Tuesday, August 30, 2011

ഒരു സംഗീത വിദ്വാന്റെ കരളലിയിക്കുന്ന കഥ


കരീബിയന്‍" സംഗീതത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട ഒരു മഹാ സന്ഗീതന്ജന്റെ
ആത്മ നൊമ്പരങ്ങള്‍ അഥവാ കാക്കാന്‍ പഠിക്കുക, നില്‍ക്കാനും

ഈയിടെ, കരീബിയന്‍" സംഗീതത്തില്‍ "പ്രചോദനം" ഉള്‍ക്കൊണ്ടു പോയ ഒരു പാവം സന്ഗീതന്ജന്റെ തുറന്നു പറച്ചില്‍ ആണ് വിഷയം.

പാപ്പുവ ന്യൂ ഗിനിയാ ഐലണ്ടിലെ പാവം ആദിവാസികള്‍ പാടി നടന്നിരുന്ന "ഹൈലാസ.
ചക്കാമമ്ബദേ ...
എന്ന ദേവ സംഗീതം,
മലയാളത്തിലെ അതി "പ്രശസ്തനും, സംഗീത ഉപാസകനും
ആയ ദീപക് ദേവിന് പ്രചോദനം ആയതാണ് വിഷയം.

നമ്മുടെ പാവം മ്യൂസിക് തീനികള്‍ കുറച്ച് പ്രചോദനം ഉള്‍ക്കൊണ്ട്
ഒരു പാട്ട് ഉണ്ടാക്കിയാല്‍ പിന്നെ പ്രശ്നം ആയി.
മോഷണം ആയി, അനുകരണം ആയി.
പുലി വാലായി.
മനുഷ്യര്‍ കേള്‍ക്കാന്‍ ഇടയില്ലാത്ത വല്ല കാട്ടു മുക്കിലെയോ,
ഐലണ്ടിലെ യോ പാട്ട് തന്നെ പ്രചോദനം ആയത് വിവര ദോഷികള്‍ കണ്ടു പിടിക്കെല്ലെന്ന ധൈര്യത്തിലായിരുന്നു.
എന്ത് ഫലം?
ജീവിക്കാന്‍ അനുവദിക്കില്ലെന് പറഞ്ഞാല്‍ തീര്‍ന്നാലോ..

മലയാള സിനിമാ സംഗീത ലോകത്തിലെ "ഭാഗ്യ ജാതകമായ ..
സംഗീതത്തിന്റെ മുതല്ക്കൂട്ടായ, ..
സര്‍വോപരി സകലകലാ വല്ലഭന്‍"
പുതു സംഗീതഞ്ജന്‍ മിടു മിടുക്കനായ
പാവം ദീപക് ദേവിന്റെ ഒരു ജിങ്കില്‍ song ആണ് പ്രശ്നം ഉണ്ടാക്കിയത്.

എന്തൊരു തൊന്തരവ്‌. .
ജീവിക്കാന്‍ .!!!

പത്തു വര്ഷം മുന്പ് ഇറങ്ങിയ ഒരു ക്രിസ്തീയ ഭക്തി ഗാനത്തിന്റെ സംഗീതം
അപ്പാടെ പകര്‍ത്തി ഒരു പാട്ട് ഉണ്ടാക്കി എന്നതാണ് അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നത്.

-ഇത് വെറും ആരോപണം ആണുട്ടോ-പാവം സംഗീത വിദുഷി ഇങ്ങനെ ഒക്കെ ചെയ്തു എന്ന് പറയുന്നതെ പാപം..

ശംഭോ ശിവ ശംഭോ.

കഷ്ട്ട കാലത്തിനു ദോഷിക ദൃക്കുകള്‍ കണ്ടു പിടിച്ചു ..
ഇപ്പോള്‍
സോഷ്യല്‍ നെറ്റ വര്‍ക്കുകളില്‍ ചൂട് പിടിച്ച ചര്‍ച്ചയും.-
ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് വെച്ചാല്‍ എന്താ ചെയ്യാ..ഇല്ലേ ദീപക് മാഷേ?

അല്ല മാഷേ, അപ്പൊ അടിയന്റെ പൊട്ട ബുദ്ധിയില്‍ ഒരു സംശേം.
ഈ പ്രചോദനം ആണല്ലോ, മാഷിന്റെ മാസ്റ്റര്‍ പീസ്‌?
അടിയന്റെ മനതാരിലും ഒരു പ്രചോദനം മുള പൊട്ടി തുടങ്ങി.
ഒരു പാട്ട് ഉണ്ടാക്കി യാല്‍ അസൂയാലുക്കള്‍ അപവാദം പറഞ്ഞു പരത്തുമോ എന്നൊരു ശങ്ക..

ബാള്ടിക് - BALTIC- കടലിനടിയില്‍ രാത്രി സമയങ്ങളില്‍ കൊമ്പന്‍ സ്രാവുകള്‍ മാത്രം പാടി നടക്കാറുള്ള "കടലേ നീല ക്കടലെ..നിന്‍ ആത്മാവിനും നീറുന്ന ചിന്തകള്‍ ഉണ്ടോ?"
എന്ന ഒരു പാട്ടിന്റെ ഈണം അടിയന്റെ മനസ്സില്‍ ഇങ്ങനെ താളം പിടിച്ചു നിക്കയാണ്.

ഒരു കിടിലന്‍ മ്യൂസിക് അങ്ങോട്ട്‌ ഇതിന്റെ ചുവട് പിടിച്ചു, നമ്മുടെ ഹിന്ദുസ്ഥാന്‍ ലീവരിന്റെ പരസ്യത്തിന്റെ പാട്ടിനായി അയച്ചു കൊടുത്താല്‍ പാപികളായ നാട്ടുകാര്‍ കോപ്പിയടി എന്ന് പറഞ്ഞു അടിയനു നേരെ കല്ലെറിയുമോ?

Monday, August 29, 2011

ഈ ഗൃഹാതുരത്വം ഗൃഹാതുരത്വം എന്ന് പറഞ്ഞാല്‍ !!

ശ്രീ ഉത്രാടം തിരുനാള്‍ മഹാരാജാവിനെ, തിരുവിതാം കൂര്‍ മഹാരാജാവ് എന്ന് വിളിക്കുന്നതില്‍ ഇന്നത്തെ കാലത്ത് അസ്വാഭാവികത ഉണ്ടെന്നു ജെ രഘു.
(ആരാണ് ഇദ്ദേഹം? പൊതു പ്രവര്തകണോ, എഴുത്തുകാരനോ, സുപ്രീം കോടതി പ്രതിനിധിയോ, സീരിയല്‍ നടനോ,തെങ്ങ് കയറ്റക്കാരനോ, ആരോ എന്തോ? .)

സവര്‍ണ്ണ തൃഷ്ണയും ഗൃഹാതുരത്വം നിറഞ്ഞ വികാരവും ഉണ്ടാക്കുകയാണ് ഈ വിളിയില്‍ എന്ന് മനോരമയിലെ വാചക മേളയില്‍ ഇദ്ദേഹത്തിന്റെ വാചകമടി....

എന്നെ പോലുള്ള വിവര ദോഷികള്‍ക്ക് അസമയത് അര്‍ശസിനു ശാസ്ത്ര ക്രിയ നടത്തിയത് കാരണം മല ബന്ധം വന്ന പോലെ ആയി ഇത് വായിച്ചപ്പോള്‍.

രാജ ഭരണം പോയിട്ടും മഹാ രാജാവ് എന്ന് വിളിപ്പിക്കുന്ന രാജാവ്.
ജനങ്ങളോട് കാണിക്കുന്ന സവര്‍ണ്ണ മേധാവിത്തം ആണ് ഈ വിളിയില്‍ എന്ന് പ്രസ്തുത ബുദ്ധിജീവി.

അയ്യോ, എന്റെ ഭരദൈവങ്ങളെ, , അപ്പൊ ഞാന്‍ ഇതെവിടെയാണ് ശരിക്കും.
സാമൂരി കൊലോത്തോ, കോലത്തിരി രാജാവിന്റെ രാജ സദസ്സിലോ, അതോ, സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി സാര്‍ ഭരിക്കുന്ന കേരളത്തിലോ?

അല്ല, ഈ രാജാവ് വിളി അസാരം സ്പെല്ലിംഗ് mistake
ഉള്ളതാണെന്ന് വാചകമടിയില്‍ ഒക്കെ വരണം എങ്കില്‍ സംഗതി സീരിയസ് അല്ലെ?


പെറ്റമ്മയെ കയറി , അമ്മ എന്ന് ഇപ്പോളത്തെ പിള്ളര്‍ വിളിക്കുന്നത് അസാരം ബോര്‍ അല്ലയോ.. ഇദ്ദേഹത്തിന്റെ അഭിപ്രായം കണക്കില്‍ എടുത്താല്‍ ?

അതും IT പാര്‍ക്കിലും, ടെലിഫോണ്‍ CUSTOMER CAREILUM ഒക്കെ ജോലി എടുക്കുന്ന ടിന്റുമോന്‍സ് ഒക്കെ ,
അമ്മ എന്ന് വിളിക്ക് പകരം ഇന്നത്തെ PASSION വെച്ചു "എടാ " എന്ന് വിളിച്ചാല്‍ അല്ലെ , ഒരു ഇത് ഒള്ളൂ.?

അപ്പന്മാരെ തല്‍ക്കാലം വെറുതെ വിടാം.

(ഇന്നത്തെ കാലത്ത് അല്ലെങ്കിലും, അപ്പന്മാര്‍ ഒരു അനാവശ്യ വസ്തു ആണല്ലോ.
"ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്" എന്ന സിനിമയില്‍ ഇന്നസന്‍റ് എന്ന പത്രക്കാരന്‍ ലേഖ എന്ന നടിയുടെ അമ്മയോട് പറയുന്ന അതെ വാക്യം..)

ദിവസം പത്തും പതിനഞ്ചും SERIALS വീര്‍പ്പു മുട്ടി ക്കാണുന്ന ഇന്നത്തെ, അമ്മയ്ക്കും ,
കാലത്ത് മുതല്‍ "പൊതു പ്രവര്‍ത്തനം" ചെയ്തു ക്ഷീണിച്ചു വരുന്ന അപ്പനും ഉണ്ടാകുന്ന ഇന്നത്തെ മക്കള്‍ക്ക് അപ്പന്മാര്‍ മാത്രം അല്ല ബന്ധങ്ങള്‍ തന്നെ ഒരു ഔട്ട്‌ ഓഫ് fashion

അപ്പന്മാരെ വിളിക്കാന്‍ മുട്ടുബോള്‍ തന്ത എന്നോ, അമ്മേടെ നായരെന്നോ എന്ന് വിളിക്കാം.
(തന്നോളം പോന്നാല്‍ താന്‍ എന്നല്ലേ പ്രമാണം.)
അപ്പൊ കാണുന്നവനെ അപ്പ എന്ന് വിളിപ്പിക്കാം.

നമ്മുടെ MP നാരായണന്‍ പിള്ള സാര്‍ പറഞ്ഞത് പോലെ, അയ്യപ്പന്‍ ചോനെ കേറി അപ്പ എന്ന് വിളിച്ചു പാരമ്പര്യമുള്ള SMS ചേട്ടന്മാര്‍ക്ക് നാക്കില്‍ എളുപ്പം വഴങ്ങുന്നതും ഇങ്ങനെ ആകും.


"ഇതൊക്കെ ഞങ്ങളുടെ പണി സാമാനങ്ങളാ രാജാവേ" എന്ന് FRIENDS എന്ന സിനിമയില്‍ ജഗതിയുടെ പണിക്കാര്‍, ജനാര്‍ദനന്‍ എന്ന "രാജാവിനെ" വിളിക്കുന്നത് പോലെ ,
ആളുകളെ കൊണ്ട് രാജ്യം പോയ, രാജാവിനെ കേറി രാജാവേ എന്ന് കഷ്ട്ടപ്പെട്ടു വിളിപ്പിക്കുന്നത് കഷ്ട്ടം അല്ലെ?


അവനവന്റെ വീട്ടിലുള്ള തന്തയേം തള്ളയേം ശരിക്കുള്ള വിളി വിളിച്ചു ശീലിച്ചാല്‍ തന്നെ ബഹുമാനിക്കെണ്ടവരെ ബഹുമാനിക്കാന്‍ പഠിച്ചോളും എന്ന് പറയുന്നത് ചുമ്മാ.

ഈ "വാചകമടി" ബാക്കിമ്ഹാം പാലസില്‍ ആരും അറിഞ്ഞിട്ടില എങ്കില്‍ നമുക്ക് മാറ്റാം ചില വിളികള്‍ ഒക്കെ.

ഈയിടെ കോമണ്‍ wealth games കാണാന്‍ വന്ന ചാള്‍സ് രാജകുമാരനെ നോക്കി നമ്മുടെ പിള്ളാര്‍ PRINCE എന്ന് വിളിച്ചു ബഹുമാനിച്ചു വിളിച്ചതിന് പകരം ഇനി മുതല്‍, അടുത്ത കോമണ്‍ WEALTHINU മുന്പായെങ്കിലും Mr ചാള്‍സ് എന്ന് വിളിക്കാം.
ക്വീന്‍ Elizebethine ,കയറി, അമ്മച്ചി എന്നും വിളിക്കാം.

വീട്ടിലെ കാര്‍ന്നോരെ ക്കയറി, മൂപ്പിനെ എന്ന് വിളിച്ചു പാരമ്പര്യമുള്ള, നമുക്ക് സായിപ്പിനെ കാണുമ്പോള്‍ സാര്‍ എന്നെ എത്ര നാക്ക്‌ വടിച്ചാലും വരൂ എന്നായിട്ടുണ്ട്.

അല്ല, ചങ്ങായീ,
ഈ ഗൃഹാതുരത്വം ഗൃഹാതുരത്വം എന്നൊക്കെ പറഞ്ഞാല്‍
എന്താ പ്പ, ഈ സാധനം ..
അഷ്ടാഗ ഹൃദയമോ, ഐതീഹ്യ മാലയോ?
PS
ആടറിയുമോ അങ്ങാടി വാണിഭം.

Wednesday, August 24, 2011

ഇന്റര്‍വെല്‍ ഇല്ലാത്ത ഒരു ഹ്രസ്വ സിനിമപോലീസിന്റെ പണി സിനിമാക്കാര്‍ ചെയ്‌താല്‍?
ചെയ്‌താല്‍..
പണി കിട്ടും..
ആര്‍ക്കു?
കള്ളനു..
തെളിയിച്ചിരിക്കുന്നത് സുരാജ് വെഞാരമൂദ് എന്ന "അതുല്യ നടന്‍"

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.
പാവം ദൈവം പോലും അറിയാത്ത കാര്യത്തിനു
ദൈവ ദോഷം കേള്‍ക്കുന്നത് ദൈവം തന്നെ.
അല്ലേലും ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കുന്നത് എപ്പോഴും ദൈവം ആണല്ലോ?

എനിക്ക് എന്തിനു ഈ ഗതി വരുത്തി ഈശ്വര എന്ന് കേഴുന്നവനും,
ദൈവത്തിനു നിരക്കാത്തത് പറയരുതെന്ന് മുന്‍ കൂര്‍ ജാമ്യം എടുക്കുന്നവനും,
ദൈവത്താനെ സത്യം എന്ന് പറയുന്നവനും ദൈവ വേല ചെയ്യുനവന് തന്നെ ഫലത്തില്‍..

ഇനി കഥയിലേക്ക് ....
ഒരു മിഥുന്‍ ചക്രവര്‍ത്തി സിനിമ മോഡല്‍ തിരക്കഥ, പോലീസും സുരാജും കൂടി മെനയുന്നു, കള്ളനെ വലയില്‍ ആക്കാന്‍..

സാക്ഷാല്‍ ഷെര്‍ലക് ഹോംസ് ഇവരെ കണ്ടു പഠിക്കട്ടെ ..

തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടി എടുക്കാന്‍ നോക്കിയ പീഡന കേസിലെ പ്രതികളെ തങ്ങള്‍ വിരിച്ച വലയില്‍ വീഴ്ത്തിയ കൃതാര്തതയില്‍ സുരാജ് എന്ന അതുല്യ നടന്‍ മാധ്യമാങ്ങല്‍ക്ക്മുന്നില്‍ മനസ് തുറന്നു.

അതിനു മുന്‍പൊക്കെ തുറന്നു വെച്ച മനസ് കാണാന്‍ ആരും കാണാതെ പോയല്ലോ ശിവനെ..( ചട്ടമ്പി നാട് ഓര്‍ത്തു പോയി,)

കള്ളന്‍ REMANDILUM സുരാജും പോലീസും വീട്ടിലേക്കും മടങ്ങുമ്പോള്‍ കഥ തീരുന്നു.
NB : കഥയുടെ ROYALTIYE ക്കുറിച്ച് ആര്ക്കെങ്ങിലും പരാതി ഉണ്ടെങ്കില്‍ അഞ്ചു മണിക്ക് മുന്പായി പാളയം പച്ചക്കറി മാര്‍ക്കറ്റിനു മുന്നില്‍ വരേണ്ടതാണ്..

രഞ്ജിനി ഹരിദാസിനെ ഇനിയും സഹിക്കണോ?

കുരയ്ക്കുന്ന പട്ടികള്‍ക്ക് ഒരു മുഴം മുന്നേ ,
ഈയിടെ നടന്ന മഞ്ച് സ്റ്റാര്‍ സിങ്ങറിലെ അവസാന നിമിഷ
പോരാട്ടത്തിന്റെ ഇടയില്‍ അരങ്ങേറിയ നാടകീയ സന്ദര്‍ഭങ്ങള്‍
എന്നെ പോലുള്ള പരമ ബോറത്തികള്‍ക്ക് ശ്ശി ബോധിച്ചു.
(you tubil കണ്ടത് .ശരിക്കുള്ള ഷോ കണ്ടിട്ടില്ല.)

ചാണാപ്പുളി ആങ്കര്‍മാരും ചില വരട്ടു ചൊറി ചാനലുകളും
വര്‍ഷങ്ങളായി മലയാളികളെ പാട്ട് മത്സരം എന്ന പേരില്‍ അമേധ്യം തീറ്റിച്ചു കൊണ്ടിരിക്കയാണ്.
പാട്ട് മത്സരം പോരാഞ്ഞു, നാടകം, നൃത്തം,ഒപ്പന, പരിചമുട്ട്, ക്രിസ്തീയ ഭക്തി ഗാന മല്സരം? എന്നിവ യഥാ വിധി പല ചാനലുകളില്‍ ആയി വന്നും പോയും കൊണ്ടിരുന്നു.

കാല ക്രമേണ ഗതി കേട് കൊണ്ട് ടീവീ ഓണ്‍ ചെയ്യുന്ന പാപികള്‍ മേല്‍ പ്പറഞ്ഞവ കണ്ട്‌ "സായൂജ്യം " അടയാന്‍ വിധിക്കപ്പെട്ടവരായി.

രണ്ജിനീ ഹരിദാസിനെ പോലുള്ള ചങ്ങല അഴിഞ്ഞ -------കള്‍ പബ്ലിക്കിന്റെ മുന്നില്‍ അലറുമ്പോള്‍ കാണിക്കേണ്ട മിനിമം യോഗ്യത,
വന്നും പോയും കൊണ്ടിരിക്കുന്ന ക്ഷണിക്കപെട്ട അതിഥികള്‍ വിവരം ഇല്ലാത്തവര്‍ ആണ് എന്നുള്ള ചിന്ത മാറ്റുക എന്നതാണ്.
പിന്നീട് വിവര ബുദ്ധി ലേഹ്യം ദിവസം 3 നേരം ആഹാരത്തിനു ശേഷം സേവിക്കുക.
ആശ്വാസം കിട്ടും.

നാല് ദിവസം വയറ്റില്‍ നിന്നും പോകാതെ അഞ്ചാം ദിവസം കഷ്ട്ടപ്പെട്ടു കക്കൂസില്‍ പോയിരിക്കുമ്പോള്‍ മുക്കുന്ന പോലുള്ള "മുറുക്കമുള്ള" മലയാളം വള വള പറഞ്ഞാല്‍ കയ്യടിക്കുന്ന കുറ്റിച്ചൂലുകള്‍ മാത്രം അല്ല, മലയാളീസ് എന്ന് മനസിലാക്കുക.
ജഗതി ശ്രീകുമാറിനെ പോലുള്ള മഹാ നടന്മാരെ ക്ഷണിക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഇന്നത്തെ മലയാളം സിനിമയില്‍ അദ്ദേഹത്തിനുള്ള സ്ഥാനം എന്താണ് എന്ന് മനസിലാകെണ്ടാത് ഉണ്ടായിരുന്നു
വിവര ദോഷികള്‍.
പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലലോ.
കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയാല്‍ അങ്ങട്ട് അടങ്വ !!...
അതിനു നാണോം മാനോം കൂടി വേണ്ടേ?