
പനീഷ് ചെയ്യണം എന്ന് സുകുമാര്‍ അഴീകോട് .
എന്റെ മാഷേ, കൊറേ ദിവസോയീ, ചുട്ടരച്ച ചമ്മന്തീം ഉണങ്ങലരി കഞ്ഞീം,ഉണക്ക മീനും, കടു മാങ്ങയും കൂട്ടി നല്ലോണം ഒന്നു കഞ്ഞി കുടിച്ചിട്ട്,എന്ന് വിചാരിക്കുന്നു.
അപ്പഴാ ഈ മാതിരി തൈര് സാദം, മുളക് കൊണ്ടാട്ടവും ,പാവയ്ക്കാ കിച്ചടീം, ഗുരുവായൂര്‍ പപ്പടോം കൂട്ടി അങ്ങ് ഉണ്ണാന്‍ വിളിക്കുന്നെ.
മോരും, ഇടിച്ചക്ക തോരനും,പയര് കൊണ്ടാട്ടോം, മേമ്പോടിക്ക്..
സാറിനെ പോലെ വിദ്യാഭ്യാസ വിചുക്ഷണനും, വിവര ദാഹിയും ആയ ഒരു പണ്ഡിത ശ്രേഷ്ടന്‍ വിളിച്ചാല്‍ പറ്റൂലാന്ന് പറയുന്നത് എങ്ങിനെ?
എന്ത് ചെയ്യാം അടിയന്‍ ഒരു ഭക്ഷണ പ്രിയ ആയിപ്പോയിം,
അതില്‍ അടിയന്‍ നിരപരാധീം ആണ്.
വയറു കാഞ്ഞു നിക്കുന്നവനെ ഉണ്ണാന്‍ വിളിച്ചാല്‍, വയ്യ എന്ന് ഏതെങ്കിലും മരമണ്ടന്‍ പറയോ സാറേ ?
ഇനി ഇങ്ങ്ലീഷ് പറയുന്നവനെ, നമുക്ക് ഇങ്ങ്ലീഷില്‍ ഒന്നു ഭീഷണി പ്പെടുത്തി നോക്കിയാലോ സാറേ?
വെരണ്ടു പോണേല്‍ പൊയ്ക്കോട്ടേ പാവങ്ങള്.
ഇങ്ങ്ലീഷ് മീഡിയം സ്കൂളുകള്‍ നമുക്ക് പാട്ടത്തിനു സര്‍ക്കാരിനു കൊടുക്കാം, കല്യാണ സീസണ്‍ ആകുമ്പോ ,കല്യാണ മണ്ഡപം വരെ ആക്കാം.
ഉഷ്ണ കാലത്ത്, ഹര്‍ത്താല്‍ വാരങ്ങളിലും നല്ല കൊയ്തും ആയിരിക്കും.
ഒരു യുദ്ധ കാലാടിസ്ഥാനത്തില്‍ നമുക്ക് ഒന്നു ഒരു പിടി പിടച്ചു നോക്കാം മാഷേ,
ഒത്താല്‍ ഒരു ഇങ്ങ്ലീഷ് വിരോധി സമുദായം
പോയാല്‍ പോയി. ..
താഴെ പറയുന്ന നിയമങ്ങള്‍ എല്ലാ മലയാളികളും നടത്താന്‍ ശ്രമിക്കേണ്ടതാണ്.
ഇങ്ങ്ലീഷില്‍ GOODAY വിഷ് ചെയ്യരുത്
പകരം, ആകെ ക്ഷീണിച്ചു അവിഞ്ഞു , പോയല്ലോ എന്ന് കണ്ട പാടെ പറയുക.
ഹലോ എന്ന് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ കൂടി പറയാതെ
ആരാട അത്? എന്ന് മാതൃ ഭാഷയില്‍ സംസാരിച്ചു ശീലിച്ചു
മലയാളീ ബോധം വളര്‍ത്തുക.
ഓക്കേ എന്ന് പറയാന്‍ ഒരിക്കലും ശ്രമിക്കരുത്,
അതിനു പകരം ഒക്കെയുടെ സമാന രൂപമായ ആയിക്കോട്ടെ എന്ന് നീട്ടിപറയുക .
നിങ്ങള്‍ IT മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന ആള്‍ ആണെങ്കില്‍
ടാര്‍ഗെറ്റ് എന്ന വാക്കിനു പകരം
കൂടെ കൂടെ നിങ്ങളുടെ പണി പോകുന്ന ദിവസം എന്ന് ടീമില്‍ ഉള്ളവരെ ഓര്‍മ്മ പ്പെടുത്തുക.
ബൈ എന്ന് പറയുന്നതിന് പകരം , ഈ ഏരിയയില്‍ മേലാല്‍ കണ്ടു പോയേക്കരുത് മനസ്സില്‍ പറഞ്ഞിട്ട്, വെറുതെ ചിരിക്കുക.
ഇനി ഇമെയില്‍ കൂടി ആണ് ഈ ബൈ പറയുന്നത് എങ്കില്‍ :) സമൈലീ അടയാളം വെച്ചാല്‍ മതി
അതാകുമ്പോള്‍ നമ്മള്‍ പല്ല് കടിക്കുന്നത് ഇവന്മാര്‍ക്ക് കാണാന്‍ ഒക്കില്ല....
കൂടുതല്‍ നല്ല ഉച്ചാരണ ശീലം, സ്വായത്തമാക്കാന്‍ രഞ്ജിനി ഹരിദാസിന്റെ spoken മലയാളം ക്ലാസില്‍ ഇരിക്കാന്‍ അല്‍പ്പ സമയം കണ്ടെത്താവുന്നതാണ്..
ഇങ്ങനെ ഒരു സമത്വ സുന്ദര മലയാളീ സമൂഹം നമുക്ക് വാര്തെടുക്കാവുന്നതാണ്..
ജയ് മലയാളം