Friday, June 10, 2011

"പാട്ടൊന്നു പാടുന്നേ പാണനാര് "





ബഹുമാനപ്പെട്ട ശ്രീ.യേശുദാസ് അറിയുവാന്‍,

കഴിഞ്ഞ ലക്കം പച്ചക്കുതിര മാഗസിനില്‍
(പച്ചക്കുതിര മാഗസിന്‍ -ഒരു ഡീ സീ പ്രസിദ്ധീകരണം)
"യേശുദാസ് നീതി തേടുന്നു" എന്ന ലേഖനത്തില്‍ ജോണ്‍ പോള്‍ നിരത്തിയിരിക്കുന്ന ചില വസ്തുതകള്‍ നീതികരിക്കാന്‍ വയ്യെന്ന് പറഞ്ഞു, സുരേന്ദ്രന്‍ എന്ന വായനക്കാരന്‍ ഈ ലക്കം പച്ചക്കുതിര മാഗസിനില്‍ പറഞ്ഞ തുറന്നു പറച്ചിലുകള്‍ക്കു ആധാരമാണ് ഈ തുറന്ന കത്ത്,
സദയം ക്ഷമിക്കുക.
കടലോളം പ്രശസ്തിയും, കുന്നോളം സമ്പത്തും, അന്ഗീകാരവും കൊണ്ട് അനുഗൃഹീതമാണ് ഇന്ന് അങ്ങയുടെ ജീവിതം.
ആകാശവാണി എന്നാല്‍ യേശുദാസ് എന്ന് വരെ നിര്‍വചിക്കുന്നു മലയാളികള്‍
ഉണ്ണുമ്പോളും, , ഉണരുമ്പോളും (ഉറങ്ങുമ്പോള്‍ വരെയും)
മലയാളികള്‍ ഈ ഗന്ധര്‍വ ശബ്ദം കേട്ടാണ് വളര്‍ന്നത്‌,

എന്നാല്‍ ഈയിടെ നമ്മുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ പാട്ട് നിര്‍ത്തണം എന്ന് അങ്ങ് പ്രസ്താവിച്ചതായി വാര്‍ത്തയില്‍ കണ്ടു,
"അയ്യോ എന്താ ഇങ്ങനെയൊക്കെ അദ്ദേഹം പറയുന്നത്" എന്ന് എല്ലാവരെയും പോലെ ഞാനും ചോദിച്ചു..

പാട്ട് എപ്പോള്‍,ആര് നിര്‍ത്തണം എന്നല്ല , അത് ആര് പറയുന്നു എന്നതിലും കൂടി കാര്യം ഇല്ലേ എന്ന് അടിയന്റെ പൊട്ട
ബുദ്ധി ചോദിച്ചു.

എന്നാല്‍ ഇപ്പോള്‍,
അങ്ങയുടെ ശബ്ദം(ദൈവ ദോഷം അല്ല)
ഇടറി തുടങ്ങി എന്ന് ശത്രുക്കള്‍ വൃഥാ പറഞ്ഞു പരത്തു കയാണെന്ന് ഈയിടെ കേള്‍ക്കയുണ്ടായി.


എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് വയലാര്‍ അനുസ്മരണ ചടങ്ങില്‍ അങ്ങ് പാടി "അഭിനയിച്ച" "മനുഷ്യന്‍ മതങ്ങളെ സൃഷ്ട്ടിച്ചു" എന്ന പാട്ട് സാമാന്യം ബോര്‍ ആയി തന്നെ പാടി താങ്കള്‍ കേള്‍വിക്കാരെ അമ്പരിപ്പിച്ചത് ഈ ഉള്ളവള്‍ കേട്ടിരിക്കുന്നു.

രാജാവ് നഗ്നന്‍ ആണെന്ന് വിളിച്ചു പറയാനുള്ള മടി കൊണ്ടോ എന്തോ,
കാഞ്ഞിരത്തിന്‍ കായ കടിച്ച പോലെ പൊതു ജനം മൌനം പാലിക്കുക ആണുണ്ടായത്.


അന്ഗീകാരവും പ്രശസ്തിയും ഒരു പരിധി കഴിഞ്ഞാല്‍ അതില്‍ നിശ്ചലാവസ്ഥ ആണ് കൊണ്ട് തരിക,

അമേരിക്കയില്‍ സ്വന്തമായി ഭൂമിയും വീടും വരെ ഉള്ള അങ്ങേയ്ക്ക്,(പേരും പ്രശസ്തിയും എത്രയോ)ചുമ്മാതിരുന്നു കമ്മന്റുകള്‍ ആരെ ക്കുറിച്ചും പറയാം,

പാട്ട് നിര്‍ത്താന്‍ ലതാജീയോടു പറയാം,
സ്വന്തം ഗാനങ്ങള്‍ക്ക് റോയല്‍ട്ടി വേണമെന്ന് വാശി പിടിക്കാം,
പുതിയ ഗായകര്‍ സ്വന്തം കഴിവും ഭാഗ്യം അനുസരിച്ച് മാത്രം രംഗത്ത് വരട്ടെ എന്ന് ആശംസിക്കാം ..
തന്റെ മകനെക്കാള്‍ നന്നായി പാടുന്നവരെ കണ്ടില്ലെന്നു നടിക്കാം.
ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശനം നിഷേധിച്ചതിനു ചുമ്മാ അതും ഇതും പറയാം..
എല്ലാം പറയാം,കാരണം അങ്ങേയ്ക്ക് പേരുണ്ട്, കാശുണ്ട്, പ്രശസ്തി ഉണ്ട്..

മലയാറ്റൂര്‍ രാമകൃഷ്ണന്‍ തന്റെ ' സര്‍വീസ് സ്റ്റോറി" യില്‍
വയലാര്‍ ചാരിട്ടിക്ക് വേണ്ടി പണം പിരിച്ചു വയലാറിന്റെ കുടുമ്പത്തെ സഹായിക്കാന്‍, പദ്ധതി ഇട്ട കാര്യം സൂചിപ്പിക്കുന്നുണ്ട്.
ഉദയായുടെയും നിലായുടെയും ബാനറില്‍ ഇറങ്ങിയ നൂറു കണക്കിന് സിനിമകള്‍ക്ക്‌ പാടുവാന്‍ അങ്ങയെ promote ചെയ്ത വയലാറിന്റെ മരണ ശേഷം പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നു മലയാറ്റൂര്‍ പറയുന്നുണ്ട്.

കമുകറയും കോഴിക്കോട് അബ്ദുല്‍ ഖാദറും, ഉദയഭാനുവും ഒക്കെ അടക്കി വാണിരുന്ന ആദ്യ മലയാള ചലച്ചിത്ര വേദി ആണെന്നോര്‍ക്കണം..മീശ മുളയ്ക്കാത്ത ഒരു പയ്യന്‍ കയറി, "ജാതിഭേതം ,മത ദ്വേഷം" എന്ന് ഭേഷായി പാടി, മലയാളിയെ അമ്പരിപ്പിച്ചത്...

(25 ,000 Rs വാഗദാനം താങ്കള്‍ ചെയ്തിരുന്നെന്ന് മലയാറ്റൂര്‍ തുടര്‍ന്നു പറയുന്നുണ്ട് )

ഇതെല്ലാം ആരോപണങ്ങള്‍ മാത്രം ആയിരിക്കാട്ടെ എന്ന് അങ്ങയുടെ ആരാധകര്‍ ആഗ്രഹിക്കുംപോലും ,
പകല്‍ വെളിച്ചത്തില്‍ കൊണ്ട് തരുന്ന, കാണിച്ചു തരുന്ന സത്യങ്ങള്‍ക്ക് നേരെ അങ്ങയുടെ മറുപടിയും പ്രസക്തമാണ്.

ശ്രീ സുരേന്ദ്രന്‍ ചോദിച്ച പോലെ ഈ അനിയത്തിയും അങ്ങയോടു ചോദിയ്ക്കട്ടെ, അങ്ങ് എന്ത് നീതിയാണ് സാര്‍ തേടുന്നത്?

സ്നേഹപൂര്‍വം
രാജശ്രീ