Tuesday, June 14, 2011

വേണ്ടയോ ബ്ലോഗേര്‍സിന് ഒരു സംഘടന ?




കല്ലായിക്കാരന്‍ യൂസപ്പെട്ടനു ഒരു സംശയം.
നാട്ടിലെ, പിച്ചക്കാര്‍ക്ക്‌ വരെ രാഷ്ട്രീയം ഉള്ള നാടാണ് നമ്മുടേത്‌.
ഇടതിന്, വലതിനു, ലീഗിന്, സ്വതന്ത്രന്, ജനതയ്ക്ക്, അണ്ടനു, അഴകോടന്, ചെമ്മാനു, ചെരുപ്പ് കുത്തിക്കു, തെങ്ങ് കയറ്റക്കാരന്,
എന്ന് വേണ്ട സര്‍വത്ര സംഘടനകള്‍ ഉണ്ടായിട്ടും,

നാഴികയ്ക്ക് നാല്‍പ്പതു വട്ടം കമ്മന്റുകളിലും, മെയില്‍ വഴിയും, നേരിട്ടും, അല്ലാതെയും, അന്യന്റെ അപ്പനേം അമ്മേനേം മാറി മാറി തെറി വിളിക്കുന്ന നമ്മട ബ്ലോഗേര്‍സിന് മാത്രം ഒരു സംഘടന ഇല്ല..
ഉണ്ടേല്‍ തന്നെ ഒരു നേതാവും ഇല്ല.
നേതാവ് ഉണ്ടേല്‍ തന്നെ അയാള്‍ക്കൊരു "ഇതും" ഇല്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണേലും ഈ ബ്ലോഗേര്‍സ് പാവങ്ങള്‍ക്ക്
മരുന്നിനെങ്കിലും ഒരു ഗ്രൂപ്പ് വേണം എന്ന് യൂസപ്പിനു തോന്നി.

ഗ്രൂപ്പ് ഉണ്ടായാലേ ഗ്രൂപ്പ് കളിക്കാന്‍ കഴിയൂ.
ഗ്രൂപ്പ് കളിച്ചാലേ നാല് പേര്‍ അറിയൂ.
നാല് പേര്‍ അറിഞ്ഞാലേ പിന്നെയും നാല് ഉപ ഗ്രൂപിന് സ്കോപ്പ്
ഉള്ളൂ.
അങ്ങനെ എത്രയെത്ര സ്വപ്നങ്ങള്‍.

ഈ ബുദ്ധി എന്തെ നേരത്തെ തോന്നിയില്ല എന്ന് ദാസനേം, വിജയനേം പോലെ യൂസപ്പു ചോദിച്ചില്ല.

പകരം ഗ്രൂപ്പ് കളിയ്ക്കാന്‍ പറ്റിയ യെമാന്മാരെ രഹസ്യമായി
ബന്ധപ്പെട്ടു തുടങ്ങി.

(ക്ഷമിക്കണം ,ആ " ബന്ധപ്പെടല്‍ " അല്ല)

ഒരു പ്രസിടണ്ട്, പിന്നെ WISE നിര്‍ബന്ധം ഇല്ലാത്ത വൈസ് പ്രസിടണ്ട്, സെക്രട്ടറി, ഖജാന്‍ജി ഇങ്ങനെ ചിലര്‍. സദ്യക്ക് ഉപദംശം പോലെ ..
കൂടാതെ വനിതാ മെംബേര്‍സ് മേമ്പൊടിക്ക് .
പോരെ പൊടി പൂരം?
നല്ല രീതിയില്‍ പോകുന്നുണ്ടെങ്കില്‍ അതൊന്നു നാല് വഴിയ്ക്ക് ആക്കാന്‍ യൂസപ്പെട്ടന്‍ നോക്കിയിട്ട് ഈ ഒരു വഴിയെ കാണുന്നുള്ളൂ..
പൊന്നു വായനക്കാരെ, യൂസപ്പെട്ടന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ നിങ്ങളെ കൊണ്ട് ആവും വിധം അദ്ദേഹത്തെ പിന്താങ്ങുമല്ലോ..
പ്രാര്‍ഥനകളോടെ,
പേര്
ഒപ്പ്