
ഈയിടെ ടീ വീ ചാന്നലുകളുടെ മുന്നില്‍ അറിയാതെ പെട്ട് പോകുമ്പോള്‍ കാണാറുള്ള
ജുഗുപ്സാവഹമായ ഒരു സ്ഥിരം കാഴ്ച.
ഒരു മലയാള സിനിമയിലെ പാട്ട് സീന്‍ ആണ് ...
200 ദിവസം വിജയകരമായി ഓടുന്നു എന്ന് ഇടിയുടെ കൂടെ
മിന്നല്‍ എന്ന പോലെ ഫ്ലാഷില്‍ മിന്നി മിന്നി തെളിയുന്നുണ്ട്..
ആളില്ലാത്ത കസേരകള്‍ നോക്കി വീര്‍പ്പിടുന്ന തീയറ്ററുകള്‍.
എന്നാലും വീര വാദത്തിനു പിറകില്‍ ആകരുതല്ലോ..
"മോഹം കൊണ്ടാല്‍ ഇന്നെത് പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അത് പാല്‍ പാത്രം കുടിച്ചു വറ്റിക്കും
മിഴികളില്‍ നാണം മൊഴികളില്‍ നാണം ..."
ഭഗവാനെ എന്തെല്ലാം കണ്ടാലും കേട്ടലുമാണ് ഈ ജീവിതം
ഒന്നു ജീവിച്ചു പോവുക...?(ഹരിഹര സുതന്‍ അയ്യന്‍ അയ്യപ്പ സ്വാമിയെ...)
പാട്ട് സീനില്‍ നാണം കൊണ്ട് ചുവക്കുന്നത് ,കണ്ടാല്‍ കരഞ്ഞു പോകുന്ന ഒരു മധ്യ വയസ്കയും....
പെണ്ണിന്റെ പിറകെ, പൂച്ചയെ പോലെ പാടി നടക്കുന്ന തോഴികള്‍ വേറെയും.
എഴുപതുകളില്‍ ബ്ലോസിന്റെയ് ഉള്ളില്‍ പ്രതി ശ്രുത വധുവിന്റെ(വരന്റെ) ഫോട്ടോ ഒളിപ്പിച്ചു വെക്കുന്ന സീനുകള്‍ പതിവ് കാഴ്ച... ഏതാണ്ട് അത്തരം സുഖത്തിന്റെ ഓര്‍മ്മ പ്പെടുതലും കൂടി ഈ സീനില്‍ വേണ്ടപ്പെട്ടവര്‍ക്ക് കാണാം
സാക്ഷാല്‍ COMPUTERISED സെറ്റ് അപ് ഒക്കെയാണ് സീനില്‍ ..
അതിനിടയില്‍ ഈ നാണം...
" ഡാടീ മമ്മീ വീട്ടില്‍ ഇല്ലൈ.............
എന്ന ഈ "കീര്‍ത്തനം" തറവാട്ടില്‍ പിറന്ന കൊച്ചു മക്കള്‍ വരെ
പാടി നടക്കുന്ന ഈ
ചാന്ദ്ര യുഗത്തിലാണ് നട്ടാല്‍ മുളയ്ക്കാത്ത നാണം ...
(മനുഷ്യന്‍ ചന്ദ്രനില്‍ പോയി key hole surgery
വരെ നടത്തുന്ന ഈ കാലത്ത്..ശിവ ശിവ..)
തമാശ പറയുന്നതിനും കാണിക്കുന്നതിനും മര്യാദ ഏതും ഇല്ലാതെ പോയാല്‍ എന്താ ചെയ്യാ?
പാട്ടിന്റെ പകുതിയില്‍ പ്രത്യക്ഷ്യപ്പെടുന്നത്, ഈയിടെ മലയാള സിനിമയില്‍ രംഗ പ്രവേശം ചെയ്ത ഒരു നടിയാണ്.
(കാളേ കാളേ,ജെല്ലിക്കെട്ട് കാളെ..)....
മാറിലെ വടിവേതും സ്ക്രീനില്‍ വിട്ടു വീഴ്ച ഇല്ലാതെ കാണിക്കാന്‍ ഈ കലാകാരിക്കുള്ള കഴിവ് അപാരം..
"അവള്‍ക്കും "നാണം"
ഏത് കക്ക കാഷ്ട്ടവും കൈ നീട്ടി വാങ്ങും എന്ന് കരുതി, മലയാളീ പ്രേക്ഷകര്‍ക്ക് വെച്ചു നീട്ടി ഇരിക്കുന്നത് "മഹാനായ ജോഷി"(CHRISTIAN BROTHERS MOVIE ) ആണ്.
(സര്‍വ്വം ബ്രഹ്മ മയം..)
*ഒരു കോട്ടയം ഫലിതം
കൊച്ചപ്പന്റെയ് കുട്ടികളെ 10 എണ്ണത്തിനെ പെറ്റിട്ടു കൊടുത്ത അന്നാ ചേടത്തി പറയുന്നു,
" ഇച്ചായന്റെ 10 പിള്ളാരെ പെറ്റു,എന്നാ കാര്യം.?
അതിയാന്റെ മുഖം ഇത് വരെ കണ്ടിട്ടില്ല ശരിക്ക്...
പതെഴുപതു മലയാളം സിനിമ എടുത്തിട്ടും മലയാളീ പ്രേക്ഷകരുടെ പള്‍സ് അറിയാത്ത ഒരുപടം പിടുത്തക്കാരന്‍...
നല്ല പടങ്ങള്‍ കാണാന്‍ അന്യ സംസ്ഥാനത്തേക്ക് കണ്ണ് നീട്ടി ഇരിക്കുന്നതിനു നമ്മളെ കുറ്റം കാണാന്‍ കഴിയോ ആര്‍ക്കെങ്കിലും ?