
ഇന്നലെ വൈശാഘ നാളില്‍, കണ്ണനെ കാണാന്‍
അവരുടെ കൂടെ ഞാനും പോയി.
തിരക്കുണ്ടാവും,പന്തീരടി പൂജ
കഴിഞ്ഞേ ദിവ്യ ദര്‍ശനം സാധ്യമാകൂ എന്നറിഞ്ഞിട്ടും
കൂടെ ഞാനും പോയി.
കാല്‍ നിലത്തിഴയും വിധം തിരക്കുള്ള
ജന മധ്യത്തില്‍ എന്നെയും അവര്‍ ഒഴുകില്‍പ്പെടുത്തി.
" കണ്ണാ കണ്ണാ " ഉരുക്കഴിക്കലുകള്‍ ...
അതിനിടയില്‍
എന്നെ മാത്രം കേള്‍ക്കുമോ കണ്ണന്‍ ?
നിര്‍മ്മാല്യവും വാകച്ചാര്‍ത്തും
കാണാന്‍ സുകൃതം ചെയ്യണം
എന്നവര്‍ ആത്മഗതം പറയുന്നു.
നാലംബലതിലെ മതിലുകള്‍ക്ക് വരെ
വെണ്ണ മണക്കുന്നു ..
നാരായണീയം പാടുന്നു നാരായണ ക്കിളികള്‍
ശ്രീലകം മുഴുക്കെ
സ്വര്‍ണ്ണ വെളിച്ചം വിതറി ചിരിക്കുന്നു
പദ്മ ദളലോചനന്‍ ഭഗവാന്‍
എനിക്കിനി ഒന്നും വേണ്ട
കണ്ണ് നിറഞ്ഞൂ മനവും
മടങ്ങിപ്പോയില്ല, കരളില്‍
മുറിയെടുതൂ കല്യാണരൂപനെ
താമസിപ്പിക്കാന്‍ ..