Tuesday, March 29, 2011

ഇതോ മാനവത്വം?



തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ വേണ്ടും വണ്ണം ലങ്ഘിച്ചും
പരസ്പരം പഴി ചാരിയും ,കാലു വാരിയും,കാലു പിടിച്ചും,
പണി കൊടുത്തും, മുടക്കിയും, വെള്ളം കുടിച്ചും കുടിപ്പിച്ചും
പ്രചരണം ചൂട് പിടിക്കയാണ്‌...
ഒരു കൂട്ടര്‍ പുക ഇല്ലാത്ത അടുപ്പും, കക്കുസും വാഗ്ദാനം ചെയ്തു ആദിവാസികളെ കുപ്പിയിലാക്കുമ്പോള്‍ , (പുകയാത്ത അടുപ്പാനെങ്ങില്‍ അടിയനു എന്തിനാ തംബ്ര കകൂസു ? എന്ന് മൂപ്പന്‍ ചോദിക്കുന്നു ...)
വേറൊരു കൂട്ടര്‍ തന്നിഷ്ട്ട പ്രകാരം പ്രകടന പത്രിക പൊതു ജനങള്‍ക്ക്
വിതരണം ചെയ്തു തെരഞ്ഞെടുപ്പു പ്രചരണം ആഘോഷിക്കയാണ്...
( "ഇനി നിങ്ങളുടെ സെകണ്ടുകള്‍ക്ക് മാത്രം വില നല്‍കൂ. ....എന്ന മൊബൈല്‍ കമ്പനി പരസ്യം പോലെ..)

"ആര് ഭരിച്ചാലും കോരന് കുമ്പിളില്‍ കണ്ണീരെന്നു" പറയുന്ന ചില വിഡ്ഢികളുടെ വീട്ടില്‍ , നാലും കെട്ട വിഡ്ഢി ചിരി ചിരിച്ചു നേതാകന്മാര്‍ , മുട്ടില്‍ നിന്നും ശരണം വിളിക്കുമ്പോള്‍ ഗൃഹനാഥന്‍ പറയും "ആയ്ക്കോട്ടെ, വോട്ട് നിങ്ങള്ക്ക് തന്നെ..എന്തോ കട്ടും?എന്ന് വ്യന്ഗ്യാര്‍ഥത്തില്‍ പിന്നെയും നിന്നു പര്ങ്ങുമ്പോള്‍ കൂടെ വന്ന ശിങ്കിടികള്‍ കള്ളോ,കണ്ജാവോ, നൂറിന്റെ നോട്ടോ തരം പോലെ "ഭണ്ടാരത്തില്‍" നിക്ഷേപിച്ചു വോടര്‍മാരെ പെട്ടിയിലാക്കുന്നു.. (അവശേഷിക്കുന്ന വോട്ടുകള്‍ ബൂത്ത് പിടിച്ചും...)
അടുത്തവന്‍ വന്നു വാതില്‍ക്കല്‍ മുട്ടുമ്പോളും ഇത്
തന്നെ ഗൃഹനാഥന്‍ ആവര്തീക്കുന്നു. ഫലം:രണ്ടു മാസം പണി എടുക്കാതെ പട്ടക്കുള്ള കാശ് ഒപ്പിക്കുന്നു.കുറെ കൂടി നയ തന്ത്രഞ്ഞനാനെങ്ങില്‍ അവന്‍ മൂന്നു നില കെട്ടിടം വരെ പണിഞ്ഞെന്നിരിക്കും..
ചില വരട്ടു ചൊറി മലയാളം സാഹിത്യകാരമാരെ പോലെ...........
കാശ് കിട്ടുന്നിടത് ചാഞ്ഞു നിന്നു പേന ഉണ്തുകയാണല്ലോ ഇവന്മാരുടെ ആരോഗ്യ രഹസ്യം തന്നെ..

ഈ ഉള്ളവളുടെ വീടിനു മുന്നില്‍ ഉള്ള മതിലിന്മേല്‍ മൂന്നു പാര്ടിക്കാരുടെ പടം അങ്ങനെ സ്റ്റൈല്‍ ആയി ഒട്ടിച്ചു വെച്ചിരിക്കയാണ്‌.....കാലത്ത് കണി കണ്ടു ഉണരട്ടെ എന്ന് കരുതി ആകാം "പാവങ്ങള്‍" ഇങ്ങനെ ഒരു "ഉപകാരം"നാട്ടുകാര്‍ക്ക് ചെയ്തിരിക്കുന്നത്..
"ഖദര്‍ ഇട്ട കഴുത " എന്ന് ഒരു സിനിമയില്‍ ജഗതി , കൊച്ചിന്‍ ഹനീഫയെ വിളിക്കുന്നതു ആരെയെങ്ങിലും കരുതി ആണാവോ?
ആളുകളെ (പാര്‍ടി ) പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടി ആകണം മൂന്നു പാര്‍ടികളില്‍ ഒരാള്‍ നമ്മുടെ ദേശീയ പതാകയുടെ നിറമുള്ള ഒരു ഷാള്‍ ധരിച്ചു മൃഗീയ ചിരി ചിരിച്ചു മതിലിന്മേല്‍ ചാരി നില്‍ക്കുകയാണ്.. (കഴുത്ത്‌ വരെ മാത്രമേ അതിയാന്റെ പടമുള്ളൂ..)
രണ്ടാമത്തെ ആള്‍ക്ക് രൂപം കൊണ്ട് പാര്‍ടി അനുഭാവം തോന്നാഞ്ഞതിനാല്‍ ആകാം അയാളുടെ ചിരിക്കു മുന്‍പില്‍ ഒരു അരിവാള്‍ ആണ് കൊടുത്തിരിക്കുന്നത്( തെരഞ്ഞെടുപ്പു പ്രവര്‍ത്തകര്‍ എന്താവാം ഉദേശിച്ചത്?)
മൂന്നാമത്തെ ആള്‍ക്ക് സംഗ ബലം പോരാഞ്ഞ്ജോ.....( അല്ലെങ്ങില്‍ ഈ രണ്ടു "ദാരികന്മാരുടെ" മുന്നില്‍ നില്‍ക്കാനുള്ള ഒരു "ഇത് " ഇല്ലഞ്ഞോ?) അയാളെ ഒരു ചന്ദന ക്കുറി മാത്രം അണിയിച്ചു നിര്‍ത്തി കൊണ്ട്, സ്വത്തു തരക്കത്തില്‍ തോറ്റു പോയ സഹോദരന്റെ ഒരു എല്ലാം പോയെന്ന മട്ടിലുള്ള ചിരി ചിരിപ്പിച്ചു ഇവരുടെ കൂട്ടത്തില്‍ കടലാസ് ചിത്രമായി അകന്നു നില്‍ക്കയാണ്‌..

ഇവരില്‍ ആര്‍ക്കു വോട്ട് കൊടുത്താലും "ഉപ്പ പട്ടി ഇറച്ചി തിന്നും" എന്ന് പറഞ്ഞു പോലെയാണ് ജനങ്ങളുടെ അവസ്ഥ..(പറഞ്ഞാല്‍ ഉമ്മയുടെ തല്ല്‌ കൊളളും.. പറഞ്ഞില്ലേല്‍ ഉപ്പ പട്ടി ഇറച്ചി തിന്നും.)
നാലാമന്‍ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കും അപ്പോള്‍ ആളുകള്‍..
സാക്ഷാല്‍ പരമശിവന്‍ ചുമക്കുന്ന ശംഖു വരയനെ പോലെ നമ്മുടെ ദേശീയ പതാക ഇങ്ങനെ ചുറ്റി വരിയുന്ന കാഴ്ച കാണുമ്പോള്‍ പഴയ ഒരു സംഭവമാണ് ഓര്‍മ്മയില്‍..
നമ്മുടെ സ്വാതന്ത്ര്യതിന്റെയ് അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മില്‍മ വളരെ ലളിതമായ ഇറക്കിയ പാല്‍ കവര്‍ ....
ദേശ സ്നേഹം ഒലിച്ചിറങ്ങിയ ചില പരാക്രമികള്‍ അതിലെ " കുത്സിത വശങ്ങള്‍ "കാണുകയും രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പരിഷ്കാരങ്ങള്‍ പിന്‍ വലിക്കണമെന്നും പറഞ്ഞു ബഹളം ഉണ്ടാകി ..
കിം ഫലം: പുറത്തിറക്കിയ വര്ണ ശബളിമയാര്‍ന്ന ത്രിവര്‍ണ്ണ നിറമുള്ള പാല്‍ കവര്‍ കുപ്പ തോട്ടില്‍
ഇട്ടു ക്ഷ വരപ്പിച്ചു മില്‍മയെ കൊണ്ട്... നാട്ടിലെ ദേശ സ്നേഹികള്‍ ..

കഴുത്തില്‍ ത്രിവര്‍ണ്ണ പതാക ഷാള്‍ തലങ്ങും വിലങ്ങും ചുറ്റി മലിനമാക്കുന്നതു കാണാന്‍ ഇപ്പോള്‍
അവരില്ല..(ഈ ദേശ സ്നേഹികള്‍ ഒക്കെ നാട് വിട്ടിരിക്കയാണ്.)
എന്തിനു?
ഈ നിറങ്ങള്‍ എന്തിനൊക്കെ പ്രതി നിദാനം ചെയുന്നതു എന്ന് പോലും അവര്‍ അറിയുന്നില്ല..(കുങ്കുമം ചുമക്കുന്ന കഴുതകള്‍ എന്ന് പൂന്താനം പാടിയത് എന്തരോ എന്തോ? )

പരശ്ശിനിയിലെ മിണ്ടാ പ്രാണികള്‍ക്കു ഉടലോടെ സ്വോര്ഗ ലോകം വിധിച്ച വേറൊരു കൂട്ടര്‍
"അക്രമ രഹിതമായ നാളുകള്‍ നിങ്ങളെ കാത്തിരിക്കുന്നു" എന്ന് വാഗ്ദാനം തന്ന് കൊണ്ട് കിട്ടാവുന്ന വോട്ടുകള്‍ കുട്ടയിലാക്കി നട്ടുച്ചയ്ക്ക് നില വിളക്കു കൊളുത്തുന്നു..

വാല്‍ കഷണം :
സാത്താന്‍മാരാണ് ദൈവത്തിന്റെ കോള്‍സെന്ററുകളില്‍ ഇപ്പോള്‍ കോള്‍ എടുക്കുന്നത് ,
"നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവില്‍ ഇല്ല "
എന്നാണ് കോള്‍ വിളിക്കുന്ന പാവങ്ങള്‍ക്ക് കിട്ടുന്ന മറുപടി

വന്ദേ മാതരം...