Tuesday, June 21, 2011

ഈ വര്‍ഷത്തെ കാലകേയന്‍ ട്രസ്റ്റ് അവാര്‍ഡ് പ്രഖ്യാപിച്ചു.





മലയാളത്തില്‍ ആധുനീക കവിത എഴുതി തലയ്ക്കു മുഴ വന്ന
ചങ്കരന്‍ ചേട്ടന്‍ "കാലകേയന്‍ ട്രസ്റ്റിന്റെ"
ഈ വര്‍ഷത്തെ " ബ്ലൂഗീ ബ്ലൂഗി " അവാര്‍ഡിന് അര്‍ഹനായി.

അദ്ദേഹത്തിന്റെ " ഓടുന്ന പട്ടിയ്ക്കു ഒരു മുഴം " എന്ന
മഹാ കാവ്യത്തിനു ആണ് പുരസ്ക്കാരം..

ഈ മാസം അവസാനം, പാനായിക്കുളത്തുള്ള ട്രസ്റ്റിന്റെ
കണാരന്‍ മെമ്മോറിയല്‍ ഹാള്ളില്‍ വെച്ചു അവാര്‍ഡ് വിതരണം ചെയ്യും..
101 രൂപയും താമ്ര പത്രവും ആണ് അവാര്‍ഡ്.
ട്രസ്റ്റിന്റെ സെക്രട്ടറി അദ്ദേഹത്തിനു കോടി മുണ്ട് പുതപ്പിക്കും.



അവാര്‍ഡ് വിവരം അറിഞ്ഞു എത്തിയ, മാധ്യമ പ്രവര്‍ത്തകരോട് ചങ്കരന്‍ ചേട്ടന്‍ മനസ് തുറന്നു..

ഓ,എന്തര്... ഈ മലയാളത്തില്‍ കവിത എഴുതാന്‍ വല്യ വിവരം വേണ്ടെട ഉവ്വേ..
(ശങ്കരാടി സ്റ്റൈല്‍..ഇച്ചിരെ തവിട്, ഇചെരെ തേങ്ങ പിണ്ണാക്..
പിന്നെ, ഇവള് ,പാല് ശാര്ര്‍ ... എന്ന് ചുരത്തൂലെ..നാടോടികാറ്റ് എന്ന സിനിമയോട് കടപ്പാട്)

മലയാളം അക്ഷരം കൂട്ടി വായിക്കാനുള്ള, വിവരം,
പിന്നെ, ശ്രീകണ്ഠന്‍ നായരുടെയോ,
ഡീ സീ ബീ യുടെതോ ഒരു യമണ്ടന്‍ മലയാളം നിഘണ്ടു ...മതി. ഇത്രേം മതി..

കവിത റെഡി..

ഇടയ്ക്ക്, കവിതയ്ക്ക് കനം കൂട്ടാന്‍, ആര്‍ദ്രം, പീയുഷം, പാദസരം,
വല്ലഭേ,നിന്‍, മൃദു, സ്വനം...എന്നൊക്കെ തട്ടി വിടുക.

മുദ്രാവാക്യം സ്റ്റൈല്‍ കവിത ആണെങ്കില്‍ പോലും
കാതരേ, യുഗം, പ്രേമ ഭിക്ഷുകി, കല്‍പ്പാന്തം എന്നും
പുട്ടിനു പീര ചേര്‍ക്കും പോലെ ധൈര്യ സമേതം കൂട്ടി ചേര്‍ക്കുക..
എങ്കില്‍
അടുത്ത വര്‍ഷത്തെ അവാര്‍ഡ് ശില്‍പ്പം നമ്മുടെ ഷോ കേസില്‍ റെഡി ..

(അലൈക്കും അസലാം.., വാ അലൈക്കും ഉസലാം ..മതി...
ഇത്രേം മതി നിങ്ങള്ക്ക് ഗള്‍ഫില്‍ പിടിച്ചു നിക്കാന്‍.......ഗഫൂര്‍ ക ദോസ്ത്..)

അവാര്‍ഡ് തുക എന്ത് ചെയ്യണം എന്ന് പിന്നീടു തീരുമാനിക്കും എന്ന് പറഞ്ഞു അദ്ദേഹം.
ഈ അന്ഗീകാരത്തില്‍ താന്‍ ത്രിപ്തന്‍ ആണെന്നും ആദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു..

--