പൂത്ത കായാംബൂ പോലെ വായനയുടെ കമനീയ ഭാവം അറിഞ്ഞ ചില മുഹൂര്‍ത്തങ്ങള്‍ ഇതാ....
എന്നെ ആകര്‍ഷിച്ച പുസ്തകങ്ങളും അവയില്‍ വന്ന ചില കഥകളും അതിന്റെ തലക്കെട്ടും..
S.K.നായരുടെ മലയാള നാട്, കുങ്കുമം ( ഇപ്പോള്‍ ഉണ്ടോ എന്തോ?),
കേരള ശബ്ദം, (കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.കൊച്ചിയില്‍ സുലഭമായിരുന്നു ഒരു കാലത്ത്..ഇപ്പോള്‍ ചില പുസ്തകാ ശാലയില്‍ ഇടക്ക് കാണാം..)
ഈ പുസ്തകങ്ങള്‍ കണ്ടാണ് എന്റെ പ്രൈമറി സ്കൂള്‍ തല ജീവിതത്തിനിടയില്‍ വായനയുടെ ആദ്യാക്ഷരം തുടങ്ങിയത്..
ചിത്രങ്ങള്‍ മാത്രം കണ്ടു രസിച്ചാണ് ആദ്യ കാലങ്ങളില്‍ അക്ഷരങ്ങളുടെ അണിയറ തുറന്നത്..
അത് പിന്നെ വായനയിലേക്ക് നീളുംബോഴേക്കും,
ഭാഷാ പോഷിനിയും(മനോരമ പബ്ലികേഷന്‍സ് )
മാതൃ ഭൂമിയും പരിചയമായി കഴിഞ്ഞിരുന്നു എനിക്ക് ..
കേരള ശബ്ദത്തില്‍ 80 കളില്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രഭാകരന്‍ പുതൂരിന്റെയ് "അശ്വരഥo " വായിച്ചാണ് തുടക്കം.
(പില്‍ക്കാലത്ത അത് സിനിമ ആക്കിയിരുന്നു , രവീന്ദ്രന്‍-ശ്രീവിദ്യ ആയിരുന്നു അതില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്.. )വായിക്കാന്‍ കൊള്ളാത്ത പലതും അതില്‍ ഉണ്ടെന്നു അറിഞ്ഞു ഇത്തരം പുസ്തകങ്ങള്‍ ഇനി വായിക്കരുതെന്ന് എന്റെ അച്ഛന്‍ അഭിപ്രായപ്പെട്ടു..
എന്തോ, അച്ഛന്റെ കണ്ണ് വെട്ടിച്ചു
ഒളിച്ചും ഇരുട്ടിലും ഞാന്‍ അത് മുഴുവന്‍ വായിച്ചു....
വായിക്കാന്‍ കൊള്ളാത്ത പല കൃതികളും പിന്നീട് എന്റെ കയില്‍ പെട്ടിട്ടുന്ടെങ്ങിലും
പിന്നീട അത്തരം പുസ്തകങ്ങലോട് എനിക്ക് എന്തോ ആസക്തി തോന്നിയിരുന്നില്ല..
80 കളുടെ മധ്യത്തിലായിരുന്നു വായനയുടെ
മൂര്‍ത്ത ഭാവം ഞാന്‍ ആസ്വദിച്ചത് ..
ചില പുസ്തകങ്ങള്‍..
എന്നെ ആകര്‍ഷിച്ച തലക്കെട്ട് ഞാന്‍ ഓര്‍ത്തെടുക്കട്ടെ.
ഈ.ഹരികുമാരിന്റെയ് "ശ്രീപാര്‍വതിയുടെ പാദം"(കലാകൌമുദി-ഓണം പതിപ്പ് )
ശ്രീകൃഷ്ണ ആലനഹള്ളിയുടെ "ഭുജങ്ങയ്യന്റെയ് ദശാവതാരങ്ങള്‍" (മാതൃഭൂമി )
രഘുനാഥ് പലേരിയുടെ " ആ കുഞ്ഞു ജോന്സനെ കട്ടു" (കലാകൌമുദി -ഓണം പതിപ്പ് )
K.P.രാമനുണ്ണിയുടെ "ജീവിതം ഒരു ആര്തിക്കരന്റെയ് കയ്യില്‍"(ഭാഷാപോഷിണി )
C.Ashraf " പുഴകള്‍ മനുഷ്യ കഥാനുഗായികള്‍ " (ഭാഷാപോഷിണി )
വാസന്തിയുടെ "ഇല്ലികാടുകള്‍ പൂത്തപ്പോള്‍" (മാതൃഭൂമി ) പില്‍ക്കാലത്ത്
പദ്മരാജന്‍ "കൂടെവിടെ എന്ന പേരില്‍ സിനിമ ആക്കി.)...
T.V .കൊച്ചുബാവയുടെ "ബലൂണ്‍" (മുകേഷിനെ നായകനാക്കി പില്‍ക്കാലത്ത് സിനിമാ ആക്കി..
നാനാ തിരക്കതാ മത്സരത്തില്‍ സമ്മാനാര്‍ഹമായ ഈ തിരക്കഥയും കഥാകൃത്തും എനക്ക് ഇന്നും
പ്രിയപ്പെട്ടതാണ്..)
ശ്രീപാര്‍വതിയുടെ പാദത്തിന്റെ കാര്യം പറഞ്ഞു ഒരിക്കല്‍
ശ്രീ.ഹരികുമാറിനു ഞാന്‍ അയച്ച കത്തിന് അദ്ദേഹം
മറുപടി നല്‍കിയത് കൈ നിറയെ കഥകളുമായാണ് ....
അദ്ദേഹം എഴുതിയ മറുപടി ഒരു ഓര്‍മ്മ പുതുക്കലായി എനിക്ക്.....
ശ്രീ രഘുനാഥ് പലേരിയുടെ ജോന്സന്‍ കണ്ടെടുത്ത കുഞ്ഞു ഇന്നും
കുട്ടിയായി എന്റെ മനസ്സില്‍ ..
അവിചാരിതമായ ഒരു യാത്രക്കിടയില്‍ കയ്യില്‍ വന്നു പോയ ഒരു കുഞ്ഞും
ചില സംഭവങ്ങളും...
ഓണ പ്പതിപ്പില്‍ ആയിടെ ഇറങ്ങിയ കഥാ കുസുമങ്ങള്‍ക്കിടക്ക്
വിരിഞ്ഞു നിന്ന ഒരു മയില്‍ പീലി
പോലെ അഭിരാമമായി..
നമ്പൂതിരി വരച്ച പൊക്കമുള്ള നായകനും, പൂവിതള്‍ പോലെ അയാളുടെ
കയ്യില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രവും ഇന്നും ഓര്‍മ്മയില്‍.....
ജോന്സണ്‍ എന്ന കഥാപാത്രം ഇന്നും നഗര ജീവിതത്തിന്റെ തിരു ശേഷിപ്പുകള്‍
ബാക്കി വെച്ചു കൊണ്ട് ഇപ്പോഴും യാത്രകള്‍ തുടരുന്നുണ്ടെന്ന്
ഒരിക്കല്‍ എഴുതുകാരനുമായുള്ള സംഭാഷനതിനിടയില്‍ എന്നോട് പറയുകയുണ്ടായി.
വായനയുടെ ഭാവം ആരെയും മഹാനീയംമാക്കാം..
എന്നാല്‍ അതൊന്നും ഉള്‍ക്കൊള്ളാനാകാത്ത ഒരു തിരക്കുള്ള ലോകത്ത്
ഞാനും പ്പെട്ടു പോയതില്‍ നിരാശയുണ്ട്..
ഇനിയും വായിച്ചിട്ടില്ലാത്ത മികച്ച വായനയുടെ മാന്ത്രിക പ്പെട്ടി
തുറക്കുവാന്‍ പറ്റിയ രഹസ്യ കോഡുകള് ഞാന്‍ ഇന്നും തിരയുകയാണ്..