
ങ്ങടോടത്തെ കണക്കു മാഷ്ക്ക് പ്രാധാന പണി ക്ലാസില്‍ എത്തിയാല്‍ പിന്നെ മൂപ്പര്‍ക്ക് ഒറങ്ങണം
ഒറങ്ങണം എന്ന ചിന്തയാ....
അവറാന്റെ പുരയിടം കണ്ടോരു
വാങ്ങി, തോന്നിയ വിലക്ക് വിറ്റു , ലാഭമോ, നഷ്ടമോ എത്ര?
ഈ വിധത്തിലുള്ള കണക്കുകള്‍ കണ്ടോരടെ പറമ്പില്‍ മാവിനും ചക്കയ്ക്കും, കല്ലെറിഞ്ഞ കഥ നിരത്തി ബല്യ ആളുകളായി ഇരിക്കണ മ്മളെ അടുത്ത്, മൂപ്പര്‍ ബെര്‍ക്കനെ ഇരുന്നു അത് ചെയ്യേടോ...എന്ന് പറഞ്ഞു ഈ മാതിരി കണക്കിട്ടു തരും...
കൂട്ടിയും കുറച്ചും അടുക്കലിരിക്കനവന്റെ കൈ കാല്‍ വിരലുകള്‍ കടം വാങ്ങി എണ്ണി തീര്‍ത്തു ഒരു ജാതി ഉത്തരം കൊണ്ട് മാഷടെ അടുത്ത് ചെല്ലുമ്പോഴേക്കും
മൂപ്പര്‍ പിന്നേം സുഖായിട്ട് ഉറക്കം ന്നെ...
മാഷടെ ഉറക്കം നഷ്ട്ടപ്പെടുതിയവന് അടുത്ത ബ്രഹ്മാസ്ത്രം പുരയിടത്തിന്റെ രൂപതിലാകും വരിക...
ഒരു പുരയിടത്തിന്റെ ചുറ്റളവ് നീളത്തെക്കാള്‍ രണ്ടിരട്ടി ആയാല്‍ അതിന്റെ വീതി എത്ര?
ന്റെ മാഷേ, ചൂരല്‍ കൊണ്ട് നല്ല പ്രയോഗം, മ്മടെ ചന്തിക്കങ്ങട് ഈരണ്ടെണ്ണം വീതം മേടിക്കനതാ ഈ മാതിരി കൊടക്കമ്പി പോലുള്ള ചോദ്യം ചോദിക്കണേല്‍ നല്ലത്..
കണ്ടവന്റെ പറമ്പില്‍ പശുവിനെ തീറ്റിയും , പറമ്പിന്റെ ചുറ്റളവും എടുപ്പിച്ച നടന്ന മ്മാടെ മാഷ്ക്ക് പകെങ്ങില്‍ ഒരു തുണ്ട് മണ്ണ് സ്വന്തമാക്കാന്‍ പറ്റിയില്ല എന്നത് അത്ഭുതം ആണേ ...
കാലം കൊറേ കഴിഞ്ഞു ങ്ങടോടത്തെ പൊര താമസത്തിന് മാഷിനെ കണ്ടപ്പോള്‍ ആദ്യം മനസ്സിലായില്ല...
അങ്ങട്ട് ചുളുങ്ങി പ്പോയി പാവം..
മ്മഷിന്റെ കയ്യില്‍ ചൂരല്‍ ഒണ്ടോന്നു നോക്കി കൊണ്ടാ എന്റെ ചോദ്യം..
അയ്യോ, മാഷോ, അറിയോ ന്നെ?
രാജശ്രീ , മാഷിന്റെ തല്ല് കിട്ടാത്ത ദിവസം ഒഴിവു ദിവസം മാത്രം.
തല്ല് കിട്ടിയ ദിവസങ്ങളില്‍ ഒക്കെ മാഷിന്റെ കയ്യൊടിഞ്ഞു പോകാന്‍ നല്ലോണം പ്രാര്തിച്ചവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട്യാരുന്നു...
മാഷും ഞാനും അന്ന് ഒരുപാട് ചിരിച്ചു..
ഈശ്വരനെ ഞാന്‍ ആദ്യമായി അന്ന് കണ്ടു...
--------------
ഒരു ദേശാടനം കണക്കെ മ്മളും പോയി, കാലം കൊറേ കഴിഞ്ഞു കണക്കു പഠിപ്പിക്കാന്‍, ദക്ഷിണ ആഫ്രിക്കയ്ക്ക് അടുത്തുള്ള ലെസോത്തോ എന്ന നാട്ടില്‍..
പഹയര് മ്മള് കരുതും പോലെ അത്ര പാവങ്ങള അല്ലാട്ടോ..
ഈ മാതിരി കണക്കും കൊണ്ട് മ്മള് ഒന്നു ചെന്ന് നോക്ക്
സെകണ്ടിനുള്ളില്‍ അല്ലെ ഉത്തരം...
എന്തിനാ മാഷേ, കണ്ടവരുടെ പറമ്പില്‍ പശുനേം, എരുമെനേം കെട്ടനെ?..ആ നേരം കൊണ്ട് നമക്ക് എല്ലാവര്ക്കും കെടന്നു ഒര്ങ്ങി ക്കോടെ,,,,?
എന്ന് അവരുടെ ഭാഷയില്‍ നിന്നും മ്മടെ ഭാഷയില്‍ വിവര്‍ത്തനം ചെയ്‌താല്‍ ഈ മാതിരി പരിഭാഷ അങ്ങനെ വായിച്ചെടുക്കാം..
നാണം കെട്ട് പോകും മ്മളവിടെ ചിലപ്പോള്‍.
ചുവടെ ഉള്ള അവരുടെ സംഭാഷണങ്ങള്‍ മലയാളത്തില്‍ ആക്കി ചുവടെ..
(സത്യം പറയട്ടെ..മ്മടെ കണക്കെ മാഷേ പോലെ ക്ലാസില്‍ ഇരുന്നുറങ്ങാന്‍ ന്റെ പിള്ളാര്‍ സമ്മതിച്ചിരുന്നില്ല...
ഇന്നാള്‍ ഒരുത്തന്‍ പറയാണ്... , ഈ ചുറ്റളവ് എടുക്കണ സമയം
ഒരു പായ അവിടെ വിരിചിരുന്നേല്‍
പായ കീറി തുണ്ടതിന്റെ
എണ്ണം എടുത്താല്‍ ചുറ്റളവ് കണ്ടു പിടിചൂടെന്നു...
പഹയന്‍ പറഞ്ഞതിലും അല്പം ശരി ഇല്ലേ എന്ന് തോന്നുംബോലെക്കും ക്ലാസില്‍ ഒരെണ്ണത്തിന്റെ പൊടി പോലും ഇല്ല..
നോക്കുമ്പോള്‍,
പറമ്പിന്റെ അറ്റം മുതല്‍ പായ വലിച്ചു കൊണ്ട് പോയി പ്രാക്ടിക്കല്‍ ചെയ്യുന്ന പിള്ളാരെ...
ന്റെ കണക്കു മാഷിനെ പോലെ തൊടുക്കാന്‍ അന്നേരം ഒരു ബ്രഹ്മാസ്ത്രം ഇല്ലായിരുന്നു...
ഗുണപാഠം :
പാത്രം അറിഞ്ഞു വേണം ഭിക്ഷ..