Wednesday, December 22, 2010

ശ്രീപാദം

ഈ ശിശിരത്തില്‍ പൊഴിയുന്ന മഞ്ഞെല്ലാം വീണിട്ടാകാം
തീക്കാറ്റ് ദേവിക്ക് ചാമരം ആയതു....
(അഗ്നി ശുദ്ധി അവകാശപ്പെടലാണ്....)
രാമായണ മാസത്തില്‍ പുളിയിട്ടു തേച്ചു
മിനുക്കിയ നിലവിളക്കിനു മുന്നില്‍
ഞാന്‍ പാടിയ രാമായണ വരികളില്‍
സീതയെ കണ്ടിട്ടും..
ജടമുടി ചൂടിയ രാമനെ വരെ
കണ്ടിട്ടും .......
ശ്രീരാമനെ മാത്രം .....
കാക്ക കൊത്തിയെടുക്കാത്ത ഈ ആലിപ്പഴമെല്ലാം
ഒന്നു പെറുക്കി എടുതോട്ടെ ഞാന്‍
ദേവിയുടെ ശ്രീപാദം തണുക്കാനും..
എന്റെ ഉഷ്ണവും
തീരുമെങ്ങില്‍ തീര്‍ന്നോട്ടേ....

ബാലകാണ്ഡം

ഇന്ന് passion fruits ധാരാളം പഴുത്തു നില്‍ക്കുന്ന എന്റെ തോട്ടത്തില്‍


നിന്നും മകള്‍ ഗായത്രി എനിക്ക് വേണ്ടി കുറെ പറിച്ചു നീട്ടിയപ്പോള്‍. ...



താഴ്ന്ന ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ പ്രിയ സ്നേഹിതാ

പറഞ്ഞു തന്ന കാര്യം ഓര്‍ത്തു...

passion ഫ്രൂട്ട് എന്ന ഒരു മരം എന്നാല്‍


ration പുട്ട് ഉണ്ടാകുന്ന മരം ആണെന്നും (വാക്കുകളിലെ സമരസം ..)


അത് ഇഷ്ടം പോലെ അവളുടെ വീട്ടില്‍ ഉണ്ടെന്നും.

കാലത്ത് പ്രഭാത ഭക്ഷണത്തിന് ആ മരത്തിന്റെ ചുവട്ടില്‍ നിന്നും

ഇഷ്ടം പോലെ ഈ പുട്ട് പ്ലേറ്റില്‍ ആക്കി കടല കറി കൂട്ടി

കഴിക്കുമെന്നും അവള്‍ എന്നോട് പറയുമ്പോള്‍

എന്റെ വീട്ടില്‍ അത്തരം ഒരു മരം ഇല്ലാതെ പോയതില്‍

വിഷമിച്ചതിനു കണക്കില്ല.. ....


LikeUnlike · Comment · Share · Delete