
മോഷണം ഒരു കലയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
ഉവ്വോ? ---- അറിയില്ല.
(ആനയെ കട്ടവനും എള്ള് കട്ടവനും കള്ളന്‍, കള്ളന്‍ തന്നെ.)
സ്കൂളിലെ ചരക്കു മുറിയില്‍ നിനും ഉപ്പുമാവിന്റെ പൊടി മോഷ്ടിച്ച എന്നെ പരിചയപ്പെടുക.
ചോളമോ, ഗോതമ്പോ പൊടി കൊണ്ട് ഉണ്ടാക്കിയിരുന്ന രുചികരമായ ഉച്ച ഭക്ഷണം.
ഉച്ചക്ക് ഊണിനു ബെല്ലടിക്കും മുന്‍പേ ഉപ്പുമാവിന്‍ പുരയില്‍ നിന്നുയരുന ചാരു ഗന്ധം എന്നെ കൊതിപ്പിച്ചതിന് കണക്കില്ല.
കൊത്തി മൂത്ത് വട്ടു പിടിച്ച എന്നെ സഹായിക്കാന്‍ ഈശ്വരന്‍, പുഷ്പലത എന്ന സഹപാഠിയുടെ രൂപത്തില്‍ അവതരിച്ചു.
പൊക്കം ഇല്ലാത്ത എന്നെ ജന്നല്‍ കമ്പി മുട്ടും വരെ പൊക്കി എടുത്ത് ഉപ്പുമാവിന്‍ പൊടി കയ്യിട്ടു വാരാന്‍ അവള്‍ എന്നെ നിര്‍ബന്ധിച്ചു.
"ആരെങ്കിലും വന്നാല്‍ , രാജശ്രീ നിന്നെ ഞാന്‍ വിട്ടു കളയും. ബേഗം എടുത്തോ.."
റൂമില്‍ അട്ടി അട്ടി ആയി വെച്ചിരിക്കുന്ന ഉപ്പുമാവിന്‍ പൊടിയുടെ ചാക്ക് കണ്ടു ഞാന്‍ അര നിമിഷം അന്തിച്ചു വായ പൊളിച്ചു നിന്നു.
(കുരുമുളകിന്‍ ചാക്ക് കണ്ട അന്തിച്ചു പോയ വിദേശ വ്യാപാരിയുടെ അവസ്ഥ ഞാന്‍ ഇപ്പോള്‍ ഊഹിക്കുന്നു..)
കെട്ടു പൊട്ടിയ ചാക്കില്‍ നിന്നും കുഞ്ഞു കയ്യില്‍ മാന്തി എടുക്കാവുന്ന അത്രയും ഞാന്‍ എടുക്കുന്നു.
ദൂരെ നിന്നും കണ്ടു വന്ന കണക്കു ടീച്ചറിന്റെ അടി പേടിച്ചു അത് വരെ എനിക്ക് താങ്ങായി നിന്ന പുഷ്പ ലത
എന്നെ പുഷ്പം പോലെ താഴീക്കിടുന്നു..
കയ്യില്‍ തടഞ്ഞ ഉപ്പുമാവിന്‍ പൊടിയുടെ രുചി അറിയാന്‍ ആവും മുന്‍പേ
കേസും വിസ്താരവും" നാട്ടു കൂട്ടവും"
മാനം പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.
കൂട്ട് പ്രതിയെ മാപ്പ് സാക്ഷി ആക്കി ഈ ഉള്ളവള്‍ക്ക് മോഷ്ടാവ് എന്ന വില കൂടി കല്‍പ്പിച്ചു തന്നു മിശിഹാക്ക് നാല്‍പ്പതു വട്ടം സ്തോത്രം പറയുന്ന കന്യാസ്ത്രീ.
ഉള്ളവന്‍ ഇല്ലാതവനല്ലേ കൊടുക്കേണ്ടത് ?
എന്ന് ചോദിക്കാനുള്ള വിവരം ഉണ്ടായില്ല അന്നേരം..
പകരം പിന്നെടെല്ലാം കന്യാസ്ത്രീയെ കാണുമ്പോള്‍
ഈശോ മിശിഹാക്ക് സ്തുതി പറഞ്ഞ
കയിലുള്ള കുരിശ് മുത്തും.