Monday, February 28, 2011

ആശാ പരേഖ്

തിരക്കുള്ള ഒരു യാത്രക്കിടയില്‍ ഒരു മിന്നല്‍ പോലെ
29 വര്‍ഷങ്ങള്‍ക്കു ശേഷം ആശ പരെഖിനെ ഞാന്‍ ഇന്നലെ കണ്ടു..

കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല...
കണ്ടു, ചിരിച്ചു..

കൊച്ചിയിലെ ഒരു സ്വകാര്യ കോളേജിലെ അധ്യാപികയാണ്.
എന്ന് പറഞ്ഞു..

ഉടുപ്പിലും നടപ്പിലും പഴയ കര്‍ക്കശക്കാരി ....
നിറം മങ്ങിയ പഴയ മോഡല്‍ സാരിയാണ് അവര്‍ ഉടുത്തിരുന്നത്....

കണ്ടതില്‍ ഏറ്റവും സ്നേഹവും ,സന്തോഷവും ഞങ്ങള്‍ പരസ്പരം അറിയിച്ചു..
വീണ്ടും കാണാമെന്നു
പറഞ്ഞാണ് ആ കണ്ടു മുട്ടല്‍ അവസാനിച്ചത്..


എന്റെ സ്കൂളില്‍ പഠിച്ചിരുന അതി ബുദ്ധിമതിയായ ഒരു പെണ്‍കുട്ടി..ആശ പരേഖ് .........
എന്നെക്കാള്‍ ഒരു ക്ലാസ് താഴെ ആയിരുന്നു ...
വെളുത്ത, നിറമുള്ള,ചെമ്പന്‍ മുടിയുള്ള, ഒരിക്കലും
ചിരിക്കാത്ത ആശ പരേഖ് ...
ബഷീരിന്റെയ് വിശ്വ വിഘ്യാതമായ മൂക്ക് പോലെ നീണ്ട മൂക്കുള്ള
ആശ ഒരിക്കലും ചിരിച് ഞാന്‍ കണ്ടിട്ടില്ല..
കരിങ്കല്ലില്‍ ചിരട്ട തട്ടും പോലുള്ള
പരുത്ത ശബ്ദം..
വേഗത്തില്‍ നടക്കുന്ന..ആശ പരേഖ്
കൂര്‍മ്മ ബുദ്ധിയുള്ള ആശ പരേഖ് ....
70 കളില്‍ ബോള്ളിവുഡ് വെള്ളിതിരയില്‍ നിന്നും
വിട പറയാന്‍ വെമ്പി നിന്ന ,മുതാസ് , നൂതന്‍,
വഹീദ റഹ്മാന്‍, സൈറ ഭാനു,മീനാ കുമാരി എന്നിവരുടെ ഇടയില്‍
നക്ഷത്രം പോലെ തിളങ്ങി നിന്നിരുന്ന
ആശ പരേഖ് എന്ന ചലച്ചിത്ര നടിയുടെ പേരിനോടും,
പ്രസിദ്ധിയോടും , സൌന്ദര്യതോടും ആരാധന തോന്നിയ ഒരു സാദാ മലയാളീ
ബ്രാഹ്മിന്‍ കുടുംബത്തിലെ അച്ഛനും അമ്മയ്ക്കും ഉണ്ടായ
ആദ്യത്തെ വെളുത്ത സുന്ദരിക്ക്
ആശ പരേഖ് എന്ന് പേര് വിളിച്ചതില്‍ എന്ത് അപാകത..?--
.............ഒന്നും ഇല്ല..
എനാല്‍ അവളുടെ ഓര്‍മ്മ ശക്തിക്ക് സലാം പറയാത്തവര്‍ ചുരുക്കം.
എല്ലാ പരീക്ഷയിലും ആശയായിരുന്നു ഒന്നാമത്....

"രാഗമാലിക" എന്ന കയെഴുത് മാസിക ആശയുടെ നേതൃത്തത്തില്‍ അവരുടെ ക്ലാസില്‍
തുടങ്ങിയത് അറിഞ്ഞ ഞാന്‍ രഹസ്യമായി
"രംഗമാലിക " എന്ന കയെഴുത് മാസിക തുടങ്ങി..
(ഇത്തരം അവസരത്തില്‍ രഹസ്യ വേല തന്നെ നല്ലത്..)
(അസൂയയോ അഭിനിവെശമോ??)

മാസികയില്‍ ചില ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങളും പാട്ട് സീനുകളും പടമായി വെട്ടി ഒട്ടിച്ചു അടിക്കുറിപ്പ് എഴുതലായിരുന്നു
എന്റെ മാസികയുടെ പ്രധാന "ഹൈ ലൈറ്റ്"...

(ആ മാസികക്ക് മുന്നില്‍ ആളാകാന്‍ ഞാന്‍ നോക്കിയിട്ട് വേറെ വഴി കണ്ടില്ല...ബുദ്ധി ഇല്ലാത്തവര്‍ക്കും ജീവിക്കണമല്ലോ..)


സ്വാതന്ത്ര്യ ദിനത്തിലും..സയന്‍സ് exhibitionum ,സ്കൂള്‍ അസ്സെമ്ബ്ലിയിലും, അവരുടെ സ്പീച്
ഒഴിച്ചു കൂടാനാകാത്ത ഘടകം ..........
കൈകള്‍ ഉയര്‍ത്തി പിടിച്ചു വികാരാധീനയായി
അവള്‍ പ്രസങ്ങിക്കുന്നത് കേട്ടു അത്ഭുതം കൂറി
നില്‍ക്കാനേ എന്നെ പോലുള്ള നാണം കുണുങ്ങികള്‍ക്ക്
സാധിച്ചിട്ടുള്ളൂ....

ആശ പരേഖ് ഒരിക്കലും എന്റെ സുഹൃതായിരുന്നില്ല
കൂടെ സ്കൂളില്‍ പഠിച്ചിരുന്ന ബുദ്ധിമതിയായ
സമ പ്രായ ക്കരിയോടു ഒരു കുട്ടിക്ക് തോന്നുന്ന
ഒരു ഇഷ്ടം, ആരാധന , ബഹുമാനം എന്നോ ഒക്കെ വിളിക്കാം..
.........................

ഒരിക്കല്‍ മാത്രമാണ് ആശ പരെഖുമായി സംവേദിക്കാന്‍ എനിക്ക് അവസരം ഉണ്ടായത്..
(സംവേദമോ, ?)

ആന്നുവല്‍ ഡേ യുടെ ഭാഗമായി നടത്തുവാന്‍ നിശ്ചയിച്ച
സ്കൂളിലെ ക്വിസ് മത്സരത്തില്‍ ഓരോ ക്ലാസ്സില്‍ നിന്നും 5
പേര്‍ വീതം (Only high School section) പങ്കെടുക്കുവാന്‍ കുട്ടികളെ ക്ഷണിച്ച കൂട്ടത്തില്‍
ഈ ഉള്ളവളും 10 -0 ക്ലാസ്സിനെ പ്രതി നിതീകരിച് ഉണ്ടായിരുന്നു..
(ആശ പരേഖ് അന്ന് 9-0 തരം )
ആകെ 100
പേരോളം ഉണ്ടായിരുന്ന മത്സരത്തില്‍ അവസാനഘട്ടമായപ്പോള്‍
ഞാനും ആശയും ഉള്‍പ്പെടെ 9
പേര്‍ മാത്രമായി പിന്നീട്..
അവസാന ഘട്ടം കടു കട്ടി ആയിരുന്നു..
"ഭൂമിയില്‍ ഏറ്റവു കൂടുതല്‍ കണ്ടു വരുന്ന മൂലകം"
ഏത് എന്ന ചോദ്യത്തിന്
അലൂമിനിയം എന്ന എന്റെ ഉത്തരം ശരി യാണെന്ന് എനിക്ക് വിശ്വാസം വന്നത്
സദസ്സില്‍ ചെറിയ ബഹളം കണ്ടപ്പോളാണ്..
ഇരുമ്പ് എന്നോ മറ്റോ ആണ് കുറച്ചു പേര്‍
എഴുതിയത്..(ആശക്ക്‌ തെറ്റ് പറ്റുമോ?)
സദസ്സില്‍ പിന്നെയും ബഹളം കേട്ടു..
തെറ്റായ ഉത്തരത്തില്‍
ആശക്ക്‌ നഷ്ടമായത്
ആദ്യ സ്ഥാനം തന്നെ ആയിരുന്നു..

സ്കൂളിലെ ഏറ്റവും നല്ല സാമര്ത്യ ക്കാരിയായ കുട്ടിയെ സന്തോഷിപ്പിക്കുവാനോ..
വല്ലപ്പോഴും മാത്രം വന്നു ചേരുന്ന ഇത്തരം ഒന്നാം സ്ഥാനം
ഇല്ലാതായാലും എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുകില്ല എന്നതിനാലോ ....
ഒന്നാം സ്ഥാനം നഷ്ടമആയതിലുള്ള ആശയുടെ
പാരവശ്യം കണ്ടോ എന്തോ .........
അവസാന റൌണ്ടില്‍ ഒരു ചോദ്യം കൂടി, ഒരിക്കലും ചിരിക്കാത്ത കുട്ടിക്ക് വേണ്ടി പ്രത്യേകം ചോദിക്കുന്നു..
ഞാന്‍ ഉള്‍പ്പെടെ വീണ്ടും 4 പേര്‍ മാത്രം അവസാന റൌണ്ടില്‍..
"12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൊണ്ടാടുന്ന ഒരു ഉത്തരേന്ത്യന്‍ ഉത്സവം.."?
ക്ഷായീ..
ചോദ്യം എന്നെ കുഴക്കി എന്ന് മാത്രമ്മല്ല
മാമാങ്കം (MAAMAANGAM ) എന്ന തെറ്റായ ഉത്തരം എഴുതി
എന്റെ ഒന്നാം സ്ഥാനം നിരുപാധികം വിട്ടു കൊടുക്കുകയും ചെയ്തു......
കുംഭമേള എന്ന് ഉത്തരം എഴുതിയ ആശ ചിരിച്ചു കണ്ടത് ആദ്യമായാണ് ...
...............................
(ജയിച്ച്ചവന്റെയ് ചിരി കൂടുതല്‍ ആരോചകാരം ആകുന്നത്
തോറ്റവനെ കാണുംബോഴാണോ...???)

സ്പോര്‍ട്സ്മാന്‍ സ്പിരിടോടെ മാത്രമേ എന്റെ ഇത്തരം
തോല്‍വി കളെ കണ്ടിട്ടുള്ളൂ എന്ന് സത്യാ സന്ധമായി അവകാശപ്പെടാന്‍ വയ്യ..

ഇതൊന്നും കൂടെ കണ്ടു നിന്നവരോ , അധ്യാപകരോ ഇന്ന് ഓര്‍ക്കണം എന്നില്ല..
എന്റെ ബാല്യം എത്ര പ്രിയങ്കരമെന്നു
ഇത് കേള്‍ക്കുന്നവര്‍ക്കോ, വായിക്കുന്നവര്‍ക്കോ
തോന്നണം എന്നില്ല..
എന്തെന്നാല്‍ ഓര്‍മ്മകള്‍ പ്രിയ തരമാകുന്നത് ഇത്തരം
അപൂര്‍വ്വം കണ്ടു മുട്ടലുകളിലൂടെയാണ് .

Thursday, February 24, 2011

വായനയുടെ കമനീയ ഭാവം


പൂത്ത കായാംബൂ പോലെ വായനയുടെ കമനീയ ഭാവം അറിഞ്ഞ ചില മുഹൂര്‍ത്തങ്ങള്‍ ഇതാ....
എന്നെ ആകര്‍ഷിച്ച പുസ്തകങ്ങളും അവയില്‍ വന്ന ചില കഥകളും അതിന്റെ തലക്കെട്ടും..
S.K.നായരുടെ മലയാള നാട്, കുങ്കുമം ( ഇപ്പോള്‍ ഉണ്ടോ എന്തോ?),
കേരള ശബ്ദം, (കൊല്ലത്ത്‌ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.കൊച്ചിയില്‍ സുലഭമായിരുന്നു ഒരു കാലത്ത്..ഇപ്പോള്‍ ചില പുസ്തകാ ശാലയില്‍ ഇടക്ക് കാണാം..)
ഈ പുസ്തകങ്ങള്‍ കണ്ടാണ്‌ എന്റെ പ്രൈമറി സ്കൂള്‍ തല ജീവിതത്തിനിടയില്‍ വായനയുടെ ആദ്യാക്ഷരം തുടങ്ങിയത്..
ചിത്രങ്ങള്‍ മാത്രം കണ്ടു രസിച്ചാണ് ആദ്യ കാലങ്ങളില്‍ അക്ഷരങ്ങളുടെ അണിയറ തുറന്നത്..
അത് പിന്നെ വായനയിലേക്ക് നീളുംബോഴേക്കും,
ഭാഷാ പോഷിനിയും(മനോരമ പബ്ലികേഷന്‍സ് )
മാതൃ ഭൂമിയും പരിചയമായി കഴിഞ്ഞിരുന്നു എനിക്ക് ..
കേരള ശബ്ദത്തില്‍ 80 കളില്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രഭാകരന്‍ പുതൂരിന്റെയ് "അശ്വരഥo " വായിച്ചാണ് തുടക്കം.
(പില്‍ക്കാലത്ത അത് സിനിമ ആക്കിയിരുന്നു , രവീന്ദ്രന്‍-ശ്രീവിദ്യ ആയിരുന്നു അതില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്.. )വായിക്കാന്‍ കൊള്ളാത്ത പലതും അതില്‍ ഉണ്ടെന്നു അറിഞ്ഞു ഇത്തരം പുസ്തകങ്ങള്‍ ഇനി വായിക്കരുതെന്ന് എന്റെ അച്ഛന്‍ അഭിപ്രായപ്പെട്ടു..
എന്തോ, അച്ഛന്റെ കണ്ണ് വെട്ടിച്ചു
ഒളിച്ചും ഇരുട്ടിലും ഞാന്‍ അത് മുഴുവന്‍ വായിച്ചു....
വായിക്കാന്‍ കൊള്ളാത്ത പല കൃതികളും പിന്നീട് എന്റെ കയില്‍ പെട്ടിട്ടുന്ടെങ്ങിലും
പിന്നീട അത്തരം പുസ്തകങ്ങലോട് എനിക്ക് എന്തോ ആസക്തി തോന്നിയിരുന്നില്ല..
80 കളുടെ മധ്യത്തിലായിരുന്നു വായനയുടെ
മൂര്‍ത്ത ഭാവം ഞാന്‍ ആസ്വദിച്ചത് ..
ചില പുസ്തകങ്ങള്‍..
എന്നെ ആകര്‍ഷിച്ച തലക്കെട്ട്‌ ഞാന്‍ ഓര്‍ത്തെടുക്കട്ടെ.
ഈ.ഹരികുമാരിന്റെയ് "ശ്രീപാര്‍വതിയുടെ പാദം"(കലാകൌമുദി-ഓണം പതിപ്പ് )
ശ്രീകൃഷ്ണ ആലനഹള്ളിയുടെ "ഭുജങ്ങയ്യന്റെയ് ദശാവതാരങ്ങള്‍" (മാതൃഭൂമി )
രഘുനാഥ് പലേരിയുടെ " ആ കുഞ്ഞു ജോന്സനെ കട്ടു" (കലാകൌമുദി -ഓണം പതിപ്പ് )
K.P.രാമനുണ്ണിയുടെ "ജീവിതം ഒരു ആര്തിക്കരന്റെയ് കയ്യില്‍"(ഭാഷാപോഷിണി )
C.Ashraf " പുഴകള്‍ മനുഷ്യ കഥാനുഗായികള്‍ " (ഭാഷാപോഷിണി )
വാസന്തിയുടെ "ഇല്ലികാടുകള്‍ പൂത്തപ്പോള്‍" (മാതൃഭൂമി ) പില്‍ക്കാലത്ത്
പദ്മരാജന്‍ "കൂടെവിടെ എന്ന പേരില്‍ സിനിമ ആക്കി.)...
T.V .കൊച്ചുബാവയുടെ "ബലൂണ്‍" (മുകേഷിനെ നായകനാക്കി പില്‍ക്കാലത്ത് സിനിമാ ആക്കി..
നാനാ തിരക്കതാ മത്സരത്തില്‍ സമ്മാനാര്‍ഹമായ ഈ തിരക്കഥയും കഥാകൃത്തും എനക്ക് ഇന്നും
പ്രിയപ്പെട്ടതാണ്..)
ശ്രീപാര്‍വതിയുടെ പാദത്തിന്റെ കാര്യം പറഞ്ഞു ഒരിക്കല്‍
ശ്രീ.ഹരികുമാറിനു ഞാന്‍ അയച്ച കത്തിന് അദ്ദേഹം
മറുപടി നല്‍കിയത് കൈ നിറയെ കഥകളുമായാണ് ....
അദ്ദേഹം എഴുതിയ മറുപടി ഒരു ഓര്‍മ്മ പുതുക്കലായി എനിക്ക്.....

ശ്രീ രഘുനാഥ് പലേരിയുടെ ജോന്സന്‍ കണ്ടെടുത്ത കുഞ്ഞു ഇന്നും
കുട്ടിയായി എന്റെ മനസ്സില്‍ ..
അവിചാരിതമായ ഒരു യാത്രക്കിടയില്‍ കയ്യില്‍ വന്നു പോയ ഒരു കുഞ്ഞും
ചില സംഭവങ്ങളും...
ഓണ പ്പതിപ്പില്‍ ആയിടെ ഇറങ്ങിയ കഥാ കുസുമങ്ങള്‍ക്കിടക്ക്
വിരിഞ്ഞു നിന്ന ഒരു മയില്‍ പീലി
പോലെ അഭിരാമമായി..
നമ്പൂതിരി വരച്ച പൊക്കമുള്ള നായകനും, പൂവിതള്‍ പോലെ അയാളുടെ
കയ്യില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രവും ഇന്നും ഓര്‍മ്മയില്‍.....
ജോന്സണ്‍ എന്ന കഥാപാത്രം ഇന്നും നഗര ജീവിതത്തിന്റെ തിരു ശേഷിപ്പുകള്‍
ബാക്കി വെച്ചു കൊണ്ട് ഇപ്പോഴും യാത്രകള്‍ തുടരുന്നുണ്ടെന്ന്
ഒരിക്കല്‍ എഴുതുകാരനുമായുള്ള സംഭാഷനതിനിടയില്‍ എന്നോട് പറയുകയുണ്ടായി.

വായനയുടെ ഭാവം ആരെയും മഹാനീയംമാക്കാം..
എന്നാല്‍ അതൊന്നും ഉള്‍ക്കൊള്ളാനാകാത്ത ഒരു തിരക്കുള്ള ലോകത്ത്
ഞാനും പ്പെട്ടു പോയതില്‍ നിരാശയുണ്ട്..
ഇനിയും വായിച്ചിട്ടില്ലാത്ത മികച്ച വായനയുടെ മാന്ത്രിക പ്പെട്ടി
തുറക്കുവാന്‍ പറ്റിയ രഹസ്യ കോഡുകള് ‍ഞാന്‍ ഇന്നും തിരയുകയാണ്..

Tuesday, February 22, 2011

സില്‍ സില

ഒരിക്കല്‍ റോമ നഗരത്തില്‍
വലിയൊരു അഗ്നി ബാധ ഉണ്ടായി.
അന്നത്തെ രാജാവ് നീറോ ചക്രവര്‍ത്തി അതൊന്നും കാര്യമാക്കതേ ഹോമരുടെയ് കവിതകള്‍ പാടി രസിച്ചിരുന്നു പോല്‍ ...(ഫിഡില്‍ വായിച് കവിതകള്‍ പാടിയെന്നു ചരിത്രം..)
...ഇവിടെ അഗ്നി ബാധയല്ല പ്രളയം വരെ വന്നാലും
സില്‍ സില പാടുന്ന രസികന്മാരാണ് ചുറ്റുമുള്ളത്..

Monday, February 21, 2011

വാര്‍ധക്യം

ചന്ദ്ര വംശത്തിലെ അതി പ്രശസ്തനായ യയാതി രാജാവ്
ശുക്ര മഹര്‍ഷിയുടെ ശാപത്താല്‍ വൃദ്ധനായി തീര്‍ന്നു ക്ഷണ നേരം കൊണ്ട്..
തന്റെ മകളായ ദേവയാനിയെ ഗാര്‍ഹീക പീഡനം ചെയ്തതാന് കേസ്..
പിന്നീട് സ്വമേധയ ആരെങ്കിലും യൌവനം തരാന്‍ സന്നധനായിട്ടുള്ളവന്
മാത്രമേ രാജാവിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ശാപ മോജനവും നല്‍കി.
(ഉന്തിന്റെ കൂടെ തള്ളും..)
ശപിക്കാന്‍ കഴിവുള്ള അമ്മായച്ചനമാര്‍ ഇന്നുണ്ടായിരുന്നെങ്ങില്‍ ഇന്ന് വൃധരുടെയ് എണ്ണം എത്ര കൂടുമായിരുന്നു?

Sunday, February 20, 2011

ചില മനുഷ്യര്‍

ഭാരത യുദ്ധം നടക്കുന്ന സമയത്ത് യുദ്ധം കണ്ണാല്‍ കാണുവാന്‍ അന്ധനായ
ധ്രിതരാഷ്ട്രര്‍ക്ക് കണ്ണ് നല്‍കാമെന്നു പറഞ്ഞ വ്യാസ മഹര്ഷിയോടു
ധ്രിതരാഷ്ട്രര്‍ പറഞ്ഞ മറുപടി വിചിത്രമായിരുന്നു..
"എനിക്ക് യുദ്ധം കാണണ്ട..., അത് വിവരിച്ചു കേട്ടാല്‍ മതി" എന്നത് അത്രേ.
അപ്രകാരം അയാളുടെ മന്ത്രി സഞ്ജയൻനെ അതിനായി ചട്ടം കെട്ടുകയും ചെയ്തു..

മനുഷ്യര്‍ക്ക്‌ എത്ര ഭയാനക കാഴ്ച കാണാനും /കേള്‍ക്കാനും ആവേശമാണ്..
പഠിക്കുന്ന കാലത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ medical exhibitionu പോയിരുന്നു ഒരിക്കല്‍.
ഒരു സ്റ്റോളിൽ മൃത ശരീരം വെച്ചിട്ടുണ്ടെന്ന് കേട്ടു ഒരു കൂട്ടം ആളുകള്‍
മറ്റൊന്നും കാണുവാന്‍ നില്‍ക്കാതെ അത് കാണുവാന്‍ തിടുക്കം കൂട്ടി ..
ആളുകളുടെ ഉത്സാഹം കണ്ടപ്പോള്‍ എനിക്ക് ലജ്ജ തോന്നി..
മൃത ശരീരം അവനവന്റെ ആളുടെതല്ല എന്നറിയുമ്പോഴുള്ള ഒരു psychic pleasure
അവന്‍ അവിടെ പ്രദര്‍ശിപ്പിക്കുകയാണ് ..
മറ്റുള്ളവന്റെയ് വേദന കാണുമ്പോഴുള്ള ഒരു സുഖം മനുഷ്യന് മാത്രമുള്ള
ഒരു സവിശേഷതയാണ്..

Monday, February 14, 2011

ദൈവത്തിന്റെ പ്രതി പുരുഷന്മാര്‍ !!!

ഫറോ രാജാക്കാന്‍ (ദൈവത്തിന്റെ പ്രതി പുരുഷന്‍ ) മാരുടെ കാലം കഴിഞ്ഞെന്നും ജനഹിതം ആണ് ശരിയായ ജനായതഭരണം എന്ന് തെളിയിച്ചു കൊണ്ട് 30 വര്‍ഷത്തെ സ്വെചാതിപത്യ ഭരണം തകര്‍ന്നു വീണത് ചരിത്രമാക്ന്നു ഇനി..
ചരിത്രം നല്‍കിയ ബിരുദമാവുമായി നൈല്‍ നദിയുടെ ദാനമായി ഈജിപ്തിനെ ചരിത്ര ഗവേഷഗര്‍ കൊടുത്ത രാജകീയ പരിവേഷത്തിന് ഒരു പക്ഷെ ഭൂമിയോളം പഴക്കം..

ഇനീ ?
ഇനീ
ജനങ്ങള്‍ തീരുമാനിക്കും, ഭരണ വര്‍ഗം അനുസരിക്കും..അന്‍വര്‍ സദാതിന്റെയ് മരണ ശേഷം അധികാരത്തില്‍ വന്ന മുസ്നി മുബാറക് ഗവണ്മെന്റ് മാത്രമാല്ല ഇനി പേടിക്കേണ്ടാത്, യെമന്‍, ലിബിയ, വരെ ഇനി ലിസ്റ്റ് ചെയ്യപ്പട്ട നാടുകള്‍ക്ക് ഒരു മുന്നറിയിപ്പില്ലാത വാറണ്ട് ആണ് ഈജിപ്തില്‍ കഴിഞ്ഞ ദിവസം കണ്ടത്..

ചരിത്രം കണ്ട സാമ്രാജ്യ മോഹികളെ ജനങ്ങള്‍ ഇങ്ങനെയേ കൈ കാര്യം ചെയ്തിട്ടുള്ളൂ..

ടോലമിക്ക് (Ptolamy ) ശേഷം (ഗ്രീസില്‍ നിന്നും അലക്സാണ്ടര്‍ ന്റെ ആക്രമണത്തിന് ശേഷം )റോമ സാമ്രാജ്യം ചീട്ടു കൊട്ടാരം പോലെയാണ് തകര്‍ന്നത്..പില്‍ക്കാലത്ത് വേര് പിടിച്ച ക്രിസ്തു മതമാണ്‌ റോമ സാമ്രാജ്യം തകരാന്‍ കാരണം എന്ന് പറയുന്നതിനേക്കാള്‍ നല്ലത്, ജനഹിതം മാനിക്കാതെ സാമ്രാജ്യ മോഹികള്‍ തന്നിഷ്ട പ്രാകാരം നാടിനെ കാല്‍ക്കീഴിലാക്കി ദുര്‍ബലമാക്കി എന്ന് പറയുന്നതാണ്..
മുന്പ് അധിനിവേശ വിഭാഗത്തില്‍, മധ്യ ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറിയ ഹൂണന്മാര്‍ ആറ്റിലയുടെ നേതൃത്തത്തില്‍ റോമ പിടിച്ചടകിയെങ്ങില്‍ അത് അവിടത്തെ ഭരണ കൂടതിന്റെയ് പിടിപ്പ കേട്..
സ്വന്തം നാടിനും ജനങ്ങള്‍ക്കും വേണ്ടി ഭരിക്കാത്ത (മാനിക്കാത്ത )ഭരണ കൂടങ്ങള് ഒഴിവാക്കാന്‍ ജനങ്ങള്‍ തീവ്രവാദികളെ സ്വീകരിചിട്ടുന്ടെങ്ങില്‍ അവരെ കുറ്റം പറയാന്‍ വയ്യെന്ന് ഈജിപ്തില്‍ തകര്‍ന്നു വീണ അധികാര തകര്ച്ചയിലൂടെയ് ഓര്‍മിപ്പിക്കുന്നു ചരിത്രം ഒരിക്കല്‍ കൂടി...
ഇന്ത്യ പേടിക്കെണ്ടാതില്ലെന്നു നിരീക്ഷകര്‍..
ഇന്ത്യ ഒരു കാര്യത്തിനും പേടിക്കണ്ട.
പേടി തോന്നാന്‍ പേടി എന്താണെന്നറിയണം..എന്നാലെ ആ പേടി കൊണ്ട് കാര്യമുള്ളൂ..

Sunday, February 6, 2011

സൌമ്യാ, നിനക്ക് വേണ്ടി...

അങ്ങനെ വെറുതെ ഇരുന്നപ്പോള്‍ ഒരു രക്ത സാക്ഷിയെ കൂടി നമുക്ക് കിട്ടി..
kunjaalikkutty , ശശി വിവാദങ്ങള്‍ എന്ന stund
സിനിമാക്കിടയിലെ പാട്ട് സീന്‍ ആണ് പത്ര മാധ്യമങ്ങള്‍ക്ക് സൌമ്യാ കേസ്..
ട്രെയിന്‍ യാത്രക്കിടയില്‍ ക്ര്രൂരമായി ബാലല്സങ്ങതിനു വിധേയ ആക്കുകയും , മരണപ്പെടുകയും ചെയ്ത സഹോദരീ, നിന്റെ സഹ യാത്രികരില്‍ ഒരാളെങ്ങിലും മനസാക്ഷി കാണിച്ചിരുന്നെങ്ങില്‍ നീ ജീവനോടെ ഒരു പക്ഷെ ഇന്ന് കാണുമായിരുന്നു...
ഇന്ന് ഏത് വാര്‍ത്തയും സുവാര്ത്തയാക്കാനും,അപ്രധാനമാക്കാനും,നാറുന്ന വാര്‍ത്തയാക്കാനും, നിസ്സാര വാര്‍ത്തയാക്കാനും, തീരുമാനിക്കുന്നത് ആ നാട്ടിലെ പത്രങ്ങളാണല്ലോ..!!!
സമാനമായ എത്രയോ വാര്‍ത്തകള്‍ നമുക്ക് ചുറ്റും ഉണ്ടായിട്ടും ഈ വാര്‍ത്ത മാത്രം വളരെ ഗൌഅരവത്തോടെ ,കാണാനും കൊടുക്കാനും നമ്മുടെ പത്ര മാധ്യമങ്ങള്‍ക്ക് കൊടുക്കണമെന്ന് തോന്നിച്ചതിലെ ഔചിത്യം എന്തോ ആകട്ടെ....
ആള്‍ക്കൂട്ടം ഭയന്ന്, കൊലയാളിയെ ജനങ്ങള്‍ കൈ വെക്കുമെന്ന ഭയം കാരണം പൊലിസ് രഹസ്യ തെളിവെടുപ്പ് നടത്തുന്നു പോലും..
കലി കാലം..

തെറ്റ് ആര് ചെയ്താലും അവനു പൂമാലയാണ്..നിങ്ങളില്‍ ഇക്കൂട്ടത്തില്‍ ഇത് വായിക്കുന്ന സ്ത്രീകളെ , ബാലാലസ്ന്ഗത്തിന് വിധേയ ആകുവാന്‍ ഒരുങ്ങിക്കോ..
ബാലാക്കാരം ചെയ്യാന്‍ തീരുമാനിച്ചവരെ, , നിങ്ങള്‍ നിങ്ങളുടെ "പോള്ളിംഗ്" നടത്തുക..
ഒരു നീതി പീടവും നിങ്ങളെ കോലക്കയരിലെക്ക് വിടുന്നതല്ല..
തലക്കലാതെ , ഒരു സുഗവും , ac മന്ദിരങ്ങളും പിന്നെ ഒരു പാട് സാധ്യതകളും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.... ..

ഈ ചൂടായ വാര്തകള്‍ക്കിടയില്‍ കെട്ടി മറിയാന്‍ എഴുത്തുകാരും, രാഷ്ട്രീയ ക്കാരും പിന്നെ, പല വക കൂട്ടങ്ങളും, ലക്ഷം ലക്ഷം പിന്നാലെ ......... ,
സൌമ്യാ, നിന്റെ ശവം കീറാന്‍ നൂറായിരം പേര്‍ പിന്നാലെ,... നിന്റെ മരണം പ്രമാണിച്ച് ഇന്ന് ഹര്‍ത്താലും , പണി മുടക്കും, പിന്നെ, അനുസ്മരണ യോഗങ്ങളും, നഷ്ട പരിഹാരവും.... നീ അറിഞ്ഞില്ലായോ?....

നിന്നെ ഈ വിധമാക്കിയ. ഒറ്റ ക്കയനെ തൊടാന്‍ പേടിക്കുന്നു, നിയമ പാലകര്‍....(അവര്‍ക്കും പരിമിതികള്‍ ഉണ്ടല്ലോ..ചില ഇടതു മാത്രം...)
ഒരു നേരത്തെ പട്ടിണി മാറ്റാന്‍ ചായ ക്കടയിലെ bun
മോഷ്ട്ടിച്ച 10 വയസുകാരന്, ചട്ടുകം പഴുപ്പിച്ചു തുടയില്‍ വെച്ച
പാരമ്പര്യം നമുക്ക് മറക്കാം..
പകരം ഒറ്റക്കയന്മാരെയും, വാടക ക്കൊലയാളികളെയും നമുക്ക്,അരിയിട്ട് വാഴ്ത്താം....
മകളെ നഷ്ട്ടപ്പെട്ട ആ അമ്മയ്ക്കും അച്ഛനും പകരം തരാന്‍ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലലോ എന്നോര്‍ത്ത് ഞാന്‍ എന്നേ തന്നെ പഴിക്കുന്നു..

Thursday, February 3, 2011

"തുഗ്ലാക്കിന്റെയ് ഭരണ പരിഷ്കാരം"

"പദ്മനാഭ ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈകോടതി "....

ഈ വിധം ഫലിതം പറഞ്ഞെന്നെ ചിരിപ്പിച്ചു ചിരിപ്പിച്ചു

നീതി പീടങ്ങളും, നിയമങ്ങളും... ....

എന്താണ് നമ്മുടെ നാടിനു സംഭവിച്ചിരിക്കുന്നത്?

നാട് ഭരിക്കാന്‍ ഭഗവാന്റെ ഭണ്ടാരം തന്നെ അവസാനം വേണ്ടി വരുന്നു..

അല്ലെ?

ഭരണ വര്‍ഘങ്ങളിലെ പുതു തലമുറക്ക് കയിട്ടു വാരാന്‍ ഇനി sources

ഇല്ല ..അപ്പോള്‍ ഒരു കൂട്ടം വിശ്വാസികള്‍ ഒരു പ്രയോജനവും ഇല്ലാതെ കൊടി ക്കണക്കിന് ആസ്തി വരുന്ന ഒരു സ്വര്‍ണ വിഗ്രഹം രാവും പകലും ഇല്ലാതെ പൂവിട്ടു വെറുതേ തൊഴുന്നു..

എന്നാല്‍ ഇത് തന്നെ തരം എന്ന് ഒരു കൂട്ടര്‍..

പണ്ട് മലബാര്‍ ആക്രമിച്ച ടിപ്പുവും, നമ്മുടെ ഭരണ വര്‍ഘവും തമ്മില്‍ അപ്പോള്‍ എന്ത് വ്യത്യാസം?

അന്ന് തളിക്കോട്ട ക്ഷേത്രം ആയിരുന്നു ടിപ്പുവിന്റെ ലക്‌ഷ്യം എങ്കിലും പദ്മനാഭ ക്ഷേത്രവും അതിയാന്റെയ് ലിസ്റ്റില്‍ ഉണ്ടായിരുന്നു..

ബ്രിടിഷകാരെ മൈസൂരിലെ നിന്നും ഓടിക്കെണ്ടാത് ടിപ്പുവ്ന്റെ ആവശ്യമായിരുന്നു..അതിനു പണം വേണം..അപ്പോഴാണ്‌ നേരത്തെ പറഞ്ഞത് പോലെ ഒരു കൂട്ടം വിശ്വാസികള്‍ ഒരു പ്രയോജനവും ഇല്ലാതെ.........................................

ആലുവ പുഴ വരെ മാത്രമേ പക്ഷെ കക്ഷിക്ക് വരാന്‍ സാധിച്ചുള്ളൂ..

ശ്രീരംഗ പട്ടണം ഇംഗ്ലീഷ് ആക്രമിച്ച വിവരം അറിഞ്ഞ ടിപ്പു തിരികെ പോയതും ചരിത്രം.....

നാട്ടില്‍ വേറെ ഒരു പ്രശ്നവും ഇല്ലാത്തത്

കൊണ്ട് ചുമ്മാ ഇതില്‍ ഇടപ്പെട്ടെക്കാം

എന്നാവാം.. നാറുന്ന ഒരുപാട് കേസുകള്‍

ആവശ്യത്തിനു ഉണ്ടായിട്ടും

"ചോദിക്കാനും പറയാനുമില്ലാത്ത " കേസുകള്‍

വാദിച് സമയം കളയട്ടെ ഇനി നമ്മുടെ ഭരണ കൂടങ്ങള്‍..



ഇനി മുറജപവും, നിറമാലയും നിയമ മന്ദിരങ്ങളില്‍ ആകണം

എന്നുള്ള നിയമം വന്നു കൂടായ്കയില്ലാ.

രാവിലെ 11 മണി മുതല്‍ 4 വരെ ക്ഷേത്ര ദര്‍ശന സമയം പരിമിത പ്പെടുതിയിരിക്കുന്നു

എന്ന ബോര്‍ഡും ഭക്ത ജനങള്‍ക്ക് പ്രതീക്ഷിക്കാം..

ശനി , ഞായര്‍ ദിവസങ്ങള്‍, പബ്ലിക്‌ ഹോളിടയ്സ്, എല്ലാം പൊതു അവധി ആയി പ്രഘ്യാപിച്ച

ബോര്‍ഡും ക്ഷേത്രത്തിനു മുന്നില്‍ പ്രതീക്ഷിക്കുക .

ബന്ദ്‌,ഹര്‍ത്താല്‍ ദിവസങ്ങള്‍ പ്രവര്‍ത്തി ദിവസം ആയിരിക്കില്ല

ഈ വിധമുള്ള അപകടങ്ങള്‍ ഉണ്ടാകാവാന്‍ സാധ്യതയുള്ള ദിവസങ്ങളില്‍

നിര്മാല്യവും , വാകച്ചാര്‍ത്തും 6pm നു ബന്ദ്‌ തീരുന്ന സമയത്തേക്ക് മാറ്റി വെക്കുവാന്‍ ക്ഷേത്ര കമ്മടിക്ക് അവകാശമുണ്ടെന്ന

നോടിസും പൊതു ജനങള്‍ക്ക് കൊടുക്കാവുന്നതാണ്..

വെടി വഴിപാടുകള്‍, അര്‍ച്ചന, പാല്‍പായസ നിവേദ്യം,

മൃത്യുഞ്ജയ ഹോമം എന്നീ വഴിപാട് coupaninu പകരം

ക്ഷേത്ര ഭാര വാഹികള്‍ക്ക് കൈ ക്കൂലി കൊടുത്താല്‍ അവ വീട്ടില്‍ എത്തിച്ചു തരാനുള്ള സൗകര്യം "പ്രത്യേകം" ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ഷേത്രത്തിലെ brochuril

രേഖപ്പെടുത്തിയാല്‍ വിദേശത്ത് താമസിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക്‌ അതൊരു അനുഗ്രഹമായിരിക്കും...

.ഒരു നാടിന്റെയും നീതി വ്യവസ്ഥിതിക്കു

സമയ ഭേദം അനുസരിച്ച്

തട്ടി ക്കളിക്കാവുന്ന അവസ്ഥയില്‍ വരെ എത്തിയിരിക്കുന്നു

ക്ഷേത്ര നിയമങ്ങള്‍....

മകരജ്യോതി പോയി, ഇപ്പോള്‍ പദ്മനാഭ ക്ഷേത്രം ആയി...

കേരളത്തില്‍ വരുമാനമുള്ള എല്ലാ ക്ഷേത്രങ്ങളും സര്‍ക്കാര്‍ അധീനതയില്‍ വന്നു ചേരുന്ന കാലം വിദൂരമല്ല..

നാളു കുറെ കഴിയുമ്പോള്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും അപ്രത്യക്ഷമാകുന്ന ഫയലുകള്‍ പോലെ 600 kg തൂക്കം വരുന്ന ഈ

വിഗ്രഹവും കാണാതാകും..

പിന്നെ അന്വേഷണം, പഴി ചാരല്‍ suspension തുടങ്ങിയ പതിവ് പരിപാടികള്‍..

നാടും നാട്ടാരും " ഭഗവാനെ നിന്നെ നീ തന്നെ കാതോളനെ എന്ന് പ്രാര്തിക്കും...

ഇനി എന്തുണ്ടാകം പിന്നെ ബാക്കി..?

നഷ്ട്ടപെടുന്നത് നമുക്ക് മാത്രം സ്വന്തമായ പൈതൃകം, സംസ്കാരം, ആചാരങ്ങള്‍ , മൂല്യങ്ങള്‍..

ഭഗവാനെ എന്നേ ഇതൊക്കെ കാണിക്കുവാന്‍ എന്തിനാ എനിക്ക് നീ കണ്ണും കാതും എകിയത്?