
നിയമം
---------
ഊര്‍ജത്തെ നിര്‍മ്മിക്കാനോ നശിപ്പിക്കാനോ സാധ്യം അല്ലെന്നു
ഊര്‍ജ സംരക്ഷണ നിയമത്തില്‍ പറയുന്നു.
അങ്ങനെ ഒരു നിയമം ഭരണഘടനയില്‍ ഉണ്ടോ എന്തോ?
******************************************************
യുദ്ധം
-------
ഒരു വേഷത്തില്‍ എന്തിരിക്കുന്നു
എന്ന് ചോദിക്കരുത്- പേരിലും
പലതിലും പലതും ഇരിക്കുന്നു.
മാസിഡോണിയന്‍ ചക്രവര്‍ത്തിയുടെ സൈന്യ വ്യുഹത്തില്‍
അലക്സാണ്ടര്‍ എന്ന് പേരായ പേടി തൊണ്ടന്‍
യോദ്ധാവ് ഉണ്ടായിരുന്നു
"എന്റെ കൂടി പേര് കളയാന്‍, നീ ഇങ്ങനെ ഈ പേരുമായി
തുടരരുതെന്ന്" പറഞ്ഞ യവന രാജാവ്
പേരിന്റെ പേരില്‍ ഒരു പോരെടുക്കണമായിരുന്നോ?
അങ്ങ് പേര് മാറ്റിയാല്‍ പോരായിരുന്നോ?
**********************************
ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി
--------------------------------
പാന്റിട്ടെന്നു വരുത്തി ഒരുത്തി
MG റോട്ടിലെ തിരക്കുള്ള വീഥിയില്‍
തുടയിലെ മറുക് വരെ കാണിച്ചു കൊണ്ട്
tights ഇട്ടു ഓടുകയാണ്
(ഇവള്‍ക്ക് വീട്ടില്‍ ആരും ഇല്ലേ ചോദിക്കാനും പറയാനും?)
"വീട്ടില്‍ ഉള്ളവരൊക്കെ സ്ലീവ് ലെസ്സ് ലാച്ച ഉടുത്ത് Mrs കൊച്ചി
മത്സരത്തിനു പോയിരിക്കയാണ് ചേച്ചി"
ഈ വേഷത്തില്‍ കുറവായെന്തെന്കിലും പ്രതീക്ഷിക്കരുത്
നാട്ടുകാരെ എന്ന് അവള്‍
നോക്കിയത് എനിക്കിഷ്ട്ടമായി .
ഞാനൊരു റാസ്‌പുട്ടിന്‍ ആയിരുന്നെങ്കില്‍
അവളുടെ കാണാമറയത്തെ എല്ലാ മറുകും
എന്നേ എഞ്ചുവടി ആക്കിയേനെ ..
വല്ല സദാചാരപ്പോലീസുകാര്‍
പൊക്കിയാലെ പിന്നെ നാട്ടുകാര്‍ക്ക് പ്രശ്നമാകൂ.
നിയമ സഭയില്‍ വരെ..
അത് വരെ വയലില്‍ മേയുന്ന പശു .