Wednesday, June 22, 2011

സമൂഹം ആരുടെ കൂടെ?




ചില സദാചാര ചിന്തകള്‍ !!
രാത്രി ഷിഫ്റ്റ്‌ ജോലി ഇന്ന് സ്ത്രീകള്‍ക്കും ചെയ്യാം.
തെറ്റില്ല. ഉയര്‍ന്ന, വരുമാനവും മെച്ചപ്പെട്ട ജീവിത സൗകര്യം
എല്ലാവര്ക്കും ആഗ്രഹിക്കാം, നേടി എടുക്കാം
മൌലീക അവകാശം തന്നെ.
സഞ്ചാര സ്വാതന്ത്ര്യം , അത്
രാത്രി ആയാലും, പകല്‍ ആയാലും നിഷേധിക്കാനും ആവില്ല.
നേര്.

ഇനി ഇതിന്റെ മറുവശം .

പട്ടാ പകല്‍, പിടിച്ചുപറിയും ,കൊലപാതകവും,
ബാലാല്സന്ഖവും,
വരെ നടന്നിട്ടും പോലീസും , സമൂഹവും
കൈ കെട്ടി നിന്ന ഒരു പാട് സംഭവങ്ങള്‍ നടന്നിട്ടുള്ള, നാടാണ് നമ്മുടെത്,
അവനവനെ അവനവന്‍ സൂക്ഷിക്കേണ്ട കാലം.

കാലം എത്ര പുരോഗമിച്ചാലും ചില വിട്ടു വീഴ്ചകള്‍ നമ്മള്‍ ചെയ്തെ തീരൂ.
അത് ഇല്ലാതെ വരുമ്പോള്‍ മേല്‍ പറഞ്ഞ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും..

രാത്രി, അസമയം, പുരുഷ സുഹൃത്ത്, പെണ്‍കുട്ടി, ഇങ്ങനെ
കാണുമ്പോള്‍ "ചൊറിച്ചില്‍" വരുന്നവര്‍ ഉള്ള്പ്പെട്ടത്‌ കൂടിയാണ് ഈ സമൂഹം.

അവരെ പറിച്ചു എറിയാനോ , തിരുത്താനോ ആവുന്നത് അസാധ്യം.
അത് ആദ്യം എല്ലാവരും മനസിലാക്കുക.

നേരാം വണ്ണം അച്ഛന്റെയോ, സഹോദരന്റെയോ കൂടെ പകല്‍ വെട്ടത്തില്‍ പോയാല്‍ തന്നെ
സംശയ ദ്രിഷ്ട്ടിയോടെ കാണുന്ന സമൂഹം, ഈ ഒരു കാഴ്ച്ച കണ്ടാല്‍ ചോദ്യങ്ങളുമായി പിന്നാലെ കൂടും. മൂന്നര തരം.

എല്ലാവരും ഹരിച്ചന്ദ്രന്‍മാര്‍ അല്ലല്ലോ.

എന്നാല്‍ ഈ
പുരുഷ സുഹൃത്ത് ചെയ്തതോ?

അസമയത്, അവനു ബീഡി വലിക്കാന്‍ മുട്ടി.
(അവന്‍ ബീടിക്കു വേണ്ടി തന്നെ ആണോ പോയത്?)

പ്രായമായ പെണ് കുട്ടിയെ
-കൂട്ട്കാരിയെ -ഒരറ്റത്ത് മാറ്റി നിര്‍ത്തിയിട്ടു ബീഡി വാങ്ങാന്‍ പോകുന്നു.(നല്ല ഉത്തരവാദിത്തം)
സംഭവം കണ്ടു വന്ന വഴി പോക്കര്‍ പെണ്ണിനെ ചോദ്യം ചെയുന്നു.
(സ്വാഭാവികം)
സംഭവം നടക്കുന്ന സമയം അത്രയും ഈ കൂട്ടുകാരന്‍ അദ്രിശ്യന്‍ ആണ്.
അവന്റെ കാര്യം എവിടെയും പരാമര്‍ശിച്ചിട്ടില്ല വാര്‍ത്തയില്‍.
എല്ലാ സംഭവവും നടന്ന ശേഷം പയ്യന്‍ വരുന്നു.
സിനിമയില്‍ സ്ടണ്ട് നടന്ന ശേഷം പോലീസ് വരുന്നത് പോലെ.
പിന്നെ നടന്നത്, വെറും സാധാരണം.

വിശകലനം.
------------------
കേരളത്തില്‍ ആളുകളുടെ പെരുമാറ്റം ഇങ്ങനെ ആണ് തെസ്നി സംഭവത്തില്‍ എങ്കില്‍ പെണ്ണുങ്ങള്‍ ഒരിക്കലും ഇനി പരാതി പ്പെടാന്‍ ധൈര്യപ്പെടില്ലെന്നു തെസ്നിയുമായുള്ള ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നു.
അതെങ്ങിനെ ശരിയാകും?
വരും വരായ്കകള്‍ നോക്കി ആകണം എന്നില്ല പെണ്ണിന്റെ പ്രതികരണം.
അപ്പോഴതേ സാഹചര്യം അവരെ എന്ത് വേണമെങ്കിലും തീരുമാനത്തില്‍ എത്തിക്കും
ചിലപ്പോള്‍ തിരിഞ്ഞു നടന്നേക്കാം.
മറ്റുള്ളവര്‍ കണ്ടു പോയല്ലോ, രണ്ടു പൊട്ടിച്ചെക്കാം എന്ന് കരുതുന്നവര്‍ കാണാം.
അല്ലെങ്കില്‍ വിട്ടേക്കാം...നാറ്റ കേസ് ആയേക്കാം എന്ന് കരുതുന്നവര്‍ ഉണ്ടാകാം..

ഇങ്ങനെ പലതും,സെറീന കേസില്‍ അവരെ അപമാനിച്ച പുള്ളിയെ വെറുതേ വിടാന്‍ തോന്നിയില്ല.അവര്‍ പ്രതികരിച്ചു..
അവന്‍ പോരാളി ആയിരുന്നെകില്‍ രണ്ടു പൊട്ടിച്ചു സെരീനയെയും നാട്ടുകാരെയും മറി കടന്നു പോയേക്കാം.

സൌമ്യാ കേസില്‍ സൌമ്യാ ദുര്‍ബലയും എകയും ആയിരുന്നു, രാത്രി സമയം,ആക്രമണ ഭയം എല്ലാം അവരെ പേടിപ്പ്പിച്ചിരിക്കാം.
അല്ലാതെ സ്ത്രീ ഇന്ന രീതിയിലെ പ്രതികരിക്കൂ എന്ന് ഈ സംഭവത്തോടെ
ഗണിച്ചു കളയരുത്..

നമ്മുടെ നാടാണ്, രാത്രി സഞ്ചാര സ്വാതന്ത്ര്യം എനിക്കും അവകാശപ്പെട്ടതാണ് എന്ന് തോന്നാം,

പ്രാവര്‍ത്തികം ആക്കാന്‍ പറ്റാത്ത പല വ്യവസ്ഥകളും ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്.
അത് മനസിലാക്കി ,സന്ദര്‍ഭം അനുസരിച്ച് ജീവിക്കാന്‍ പഠിക്കുക.

കേരളത്തില്‍ beevarage ഷോപ്പില്‍ ക്യു നിന്നു കള്ള് വാങ്ങാന്‍
പുരുഷനെ പ്പോലെ സ്ത്രീക്കും നിയമ തടസം ഇല്ല.
എന്നിട്ടും പെണ്ണുങ്ങള്‍ എന്തെ കള്ള് ഷാപ്പിനു മുന്നില്‍ കാണുന്നില്ല?
തതാണ് നേരത്തെ പറഞ്ഞ പാലിക്കാന്‍ വയ്യാത്ത ചില വ്യവസ്ഥകള്‍...

അല്ലാതെ സ്ത്രീകള്‍ നടക്കുന്ന വഴികളില്‍ ഒക്കെ പട്രോള്ലിംഗ് ഏര്‍പ്പെടുത്താന്‍ നിന്നാല്‍, പള്ളി പെരുന്നാളിന് പോയവന്റെ താര്‍ അഴിഞ്ഞ പോലെ ആകും..(കെട്ടാന്‍ നേരം കാണില്ല)


പട്രോള്ളിംഗ് ഏര്‍പ്പെടുത്താത്ത സ്ഥലത്താണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത് എങ്കിലോ?

"തെമ്മാടികള്‍ പറയില്ലല്ലോ, ഞങ്ങള്‍ ഇന്ന് ഇവിടെ ഒരുത്തിയുടെ കൈ പിടിച്ചു ഞെരിക്കാന്‍ പോകയാണ്, പോലീസ് വന്നു ഞങ്ങളെ പിടിച്ചോ എന്ന്.."

തിരക്കുള്ള ബസ്സില്‍ പെണ്ണിന്റെ ചന്തിക്ക് നുള്ളുന്നവനെ നിരീക്ഷിക്കാന്‍ പട്രോല്ലിംഗ് ഏര്‍പ്പെടുത്താന്‍ വയ്യോ?

കഴിയുമെങ്കില്‍ അവനവന്‍ സൂക്ഷിക്കുക, അല്ലെങ്കില്‍ അപ്പോള്‍ തന്നെ അവന്റെ കരണ ക്കുറ്റി നോക്കി വീക്ക് കൊടുക്കട്ടെ..
അതും അല്ലെങ്കില്‍ തൂണില്‍ കെട്ടി ഇടുക ,എന്നിട്ട്, പച്ചക്ക് തീ കൊളുത്തുക.



അല്ലാതെ എന്റെ അമ്മ/ അച്ഛന്‍ കൂടെ ഉണ്ട് , (ഇവിടെ പോലീസ്) അത് കൊണ്ട് എന്നെ പൊള്ളാതെ സൂക്ഷിക്കേണ്ട ചുമതല അവര്‍ക്കാണ് എന്നാ മട്ട് കളയുക.

തീ ക്കനലില്‍ ചവിട്ടിയാല്‍ പൊള്ളും എന്ന് എല്ലാവര്ക്കും അറിയാം.
എനിക്ക് ഇത് വരെ പോള്ളിയിട്ടില്ല, അത് കൊണ്ട് ഞാന്‍ എന്ന് ചവിട്ടി നോക്കാട്ടെ എന്ന് വെച്ചാലോ?

കനല്‍ കണ്ടാല്‍ നീങ്ങി നടക്കാനുള്ള സാമാന്യ ബുദ്ധി എങ്കിലും ഉണ്ടാവുക.
അതല്ലേ തരമുള്ളൂ.?



എന്തൊക്കെ പറഞ്ഞാലും അസമയത് എത്രയും പെട്ടെന്ന് ജോലി സ്ഥലത്ത് എത്താന്‍ പരാതിക്കാര്‍ ആദ്യം ഉത്സാഹം കാണിക്കണം ആയിരുന്നു..

അല്ലെങ്കില്‍ പെണ്ണ് , സുഹൃത്തിന്റെ കൂടെ ബീഡി കടയില്‍ പോകണമായിരുന്നു..

അല്ലാതെ ഒറ്റയ്ക്ക് നിന്നാല്‍ ഈ മാതിരി ചോദ്യങ്ങളെ നേരിടാനുള്ള ശക്തി വേണം..
(കരാട്ടെ, കുങ്ങ്ഫൂ ആണ് ഉദ്ദേശിച്ചത്)

കൊച്ചിയെ പോലുള്ള ജന സാന്ദ്രത ഏറിയ നാട്ടില്‍ മുട്ടിനു മുട്ടിനു പട്രോള്ലിംഗ് സൌകര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ പരിമിതി ഉണ്ട്.

എല്ലാ വീഴ്ച്ചകളും നിയമത്തിനെ പിടലിക്ക് ചാരി രക്ഷപ്പെടുന്ന പ്രവണത ഇവിടെയും.
(വീട്ടിലെ കുളി മുറിയില്‍ തെന്നി വീണാലും പോലീസിന്റെ അനാസ്ഥ എന്ന് പറയുന്ന അവസ്ഥ വരെ എത്തുന്നു കാര്യങ്ങള്‍..)

അര്‍ദ്ധ രാത്രി സമയം, പ്രത്യേകിച്ചു പെണ്ണുങ്ങള്‍ , ഉള്ള നേരം കൊണ്ട് ജോലി സ്ഥലത്ത് എത്രയും വേഗം പോകുകയാണ് ചെയ്യേണ്ടി ഇരുന്നത്.

ഇനി വഴി പോക്കര്‍..
മനുഷ്യര്‍ അങ്ങനെ ആണ്.
ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും തല ഇടും.
പ്രായ പൂര്‍ത്തിയായ ഒരു പെണ്ണ് ...
വെറുതേ വെട്ടു വഴിയില്‍, അര്‍ദ്ധരാത്രി സമയം ഒറ്റയ്ക്ക് നില്ല്കുമ്പോള്‍ ചോദിക്കാവുന്നത്തെ അവരും ചോദിച്ചിട്ടുള്ളൂ....
ഒന്നു ചോദിക്കാതിരുന്നാലും നാളെ ജനം പറയും
"കണ്ടോ ആ പെണ്ണ് ഒറ്റയ്ക്ക് അസമയത്ത് നിന്ന സമയം ,ആരും അന്വേഷിച്ച്ക്കാത്തത്?"

(സൌമ്യാ സംഭവത്തില്‍ ചങ്ങല വലിക്കാത്ത കാര്യം ഓര്‍ക്കുക്ക.)

സൌമ്യ സംഭവത്തില്‍ സാല്‍മാന്‍ ഖാനെ പോലിരിക്കുന്ന ഒരുത്തന്‍ സൌമ്മ്യയെ രക്ഷിക്കാന്‍ നോക്കിയെങ്കില്‍ ജനം പറഞ്ഞേനെ.
കണ്ടോ, , ഒറ്റക്കയ്യനായ ആ പാവത്താനെ ആ തടിമാടന്‍ പീടിപ്പിക്കുന്നെ" എന്ന്..
അതും പറയും ഇതും പറയും ജനം..


അങ്ങനെയും പറയും ജനം , ഇങ്ങനെയും പറയും,ജനം .
ജനം അങ്ങനെ ആണ്...
ചോദിച്ചാലും തെറ്റ്.,ഇല്ലെങ്കിലും തെറ്റ്.
അപ്പോള്‍ നമള്‍ എന്ത് ചെയ്യണം?
അറിഞ്ഞും കണ്ടും ജീവിക്കണം.
ഒരു മഹാ സംഭവം ആയി ഇതിനെ വ്യാഖാനിക്കുംപോള്‍ എത്ര മാത്രം ന്യായം ഒളിഞ്ഞിരിപ്പുണ്ടെന്ന് കൂടി അറിയുക.

സര്‍ക്കാരിന് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ക്ക് പരിധി ഉണ്ട്.
വയലില്‍ മേഞ്ഞു നടക്കുന്ന കാള ഒരുത്തനെ കുത്തി മലര്‍ത്തി ഇട്ടിട്ടു,
സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുള, ഗുരുതരമായ വീഴ്ച്ച എന്ന് ആഘോഷിക്കാന്‍ മാധ്യമങ്ങള്‍ പിന്നാലെ ഉണ്ട്.

മഴ ക്കാലമാണ്.
ഈ O വട്ടത്തിലുള്ള കേരളത്തില്‍ നിന്നും എത്രയാന്ന് വെച്ചാ ഇല്ലാത്ത ന്യൂസ്‌ ജനങ്ങള്‍ക്ക്‌ എത്തിക്കുക?

അപ്പോള്‍ ഈ മാതിരി ന്യൂസ്‌ കയ്യില്‍ വന്നു പെടുമ്പോള്‍ ,
ഗ്രഹിണി പിടിച്ച പിള്ളാര്‍ ചക്ക ക്കൂട്ടാന്‍ കണ്ട പോലെ ആര്‍ത്തി കാണിക്കും മാധ്യമങ്ങള്‍ .

NOTE: പൊന്നു സഹോദരിമാരെ, സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.
ഫെമിനിസം നല്ലതാണ്.
പക്ഷെ, അത് വേണ്ട സമയത്ത് ..