Tuesday, July 19, 2011

പദ്മസംഭവനെ, സ്വാഗതം !!!




ഒരു "നിധിയും" അത് ഉളവാക്കുന്ന അങ്കലാപ്പും ചര്‍ച്ചകളും ഏറെ നാളായി കേട്ട്‌ കൊണ്ടിരിക്കുന്നു.
ഭഗവാന്റെ സ്വത്തുക്കള്‍ നാടിന്റെ ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കണം എന്ന് ചിലര്‍,
(അത് എന്ത് കുന്തം?)
ഹിന്ദുക്കള്‍ക്ക് മാത്രം മതിയെന് വേറെ ചിലര്‍.(അടിച്ചക്ക !!)
പാലം, ആശുപത്രി, സ്കൂള്‍,കരാട്ടെ ,സ്പോര്‍ട്സ് സ്കൂളുകള്‍ ക്ക് വരെ ചര്‍ച്ച ആയിട്ടുണ്ട്.
എന്ത് വില കൊടുത്തും സംരക്ഷിക്കും എന്ന് സര്‍ക്കാര്‍.(ഒരു കൈ നോക്കാം, ഒത്താല്‍ ഒത്തു)
എല്ലാം
എന്തിനു വേണ്ടി എന്ന് എന്റെ സംശയം?
ഒരു അന്വേഷണത്തിന്റെ ആവശ്യം എന്തിനായിരുന്നു.?
150 വര്‍ഷത്തോളം പഴക്കം ഉള്ള , ഈ അമൂല്യ സ്വത്തുക്കള്‍
പൂര്‍ണ്ണ ഭക്ത്തിയോടെ സൂക്ഷിച്ചു പോന്ന പദ്മനാഭ ദാസന്മാര്‍ -തിരുവിതാം കൂര്‍ രാജാക്കന്മാര്‍
അവരുടെ അനുവാദം കൂടാതെ, ദേവ പ്രശ്നം പോലും ആരായാതെ,
യാതൊരു തത്വ ദീക്ഷയും ഇല്ലാതെ സര്‍വ്വാണികള്‍ കയറി മേഞ്ഞു അശുദ്ധം ആകിയത് എന്തിനു?
കൊടിക്കണക്കിന് സ്വത്തുക്കള്‍ ഉണ്ടെങ്കില്‍ തന്നെ, അത് സര്‍ക്കാരിന് അല്ല്നെകില്‍ പൊതു നമയ്ക്ക് ഉപയോഗിക്കണം എന്ന് ആര്‍ക്കാണ് നിരബന്ധം?

ആരും വീട്ടില്‍ നിന്നും കൊണ്ട് വന്നതല്ലലോ
ഇത്ര ഊറ്റം കൊള്ളാന്‍?


പിലാത്തോസുമാര്‍ വാഴുന്ന നിയമങ്ങളും, നീതിയും, ..
അവര്‍ പറയുന്നു ബീ നിലവറ തുറക്കരുത്.
അവര്‍ പറയുന്നു സുരക്ഷയില്‍ അതൃപ്തി.
അവര്‍ പറയുന്നു, കൊട്ടാരത്തില്‍ ഉള്ളവരുമായി പുനര്‍ നടപടികള്‍ക്കായി ആലോചിക്കും എന്ന്.....
അവര്‍ പറയുന്നു........
അവര്‍ക്ക് എന്തും പറയാം..
കോടതി അല്ലെ...
പറയട്ടെ..

ഈ പാലവും സ്കൂലുളും ആശുപത്രിയും മാത്രമാണോ ജീവിതം?
എത്ര കിട്ടിയാലും മനുഷ്യന് മതി വരില്ല.
പോര എന്ന് തന്നെ ആണ് അവന്‍ ജനിച്ച നാള്‍ മുതല്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.

മനുഷ്യന് വേണ്ട, സ്നേഹം, പരസ്പര ബഹുമാനം,ജീവിത ബന്ധ മൂല്യങ്ങള്‍, സത്യ സന്ധത ,കുലീനത, ശ്രേഷ്0ത അനുതാപം,കരുണ, ഇതൊന്നും ഈ കാലത്ത് കണി കാണാന്‍ കിട്ടാത്ത സാധനങ്ങള്‍ ആണ്.
ദിനം പ്രതി എത്രയോ ആളുകള്‍ റോഡ്‌ ആക്സിടെന്റില്‍ ,കണ്‍ മുന്നില്‍ കിടന്നു ചോര വാര്‍ന്നു ഒഴുകി മരിക്കാന്‍ കിടന്നിട്ടും, ഒരു കൈ സഹായിക്കാതവന്റെ നാട്, നമ്മുടെ നാട്.,
ഒരുത്തിയെ 200 പേര് മാറി മാറി ഭേദ്യം ചെയ്യുന്ന നാട്,നമ്മുടെ നാട്.,
പെറ്റ തള്ളയേം തന്തയേം പട്ടി ക്കൂട്ടില്‍ കിടത്തി ഉറക്കുന്ന നാട്,നമ്മുടെ നാട്.,
മുല കുടി മാറാത്ത കുട്ടിയെ വരെ ബലാല്‍ക്കാരം ചെയ്യുന്ന നാട്..നമ്മുടെ നാട്.,
ഭാര്യും ഭര്‍ത്താവും തോന്നിയ പോലെ, മക്കള്‍ അവരുടെ വഴിയില്‍.
അവനു വേറൊരുത്തി, അവള്‍ അറിയാതെ,
അവളും കണക്കു തന്നെ.
(മൂല്യ ച്യുതി വന്ന കേരളം)

ആരൊക്കെയാണ് സാര്‍ പാവങ്ങള്‍?

ഇവര്‍ക്ക് വേണ്ടിയാണ് ഇനി പാലവും ആശുപത്രിയും ..
കടലില്‍ കായം കലക്കിയ പോലെ ഈ കോടികള്‍
വെള്ളം ആകാന്‍ പിന്നെ എന്ത് താമസം..?

ആദ്യം മനുഷ്യര്‍ സഹ ജീവികളോടു അനുതാപം കാണിച്ചു പഠിക്കു..
എന്നിട്ടാകാം ദേവന്റെ സ്വത്ത് പങ്കു വെക്കല്‍.

Thursday, July 7, 2011

ഒരു നിധിയും കാക്കത്തോള്ളായിരം കള്ളന്മാരും




ഒരു നിധിയും കാക്കത്തോള്ളായിരം കള്ളന്മാരും
(കടപ്പാട്- ആലിബാബയും 41 കള്ളന്മാരും)

അനധികൃതമായി കണക്കില്‍ കൂടുതല്‍ സ്വത്ത് സൂക്ഷിക്കുന്നു എന്ന് ആരോപണ വിധേയനാനായ ശ്രീ പദ്മനാഭ സ്വാമി , മലയാളത്തിലെ നമ്പര്‍ വന് ദിനപ്പത്രം കേരളരമയ്ക്ക്‌ മാത്രം അനുവദിച്ച
എക്സ്ക്ലൂസീവ് മുഖാ മുഖം പരിപാടിയുടെ പ്രസക്ത ഭാഗം.


ഇന്നലെ പകല്‍ ശീവേലി കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ഭഗവാന്‍ നേരിട്ട് മുഖാ മുഖം അനുവദിക്കുകയായിരുന്നു.

കെ.ര- ഭഗവാന്‍, അങ്ങ് എന്ത് ഉദ്ദേശത്തോടെ ആണ് അനധികൃതമായി ഇത്ര അധികം സ്വത്ത് സൂക്ഷിക്കുന്ന വിവരം പുറം ലോകത്തെ അറിയിക്കാതിരുന്നത്?

ഭഗവാന്‍ ഉവാച : (എവിടെ എങ്കിലും പൂഴ്ഴ്ത്തി വെക്കാനുള്ള TIME കിട്ടിയില്ല)
ഒരു മുന്നറിയിപ്പ് തരാതെ "നരസിംഹം "മോഡല്‍ തിരച്ചില്‍ വരും എന്ന് സ്വപ്നത്തില്‍ പോലും കരുതി ഇല്ല. ഇന്‍കം ടാക്സ്കാരെ പേടിച്ചാണ് ഇത് വരെ മിണ്ടാതിരുന്നത്.

കെ.ര- INDIAN പീനല്‍ കോട് 57400 A വകുപ്പ് പ്രകാരം ഗുരുതരമായ
തെറ്റാണ് അതെന്നു അങ്ങേക്ക് അറിയില്ലായിരുന്നുവോ?

ഭഗവാന്‍ ഉവാച : ഇനി അറിഞ്ഞിട്ടെന്തു കാര്യം.?എല്ലാം പോയ പോലെ ആയില്ലേ?

കെ.ര-അതിന്റെ ഭവിഷ്യത്ത് എന്താണ് എന്ന് അങ്ങേയ്ക്ക് അറിയുമോ?
സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നു ഒരു അന്വേഷണം നേരിടാന്‍ അങ്ങ് തയാറാണോ?

ഭഗവാന്‍ ഉവാച : ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലാത്ത സ്ഥിതിക്ക് ഇതിനു എത്രത്തോളം നിയമ സാധ്യത ഉണ്ടെന്നു എന്റെ വക്കീലുമായി എനിക്ക് ആലോചിക്കണം.

അന്വേഷണം നേരിടാന്‍ തയാറാണ്. കൃത്ത്യം തെളിയിക്കും വരെ എന്നെയും എന്റെ ഭക്തരെയും പ്രതി ക്കൂട്ടില്‍ ആക്കരുത്.

കെ.ര-സ്വത്തുക്കള്‍ സര്‍ക്കാരിന് കൈ മാറുന്നതില്‍ എന്താണ് അങ്ങയുടെ അഭിപ്രായം.?

ഭഗവാന്‍ ഉവാച : LIC INSURANCE കാരുമായി ആലോചിക്കണം. ഇനിയുള്ള കാലം ജീവിക്കാനുള്ള പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിച്ചാല്‍ ഈ കാര്യം ആലോചിക്കാം.


കെ.ര -പുറം ലോകം അറിയാതെ ഇത്ര നാള്‍ അങ്ങ് കസ്റടിയില്‍ വെച്ചിരുന്ന ഈ നിധി തുടര്‍ന്നും അങ്ങ് കൈ വശം വെയ്ക്കുന്നതിട്നോട് യോജിക്കുന്നുവോ?

ഭഗവാന്‍ ഉവാച : സ്വിസ് ബാങ്കില്‍ ഇടപാടുള്ള കള്ളന്മാരും ഇത് തന്നെ എന്നോട് ചോദിക്കുന്നു. എല്ലാവര്ക്കും ഉള്ള മറുപടി ലൈവ് ആയി അറിയിക്കുന്നതാണ്.

കെ.ര-എന്താണ് അങ്ങയുടെ ഭാവി പരിപാടി?

ഭഗവാന്‍ ഉവാച : ഇനി ഉള്ള കഞ്ഞീം വെള്ളോം കുടിച്ചു ഒരു ഭാഗത്ത്‌ കിടക്കണം.

തറവാട്ടില്‍ പിറന്ന അധ്വാനിക്കുന്ന നല്ല തന്തമാരുടെ സ്വത്തുക്കള്‍ ഗുരുത്വ ദോഷികളായ മക്കളും മരു മക്കളും മുഴുവന്‍ കയ്യടക്കി -നശിപ്പിച്ചു നാറാണ കല്ല് തോണ്ടി- തന്താസിനെ പുറം കാലു കൊണ്ട് ചവിട്ടി വാതില്‍ അടയ്ക്കുന്ന നമ്മുടെ നാട്ടില്‍,
ശത്രു സംഹാര പൂജയ്ക്ക് കൂപ്പണ്‍ കെട്ടി കിടക്കുന്നതിന്റെയ് ഗുട്ടന്‍സ് ഏതാണ്ട് പിടി കിട്ടി.

ഇടക്ക് ശബരിമല അയ്യപ്പ സ്വാമിക്ക് ശ്രീ പദ്മനാഭ സ്വാമിയുടെ sms
" വല്ലോം മാറ്റാന്‍ ഉണ്ടേല്‍ മാറ്റിക്കോ, എന്റെ എല്ലാം പോയി,"

NOTE: ഭഗവന്‍ ബിനാമി ആയി നിന്നു ഓഹരി ഇടപാട് നടത്തുക ഉണ്ടായിരുന്നുവോ എന്ന് കൂടി അന്വേഷിക്കാന്‍ ഉന്നത തല ചര്‍ച്ച നടന്നു വരുന്നു .

മുഖാ മുഖാ ത്തിന്റെ അവസാന ഭാഗം അടുത്തതില്‍.

Sunday, July 3, 2011

പദ്മനാഭോ:മരപ്രഭോ:




നിമിഷ നേരം കൊണ്ട് ലോകത്തില്‍ ഏറ്റവും
സമ്പന്നത ഉള്ള നാട് നമ്മുടെതായിരിക്കുന്നു.

"മാളിക പുറമേറിയ മന്നന്റെ
തോളില്‍ മാറാപ്പു ചാര്‍ത്തുന്നതും ഭവാന്‍ "
എന്ന്
പൂന്താനം പാടിയത് എന്തോ ലക്‌ഷ്യം വെച്ചാണെന്ന്
ഏതാണ്ട് ഇപ്പോള്‍ ഉറപ്പായി.


ശ്രീ പദ്മനാഭോ, അങ്ങ് ഇത്രയും സ്വത്തിന്റെ ഉടമ ആയ വിവരം അറിഞ്ഞപ്പോള്‍
ഭക്തി കൊണ്ടും ആദരവും കൊണ്ടും അത്ഭുതം കൊണ്ടും അടിയന്റെ കണ്ണ് നിറഞ്ഞു.

ഭഗവാന് കോടി ക്കണക്കിന് സ്വത്ത് ഉണ്ടെന്നു നിലവറ തുറന്നു നാം
കണ്ടു പിടിച്ചിരിക്കുന്നു..

(നമ്മുടെ ഓരോ പുത്തിയെ)

രാജാക്കന്മാരും പ്രഭുക്കന്മാരും ജനങ്ങളും ഭഗവാന് സമര്‍പ്പിച്ച കോടിക്കണക്കിനു
കാണിക്ക,
കിട്ടിയപ്പോഴും, സൂക്ഷിച്ചു വേച്ചപ്പോഴും, ഇപ്പോള്‍ നിലവറ തുറന്നു അധികാരികള്‍ കണ്ടു പിടിച്ചപ്പോഴും പാലിച്ച മഹാ മൌനം ഭഗാവാന്‍ തുടുകയാണ്.

പാലം പണിയാനും, വിമാനത്താവളം സ്ഥാപിക്കാനും, ആശുപത്രിയും സ്കൂളും പിന്നെ പേരറിയാത്ത ഒരു പാട് പദ്ധതികളുമായി യെമാന്മാരും , ബുദ്ധി ജീവികളും അധികാരികളും ഇങ്ങനെ മുട്ടി നില്‍ക്കുകയാണ്..
മേമ്പോടിക്ക് തുക്കട, രാഷ്ട്രീയ ക്കൊമരങ്ങളും പൌര മുന്നണിയും..
(വനിതാ-മനുഷ്യാവകാശ കമീഷന്‍ ഒക്കെ പിറകെ വന്നോളും..സമയം പോലെ..)
അല്ലാതെ എന്തോന്ന്നു കമ്മീഷന്‍...

കണക്കില്‍ കവിഞ്ഞു സ്വത്ത് ഭഗവാന് ഉണ്ടെന്ന
പേരില്‍ ഇനി മേലാളത്തു നിന്നു അന്വേഷണം വന്നേക്കാം.
ഭഗവാന്‍ ചിലപ്പോള്‍ അപ്പീലിന് പോകേണ്ടാതായും.
കലി കാലത്ത് ഭഗാവ്നും കോടതി കയറാന്‍ യോഗം കണ്ടേക്കാം.
പിന്നീട് വിജിലന്‍സ് തമ്പ്രാക്കന്മാര്‍ ഭഗവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലെന്ന പേര് പറഞ്ഞു അന്വേഷണം മുന്നോട്ടു കൊണ്ട് പോകാന്‍ സാധ്യമ അല്ലെന്നു പറഞ്ഞു മേലാളന്മാര്‍ക്ക് റിപ്പോര്‍ട്ട്‌ ചെയ്തേക്കാം..

അക്കങ്ങള്‍ പഠിക്കുന്ന സമയത്ത് കോടി വരെ എണ്ണാന്‍ പഠിപ്പിച്ച ആധ്യാപകര്‍

"ഓ, ഇനി അങ്ങോട്ട്‌ എണ്ണാന്‍ വയ്യ.കുട്ട്യോളെ..
ഓരോ അക്കത്തിന്റെയ് അറ്റത് ഓരോ പൂജ്യം ചേര്‍ത്താല്‍ കാക്ക തൊള്ളായിരം ആകും.
ഇത്രേം വരെ എണ്ണാന്‍ വേണ്ടി വരൂ..എന്നാണു..

ഇപ്പോള്‍ മനസിലായി വരുന്നു , എണ്ണല്‍ സംഖ്യാ കളുടെ അനന്ത സാധ്യതകള്‍.

പദ്മനാഭോ അങ്ങ് മര പ്രഭു കൂടി ആണെന്ന് ഭട്ടതിരിയുടെ അഹങ്ഗാരത്തിനു മറുപടി പറഞ്ഞു അതിയാന്റെ
നാവടക്കിയ പ്രഭോ, നിലവറ കടന്നു ഭഗവാന്റെ സ്വത്തുക്കാള്‍ കണക്കു കൂട്ടുന്ന ഭരണ കൂടങ്ങള്‍ക്കും കുറിക്കു കൊള്ളുന്ന ഒരു മറുപടി തന്നു കൂടെ?