
യുദ്ധാവസാനം ജലാശയത്തില്‍ ഒളിച്ചിരുന്ന്
കരയില്‍ നില്‍ക്കുന്നവരെ നോക്കി
"മാഫി മാഫി" എന്ന് വെല്ലു വിളിച്ച
(എന്ന് വെച്ചാല്‍ തോല്‍ക്കാന്‍ എനിക്ക് മനസില്ല)
സുയോധനാ നിനക്ക് ഒരു
ഒന്നൊന്നര നമോവാകം
ഒരു ജനതയെ ശ്വാസം മുട്ടിച്ചു
പ്രാണന്‍ നില നിര്‍ത്തിയ
ഗദ്ദാഫിയ്ക്കും
ഒളിച്ചിരിക്കാന്‍ മലിനജലം ഗദ്ദാഫിക്ക്
വെറും ജലാശയം മതി ദുര്യോധനന്
-അല്ലെങ്കിലും ജലാശയം മുന്‍പും
ചതിച്ചിട്ടുണ്ട്
പാവം സുയുധനനെ
തോല്‍ക്കുമ്പോള്‍
തണുത്ത വെള്ളത്തില്‍
തല മുക്കി പ്പിടിച്ചാല്‍
സ്വര്‍ഗത്തില്‍
ഒരു സീറ്റ് ഏതാണ്ട്
ഉറപ്പായി !!
പരന്തു, ഹസ്ഥിനപുര്‍ ക രാജ്കുമാര്‍ ഉവാച :
യുദ്ധം എനിക്ക് മടുത്തു
നിങ്ങള്‍ തന്നെ എന്താച്ചാല്‍
ആയിക്കോളൂ...
നോം എല്ലാം മടുത്തിരിക്കാണ്..
ഇനി അല്‍പ്പം സ്രഗ്ദ്ധര വൃത്തത്തിലും
ശാര്‍ദൂല വിക്രീടിതത്തിലും കൂടി
ഒരു പിടി പിടിക്കാന്‍ ശ്രമിക്കാം
താഴെ അപ്രകാരം
ഇത്ഥം സുയോധനന്‍ ,
ഞാന്‍ എന്റെ സഹോദരങ്ങളോടും
സുഹൃത്തുക്കളോടും കൂടി
സ്വര്‍ലോകം വാണോളാം
ഇത്തരം ഉര ചെയ്തു സത്വരം സുയോധനന്‍
പിന്നെയും ഭരണ കൂടങ്ങള്‍ക്ക്
അഗ്നി ചിറകു വീശി ക്കൊണ്ട്
മേവുന്നു ചുറ്റും ...
അവസാനം
ഒന്നാന്തരം തീവ്ര വാദിയും പറയുന്നു
കോന്‍ ബനേഗ ക്രോര്‍ പതി?
മൊഴിമാറ്റം:
വെക്കരുതേ വെടി.
എനിക്കും ജീവിക്കണം.
ആര്‍ക്കാണ് ജീവിക്കെണ്ടാത്തതും
അല്ലെങ്കിലും?