Sunday, December 19, 2010

ശാദ്വല ഭൂമി...

എനിക്ക് മഴയെന്നാല്‍ നിത്യ പൂജ നടക്കാത്ത കാവ് പോലെയാണ്..

യോഗ നിദ്രയിലമരുന്ന ശ്രീദേവി വിഗ്രഹങ്ങള്‍ക്ക്

മുഴുക്കാപ്പ് ചാര്താത്ത

പെരുമഴ തുള്ളികള്‍ തീര്തമാടുന്നതാനെരെ ഇഷ്ടം....

( ഒരു മഴ കനത്തു പെയ്യട്ടെ ...)



ഘനമില്ലാത്ത താളത്തില്‍ പാടി ക്കെള്‍ക്കുന്ന അഷ്ടപതിയെക്കാള്‍ ,

എനിക്കിഷ്ടം...

പ്രഭാ മയുഘങ്ങള്‍

പെന്മയില്‍ പേടയെ പേര് ചൊല്ലി വിളിക്കുമ്പോള്‍ കേള്‍ക്കാറുള്ള

സീല്‍ക്കാര നാദമാണ്....

വീര്‍ത്തു പൊട്ടാറായ ആകാശത്തിന്റെ

അടിവയരിന്റെയ്‌ നേര്‍ത്ത ഞരമ്പുകള്‍

വീര്‍ത്തു വിടരുന്നത് ഒരു പെരുമഴയ്ക്ക്...

ആര്‍ത്തിരമ്പി അലറുന്ന തുലാമാഴയെക്കാള്‍ എനിക്കിഷ്ടം

കുറുമ്പ് കാട്ടി ചിണുങ്ങി നടക്കുന്ന ചിങ്ങ മഴയോട്..

കാളിദാസന്‍ പണ്ട് കണ്ടെടുത്ത ശ്രീപാര്‍വതിയെ

പുഷ്പ്പിനിയാക്കിയ അതേയ് മഴ..