Tuesday, November 30, 2010

അവരുടെ പാട്ടുകള്‍ ..നമ്മുടെതും .. ..

നമ്മുടെ Beckimham palacile രസകരമായ ഒരു കാര്യം പറയാം.....

ഞാന്‍ സൌത്ത് ആഫ്രിക്കയില്‍ (Lesotho)ആയിരുന്നപ്പോള്‍ ലൈബ്രറിയില്‍

സ്ഥിരം visitor ആയിരുന്നു.....

അവിടെ ലൈബ്രറിയില്‍ കണ്ട ഒരു പുസ്തക ക്കുറിപ്പ്‌ ....

താഴെ ചില famous Nursery rhymes തന്നത് വായിച്ചു നോക്കു..

അതില്‍ പറഞ്ഞിരിക്കുന്ന കഥ പാത്രങ്ങള്‍ കൊട്ടാരത്തിലെ

പ്രമുഘ വ്യക്തികളെ സൂചിപ്പിക്കുന്നു.....കവിത രചിക്കുന്ന കവികള്‍, കൊട്ടാരത്തില്‍ രാജാവിനെ

കാണിച്ചു പ്രസിദ്ധീകരണ സമ്മതം കിട്ടിയതിനു ശേഷം മാത്രം

publicinu കൊടുക്കുന്നു...

എപ്പടി ?

നമ്മളും നമ്മുടെ കുട്ടികളും ഇത് വരെ കാണാപാഠം പഠിച്ചു രസിച്ച

കുട്ടി ക്കവിതകളില്‍ ഇങ്ങനെയൊരു

സൂത്രം ഒളിച്ചിരുന്ന കാര്യം

വായിച്ചരിഞ്ഞപ്പോള്‍ അല്‍പ്പം ജാള്യത തോന്നിയിരുന്നു...

കവിതകള്‍ താഴെ,1. Mary had a little lamb...(Queen Mary)

2. Johny Johny yes papa....(King John )

3. Peter Peter pumpkin eater, (King peter )

Had a wife and couldn’t keep her!

4. Georgie Porgie, puddin’ and pie,( King George 11 )

Kissed the girls and made them cry. ....ഏകദേശം 200 വര്ഷം നമ്മുടെ നാട് ഭരിച്ചു പോയവരല്ലേ...

നമ്മുടെ ചുക്കിനും കുരുമുളകിനും നമ്മള്‍ ചോദിക്കുന്ന വില തന്ന്

portugese ഫ്രഞ്ച്,കാരൊക്കെ സല്യൂട്ട് അടിച്ചു പോയ അതേയ് ആളുകള്‍......

കേട്ടു രസിക്കട്ടെ എന്ന് കരുതി നമുക്ക് തന്ന് പോയ ഈ കുട്ടി കവിതകളില്‍

നീരസം കാണേണ്ട ആവശ്യം ഇല്ല .....

എന്ന് പാട്ടിന്റെയ് രസമോര്ത് വീണ്ടും പാടി രസിക്കുന്ന എന്റെ മോള്‍ടെ

ചിരി കാണുമ്പോള്‍ തോന്നാറുണ്ട്....

ഈ പവിഴ മുന്തിരി പൂവുകള്‍...

കൌമാര കാലത്ത് എല്ലാ പെണ്‍കുട്ടികളെയും പോലെ എന്നെയും ആകര്‍ഷിച്ചത്

സിനിമ ആയിരുന്നു..

ഷാലിമാര്‍ (ധര്‍മേന്ദ്ര -സീനത് അമന്‍ )ഷോലേ (അമിതാഭ്- jaya bhaduri )

സത്യം ശിവം സുന്ദരം (ശശി കപൂര്‍-സീനത് )...ഞങ്ങളുടെ നാട്ടിലെ C ക്ലാസ്സ്‌ theatrkalil

ഈ സിനിമകള്‍ എത്തുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്...

ലൈവ് ആയി പറഞ്ഞാല്‍ ചില മലയാളം സിനിമകള്‍ ഇപ്പോള്‍ ഓര്‍മ്മ വരുന്നു..

അണിയാത്ത വളകള്‍ (സുകുമാരന്‍-അംബിക ), സായുജ്യം (സോമന്‍-ജയഭാരതി

മീന്‍ (ജോസ്, ജയന്‍ ,സീമ) ,നീലത്താമര (രവികുമാര്‍, അംബിക, )

മുറ്റത്തെ മുല്ല (വിധുബാല, നസീര്‍ ),കായലും കയറും (മോഹന്‍, ജയഭാരതി. )

ഉള്‍ക്കടല്‍ (വേണുനാഗവള്ളി, ശോഭ ), മദനോത്സവം (കമല്‍-സെറീന )പറയാന്‍ ഇനിയും എത്രയോ ....

എന്റെ പാവാട പ്രായത്തില്‍ എന്നെ പോലെ എല്ലാ പെന്കുടികളും ഇഷ്ട്ടപീട്ടിരുന്നത്

രവികുമാര്‍, ജോസ്,വേണുനാഗവള്ളി, ഇവരെ ആയിരുന്നു..

നായികമാരോട് ഇവര്‍ സിനിമയില്‍ പറഞ്ഞ dialogues

ഞങ്ങള്‍ സ്വയം പറഞ്ഞു നടന്നിട്ടുണ്ട്...

"ശര റാന്തല്‍ തിരി താഴ്ന്നു മുകിലിന്‍... "

ആകാശവാണി renjiniyil

കേട്ട് കേട്ടു മതിയാകാത്ത പാട്ടുകളില്‍ ഒന്ന്,

മാട പ്രാവേ വാ...

മലയാള മനോരമ,മനോരാജ്യം വാരികകളില്‍ സ്ഥിരം ഫലിത ബിന്ദുക്കള്‍

വായിക്കുന്ന ചേച്ചിമാരും, ചേട്ടന്മാരും, ആകാശവാനിക്ക് ലെറ്റര്‍

അയക്കാറുണ്ട്... നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളില്‍

"പ്രണയ സരോവര തീരം ..." (ഇന്നലെ ഇന്ന്..)

വേണമെന്ന് പറഞ്ഞു ... ..

ഇന്നത്തെ ഫാസ്റ്റ് ട്രാക്ക് പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പഴയത് ഓര്‍ക്കുന്നു..പഴയ സിനിമ ഗാന രംഗങ്ങള്‍ കാണുമ്പോള്‍ ഇന്ന് തമാശയാണ് തോന്നുക..

രണ്ടു ലോകം എന്ന സിനിമയില്‍ ..വേമ്പനാട്ടു കായലിനിന്നു ചാഞ്ഞാട്ടം ....

എന്ന പാട്ട് സീന്‍ ഇന്ന് കണ്ടാല്‍ തമാശ തന്നെ..

അന്ന് പക്ഷെ..ലോട്ടറി ടികെറ്റ് വില്‍ക്കുന്നിടത്തും ,കല്യാണ വീട്ടിലും, സിനിമ takiesilum

കേട്ടിരുന്ന പാട്ടുകളില്‍ ഒന്ന്...

"ഓര്‍മ്മകളെ കൈ വള ചാര്‍ത്തി വരൂ. നീ..."

എത്ര സുന്ദരം എത്ര മനോഹരം ഈ ഓര്‍മ്മകള്‍...

തണുപ്പ്

sherlockholmesകഥകളില്‍ വായിച്ചരിഞ്ഞുള്ള ലിവേര്‍പൂല്‍ എന്ന സ്ഥലമാണ്‌ ആണ് ലോകത്ത് ഏറ്റവും തണുപ്പ് കൂടിയ സ്ഥലം എന്ന് ഞാന്‍ കരുതിയിരുന്നത്..

അത്രക്ക് touchable ആയുള്ള വിവരണമാണ് എഴുതുക്കാരന്റെത്..

എന്നാല്‍ 5 വര്ഷം സൌത്ത് ആഫ്രിക്കയില്‍ (Lesotho )ജോലിക്ക് വേണ്ടി കഴിഞ്ഞപ്പോഴാണ്

sharikk തണുപ്പ് എന്താണ് എന്ന് അറിഞ്ഞത്..

capetownil -9 ഡിഗ്രി വരെ temp

ബ്ലഡ്‌ വരെ മരവിക്കുന്ന അനുഭവം പറഞ്ഞാല്‍ തീരില്ല ...

ഓര്‍ത്താല്‍ ഇന്ന്നും ഭ്രാന്ത് വരും..

തിളപ്പിച്ച പാല്‍ പാത്രം കൈ തുണി ഇല്ലാതെയാണ് ഞാന്‍ അടുപ്പില്‍

നിന്നും വാങ്ങി വെക്കുക...

ആകാശ വള്ളി

ഞാന്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന സമയം യാധാര്ത്യതെക്കള്‍

സങ്കല്പ്പതിനയിരുന്നു കൌതുകം ...

ആകാശവല്ലി എന്ന ഒരിനം പടര്‍ന്നു കയറുന്ന ഒരു ചെടിയെ ക്കുറിച്ച്

പറയാം. എന്റെ സഹപാടി ഒരിക്കല്‍ പറഞ്ഞു, ആകാശത്തോളം

വളര്‍ന്നു പന്തലിടുന്ന ചെടിയാനിതെന്നു...

പിന്നെ എന്നും ഞാന്‍ അതിന്റെ താഴെ നിന്ന് നോക്കി തുടങ്ങി,

ആകാശത്തോളം എത്തുന്ന അതിന്റെ വല്ലിയില്‍ പിടിച്ചു കയറി ആകാശം

തൊടുന്നത് സങ്കല്‍പ്പിച്ചു ഞാനൊരു സങ്കല്‍പ്പ ലോകത്താകും...

ഇന്നിപ്പോള്‍ ആകാശ വള്ളി കാണുമ്പോള്‍ കടന്നു പോയ ബാല്യമാനോര്‍മ വരിക..

ഒപ്പം ആകാശം തൊടാന്‍ കഴിയാതെ പോയതിന്റെ വേദനയും....