Monday, June 6, 2011

"ആലിപ്പഴം പെറുക്കാന്‍ "





ഒരു പുളുത്താന്‍ ബ്ലോഗര്‍ ആകാന്‍ വേണ്ട കുറഞ്ഞ യോഗ്യത
എഴുതാതിരിക്കാനുള്ള കഴിവും, ഏത് കക്കൂസ് കവിതയോ, പോസ്ടോ
കണ്ടാലും "കലക്കന്‍ " എന്ന് കൂടെ കൂടെ
വല്ലവന്റെ പോസ്റ്റിനു കംമാന്റ്റ് ഇട്ടു, പോകാനുള്ള കഴിവും ആണ്.
(അങ്ങ് ഇക്വഡോറിലെ പൂച്ചയ്ക്ക് താലി കെട്ട്, നിന്‍ മിഴിയിണയില്‍ ഞാന്‍ കുടുങ്ങി.
..ഈ മട്ടിലുള്ള കോക്കാന്‍
കവിത ആണേല്‍, നല്ല വെണ്ടയ്ക്ക സാമ്പാറിന്
കായം ചേര്‍ത്ത പോലെ ഉഷാര്‍...)
ഒരു ബ്ലോഗര്‍ മറ്റൊരു സഹ ബ്ലോഗര്‍ക്ക് എഴുതാന്‍ ചാന്‍സുള്ള ഒരു മെയിലിന്റെ സമ്പൂര്‍ണ്ണ രൂപം..

പ്രിയപ്പെട്ട ബ്ലോഗര്‍,

ഞാന്‍ താങ്കളുടെ സ്ഥിരം വായനക്കാരനാണ്.
താങ്കളുടെ പോസ്റ്റുകള്‍ ഞാന്‍ മറ്റ് കൂട്ടുകാര്‍ക്കു അയച്ചു കൊടുത്തു
താങ്കളുടെ ബ്ലോഗിന്റെ നല്ലൊരു
സര്‍കുലേഷന്‍ ഉണ്ടാക്കുന്ന അഭ്യുദയ കാംക്ഷി കൂടി കൂടിയാണ്.
എന്റെ ബ്ലോഗും വായിച്ചു നല്ല അഭിപ്രായം എഴുതി ഈ ഉള്ളവനെ ധന്യമാക്കണം എന്ന് ഇതോടൊപ്പം അഭ്യര്തിക്കുകയാണ്.
ഞാന്‍ നല്ലൊരു കവി ആണ്.
അസാരം സിനിമാ ഭ്രാന്തു കൂടി ഉണ്ട്.
മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളുടെ തിരകഥ കൃത്ത് ഈ ഉള്ളവന്‍ ആകെണ്ടാവാന്‍ ആയിരുന്നു.
കഷ്ട്ട കാലത്തിനു ,ലഗ്നത്തില്‍ ഗുളികന്‍ വന്നത് കാരണം ശുക്ര ദശ മാറി ശനി ദശ ആയെന്നു പറഞ്ഞാല്‍ തീര്‍ന്ന്നോല്ലോ.
"വടക്കന്‍ വീര ഗാഥ, പഴശ്ശി രാജ, മീശ മാധവന്‍, യോദ്ധ,
നാല് പെണ്ണുങ്ങള്‍ , തുടങ്ങിയ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു.
എന്നാല്‍ എന്നെക്കാള്‍ മുന്നേ ആണുങ്ങള്‍ അതെല്ലാം ചെയ്തത് കൊണ്ട്,
രഘുവിന്റെ റസിയ,കണ്മഷി, മകന്റെ അച്ഛന്‍, കോളേജു കുമാരന്‍,ബാലേട്ടന്‍, ലവ് ഇന്‍ സിങ്കപ്പൂര്‍
പോലുള്ള മലയാളത്തിനു മുതല്‍ കൂട്ടായ ഈ സിനിമകളുടെ ഷൂട്ടിംഗ് സെറ്റില്‍ പോയി, ചുമ്മാ വെറി പൂണ്ടു നടന്നു.
വല്ല അടുക്കള ക്കാരന്റെയോ. മരം വെട്ടു കാരന്റെയോ ഭാഗം അഭിനയിക്കാം എന്ന് കരുതി, എന്നാല്‍ അവിടെയും ലവന്മാര്‍ക്കു യുണിയന്‍ അല്ലിയോ, അപ്പൊ അവിടെയും ഈ ഉള്ളവന്‍ ഔട്ട്‌ ..

സഹി കെട്ട് ആരോ പറഞ്ഞു, പേരെടുക്കാന്‍ ഇപ്പൊ ഏറ്റവും ചെലവ് കുറഞ്ഞ വഴി ബ്ലോഗ്‌ എഴുത്താനെന്നു ..
പോരാത്തതിന് , പേര് മാറ്റി, വല്ല കടിച്ചാല്‍ പൊട്ടാത്ത സ്ഥല നാമങ്ങളോട് കൂടി
വെച്ചാല്‍ ,
മഴക്കാലത്ത്, പരല്‍ മീനുകള്‍ തോട്ടില്‍ വന്നടിയും പോലെ, എന്റെ ചാണാ പുളി കവിതകള്‍ വായിച്ചു
"കൊള്ളാം " മലയാള സാഹിത്യത്തിനു മുതല്ക്കൂട്ട്
ഇങ്ങനെയൊക്കെ , എഴുതുന്ന പുളുത്താനമാരെ കിട്ടും എന്ന് ഞാന്‍ അറിഞ്ഞു..

നാട്ടില്‍ തെങ്ങ് കയറ്റമായിരുന്നു തൊഴില്‍ ...ഇപ്പോള്‍
വലിവിന്റെ അസുഖം ഉള്ളത് കൊണ്ട് തെങ്ങില്‍ കയറുന്നവനെ താഴെ നിന്നു കൊണ്ട് ചുമ്മാ വിരട്ടും..

ഈ ഉള്ള്ളവന്‍ ഈയിടെ എഴുതിയ
" ആലിപ്പഴം പെറുക്കാന്‍ പീലി ക്കുട നിവര്‍ത്തി
എന്ന ഒരു കവിത വായിച്ചു നല്ല അഭി പ്രായം എഴുതണം.
ഞാന്‍ ഇങ്ങനെ തുറന്നെഴുതുന്നത്‌ കൊണ്ട് ഒരു വട്ടന്‍ ആണെന്ന് കൂടി പറയുന്നവര്‍ക്ക് കൂടിയുള്ള മറുപടിയാണ് എന്റെ കവിത.

ഒരു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ആണ് എന്റെ ലക്‌ഷ്യം.
അനുഗ്രഹിക്കണം..
NOTE
* റഷ്യന്‍ കവി മോപ്പാസാന്ഗ് എന്റെ അളിയനാണ്..