 5 വര്ഷം സൌത്ത് ആഫ്രിക്കയില്‍ (Lesotho )ജോലിക്ക് വേണ്ടി കഴിഞ്ഞപ്പോഴാണ്

sharikk തണുപ്പ് എന്താണ് എന്ന് അറിഞ്ഞത്..

capetownil -9 ഡിഗ്രി വരെ temp

ബ്ലഡ്‌ വരെ മരവിക്കുന്ന അനുഭവം പറഞ്ഞാല്‍ തീരില്ല ...

ഓര്‍ത്താല്‍ ഇന്ന്നും ഭ്രാന്ത് വരും..

തിളപ്പിച്ച പാല്‍ പാത്രം കൈ തുണി ഇല്ലാതെയാണ് ഞാന്‍ അടുപ്പില്‍

നിന്നും വാങ്ങി വെക്കുക...

ആകാശ വള്ളി

ഞാന്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന സമയം യാധാര്ത്യതെക്കള്‍

സങ്കല്പ്പതിനയിരുന്നു കൌതുകം ...

ആകാശവല്ലി എന്ന ഒരിനം പടര്‍ന്നു കയറുന്ന ഒരു ചെടിയെ ക്കുറിച്ച്

പറയാം. എന്റെ സഹപാടി ഒരിക്കല്‍ പറഞ്ഞു, ആകാശത്തോളം

വളര്‍ന്നു പന്തലിടുന്ന ചെടിയാനിതെന്നു...

പിന്നെ എന്നും ഞാന്‍ അതിന്റെ താഴെ നിന്ന് നോക്കി തുടങ്ങി,

ആകാശത്തോളം എത്തുന്ന അതിന്റെ വല്ലിയില്‍ പിടിച്ചു കയറി ആകാശം

തൊടുന്നത് സങ്കല്‍പ്പിച്ചു ഞാനൊരു സങ്കല്‍പ്പ ലോകത്താകും...

ഇന്നിപ്പോള്‍ ആകാശ വള്ളി കാണുമ്പോള്‍ കടന്നു പോയ ബാല്യമാനോര്‍മ വരിക..

ഒപ്പം ആകാശം തൊടാന്‍ കഴിയാതെ പോയതിന്റെ വേദനയും....